Powered By Blogger

Wednesday, July 15, 2009

ഒരേ കടല്‍ 2007..... സ്വേത...





“യമുന വെറുതെ രാപ്പാടുന്നു....

ചിത്രം ഒരേ കടല്‍2007
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: ശ്വേത

യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
ഒരു മൌനസംഗീതം
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം

നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
മയില്‍ക്കിടാവിന്‍ പീലി തന്നു നന്ദലാലാ
ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍
ഒന്നു കാണാന്‍ അരികെ വരുമോ നന്ദലാലാ
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം

നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു
ഊരിലാകെ വെയില്‍ പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ
(യമുന വെറുതെ



Get this widget | Track details | eSnips Social DNA

ഒരേ കടല്‍. [2007] ജയശ്രീ





“പ്രണയ സന്ധ്യയൊരു വിണ്‍ സൂര്യന്റെ...
ചിത്രം: ഒരേ കടല്‍ [2007]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: ബോംബേ ജയശ്രീ


പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ
കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ (പ്രണയ..)

പാട്ടില്‍ എന്‍ പാട്ടില്‍ സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ മണിമയില്‍ പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ജലജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരുവരമണിയാന്‍
മൊഴിയായ് വരാം ഞാന്‍ (പ്രണയ..)


കിനാവിന്റെ കാണാദ്വീ‍പ് അമാവാസിരാവില്‍
നിലാക്കാറാമെന്‍ ജന്മം കണ്ടില്ല നീ
ആകാശം മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ പോലെ ശലഭം പോലെ
തിരികേ യാത്രയായ്


Get this widget | Track details | eSnips Social DNA

ഉള്‍കടല്‍ (1979) പി. ജയചന്ദ്രന്‍ /സെല്‍മ



“ശരദിന്ദു മലര്‍ദീപനാളം നീട്ടി...
ചിത്രം: ഉള്‍ക്കടല്‍ [1979]
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയതു: പി ജയചന്ദ്രന്‍ ,സെല്‍മ ജോര്‍ജ്

ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പാടും
വഴിയില്‍ വസന്ത മലര്‍ കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

സൂസി... യേശുദാസ്



“നിത്യകാമുകീ ഞാന്‍ നിന്‍ മടിയിലേ ചിത്ര വിപഞ്ചിക....
ചിത്രം സൂസി
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്

നിത്യകാമുകീ ഞാന്‍ നിന്‍ മടിയിലെ
ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു
ആ മൃണാള മൃദുലാംഗുലിയിലെ
പ്രേമപല്ലവിയാകാന്‍ കൊതിച്ചു

ആശകള്‍ സങ്കല്‍പ്പ ചക്രവാളത്തിലെ-
യാലോല വാസന്ത മേഘങ്ങള്‍
അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്
ഹൃദയമാം പുല്‍ക്കൊടി കൈനീട്ടി
കൈനീട്ടി... വെറുതെ കൈനീട്ടി
[നിത്യകാമുകീ]

ആശകള്‍ വാസര സ്വപ്നമാം പൊയ്കയി-
ലാരോ വരയ്ക്കുന്ന ചിത്രങ്ങള്‍
അവയുടെ കൈയിലെ പാനപാത്രത്തിലെ
അമൃതിനു ദാഹിച്ചു കൈനീട്ടി
കൈനീട്ടി... വെറുതെ കൈനീട്ടി
[നിത്യ

കൊട്ടാരം വില്‍ക്കാനുണ്ട് [1975]..പി. സുശീല (യേശുദാസ്.)




“ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും...

ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട് [1975]
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: കെ.ജെ.യേശുദാസ് (പി.സുശീല)

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ..മാനസ സരസ്സുകളുണ്ടോ..
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ..മാനസ സരസ്സുകളുണ്ടോ..
സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ..സ്വരണ്ണമരാളങ്ങളുണ്ടോ..
വസുന്ധരേ..വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...

ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..
ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..
സന്ധ്യകളുണ്ടോ..ചന്ദ്രികയുണ്ടോ..ഗന്ധര്‍വ്വഗീതമുണ്ടോ..
വസുന്ധരേ..വസുന്ധന്തരേ..കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...

കുപ്പി വള [1965]...എ.എം. രാജ...പി. സുശീല



“കണ്മണി നീയെന്‍ കരം പിടിച്ചാല്‍...
ചിത്രം: കുപ്പിവള (1965)
രചന: പി ഭാസ്കരന്‍
സംഗീതം: ബാബുരാജ്

പാടിയതു: എ എം രാജ & പി സുശീല

ഖദീജാ ... ഉം....
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ

കാണാനുള്ളത് കരളില്‍ പകരാന്‍ (2)
ഞാനുണ്ടല്ലോ ചാരെ കണ്ണായ്
ഞാനുണ്ടല്ലോ ചാരെ


കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ

കുപ്പിത്തരിവള കിലുക്കി ഞാനീ‍ (2)
ഖല്‍ബില്‍ മുട്ടി വിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍
തൂ വസന്തമെന്തെന്നറിയും ഞാന്‍

കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ (2)
കളിചിരി നാദം കേള്‍പ്പിച്ചാല്‍
സുന്ദരരാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍
വെണ്‍ ചന്ദ്രികയെന്തെന്നറിയും ഞാന്‍
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ

അര നാഴിക നേരം [1971] യേശുദാസ്



"അനുപമേ അഴകേ...

ചിത്രം: അരനാഴികനേരം [1970]
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്

അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പമേ
അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
(അനുപമേ...)

നിത്യ താരുണ്യമെ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ട് നിറയ്ക്കൂ ഉന്മാദ
നൃത്തം കൊണ്ട് നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ ....പതിയ്ക്കൂ....
[അനുപമേ..]

സ്വര്‍ഗ്ഗ ലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറയ്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ...കൊരുക്കൂ..
[അനുപമേ..]

തോക്കുകള്‍ കഥ പറയുന്നു. [1968]...യേശുദാസ്

'പാരിജാതം തിരുമിഴി തുറന്നൂ


ചിത്രം:തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ്


പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടര്‍ന്നു
നീലോല്‍പലമിഴി നീലോല്‍പലമിഴി
നീമാത്രമെന്തിനുറങ്ങി

മൂടല്‍ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന്‍ താഴ്വരയില്‍
നിത്യകാമുകി........ നിത്യകാമുകി
നില്‍പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്‍ക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)

നിന്‍റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നില്‍പ്പൂ ഞാനീ
വികാര സരസ്സിന്‍ കരയില്‍
എഴുന്നേല്‍ക്കൂ സഖീ, എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)