Powered By Blogger

Monday, December 14, 2009

മുദ്ര [ 1989 എം.ജി. ശ്രീകുമാര്‍




പുതുമഴയായ് പൊഴിയാം

ചിത്രം: മുദ്ര [ 1989 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: മോഹൻ സിത്താര
പാടിയതു: എം ജി ശ്രീകുമാർ



പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം
കടവിലെ കിളികൾ തൻ കനവിലെ മോഹമായ്
പുഴയിലെ ഒളങ്ങൾ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉൾകുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉൾകുടന്ന)
(പുതുമഴയായ്)

കന്നിക്കൊമ്പിൽ പൊന്നോലത്തൈ തൊട്ടു
ഓടക്കാറ്റിൽ മേഘത്തൂവൽ വീണു
ആനന്ദത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണിലാവിളി)

(പുതുമഴയായ്)



ഇവിടെ



വിഡിയോ

കാലം മാറി കഥ മാറി [ 1987] ചിത്ര






മധുരസ്വപ്നം ഞാൻ കണ്ടൂ

ചിത്രം: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണന്‍ നായര്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ എസ് ചിത്ര

മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
( മധുര...)

മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്‌
നീലവാനം കൂടായി (മധുര..)


താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)

പുഷ്പമാസചന്ദ്രിക തൻ
പൂമേടയിൽ നിന്നെന്നെ
പകൽക്കിനാവു തീർത്തൊരാ
പറുദീസയിൽ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ (മധുരസ്വപ്നം...)



ഇവിടെ

മിസ്സ് മേരി 1972 പി. ജയചന്ദ്രന്‍ & സുശീല




മണിവർണ്ണനില്ലാത്ത വൃന്ദാവനം

ചിത്രം: മിസ്സ് മേരി [ 1972 ] ജമ്പു
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ആർ കെ ശേഖർ
പാടിയതു: പി ജയചന്ദ്രൻ & സുശീല



മണിവർണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിന്നുമുയിരാണു കണ്ണൻ.. അവൻ
ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ
(മണിവർണ്ണ....)


യദുകുല ഗന്ധർവൻ പാടും
യമുനയിലോളങ്ങളാടും
മയിലുകൾ പീലി നിവർത്തും
മണിവില്ലാൽ മദനനും മലരമ്പയയ്ക്കും
(മണിവർണ്ണ...)


വനമാലി പാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപിക രാധിക മണിയറ തീർക്കും
(മണിവർണ്ണ...)


രാഗാർദ്രമാനസലോലൻ
രാജീവനേത്രൻ മുകുന്ദൻ
രാധേ നിനക്കെന്തു കോപം
യാദവനെല്ലാർക്കുമൊരു പോലെ നാഥൻ
(മണിവർണ്ണ...)




വിഡിയോ



.

ഡ്രീംസ് [ 2000] യേശുദാസ് & സുജാത





മണിമുറ്റത്താവണിപ്പന്തൽ



ചിത്രം: ഡ്രീംസ് [ 2000 ] ഷാജൂണ്‍ കാര്യാല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: കെ ജെ യേശുദാസ & സുജാത മോഹൻ



മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
പഞ്ചാര പൈങ്കിളിപ്പന്തൽ
മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം [2]



ചന്തം തരില്ലേ പൂന്തിങ്കള്‍ തിടമ്പ്
തട്ടാറായ് പോരില്ലേ തൈമാസ പ്രാവ്
പാരം കൊരുക്കും നിൻ തൂവൽ കിനാവ്
ചേലോടെ ചാർത്താലോ ചെമ്മാന ചേല
മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
മാണിക്യ മൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാൻ വരേണം.. കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം...[ മണിമുറ്റത്ത്...


മേളം മുഴങ്ങും പൊന്നോല കൊതുമ്പിൽ
കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
മേഘം മെനഞ്ഞു നിൻ മിന്നാര തേര്
മാലാഖപ്പെണ്ണിനായി മധുമാസത്തേര്
സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ
സംഗീതമോടെ നിൻ കവിളിൽ തലോടുന്നു
കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം...[ മണിമുറ്റത്തവ...



ഇവിടെ



വിഡിയോ

പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] എസ്. ജാനകി




നിൻ മനസ്സിൻ താളിനുള്ളിൽ

ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ

പാടിയതു: എസ് ജാനകി


നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം
നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ
നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ
ആറ്റാനും മാറ്റാനും ഞാനില്ലേ

എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ


ഇവിടെ





വിഡിയോ

ലോട്ടറി ടിക്കറ്റ് 1970 യേശുദാസ്

മനോഹരി നിന്‍ മനോരഥത്തില്‍


ചിത്രം: ലോട്ടറി ടിക്കറ്റ് [1970] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ്



മനോഹരി നിന്‍ മനോരഥത്തില്‍
മലരോട് മലര്‍ തൂകും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാധകനാണോ
ഈ ആരാധകനാണോ

ഹൃദയവതി നിന്‍ മധുരവനത്തിലെ
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാന്‍ അനുവാദം തരികയില്ലേ
അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍
അതിലൊരു ശലഭമായ് ഞാന്‍ അമരും
(മനോഹരി നിന്‍)

പ്രണയമയീ ആ ആ ആ ....
പ്രണയമയി നിന്റെ കണിമുത്തുവീണയിലെ
സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരു സ്വപ്നമങ്ങിനെ വിടര്‍ന്നിടുമ്പോള്‍
ഒരു സ്വപ്നമങ്ങിനെ വിടര്‍ന്നിടുമ്പോള്‍
ഒരു യുഗജേതാവായ് ഞാന്‍ വളരും
(മനോഹരി നിന്‍)



ഇവിടെ

അനാർക്കലി 1966 യേശുദാസ് & ബി വസന്ത

നദികളിൽ സുന്ദരി യമുന... യമുന... യമുന



ചിത്രം: അനാർക്കലി [1966] എം കുഞ്ചാക്കൊ
രചനt: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ് & ബി വസന്ത


നദികളിൽ സുന്ദരി യമുന... യമുന... യമുന
സഖികളിൽ സുന്ദരി അനാർക്കലി... അനാർക്കലി (നദികളിൽ--2)

അരമനപ്പൊയ്ക തൻ കടവിൽ
അമൃത മുന്തിരിക്കുടിലിൽ (അരമന--2)
ചഷകവുമായ്‌... ചഷകവുമായ്‌ മധു ചഷകവുമായ്‌
ഒമർ ഖയ്യാമിന്റെ നാട്ടിലെ നർത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളിൽ--2)

ഇണയരയന്നങ്ങൾ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌... കവിതയുമായ്‌ ചുണ്ടിൽ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികിൽ അരികിൽ അരികിൽ വരൂ
പ്രിയ സഖീ... പ്രിയ സഖീ


ഇവിടെ

ഡീസന്റ് പാർട്ടീസ് [ 2009 ]






മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽ


ചിത്രം: ഡീസന്റ് പാർട്ടീസ് [ 2009 ] ഏബ്രഹാം ലിങ്കണ്‍
രചന: വയലാര്‍ ശരത്
സംഗീതം: ജോണ്‍സന്‍ മംഗഴ




മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽ
കഥ പറയുന്നുവോ ഏതോ കൈയ്യെങ്ങും
വിധിയാകുന്നൊരസുരന്റെ ഒളിയമ്പു കൊള്ളും
വിധിയായ നരജന്മമേ....

നൊമ്പരം നെഞ്ചിൽ നിറയുമ്പൊഴാ
തളരുന്നുവോ സ്വയം ഇതളീൽ
മുള്ളുള്ളൊരീ വീഥിയിൽ
നീറുന്നൊരീ യാത്രയിൽ പിടയുന്ന കവിജന്മമേ (മനസിൻ..)


സാന്ത്വനം ചൊല്ലി വരികില്ലയോ
തഴുകില്ലയോ ഈറൻ മൊഴിയിൽ
പൊള്ളുന്നൊരീ ജീവനിൽ
ആശ്വാസം നീയല്ലയോ [ മനസ്സിന്‍ കടലസ്സിന്‍...