Powered By Blogger

Monday, July 13, 2009

ഇതു ഞങ്ങളുടെ കഥ.[1982]..എസ്. ജാനകി.



സ്വര്‍ണ്ണ മുകിലേ, സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ?

ചിത്രം: ഇതു ഞങ്ങളുടെ കഥ. [ 1982.] പി. ജി. വിശ്വംഭരന്‍
രചന: പി ഭാസ്കരന്‍
സംഗീതം; ജോണ്‍സണ്‍
പാടിയതു: എസ് ജാനകി.

സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേറ്റി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?

വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....

വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......

പൊന്മുടി..[1982] എസ്. ജാനകി

“ദൂരെ നീറുന്നൊരോര്‍മ്മയായ്....

ചിത്രം: പൊന്മുടി [1982]
രചന: ബാലു കിരിയത്.
സംഗീതം: ജിതിന്‍ ശ്യാം
പാടിയതു: എസ് . ജാനകി‍


ദൂരെ നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു....
നൊവും മനസ്സുമായ് നിന്‍ വഴിത്താരക്ല് ഇന്നും
തിരയുന്നു. ഞാന്‍ തിരയുന്നു.
കത്തി എരിഞ്ഞൊരു ചിറകില്‍‍ ചൂടാന്‍
തൂവല്‍ തേടുകയാണൊരു കുരുവി
സുന്ദര നിമിഷ സുഖങ്ങളിലലിയാന്‍
നിത്യ മനോഹര തീരത്തണയാം
താമസമെന്തേ അരി‍കില്‍ വരുവാന്‍
വരുകില്‍ കുളിരാം ചാരേ പ്രിയനേ...

നൊന്തു പിടഞ്ഞൊരു പൂവിന്‍ ഹൃദയ്യം
പുതിയ പ്രഭാത കതിരുകള്‍ തേടി
ആടുകയ്യയെന്‍ മാനസ മയിലായ്
നാഥാ നിന്‍ പരിലാളനമേല്‍ക്കാന്‍
ഇനിയും മിഴികള്‍ തേടുവതാരെ
വരുകീ കുളിരാം ചാരേ പ്രിയനേ....

കളിയില്‍ അല്പം കാര്യം. (1984) യേശുദാസ്



“മനതാരില്‍ എന്നും പൊന്‍ കിനാവും കൊണ്ടു....

ചിത്രം: കളിയില്‍ അല്പം കാര്യം [1984]
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
‍പാടിയതു: കെ.ജെ.യേശുദാസ്

മനതാരിലെന്നും പൊന്‍ കിനാവും കൊണ്ടുവാ.. (2)
ഹൃദയേശ്വരീ മമജീവനില്‍… പ്രിയരാഗമായ്…വാ…(മനതാരിലെന്നും)

ഹിമബിന്ദു ഹാരം ചൂടി… പുലരിപ്പൊന്‍ ചായം പൂശി….
ലാസ്യവതിയായ്… ദേവി വരുമോ..ഏകാന്ത ധ്യാനം തീര്‍ക്കാന്‍..
കളകളാ‍രവം കേള്‍ക്കുന്നു.. കനകനൂപുരം കാണുന്നൂ…
ഹൃദയം പിടയും…പുതുലഹരിയില്‍…മിഴികള്‍‍ തിരയും തവ വദനം…(മനതാരിലെന്നും)


അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷമെന്നില്‍ നിറയേ…
പാദചലനം..കേട്ടകുളിരില്‍..ആലോലമാടീ മോഹം…
ഇനിയുമെന്നെനീ..പിരിയല്ലേ…ഇനിയൊരിക്കലും പോകല്ലേ…
മൃദുലം മൃദുലം തവ നടനം…മധുരം..മധുരം… മധുവചനം….(മനതാരിലെന്നും

തംബുരു (1983) എസ്. ജാനകി.



“എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ....



ചിത്രം: നസീമ [1983]
രചന: പി. ഭാസ്കരന്‍
സംഗീതം: ദേവ രാജന്‍‍
പാടിയതു: എസ്. ജാനകി.

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദന ഗാനമൊന്നും കേട്ടില്ലല്ലോ...

(എന്നിട്ടും...)

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...

(എന്നിട്ടും...)

നിന്‍ സ്വേദം അകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...

(എന്നിട്ടും...)

യക്ഷി [1968] പി. ലീല]




“സ്വര്‍ണ്ണ ചാമരം വീശി എത്തുന്ന...

ചിത്രം: യക്ഷി 1968
രചന: വയലാര്‍
സംഗീതം; ദേവരാജന്‍
പാടിയതു; പി. ലീല

സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹര്‍ഷ ലോലനായ്‌ നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പര്‍ണ്ണശാലയില്‍


താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്ത ലോലനായ്‌ നിത്യവും നിന്റെ
മുഗ്ദ സങ്കല്‍പമാകവെ
വന്നു ചാര്‍ത്തിയ്ക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമ സൗരഭം ...


ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്‍പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രികള്‍
വന്നു ചൂടിയ്ക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗ മാലിക
(സ്വര്‍ണ്ണ ചാമരം..)

ഇരട്ട കുട്ടികളുടെ അഛന്‍..[1997] യേശുദാസ്




“എത്രനേരമായ് ഞാന്‍ കാത്തുകാത്തു...
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛന്‍ [1997] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്


എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....

വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും..
രമണന്റെകൂടെ ഇറങ്ങിയില്ലേ..
വാര്‍മുകിലിന്‍.. പൂങ്കുടിലില്‍...
മിണ്ടാതെ നീ ഓളിഞ്ഞതെന്തേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി
ഈ മുഗ്ദരാവിന്‍ ഉറക്കമായോ
എഴുന്നേല്‍ക്കൂ... ആത്മസഖീ...
എതിരേല്‍ക്കാന്‍ ഞാന്‍ അരികിലില്ലേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....

സിന്ദൂര‍ രേഖ..[1995] യേശുദാസ്/ ചിത്ര




എന്റെ സിന്ദൂര‍ രേഖയിലെങ്ങോ....


ചിത്രം : സിന്ദൂര രേഖ. [1995}
രചന : കൈതപ്രം
സംഗീതം: ശരത്.
പാടിയത്: യേശുദാസ്/ ചിത്ര.



എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹ വിലാപം
പിടയുന്നു മായാ വേണുവില്‍
പ്രിയ സന്ധ്യ കേഴും നൊമ്പരം
ദൂരെ...ദൂരെ..
എന്റെ എകാന്ത ചന്ദ്രന്‍ അലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരും മറുവാക്കുമില്ല
കര്‍മമങ്ങള്‍ കൈ മറിഞ്ഞ കനല്‍ ആണു ഞാന്‍.

മോഹങ്ങളേ.. എന്റെ ഏകാന്ത ചന്ദ്രന്‍ അലിഞ്ഞു...
ഒരു നീലാമ്പല്‍‍ വീണു മയങ്ങി
ഇന്നെന്റെ ജീവ രാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വന ചന്ദ്രനും
പൂന്തെന്നലും നീലാമ്പലും

ദൂരെ...ദൂരെ
കാലമേ നീ വീണ്ടുമെന്നെ കൈ ഏല്‍ക്കുകില്ലേ
പാടാന്‍ മറന്നു പൊയ ഗന്ധര്‍വനെ
ഈ മണ്‍ വീണയില്‍
എന്റെ ഏകാത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഏതാണു പൊന്‍ വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടി വന്ന വന മാലിനി
എങ്ങാണു നീ, ആരാണു നീ
...
എന്റെ സിന്ദൂര രേഖയിലെങ്ങോ....

തോക്കുകള്‍ കഥ പറയുന്നു. [1968]...യേശുദാസ്

“പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവ സ്ത്രീയാക്കും


ചിത്രം: തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത്: യേശുദാസ്

പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )

ആയിരം ഉമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന്‍ പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )

ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലി തിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു)

കാളിയ മര്‍ദനം..(1982) യേശുദാസ്

“പ്രേമവതി നിന്‍ മിഴികളിലെന്‍...

ചിത്രം:കാളിയ മര്‍ദനം [ 1982 ] ജെ. വില്ല്യംസ്
രചന: പൂവച്ചല്‍ കാദര്‍
സംഗീതം: കെ. ജെ. ജൊയ്
പാടിയതു: യേശുദാസ്.


പ്രേമവ തീ നിന്‍ വഴിയിലെന്‍
ഗദ്ഗദങ്ങള്‍ പൂവിടുന്നു.
കാണുകില്ലേ നീ എന്‍ നെഞ്ചില്‍‍ കൂടൊഴിയാതെ
നൊമ്പരങ്ങള്‍ മാത്രമേകി എങ്ങു പോയീ നീ?
ഓര്‍മ്മകള്‍ തന്‍ വീഥികളില്‍
നീ വിരിച്ച മോഹ സൂനങ്ങള്‍
നീ ഉതിര്‍ത്ത പ്രേമ ഗാനങ്ങള്‍
മുന്നില്‍ നിന്റെ മൂക ഭാവങ്ങള്‍....

എന്‍ മനസ്സിന്‍ താളുകളില്‍
നീ വരച്ച രാഗ ചിത്രങ്ങള്‍
നീ രചിച്ച പ്രേമ കാവ്യങ്ങള്‍
എന്നില്‍ നിന്നു മാഞ്ഞ വര്‍ണങ്ങള്‍...(പ്രേമവതീ

ഡെയിസി..[1988] ..യേശുദാസ്


“ഓര്‍മ്മ തന്‍ വാസന്ത....

ചിത്ര, : ഡെയിസി
രചന: പി ഭാസ്ക്കരന്‍
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ


ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)