Powered By Blogger

Wednesday, June 23, 2010

ബസ്സ് കണ്ടക്റ്റർ [2005] യേശുദാസ്, ചിത്ര, റിമി റ്റോമി,, മധു ബാലകൃഷ്ണൻ




ചിത്രം: ബസ് കണ്ടക്റ്റർ [2005] വി.എം. വിനു

വി.എം. വിനു



താരങ്ങൾ: മമ്മൂട്ടി, നിഖിത, ജയസൂര്യ, ഭാവന, ഇന്നസന്റ്, ബിന്ദു പണിക്കർ, അഗസ്റ്റിൻ,ഹരിശ്രീ
അശോകൻ,ശ്രീരാമൻ,...

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: മധു ബാലകൃഷ്ണൻ & റിമി റ്റോമി

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല ഗസ് പാടീ പറക്കടീ മയിലാളേ
നല്ല ഗസ് പാടീ പറക്കടീ മയിലാളേ..

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്

അണി മയിലാഞ്ചിയും അത്തറും പൂശി കസവിട്ട മണീത്തട്ടമണിഞ്ഞാട്ടേ [2]
മുത്താര കരിന്വേ മുല്ലപ്പൂ കരിന്വേ നിക്കാഹിന്‍ അഴകീയോ പനിമലരായ്
പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോള് നല്ല ഗസ്സ് പറഞ്ഞൊരുക്കടീ മയിലാളേ
വന്വിലൊരന്വിളി കുന്വിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുന്വി വിളന്വണു എവിടടീ ബിരിയാണീ

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്

മണിയറക്കൂട്ടിലെ മാണിക്ക്യ പ്രാവിന്റെ കുറുകുന്ന മനസ്സിനിലെന്തലിവാണ് [2]
മിന്നാരക്കനവില്‍ മിന്നാത്തക്കൊലുസില്‍ കിന്നാരം കൊഞ്ചാന്‍ വരുമോ പുതുക്കപ്പെണ്ണേ
അസ്സല്‍ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ നല്ല ഗസ്സ് പാടി പറക്കടീ മയിലാളേ
വന്വിലൊരന്വിളി കുന്വിളി കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുന്വി വിളന്വണു എവിടടീ ബിരിയാണീ

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല ഗസ് പാടീ പറക്കടീ മയിലാളേ
നല്ല ഗസ് പാടീ പറക്കടീ മയിലാളേ.


ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ് / ചിത്ര

ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും
ഖല്‍ബിലു കത്തണ പാട്ട്
പഴം പാട്ട്
ഏതോ രാത്രിമഴ...


കായലിന്‍ കരയിലെ തോണി പോലെ
കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി
മാനത്തെ സൂര്യനെ പോലെ
കനല്‍ പോലെ
ഏതോ രാത്രിമഴ..

സങ്കടക്കയലിനും സാക്ഷിയാവാം
കാലമാം ഖബറിടം മൂടി നില്‍ക്കാം
നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍
നീറുന്ന നിന്‍ നിഴല്‍ മാത്രം
എനിക്കെന്നും
ഏതോ രാത്രിമഴ....


ഇവിടെ


വിഡിയോ



റിമി റ്റോമി



3. പാടിയതു: മധു ബാലകൃഷ്ണൻ & റിമി റ്റോമി

ഗാനം: കൊണ്ടോട്ടി.....


ഇവിടെ



ബോണസ്:




“നെഞ്ചിനുള്ളിൽ നീയാണ്....


ആൽബം: ഖൽബാണു ഫാത്തിമ[ 2007] സജി മില്ലെനിയം & സമദ്
രചന: നാസ്സർ
സംഗീതം: വടകര കുഞ്ഞുമോൻ

പാടിയതു: താജുദ്ദീൻ വടകര



നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ (3)


സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുമുൻപേ നീ
എന്നെ തനിച്ചാക്കി അകന്നിടുമോ(2)
ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നുമൊന്നാണ്
എന്റെയുള്ളിൽ നീയാണ് ഫാത്തിമാ ഫാത്തിമാ (നെഞ്ചിനുള്ളിൽ..)


ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
നിന്നെ ഞാൻ തേടിയെത്തും പൂമീനെ (2)
ഒന്നും ഒന്നും മിണ്ടാതെ
എന്റെ നൊമ്പരം കാണാതെ
എന്റെ ഖൽബിന്നോളിവെ..
ഫാത്തിമാ...ഫാത്തിമാ..(നെഞ്ചിനുള്ളിൽ..)

ഒരു നാളിൽ ഞാനവിടെ വരുന്നുണ്ടു പൂമോളെ
മഹർ മാ‍ലയണിയിക്കാൻ നിൻ ചാരെ(2)
താള മേളം ഇല്ലാതെ
നാരികൾ ഒപ്പന പാടാതെ
നിന്നെ ഞാൻ എൻ സ്വന്തമാക്കിടാം
ഫാത്തിമാ ഫാത്തിമാ..(നെഞ്ചിനുള്ളിൽ..)


ഇവിടെ


വിഡിയോ