Powered By Blogger

Tuesday, September 8, 2009

ചക്കര മുത്ത് [ 2006] യേശുദാസ്

“മറന്നുവോ പൂമകളേ, എല്ലാം മറക്കുവാന്‍ നീ
ചിത്രം: ചക്കരമുത്ത് [2006] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രന്‍
പാടിയതു: കെ.ജെ.യേശുദാസ്

മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)

മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)

രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)


ഇവിടെ

ഫുട്ട്ബാള്‍ [ 1982 ] യേശുദാസ്

‘ഇതളില്ലാതൊരു പുഷ്‌പം ഹൃദയത്തില്‍ അതിന്‍ നാണം

ചിത്രം: ഫുട്‌ബോള്‍ [1982 ] രാധാകൃഷ്ണന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍

പാടിയതു: യേശുദാസ്

ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തില്‍ അതില്‍ നാണം
ആ നെഞ്ചിന്‍ താളങ്ങള്‍
എന്‍ ജീവല്‍ സംഗീതം
പ്രശാന്തസംഗീതം...

(ഇതള്‍...)

മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിന്‍ മറുകില്‍ തഴുകി...
മൗനം വാചാലമാക്കി നില്‍ക്കുമോരോ
നിനവിന്‍ ഇഴയില്‍ ഒഴുകി...
വര്‍ണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിന്‍ ചിത്രം എഴുതാന്‍...

(ഇതള്‍...)

മണ്ണില്‍ ആകാശം ചാര്‍ത്തി നില്‍ക്കുമേതോ
മഴവില്‍ ചിറകും തഴുകി...
കന്യാശൈലങ്ങള്‍ മാറിലേന്തും ഹൈമ-
ക്കുളിരിന്‍ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിന്‍ ഗന്ധം മുഴുവന്‍...

(ഇതള്‍...)

അതിഥി [ 1974 ] യേശുദാസ്

“സീമന്തിനീ നിന്റെ ചൊടികളിലാരുടെ
ചിത്രം: അതിഥി [ 1974 ] കെ. പി. കുമാരന്‍.
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

സീമന്തിനീ..
സീമന്തിനീ നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം
ആരുടെ കൈ നഖേന്ദു മരീചികയിൽ
കുളിച്ചാകെ തളിർത്തു നിൻ കൗമാരം

വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള
ചഞ്ചല പദങ്ങളോടെ നീ
മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു
മൺ വിപഞ്ചികയിൽ ഭൂമി
എന്നെയതിൻ മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ
പല്ലവിയാക്കൂ പല്ലവിയാക്കൂ
(സീമന്തിനീ..)

നിൻ നിഴൽ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ
നിർമ്മാല്യത്തുളസി പോലെ ഈ
എന്റെ നെടുവീർപ്പുകൾ തൻ കാറ്റും കൊണ്ടു ഞാൻ
എന്റെ ദുഃഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ്മുഖങ്ങള്‍ വലിച്ചെറിയും
നിന്നിൽ ഞാൻ നിലക്കാത്ത വേദനയാകും
വേദനയാകും വേദനയാകും
(സീമന്തിനീ..)


ഇവിടെ

അഗ്നിദേവന്‍ [ 1995 ] ‍എം.ജി ശ്രീകുമാര്‍

“നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ




ചിത്രം അഗ്നിദേവന്‍ [ 1995 ] വേണു നാഗവള്ളീ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണന്‍

പാടിയതു: എം ജി ശ്രീകുമാര്‍


നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

തങ്കമുരുകും നിന്‍റെ മെയ്‌ തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലഷത്താല്‍ എണ്ണ പകരുമ്പോള്‍

തെച്ചിപ്പും ചോപ്പില്‍ തത്തും
ചുണ്ടിന്‍മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചൊട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്‍റെയോമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്‍

ചാഞ്ചക്കം ചെല്ലക്കൊമ്പില്‍
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ്‌ തുള്ളുമ്പോള്‍
നീയെനിക്കല്ലെ നിന്‍ പാട്ടെനിക്കല്ലെ

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം ... [ നിലാവിന്റെ നീല...


ഇവിടെ

പഞ്ചാമൃതം [ 1977 ] പി. ജയചന്ദ്രന്‍

“ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു


ചിത്രം: പഞ്ചാമൃതം [ 1977 ] ശശികുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദേവരാജന്‍ ജി
പാടിയതു: പി ജയചന്ദ്രന്‍

ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു
മധുര സംഗീതം കേട്ടൂ
പ്രണയത്തിന്‍ രാഗാലാപമായ
സുഗമ സംഗീതം കേട്ടൂ(ഹൃദയേ)

അകലുമ്പോഴും അരിലിന്റെ കവിളില്‍
മണി മുത്ത്‌ വിതറുന്നു യാമം (അകലുമ്പോഴും)
പിരിയുമ്പോഴും സ്നേഹാര്‍ദ്രയായി
സുഗന്ദം പകരുന്നു പുഷ്പം
രജനീ ഗന്ധിയാം പുഷ്പം (ഹൃദയേ)

ഉറങ്ങുമ്പോഴും മലര്‍ വള്ളി പെണ്ണിന്‍
ഉടലില്‍ നിന്നറിയുന്നു പുളകം
കരയുമ്പോഴും പ്രിയ തന്‍ ചുണ്ടില്‍
അടരാന്‍ തുടിക്കുന്നു രാഗം... [ ഹൃദയേശ്വരീ

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ [ 2000 ] ഗായത്രി

“ഘനശ്യാമ വൃന്ദാരണ്യം രാസ കേളീ യാമം

ചിത്രം: കൊച്ചു കൊച്ചു സന്തോഷങ്ങള്‍ [ 2000] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ഇളയരാജാ
പാടിയതു: ഗായത്രി

ഘനശ്യാമ വൃന്ദാരണ്യം രാസ കേളീ യാമം
നികുഞ്ജങ്ങള്‍ കുളിര്‍ പാട്ടില്‍ തകര്‍ന്നാടും നേരം
എന്നൊടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമേന്നോടേറെയെന്നായ് മന്ത്ര വേണുവൂതി...[ ഘന...

മന്ദഹാസ പുഷ്പം ചൂടും ശാന്ത ചുംബനമേകും
സുന്ദരാംഗ രാഗം തേടും ഹൃദയ ഗീതം മൂളും
മന്ദമന്ദം എന്നെ പുല്‍കും ഭാവ ഗാനം പോലെ
ശാരദേന്ദു പൂകും രാവില്‍ സോമ തീരം പൂകും
ആടുവാന്‍ മറന്നു പോയ പൊന്‍ മയൂരമാ‍കും
പാടുവാന്‍ മറന്നു പോയ ഇന്ദ്ര വീണയാകും... [ ഘന ശ്യാമ

ഗ രി സ നി ധ പ മപനിസ [2]
തകിട തകിട തകധിമിതകധിമി [3]

എന്റെ മോഹ കഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും
കൃഷ്ണ നിന്‍ വന മാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
എന്റെ രാവിന്‍ മായാ ലോകം സ്നേഹ ലോലമാകും
എന്റെ മാന മഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും
എന്നെ മാത്രം എന്നെ മാത്രം ആരു വന്നുണര്‍ത്തി
എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി? [ ഘന ശ്യാമ...


ഇവിടെ