Powered By Blogger

Saturday, November 27, 2010

യേശുദാസിനു പ്രിയമാർന്ന തന്റെ പാട്ടുകൾ.... [25]




പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ. ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് (ജനനം.ജനുവരി 10, 1940, ഫോർട്ട്‌ കൊച്ചി, കേരളം). അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ്, കശ്മീരി, അസാമി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശിനികനായിപ്പോലുംകാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.

അംഗീകാരങ്ങൾ:

* പത്മഭൂഷൺ, 2002
* പത്മശ്രീ, 1973
* ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989
* ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
* ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
* കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008
* സംഗീത നാടക അക്കാദമി പുരസ്കാരം, 1992
* ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
* ഗാന ഗന്ധർവൻ
* ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
* ഇരുപത്തിമൂന്നു തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
* എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
* അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
* ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
* ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ




1. ചിത്രം: നദി [ 1969] എ. വിസന്റ്


രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്



ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..
( ആയിരം..)

ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
വേർ‌പെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ
ഓമലേ .. ആരോമലേ ..
ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി ..
( ആയിരം..)

ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും
ഓമലേ .. ആരോമലേ ..
ഒന്നുചിരിക്കൂ ഒരിക്കൽ കൂടി
( ആയിരം..)


ഇവിടെ

വിഡിയോ


2. ചിത്രം: പ്രണയ വർണ്ണങ്ങൾ [1998] സിബി മലയിൽ

താരനിര: സുരേഷ് ഗോപി,മഞ്ജു വാര്യർ, ബിജു മേനോൻ, ദിവ്യാ ഉണ്ണി, കരമന ജനാർദ്ദനൻ, ജോസ്
പല്ലിശ്ശേരി,

രചന: ഗിരീഷ് പുത്തൻ
സംഗീതം: വിദ്യാസാഗർ


പാടിയതു: യേശുദാസ് & ചിത്ര

ആരോ വിരൽ നീട്ടി മന‍സിൻ മൺവീണയിൽ...
ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽ നീട്ടി മനസിൻ മൺവീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വർണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാർദ്ര ഹൃദയം തൂവൽ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളിൽ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവൽക്കിളിയായ് നീ
(ആരോ...)

പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ
കാറ്റിൽ മിന്നി മായും വിളക്കായ് കാത്തുനിൽപ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസിൽ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീർ മുകിലായ് നീ..( ആരോ )



ഇവിടെ

വിഡിയോ


3. ചിത്രം: നീയെത്ര ധന്യ [1987] ജെസ്സി

രചന: ഓ.എൻ.വി.
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

ഇവിടെ

വിഡിയോ


4. ചിത്രം: മാടമ്പി [2008] ബി. ഉണ്ണികൃഷ്ണൻ

താരനിര: മോഹൻ ലാൽ,കാവ്യ മാധവൻ, അജ്മൽ അമീർ, മല്ലിക കപൂർ,സിദ്ദിക്ക്, ജഗതി, ശ്രീനിവാസൻ,
ഇന്നസന്റ്, ജയസൂര്യ, ഭാമ, രാജൻ പി. ദേവ്, സുരാജ് ...

രചന: ഗിരീഷ് പുത്തൻ
സംഗീതം: എം. ജയചന്ദ്രൻ
പാടിയതു: യേശുദാസ്



അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ (അമ്മ...)


പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടെ വിളി കേൾക്കാൻ
അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ... (അമ്മ.....)


നീ പകർന്നു നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയല്ലേ
അമ്മേ ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ... (അമ്മ...)

ഇവിടെ

വിഡിയോ

5. ചിത്രം: സ്ത്രീ [1970] പി. ഭാസ്കരൻ

താരനിര: സത്യൻ, മധു, ശാരദ, ജയഭാരതി, അംബിക, വീരൻ, ബഹ്ദൂർ, അടൂർ ഭാസി,
ആറന്മുള പൊന്നമ്മ, കോട്ടയം ശാന്ത...


രചന: പി. ഭാസ്കരൻ
സംഗീതം: ദക്ഷിണാ മൂർത്തി

പാടിയതു: യേശുദാസ് / ജാനകി


ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമക കരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ വന്നു
(ഇന്നലെ )

മാനത്തെ മട്ടുപ്പാവിൽ താരക നാരിമാരാ
ഗാനനിർത്ധരികേട്ട് തരിച്ചുനിന്നു
നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
താളമടിക്കാൻ പോലും മറന്നു പോയി
(ഇന്നലെ )

ഇന്നലെയൊരു നവവാസരസ്വപ്നമായി നീ
എൻ മനോമുകരത്തിൽ വിരുന്നുവന്നു
ചൈത്ര സുഗന്ധത്തിന്റെ താലവൃന്ദത്തിൻ കീഴിൽ
മദ്ധ്യാഹ്ന മനോഹരി മയങ്ങിടുമ്പോൾ
(ഇന്നലെ )

മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും
സുന്ദരവാസന്ത ശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികിൽ വന്നൂ
(ഇന്നലെ )

ഇവിടെ

വിഡിയോ


6. ചിത്രം: ദേശാടനം [ 1996] ജയരാജ്

താരനിര: വിജയ രാഘവൻ,മിനി നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൈതപ്രം,


രചന: കൈതപ്രം
സംഗീതം: കൈതപ്രം

പാടിയതു: യേശുദാസ്



കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ (2)
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം (കളിവീട്..)

ആ..ആ...ആ..
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ എന്റെ
കൈവിരൽ തുമ്പു പിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ


ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി
ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി

എത്രയായാലുമെൻ എൻ ഉണ്ണിയല്ലേ അവൻ
വില പിടിയാത്തൊരെൻ നിധിയല്ലേ എന്റെ പുണ്യമല്ലേ

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ (2)
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ

ഇവിടെ


വിഡിയോ


7. ചിത്രം: നദി [1969] ഏ. വിൻസെന്റ്

താരനിര: പ്രേം നസീർ, ശാരദ, മധു, തിക്കുറിശ്ശി, പി.ലെ. ആന്റണി. അടൂർ ഭാസി, ശങ്കരാറ്റി, ആലുമ്മൂദൻ, അംബിക, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, ...



താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂർ ഭാസി, ശങ്കരാടി,
ഭരതൻ, ശാരദ, അംബിക, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, ...


രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃതുസ്‌മേരത്തിൻ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)


ഇവിടെ


video



8. ചിത്രം: ചെമ്പരത്തി [1972] പി. എൻ. മേനോൻ

താരനിര: രാഘവൻ, കൊട്ടാരക്കര, ശോഭന [റോജാ രമണി]

രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്


ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനേ പാടും
(ചക്രവര്‍ത്തിനീ)

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും ...[ചക്രവർത്തിനീ


ഇവിടെ

വിഡിയോ



9. ചിത്രം: കലണ്ടർ [2009] മഹേഷ്

താരനിര: പൃത്വിരാജ്,നവ്യാ നായർ, സരീന വഹാബ്, പ്രതാപ് പോതൻ, മുകേഷ്, ജഗതി, അശോകൻ.
മണിയൻ പിള്ള, മല്ലിക സുകുമാരൻ...

രചന: അനിൽ പനച്ചൂരാൻ
സംഗീതം: അഫ്‌സൽ യൂസഫ്

പാടിയതു: കെ ജെ യേശുദാസ് /സിസിലി


ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് ഇതിയോനുമുണ്ടേ
തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ വിടരും കൽഹാരം (ചിറകാർന്ന..)

ഹൃദയം കവർന്നൂ അഴകുള്ള നാണം
ഷാരോൺ കിനാവിലെ മാതളം പൂത്തു
പ്രേമം പകർന്നൂ അഭിഷേകതൈലം
സീയോൺ തടങ്ങളിൽ സൗരഭ്യമൂർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു മാധുര്യ തീർത്ഥം (ചിറകാർന്ന..)


ഫറവോന്റെ തേരിൽ പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
ശരപ്പൊളി മാല്യം അണിയിച്ചു മാറിൽ
അതു നിൻ വിരൽ‌പൂ നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ പകരുന്ന നേരം
അനുരാഗമന്ന ഉതിരുന്നു മണ്ണിൽ (ചിറകാർന്ന..)

ഇവിടെ

വിഡിയോ


10. ചിത്രം: ഞാൻ ഗന്ധർവ്വൻ [1991] പത്മരാജൻ

താരനിര: നിതീഷ് ഭരദ്വജ്, സുപർണ്ണ, സോമൻ, ഫിലോമിന, ഗണേഷ് കുമാർ,

രചന: കൈതപ്രം
സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ്

അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
ദേവീ.......... ദേവീ
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
നിൻ ശ്രുതിയിൽ എൻ ഗാനാലാപം
മദനയാമിനീ ഹൃദയസൌരഭം
തരളമാം ശലഭങ്ങളായ്
നുകരാൻ നീ വരൂ മന്ദം ദേവീ......
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും മരമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ [ദേവീ]

ഇവിടെ

വിഡിയോ





11. ചിത്രം: ഭാർഗ്ഗവി നിലയം [1964] ഏ. വിൻസെന്റ്

താരനിര: പ്രേം നസീർ, മധു, അടൂർ ഭാസി, പപ്പു, പി.ജെ. ആന്റണി,വിജയ നിർമല,പാർവ്വതി...

രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്

പാടിയതു: യേശുദാസ്

താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍ (താമസ )

ഹേമന്ത യാമിനി തന്‍ പൊന്‍
വിളക്ക് പൊലിയാറായ്
മാകന്ദ ശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ് (താമസ....)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍
നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (താമസ)

ഇവിടെ

video





12. ചിത്രം: കാട്ടു കുരങ്ങ് [1974] പി. ഭാസ്കരൻ

താരനിര: സത്യൻ, ഉമ്മർ, അടൂർ ഭാസി, പി.ജെ. ആന്റണി,ശാരദ, കോട്ടയം ശാന്ത,
ഖദീജ,ജയഭാരതി, കവിയൂർ പൊന്നമ്മ, മീനകുമാരി, വഞ്ചിയൂർ രാധ...



രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്



നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും
നാഗ സുന്ദരിമാരെ
സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ
ശബ്ദമരാളങ്ങളേ... സാക്ഷാൽ (നാദ...)

കല്പനാകാകളികൾ മൂളി വന്നെത്തുമെന്റെ
സ്വപ്ന ചകോരങ്ങളേ
മാനസ വേദിയിൽ മയിൽപ്പീ‍ീലി നീർത്തിയാടും
മായാമയൂരങ്ങളേ .... സാക്ഷാൽ (നാദ..)

ഊഴിയിൽ ഞാൻ തീർത്ത സ്വർഗ്ഗ മണ്ഡപത്തിലെ
ഉർവ്വശി മേനകമാരെ
ഇന്നെന്റെ പുൽമേഞ്ഞ മൺകുടിൽ പോലും നിങ്ങൾ
ഇന്ദ്ര സഭാതലമാക്കി ...സാക്ഷാൽ (നാദ..)

യാചകനിവനൊരു രാജമന്ദിരം തീർത്തു
രാഗസുധാരസത്താൽ വിരുന്നു നൽകി
ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരിയിൽ
ഞാനലിഞ്ഞലിഞ്ഞപ്പോൾ അനശ്വരനായ്...സാക്ഷാൽ(നാദ..

ഇവിടെ

വിഡിയോ


13. ചിത്രം: കുടുംബസമേതം [1992] ജയരാജ്

താരനിര: മധു, മനോജ് ജയൻ, നരേന്ദ്ര പ്രസാദ്, മണിയൻ പിള്ള രാജു,മോനീഷ, അടൂർ ഭവാനി,
കനകലത, അടൂർ പങ്കജം,ശ്രീ വിദ്യ, കവിയൂർ പൊന്നമ്മ...


രചന: കൈതപ്രം
സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ് & മിൻ മിനി



ഇം.ഉം ആ..ആ..ആ...

നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
പാർവതീ പരിണയ യാമമായി
ആതിരേ ദേവാംഗനേ
കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)

ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)


കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
അലിയും പരിമൃദുവാം പദഗതിയിൽ
അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)

ഇവിടെ

വിഡിയോ



14. ചിത്രം: ഉള്ളടക്കം [1991] KAMAL

താരനിര: മോഹൻ ലാൽ, അശോകൻ, അമല, ശോഭന, സുകുമാരി, ഇന്നസന്റ്, മുരളി, ജഗതി...

രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: യേശുദാസ്

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)

കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)

ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)

ഇവിടെ

വിഡിയോ



15. ചിത്രം: റസ്റ്റ് ഹൌസ് [1969] ശശികുമാർ

താരനിര: പ്രേംനസീർ, ഉമ്മർ, രാഘവൻ, പറവൂർ ഭരതൻ, ഷീല, ശ്രീലത, ഹേമ, ലക്ഷ്മി....



രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ. അർജ്ജുനൻ

പാടിയതു: യേശുദാസ്


പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും (പാടാത്ത..)

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശില്പിയാണീ മോഹനവയൗവ്വനം
നീലമലർമിഴി തൂലികകൊണ്ടെത്ര
നിർമ്മലമന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ..മറക്കുകില്ലാ മറക്കുകില്ലാ
ഈ ഗാനം നമ്മൾ മറക്കുകില്ലാ (പാടാത്ത)

ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ...ഓ... അകലുകില്ലാ അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ (പാടാത്ത)


ഇവിടെ



16. ചിത്രം: ഹിസ് ഹൈനസ്സ് അബ്ദുള്ള [1990] സിബി മലയിൽ

താരനിര: മോഹൻലാൽ, നെടുമുടി വേണു, സോമൻ, ശ്രീനിവാസൻ, മണിയൻ പിള്ള രാജു, തിക്കുറിശ്ശി,
ജഗദീഷ്, മമ്മുകോയ, സുകുമാരി, ഗൌതമി, കെ.പി.ഏ.സി. ലളിത

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്


ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായാഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ....

ഇവിടെ

വിഡിയോ




17. ചിത്രം: ഗായത്രി [1973] പി.എൻ. മേനോൻ

താരനിര: കൊട്ടാരക്കര, രാഘവൻ, ശങ്കരാടി, അടൂർ ഭാസി, ബഹ്ദൂർ,സോമൻ,
ജയഭാരതി, ശോഭന, ശുഭ...

രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ് * 1974-ൽ ദേശീയ അവാർഡ്.

പത്മതീർത്ഥമേ ഉണരൂ
മാനസ പത്മതീർത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിൻ
അർഘ്യം നൽകൂ.. ഗന്ധർവ്വസ്വരഗംഗ ഒഴുക്കൂ
ഗായത്രികൾ പാടൂ..

പ്രഭാതകിരണം നെറ്റിയിൽ അണിയും പ്രാസാദങ്ങൾക്കുള്ളിൽ
സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങൾ
അടിമ കിടത്തിയ ഭാരത പൌരൻ ഉണരാൻ
പുതിയൊരു പുരുഷാർത്ഥത്തിനെയാകെ
പുരകളിൽ വച്ചു വളർത്താൻ...

പ്രപഞ്ച സത്യം ചിതയിൽ കരിയും
ബ്രഹ്മസ്വങ്ങൾക്കുള്ളിൽ
ദ്രവിച്ച പൂണൂൽ ചുറ്റി മരിക്കും
ധർമ്മാധർമ്മങ്ങൾ
ചിറകു മുറിച്ചൊരു ഭാരത ജീവിതമുണരാൻ
പ്രകൃതീ ചുമരുകളോളം സർഗ്ഗ
പ്രതിഭ പടർന്നു നടക്കാൻ

പത്മതീർത്ഥമേ ഉണരൂ
മാനസ പത്മതീർത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിൻ
അർഘ്യം നൽകൂ ഗന്ധർവ്വസ്വരഗംഗ ഒഴുക്കൂ
ഗായത്രികൾ പാടൂ....

ഇവിടെ

വിഡിയോ




18. ചിത്രം: പരീക്ഷ (1967) പി. ഭാസ്കരന്‍


താരങ്ങൾ: പ്രേംനസ്സീർ,തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി,പി.ജെ. ആന്റണി,
ശാരദ, റ്റി.ആർ, ഓമന, ഖദീജ, ശോഭ...


രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്


പാടിയതു: യേശുദാസ്


പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ വേണുവൂതുമാട്ടിടയൻ...

എങ്കിലുമെൻ ഓമലാൾക്കു താമസിയ്ക്കാനെൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം..
മായാത്ത മധുരഗാന മാലിനിയുടെ കല്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം..

പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമേഴും ചന്ദ്രികതൻ ചന്ദനമണി മന്ദിരത്തിൽ..
സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിയ്ക്കാൻ എന്റെ കൂടെ പോരുമോ നീ..

ഇവിടെ

വിഡിയോ


19. ചിത്രം: അനുഭവങ്ങൾ പാളിച്ചകൾ [1971] കെ.എസ്. സേതു മാധവൻ
താരനിര: സത്യൻ, പ്രേം നസീർ, ഉമ്മർ, അടൂർ ഭാസി, ശങ്കരാടി,ഷീല, ബഹദൂർ,ഫിലൊമിന. ഗൊവിന്ദൻ
കുട്ടി

രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

പ്രവാചകന്മാരേ...
പ്രവാചകന്മാരേ പറയൂ
പ്രഭാതമകലെയാണോ
പ്രപഞ്ച ശില്പികളേ പറയൂ
പ്രകാശമകലെയാണോ


ആദിയുഷസ്സിൻ ചുവന്ന മണ്ണിൽ
നിന്നാ യുഗസംഗമങ്ങൾ
ഇവിടെയുയർത്തിയ വിശ്വാസ ഗോപുരങ്ങൾ
ഇടിഞ്ഞു വീഴുന്നു കാറ്റിൽ ഇടിഞ്ഞു വീഴുന്നു
ഈ വഴിത്താരയിൽ ആലംബമില്ലാതെ
ഈശ്വരൻ നിൽക്കുന്നു
ധർമ്മനീതികൾ താടി വളർത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ
(പ്രവാചകന്മാരേ..)


ഭാവിചരിത്രം തിരുത്തിയെഴുതും
ഭാരത യുദ്ധ ഭൂവിൽ
ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം
ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു
ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ
അർജ്ജുനൻ നിൽക്കുന്നു
തത്ത്വ ശാസ്ത്രങ്ങൾ ഏതോ ചിതയിൽ
കത്തിയെരിയുന്നു കത്തിയെരിയുന്നു
(പ്രവാചകന്മാരേ..)


ഇവിടെ







20. ചിത്രം: അച്ഛനും ബാപ്പയും [1972] കെ.എസ്. സേതുമാധവൻ
താരനിര: കെ.പി. ഉമ്മർ, കൊട്ടാരക്കര,അടൂർ ഭാസി, ബഹദൂർ,ജയഭാരതി, മീന കുമാരി,
വിൻസന്റ്, ഫിലോമിന, ശ്രീമൂല നഗരം വിജയൻ...

രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: യേശുദാസ്


മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
(മനുഷ്യൻ)

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു ...
(മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു ...

ഇവിടെ



വിഡിയോ



21. ചിത്രം: കൊടുങ്ങല്ലൂർ അമ്മ [1968] എം. കുഞ്ചാക്കൊ

രചന: വയലാർ
സംഗീതം: കെ. രാഘവൻ

പാടിയതു: യേശുദാസ്


മഞ്ജുഭാഷിണീ മണിയറ വീണയിൽ
മയങ്ങിയുണരുന്നതേതൊരു രാഗം
ഏതൊരു ഗീതം...ഓ...(മഞ്ജുഭാഷിണീ)

നാദസിരകളിൽ പ്രിയദർശിനീ നിൻ
മോതിരക്കൈവിരൽ ഒഴുകുമ്പോൾ
താനെ പാടാത്ത തന്ത്രികളൂണ്ടോ
താളം പിടിക്കാത്ത ഹൃദയമുണ്ടോ (മഞ്ജുഭാഷിണീ)

രാഗസരസ്സിതിൽ പ്രാണസഖീ നിൻ
രാജീവനയനങ്ങൾ വിടരുമ്പോൾ
വാരിച്ചൂടാത്ത മോഹങ്ങളൂണ്ടോ
കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ (മഞ്ജുഭാഷിണീ)

ഇവിടെ




22. ചിത്രം: ഭരതം [1991] സിബി മലയിൽ

താരനിര: മോഹൻലാൽ, ലക്ഷ്മി, സുചിത്ര, നെടുമുടി വേണു, ഉർവശി, ഒടുവിൽ, കവിയൂർ പൊന്നമ്മ,
സുബെയർ

രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്


രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ
പകരുക സാഗരമേ ശ്രുതിലയസാഗരമേ
സാകേതം പാടുകയായ് ഹേ രാമാ
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും

(രാമകഥ)

ആരണ്യകാണ്ഡം തേടി
സീതാഹൃദയം തേങ്ങി
വൽമീകങ്ങളിൽ ഏതോ
താപസമൗനമുണർന്നൂ വീണ്ടും

(രാമകഥ)

സരിസ സസരിസ സസരിസ
സരിസ രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗഗരിരി ഗഗരിരി സരിഗമ
പധപ പപധപ പപധപ പധപ
സസധധ സസധധ മധനിസ
സരിസ സസരിസ സസരിസ സരിസ
ഗഗരിരി ഗഗരിരി മധനിരി

ഇന്ദ്രധനുസ്സുകൾ മീട്ടി
ദേവകളാദിനാമഗംഗയാടി
രഘുപതി രാമജയം രഘുരാമജയം
ശ്രീഭരതവാക്യബിന്ദുചൂടി, സോദര-
പാദുകപൂജയിലാത്മപദം
പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
മന്ത്രമൃദംഗതരംഗസുഖം ശരവേഗം
ജീവതാളമേകി മാരുതിയായ്
ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ
സാ‍മഗാനലഹരിയോടെയണയൂ
രാമാ ശ്രീരാമാ രാമാ രാമാ

ഇവിടെ

വിഡിയോ




23. ചിത്രം: പവിത്രം [1994] രാജീവ് കുമാർ

താര നിര: മോഹൻലാൽ, തിലകൻ, ശ്രീനിവാസൻ, ശ്രീ വിദ്യ, വിന്ദുജ മേനോൻ, ശോഭന

രചന: ഓ.എൻ.വി.
സംഗീതം: ശരത്

പാടിയതു: യേശുദാസ്


ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...


പ്ലാവില പൊൻ‌തളികയിൽ
പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ്
കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാനോടും...


കോവിലിൽ പുലർ‌വേളയിൽ
ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...

ഇവിടെ

വിഡിയോ


24. ചിത്രം: കാവ്യമേള [ 1965 ] എം കൃഷ്ഷന്‍ നായര്‍
താരനിര: പ്രേം നസീർ, അടൂർ ഭാസി, മുതുകുളം, മുരളി, രമേഷ്, നെല്ലിക്കോടു ഭാസ്കരൻ.
ജി.കെ. പിള്ള, എസ്.പി. പിള്ള, ഷീല, യേശുദാസ്...

രചന: വയലാർ രാമവർമ്മ
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: കെ ജെ യേശുദാസ് & പി ലീല

സ്വപ്നങ്ങൾ...സ്വപ്നങ്ങള്‍..
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ..
നിശ്ചലം ശൂന്യനീ ലോകം..[2]

ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ലാ..
സൌന്ദര്യ സങ്കൽപ്പ ശിൽപ്പങ്ങളില്ലാ
സൌഗന്ധികപൂക്കളില്ലാ..
സ്വപ്നങ്ങൾ...സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..

ഇന്ദ്രനീലം കൊണ്ടു മാനത്തു തീർത്തൊരു
ഗന്ധർവ്വരാജാങ്കണത്തിൽ..[2].
ചന്ദ്രികപ്പൊൻ താഴിക കുടം ചാർത്തുന്ന..
ഗന്ധർവ്വരാജാങ്കണത്തിൽ..[2]

അപ്സരകന്യകൾ പെറ്റൂ വളർത്തുന്ന
ചിത്ര ശലഭങ്ങൾ നിങ്ങൾ..
ചിത്ര ശലഭങ്ങൾ നിങ്ങൾ..
സ്വർഗ്ഗത്തിൽ നിന്നും വിരുന്നു വരാറുള്ള
ചിത്ര ശലഭങ്ങൾ നിങ്ങൾ..

ഞാനറിയാതെന്റെ മാ‍നസ ജാലക
വാതിൽ തുറക്കുന്നു നിങ്ങൾ..
ശിൽപ്പികൾ തീർത്ത ചുമരുകളില്ലാതെ..
ചിത്രമെഴുതുന്നു നിങ്ങൾ..
ഏഴല്ലേഴുനൂ‍റൂ വർണ്ണങ്ങളാലെത്ര വാർമഴവില്ലുകൾ തിർത്തു..
ഏഴല്ലേഴുനൂ‍റൂ വർണ്ണങ്ങളാലെത്ര...അങനെയല്ലാ..
വർണ്ണളാലെത്ര വാർമഴവില്ലുകൾ തിർത്തു..

കണ്ണുനീർ ചാലിച്ചെഴുതുന്നു മായ്ക്കുന്നു..
വർണ്ണവിതാനങ്ങൾ നിങ്ങൾ..
സ്വപ്നങ്ങൾ...സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ.


ഇവിടെ


വിഡിയോ




25. ചിത്രം: ആറാം തമ്പുരാന്‍ [ 1997 ] ഷാജി കൈലാസ്

താരനിര: മോഹൻ ലാൽ, നരേന്ദ്ര പ്രസാദ്, ഒടുവിൽ. മഞ്ജുവാര്യർ, കലാഭവൻ മണി,
ശ്രീ വിദ്യ...

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

മധുമൊഴി രാധേ നിന്നെ തേടി... (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും....


ഇവിടെ

വിഡിയോ