Saturday, November 20, 2010

ഫിഡിൽ: [2010] സുജാത, എം.ജി.ശ്രീകുമാർ, വിജയ് യേശുദാസ്ചിത്രം: ഫിഡിൽ [2010] പ്രഭാകരൻ മുത്തന
താരനിര : വരുൺ ജെ. തിലക്, അനന്യ, ജഗതി, സലിം കുമാർ, ജഗ്ദഗദീഷ്, പ്രേംകുമാർ

രചന: ഹരി കൃഷ്ണൻ വള്ളിക്കാവു, പ്രഭാകരൻ മുത്തന
സംഗീതം: എസ്. ജയൻ, രമേഷ് ശശി


1. പാടിയതു: വിജയ് യേശുദാസ് & സുജാത

ഒരുവേള നിന്നെ ഞാന്‍ മുന്നേ
കണ്ടിരുന്നെങ്കില്‍ പൊന്നേ
അന്നേ നിന്നെ ഞാന്‍ മോഹിച്ചു പോയേനേ

ഒരുവേള നിന്‍ മൃദു മുരളീരവം
മുന്നേ കേട്ടിരുന്നെങ്കില്‍..കണ്ണാ..
അന്നേ നിന്നെ ഞാന്‍ പ്രണയിച്ചു പോയേനേ
(ഒരുവേള....)

നിന്‍ കണ്ണില്‍ വിടരുന്ന രാഗേന്ദ്രജാലം
എന്നകതാരില്‍ ചൊരിയുന്നു ഹർഷവര്‍ഷം(2)

നിന്‍ ചൊടിയില്‍ വിരിയുന്ന തൂമന്ദഹാസം
എന്നുൾപ്പൂവില്‍ ചൊരിയുന്നു തൂമരന്ദം(2)
(ഒരുവേള....)

എന്നുമെന്‍ പുണ്യമായ് നീയില്ലയെങ്കില്‍
എന്‍ ജന്മം ചിറകറ്റ കിളിവാഴും കൂടു് (2)

എന്നുമെന്‍ നാഥനായ് നീയില്ലയെങ്കില്‍
എന്‍ ജന്മം നീരറ്റ പൊന്നാമ്പല്‍ മൊട്ടു് (2)
(ഒരുവേള ....)

ഇവിടെവിഡിയോ

2. പാടിയതു: ചിത്ര/ വരുൺ ജെ. തിലക്

അനാമികാ...അനാമികാ...അനാമികാ...
ജന്മം കൊണ്ടേ ശാപം പേറും അനാമിക പോല്‍
ശപ്തമെന്‍ ജന്മം നിന്ദ്യമെന്‍ ജന്മം
മോക്ഷമാർഗ്ഗമറിയാതുഴലും
ഏകാന്തപഥികയല്ലോ..ഞാന്‍
ഏകാന്തപഥികയല്ലോ
അനാമികാ...അനാമികാ...അനാമികാ..

കറുത്തപൂക്കള്‍ മാത്രം വിരിയുമീ
ഊഷരഭൂവിന്നതിരിടും ചക്രവാളമേ
മറുകര ശാദ്വലമോ..അവിടെ നിറമുള്ള പൂക്കളുണ്ടോ
സ്നേഹപരാഗം ചൂടിയ വര്‍ണ്ണശലഭങ്ങളുണ്ടോ
ദുർഗ്ഗമവീഥികള്‍ താണ്ടി വേച്ചും കിതച്ചും
ഒടുവില്‍ ഞാനെത്തുമ്പോള്‍
അവിടെ ഒരുക്കി വെച്ചീടുമോ
ഒരു പൊന്‍കണി എനിക്കായ് കാലം ..
അനാമികാ..അനാമികാ...അനാമികാ...

ഭ്രാന്തന്‍മനസ്സുകള്‍ മാത്രം നെയ്യുമീ
മരുഭൂവിന്നതിരിടും ചക്രവാളമേ
മറുകര ഊർവ്വരമോ
അവിടെ സ്നേഹപ്പൂമഴ പൊഴിയാറുണ്ടോ
സ്വപ്നം പീലി വിടര്‍ത്തിയ
കാദംബരീനടനമുണ്ടോ
ഉഷ്ണവാതങ്ങളിലൂടെ ഉരുകിയുരുകി
ഒടുവില്‍ ഞാനെത്തുമ്പോള്‍
അവിടെ ദാഹനീരിറ്റുവാന്‍
കാത്തുനിന്നീടുമോ സ്നേഹഗായകന്‍

(ജന്മം കൊണ്ടേ.... )

ഇവിടെവിഡിയോ


3. പാടിയതു: അഖില & നിഥിൻ സോമൻ

ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും ..
പൊന്മുടി മാമലയോരം ..
വെള്ളിനിലാവൊളി മിന്നും
മാനത്തെ പൂമുല്ലക്കാവില്‍
വാര്‍തിങ്കള്‍ പൂത്തു വിടർന്നു
കാഞ്ചനപ്പൂങ്കിണ്ണം പോലെ.....
ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും ..
പൊന്മുടി മാമലയോരം ..

പുല്ലാങ്കുഴലാല്‍ താലോലം പാടാം
പ്രണയകാവ്യങ്ങള്‍ ചൊല്ലിടാം
കൈതപ്പൂവിന്‍ അധരം നുകരാം
മുത്തശ്ശിക്കഥകള്‍ കേട്ടിടാം
സാന്ത്വനമേകാം..പരിഭവമോതാം
ദേവനടനം ആടിടാം...
സാന്ത്വനമേകാം.. പരിഭവമോതാം
ദേവനടനം ആടിടാം ...
ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും ..
പൊന്മുടി മാമലയോരം ..

ഫിഡിലിന്‍ തന്ത്രിയില്‍ രാഗങ്ങള്‍ തീര്‍ക്കാം
പ്രണയഗീതികള്‍ കേട്ടിടാം
കാറ്റിന്‍ കൈകളിലൂയലാടാം
നീല വാനിലലഞ്ഞിടാം ..
തളിരുകള്‍ നുള്ളാം തേന്‍ മൊഴി കേള്‍ക്കാം
പൂത്തിരുവാതിര കണ്ടീടാം..
തളിരുകള്‍ നുള്ളാം തേന്‍ മൊഴി കേള്‍ക്കാം
പൂത്തിരുവാതിര കണ്ടീടാം

(ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ...)

ഇവിടെ4. പാടിയതു: എം.ജി ശ്രീകുമാർ & സുജാത

മഞ്ചാടിക്കൊമ്പിലുറങ്ങും കള്ളിപ്പൂങ്കുയിലേ
ചെമ്പാവിന്‍ പാടംപൂത്തെടി ആകാശച്ചെരുവില്‍
പുലരിപ്പൂവെട്ടം വീണെടാ കള്ളക്കാര്‍വർണ്ണാ
ചെമ്മാനം പുഞ്ചിരിച്ചെടാ കരുമാടിക്കുട്ടാ....
നിന്റെ നീലപ്പീലിക്കണ്ണു തുറക്കെടി
കാര്‍കൂന്തല്‍ കോതി മിനുക്കെടി
മാനോടും മലയുടെ മേലേ കാഴ്ചകള്‍ കാണാന്‍
മുള പാടും മലയിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണാന്‍
മഞ്ചാടിക്കൊമ്പിലുറങ്ങും കള്ളിപ്പൂങ്കുയിലേ
ചെമ്മാനം പുഞ്ചിരിച്ചെടാ കരുമാടിക്കുട്ടാ...

തളിര്‍ വെറ്റില തിന്നു ചുവന്നൊരു ചുണ്ടത്തു കുങ്കുമമോ
ചെങ്കദളിക്കൂമ്പില്‍ കിനിയും തേന്‍ കണമോ..
കളിവാക്കുകള്‍ ചൊല്ലും ചുണ്ടാല്‍ മധുരം നീ പകരുമ്പോള്‍
കുളിരേകും പുതുമഴയായ് ഞാന്‍ പൊഴിഞ്ഞു വീഴാം
മന്ദാരം വിടരും കവിളില്‍ നാണത്തിന്‍ അരുണിമയോ
മലരമ്പെകളെയ്യും കണ്ണില്‍ കളിയാട്ടമോ
നീലാമ്പല്‍ പൂക്കും കണ്ണില്‍ വാർ‌തിങ്കളോ
പുലരിപ്പൂവെട്ടം വീണെടാ കള്ളക്കാര്‍വർണ്ണാ
ചെമ്പാവിന്‍ പാടംപൂത്തെടി ആകാശച്ചെരുവില്‍

ശരറാന്തല്‍ എരിയുംരാവില്‍ അരികില്‍ നീ എത്തുമ്പോള്‍
ജയദേവഗാനം നിന്റെ കാതില്‍ ഞാന്‍ ചൊല്ലീടാം
ഗന്ധർവ്വഗീതം പോലെ നീ പാടിയ പാട്ടുകളെല്ലാം
എന്‍ ജീവമന്ത്രം പോലെ ഓർത്തുവെയ്ക്കാം ..
പ്രാവിണകള്‍ കുറുകിപ്പാടും ശ്രുതിതാളം മുറുകുമ്പോള്‍
പണ്ടത്തെ പാട്ടിന്‍ രാഗം ഒരു മാത്ര മൂളാമോ
ഒരു ദേവരാഗം പോലെ അലിഞ്ഞു ചേരാം .....

(മഞ്ചാടിക്കൊമ്പിലുറങ്ങും കള്ളിപ്പൂങ്കുയിലേ.....)

ഇവിടെ