Powered By Blogger

Monday, November 30, 2009

കളിപ്പാട്ടം [1993] യേശുദാസ്



കളിപ്പാട്ടമായ് കണ്‍ മണീ നിന്റെ ന്മുന്നില്‍


ചിത്രം: കളിപ്പാട്ടം [ 1993 ] വേണു നാഗവള്ളീ
രചന: കോന്നിയൂർ ഭാസ്
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ --(2)
മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ...

[കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍]

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍ --(2)
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ ഈ ജന്‍‌മമേകുന്നു ഞാന്‍...


ഇവിടെ



വിഡിയോ

പെരുമഴക്കാലം [ 2004 ]ജയചന്ദ്രന്‍ & സുജാത




കല്ലായി കടവത്തു കാറ്റൊന്നും...


ചിത്രം: പെരുമഴക്കാലം [ 2004 ]കമല്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: പി ജയചന്ദ്രൻ * സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)

പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ്‌ കരുതി ഞാൻ
പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..





ഇവിടെ


വിഡിയോ

ഭാര്യ ഒന്നു, മക്കള്‍ മൂ ന്നു [ 2009] സുജാത




ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍...





ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍...


ചിത്രം:: ഭാര്യ ഒന്ന് മക്കൾ മൂന്ന് [ 2009 ] രാജസേനന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: സുജാത മോഹൻ



ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
ആ മരത്തണലിലുറങ്ങാൻ
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ [ അച്ഛന്റെ പിന്‍}
വൃശ്ചിക കാറ്റു പോൽ എന്നെ തലോടിയാൽ
പിച്ചക പൂവായ് ഉണരാം ഞാൻ
കൊച്ചരിപ്രാവായ് പറക്കാം (ഇനിയും...)


അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാൻ
നിൻ സ്നേഹ ഹൃദയം കണ്ടുവെങ്കിൽ [ അച്ഛന്റെ ]
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മയെന്നിൽ തുളുമ്പിയെങ്കിൽ
പുഞ്ചിരി പുലർവെയിൽ ചിറകിന്റെ ചോട്ടിൽ ഞാൻ
സങ്കടം മറന്നൊന്നിരുന്നേനേ
ഞാൻ നിന്റെ പെണ്ണായ് കഴിഞ്ഞേനെ [ അച്ചനെ പോല്‍ ഞാന്‍]
ഇനിയും... ഇനിയും....
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ [അച്ഛനെ പോല്‍ }

മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശിമേഘം പെയ്തുവെങ്കിൽ
നിൻ അമ്പിളിപ്പെണ്ണിനും താരക തരികൾക്കും
ഇത്തിരി സ്നേഹമുണ്ണാൻ കഴിഞ്ഞുവെങ്കിൽ
ചന്ദനത്തിരി പോലെൻ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
നീയെന്റെ സ്വന്തമായ് തീർന്നേനേ (ഇനിയും..)


ഇവിടെ


വിഡിയോ


കളിയില്‍ അല്പം കാര്യം [ 1984 ]യേശുദാസ് & ചിത്ര



കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍


ചിത്രം: കളിയിൽ അല്‍പ്പം കാര്യം [ `1984 ] സത്യം അന്തിക്കാട്
രചന:: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
മോഹങ്ങളിൽ നീരാടുമ്പോൾ
അതിനോരോ ഭാവം (കണ്ണോടു കണ്ണായ....)


പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‌
തെന്നലിൽ ഇളകും മലരിൻ തളിരിതൾ
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലി കൊണ്ടാടാൻ വാ
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ....)

ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും (കണ്ണോടു കണ്ണായ....)



വിഡിയോ

ജോക്കര്‍ [ 2000] യേശുദാസ്



കണ്ണീര്‍ മഴയത്തു ഞാനൊരു ചിരിയുടെ കുട...

ചിത്രം: ജോക്കർ { 2000 ) ലോഹിതദാസ്
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ്

കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ........നിൻ ചൊടിയിൽ ചിരികാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം (കണ്ണീർ)

പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ...(2)
കടലിൻ പുഞ്ചിരി പൊൻ‌തിരമാല മണ്ണിൻ പുഞ്ചിരി പൂവ് (2)
കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി
വർണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീർമഴയത്ത്)

കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓ...(2)
മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി (2)
മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാൻ മുരളികയുണ്ടാക്കി (കണ്ണീർമഴയത്ത്)

ഇവിടെ



Link text

കൌരവര്‍ [ 1992 ] യേശുദാസ് & ചിത്ര






കനകനിലാവെ തുയില്‍ ഉണരൂ

ചിത്രം: കൌരവര്‍ [ 1992 ] ജോഷി

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര


കനകനിലാവേ തുയിലുണരൂ
തരള വസന്തം വരവായി
പാപമ ഗമഗമ (2)
പാ പ സ നീ പാ മാഗ
പാപമ ഗമഗമ (2)
പാ പ സ നീ പാ മാഗ
സാ മാമാമാമാഗ സാസസാ ഗസ നി നി നി സാസാ‍സ
ഗമപാ മപനീ പനിസാ നിസനിപ മഗപമ
ഗമപാ മപനീ പനിസാ

കനകനിലാവേ തുയിലുണരൂ
തരള വസന്തം വരവായി
മലയോല പൂഞ്ചോലയിൽ
തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ്
കളി മൺ വീണയിൽ സ്വരമേളങ്ങളിൽ
കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി
പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം
ധന ധീംധ ധീംതനന ധീം ധ ധീംതനന
ധീംധ ധീംതനന ധിരനാ
ഇനിയും പ്രണയം വിടരാൻ (കനക..)


കിന്നാരകാറ്റിൻ കനവുണർന്നു
ഹൃദയാകാശത്തിലേങ്ങോ (2)
കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ
ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും
മുടിയിൽ വർണ്ണം ചൊരിയാൻ (കനക..)


മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ (2)
മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ (2)
പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ ഉണരൂ ഉണരൂ
കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി
പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം
ധന ധീംധ ധീംതനന ധീം ധ ധീംതനന
ധീംധ ധീംതനന ധിരനാ
ഇനിയും പ്രണയം വിടരാൻ (കനക..)





ഇവിടെ




വിഡിയോ