Powered By Blogger

Wednesday, April 14, 2010

സ്മൃതികൾ: ഭാർഗ്ഗവി നിലയം,- ഗുരുവായൂർ കേശവൻ, തിരമാല






ചിത്രം: തിരമാല [1953] വിമൽകുമാർ & പി.ആർ.എസ്. പിള്ള
അഭിനേതാക്കൾ: സത്യൻ,റ്റി.എൻ. ഗോപിനാതൻ നായർ, അടൂർ ഭാസി,
1 കുമാരിതങ്കം, ചാന്ദിനി

രചന: പി. ഭാസ്കരൻ
സംഗീതം: വിമൽകുമാർ


പാടിയതു: കോഴിക്കോട് അബ്ദുൾ കാദർ & ശാന്ത പി. നായർ

ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തിൽ ശശിലേഖ പോൽ

തവ സ്വർഗ്ഗ സംഗീതം വിദൂരം സഖീ
സ്വപ്നങ്ങളാൽ മോഹനം
ഈ മധുമാസ രജനിയാൾ മറയും മുൻപേ
അണയാം വിദൂരതീരം (ഹേ കളിയോടമേ..)


ഹേ സുര താരമേ തൂവുക നീ സഖി
താമരമാലകൾ ജലമാകവെ
ഹേ ചുടു വീചികേ മീട്ടുക നീ സഖി
പ്രേമത്തിൻ കോമള മണിവീണകൾ

ഇനി വിസ്മരിച്ചീടാം വിശാലം ജഗം
മനമലർവല്ലിക്കുടിലിലെ പൂങ്കുയിലേ
അരുളൂ മുരളീരവം (ഹേ കളിയോടമേ..)


ഇവിടെ


2. പാടിയതു: കെ.അബ്ദുൾ കാദർ & ശാന്ത പി. നായർ
[ Hindi song: Anmol ghadi..
"_Aawaz De Kahaan hai
duniya meri jawan hai" Tune] Audio here

പാലാഴിയാം നിലാവിൽ
മധുമാസ നീല രാവിൽ
കണ്ണീരുമായി അകലെ
പൊൻ താരമെന്തെ പൊലിയാൻ...
മധുമാസ നീല രാവിൽ
രാപ്പാടി എന്തെ കേഴാൻ ഹാ
ശോക ഭാരം പേറാൻ
വിമൂക ഗാനം പാടാൻ...

ആനന്ദമേ നിൻ പിറകിൽ
ഏതോ കരാള ശോകം
കരവാളമേന്തി നില്പൂ
ഇടിനാദം ദൂരെ കേൾപ്പൂ... [പാലാഴിയാം...

മണ്ണീർക്കണങ്ങൾ പേറി
ഈ യാമിനീ സുമങ്ങൾ
ദാരുണമാകും മൃതിയേ
എതിരേൽക്കുവാനോ വന്നു....
ഹൃദയങ്ങളെന്തേ ഇരുളിൽ
ക്ഷണമാത്ര നേരംചേർന്നു
പ്റ്രണയപരാഗമാർന്നു
ക്ഷണിക വിലാസമാർന്നു....[[ പാലാഴിയാം...







ചിത്രം: ഭാർഗ്ഗവി നിലയം [1964] ഏ. വിൻസെന്റ്
അഭിനേതാക്കൾ: പ്രേം നസീർ, മധു, അടൂർ ഭാസി, വിജയ നിർമ്മല, പാർവതി
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്



1. പാടിയതു: കെ ജെ യേശുദാസ്


താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍ (താമസ )

ഹേമന്ത യാമിനി തന്‍ പൊന്‍
വിളക്ക് പൊലിയാറായ്
മാകന്ദ ശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ് (താമസ....)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍
നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (താമസ)

ഇവിടെ


2. പാടിയതു: എസ്. ജാനകി

പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ


തിര തല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണ തൻ വാടാത്ത മലർ വനത്തിൽ
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ടമാവിന്റെ കൊമ്പത്ത്‌ (പൊട്ടാത്ത...)


എങ്ങുപോയെങ്ങുപോയെന്നാതനായകൻ
എൻ ജീവ സാമ്രാജ്യ സാർവ്വഭൗമൻ
മരണം മാടി വിളിക്കുന്നതിൻ മുമ്പെൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ

ഇവിടെ



3. പാടിയതു: എസ്. ജാനകി

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ (പൊട്ടിത്തകർന്ന..)

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (കാലക്കടലിന്റെ..)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽകണ്ട മാവിന്റെ കൊമ്പത്ത്‌
കൽകണ്ട മാവിന്റെ കൊമ്പത്ത്‌ (പൊട്ടിത്തകർന്ന..)

ആകാശ താരത്തിൻ നീല വെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (ആകാശ..)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു (പൊട്ടിത്തകർന്ന...



ഇവിടെ


4, പാടിയതു: കമുകറ പുരുഷോത്തമൻ


ഏകാന്തതയുടെ അപാര തീരം (2)
പിന്നിൽ താണ്ടിയ വഴിയതിദൂരം
മുന്നിൽ അജ്ഞാത മരണ കുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം

പലതും തേടി പലതും തേടി
നിഴലുകൾ മൂടിയ വഴികളിലോടി
ഒടുവിൽ നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം

ആദിമാദികര വന വീഥികളിൽ
നിലാവിൽ മുങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുര മണികൾ
വീണു തകർന്നൊരീ തെരു വീഥികളിൽ

അറിവിൻ മുറിവുകൾ കരളിതിലേന്തി
അനുഭൂതികൾ തൻ ചിറകിൽ നീന്തി
മോഹാന്ധത നീർന്നെത്തിയോരിടമോ
ഏകാന്തതയുടെ അപാര തീരം


ഇവിടെ


5. പാടിയതു: എസ്. ജാനകി


വാസന്ത പഞ്ചമി നാളിൽ
വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലിൽ മിഴിയുംനട്ടു
കാത്തിരുന്നു ഞാൻ [വാസന്ത...]

വസന്തമോ വന്നു കഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെൻ കണ്ണിൻ മുന്നിൽ
വരേണ്ടയാൾ മാത്രം [വാസന്ത...]

ഓരോരോ കാലടി ശബ്ദം
ചാരത്തെ വഴിയിൽ കേൾക്കെ
ചോരുമെൻ കണ്ണീരൊപ്പി
ഓടിച്ചെല്ലും ഞാൻ [വാസന്ത...]

വന്നവൻ മുട്ടിവിളിക്കെ
വാതിൽപ്പൊളി തുറക്കുവാ‍നായ്
വളയൊച്ചകൾ കേൾപ്പിക്കാതെ
ഒരുങ്ങി നിൽക്കും ഞാൻ
ആരുമാരും വന്നതില്ല ആരുമാരുമറിഞ്ഞതില്ല
ആരുമാരും വന്നതില്ല ആരുമാരുമറിഞ്ഞതില്ല
ആത്മാവിൽ സ്വപ്നവുമായി
കാത്തിരിപ്പു ഞാൻ [വാസന്ത...]


ഇവിടെ




ചിത്രം: ഗുരുവായൂർ കേശവൻ[[ 1977] ഭരതൻ
അഭിനേതാക്കൾ: സോമൻ, ജയഭാരതി, മീന, വീരൻ, ഒടിവിൽ ഉണ്ണികൃഷ്ണൻ,...

രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ് & സുശീല

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ
പൗർൺനമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)


ഇവിടെ


വിഡിയോ


2. പാടിയതു: മാധുരി


ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)


ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ്


നവകാഭിഷേകം കഴിഞ്ഞൂ
ശംഖാഭിഷേകം കഴിഞ്ഞൂ
നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
കമനീയ വിഗ്രഹം തെളിഞ്ഞൂ (നവകാ..)

അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
സ്വർഗീയ കാവ്യസുധ തൂകീ (2)
മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാൻ
കണ്ടു ഞാൻ (നവകാ..)

പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
പൂന്തേൻ നിവേദിച്ച നേരം (2)
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടു ഞാൻ
കണ്ടു ഞാൻ (നവകാ..)


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്

ഉഷാകിരണങ്ങൾ പുൽകി പുൽകി
തുഷാരബിന്ദുവിൻ വദനം ചുവന്നൂ
പകലിൻ മാറിൽ ദിനകര കരങ്ങൾ
പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..)

കാമദേവന്റെ നടയിൽ പൂജയ്ക്ക്
കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2)
കോമള സുരഭീ മാസമൊരുക്കിയ (2)
താമരപ്പൊയ്ക തിളങ്ങീ
തിളങ്ങീ ....(ഉഷാ..)

വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക്
വാരിദ രഥങ്ങൾ വന്നു നിരന്നൂ (2)
പുഷ്പിത ചൂത രസാല വനങ്ങൾ (2)
രത്ന വിഭൂഷകളണിഞ്ഞൂ
അണിഞ്ഞൂ....... (ഉഷാ..)

ഇവിടെ


വിഡിയോ

പ്രണയകാലം [2007] രഞ്ജിത്ത്, ചിത്ര, ഗായത്രി, കല്യാണി മേനോൻ[7]






ചിത്രം: പ്രണയകാലം [2007] ഉദയ് ആനന്ദൻ
അഭിനേതാക്കൾ: സീമ, ബാലചന്ദ്ര മേനോൻ, മുരളി, തിലകൻ

രചന: റഫീക്ക് അഹമ്മദ്
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: രഞ്ജിത്ത്

ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിലെഴുതി ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായെൻ താഴ്വരയിൽ
താളമായെന്നാത്മാവിൽ
നെഞ്ചിലാളും മൺചിരാതിൽ
നാളം പോൽ നിന്നാലും നീ (വേനൽ..)

ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കുമീയെന്നും
മഴ മയിൽ പീലി നീർത്തും പ്രിയ സ്വപ്നമേ
പലവഴി മരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ
നിൻ പദതാളം അഴിയുന്ന വനവീഥിയിൽ ഞാൻ (വേനൽ..)


ചില വെൺ തിര കൈകൾ നീളും ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും മൃദു നിസ്വനം
വെയിലിഴകൾ പാകി മന്ദാരത്തിൻ
ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ (വേനൽ..)

ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര

ഏതോ വിദൂരമാം നിഴലായ് ഇനിയും (2)
അന്തിവെയിലിന്റെ മൗനഭേദങ്ങൾ
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേർക്കുന്നു ഏതോ ഓർമ്മകളിൽ
കാൽത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം (ഏതോ..)

പാദമുദ്രകൾ മായും ഒരു പാതയോരത്ത് നീ
പിൻ നിലാവിന്റെ പൂവിന്നിതൾ നീട്ടി നിൽക്കുന്നുവോ
സ്മൃതിയിൽ കനിയും അനാദിനാദം പായുമുൾക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേർത്തണഞ്ഞൂ നാളം (ഏതോ..)

ഓർത്തിരിക്കാതെ കാറ്റിൽ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നീ പുഴ നീർത്തുമോളങ്ങളിൽ
ഇനിയും നീയാ ശാഖിയിലേതോ ബന്ധമായ് നിറയാം
വിരലുകൾ നീറും മെഴുതിരിയായ് കരകവിഞ്ഞൂ മൗനം (ഏതോ..)

ഇവിടെ


വിഡിയോ


3. പാടിയതു: രഞ്ജിത്ത്

ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..


ഒരു കാറ്റിൽനീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും..
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..

ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
പല ജന്മമായ് മനം തേടും..മൃതുനിസ്വനം..
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
തപസ്സിൽ നിന്നുയരുന്നു ശലഭം പോൽ നീ...
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ..
ഉം...ഉം...


ഇവിടെ


വിഡിയോ



4. പാടിയതു: ഗായത്രി


പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ...
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ‍..
പറയൂ പ്രഭാതമേ....നീ..


പ്രാവുകൾ പാറും ഗോപുരമേറി..കാത്തു നിന്നൂ ഞാൻ..
പാതിരാവിൽ വെറുതെ നീറി നിത്യ താരാ ജാലം..
മേഘമെ നീ ദൂതികയായി ഏകിടാമോ...
അവനെന്റെ സന്ദേശം..
പറയൂ പ്രഭാതമേ....


തന്ത്രികളെന്നിൽ നൊന്തുപിടഞ്ഞു വീണയായി ഞാൻ...
ജാലകത്തിൻ വിരികളണഞ്ഞെ വരികയില്ലെ വീണ്ടും..
ആരുമാരും അറിയാതെ നീ പാടിടാമോ...
ഉയിരിന്റെ സംഗീതം...
പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ...
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ‍..
പറയൂ പ്രഭാതമേ....
ഇവിടെ

വിഡിയോ

5. പാടിയതു: കല്യാണി മേനോൻ

അന്തി നിലവിന്റെ തൊട്ടിലിലാടി
പഞ്ചമി ചന്ദ്രനുറങ്ങി
തോരാതൊരുൾമഴ കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തെ നീ ഉറങ്ങൂ
എന്റെ താമര പൂമൊട്ടെ നീ ഉറങ്ങൂ..

ചാഞ്ഞുറങ്ങുമ്പോൽ മാലാഖ കുഞ്ഞുങ്ങൾ
ഉണ്ണികിനാവിലേക്കെത്തി നോക്കും
സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ
സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും..
നിന്റെ സ്വപ്നത്തിൽകണ്ടു നീ പുഞ്ചിരിക്കും..
അന്തിനിലാവിന്റെ തൊട്ടിലിലാടി..
പഞ്ചമി ചന്ദ്രനുറങ്ങീ...

ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ
പാൽ നുകർന്നോരോരോ പൂവിനങ്ങൾ
നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ
നേരുകളായി വിടർന്നു നിൽക്കും...[2]

അന്തി നിലവിന്റെ തൊട്ടിലിലാടി
പഞ്ചമി ചന്ദ്രനുറങ്ങി
തോരാതൊരുൾമഴ കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തെ നീ ഉറങ്ങൂ
എന്റെ താമര പൂമൊട്ടെ നീ ഉറങ്ങൂ...


ഇവിടെ

5. പാടിയതു: ഫ്രാങ്കൊ, സയോനാര ഫിലിപ്പ്
“ കരി ർക്കാവിൻ....

വിഡിയോ

6. “ റ്റാറ്റൂ....


വിഡിയോ