Powered By Blogger

Sunday, July 12, 2009

അനുഭൂതികളുടെ നിമിഷം [1978]..എസ്. ജാനകി

എവിടെയോ മോഹത്തിന്‍ മയില്‍ പീലികള്‍

ചിത്രം: അനുഭൂതികളുടെ നിമിഷം [ 1978 ] പി. ചന്ദ്രകുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: എസ് ജാനകി

ഉം..ഉം..ഉം..
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്ര നാള്‍ കരയുമീ കളിവീട്ടില്‍
ജീവിതമാകുമീ കളിവീട്ടില്‍
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍

യാത്രക്കിടയില്‍ കണ്ടു ചിരിച്ചൂ
ചിരിയുടെ ചില്ലയില്‍ ചുംബനം പൂത്തു
ആലിംഗനത്തില്‍ പടികള്‍ പടര്‍ന്നൂ
ആശകളവയില്‍ പൂക്കളായ് വിടര്‍ന്നൂ
കൊഴിയും പൂക്കളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍

പ്രാര്‍ഥന കേട്ടു പ്രാണനുണര്‍ന്നൂ
ഹൃദയ സ്പന്ദം സ്വരമായലിഞ്ഞൂ
കാരുണ്യത്തിന്‍ പൂജാമുറിയില്‍
തങ്ക വിളക്കായ് പ്രണയം ജ്വലിച്ചു
ണയും തിരികളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന്‍ മയില്പീലികള്‍
എവിടെയാ സ്വപ്നത്തിന്‍ വളപ്പൊട്ടുകള്‍

കടലമ്മ [1963]...പി. സുശീല




“ഏതു കടലിലോ ഏതു കരയിലോ
ചിത്രം: കടലമ്മ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും തോഴന്‍


ഒരു പോളക്കണ്ണടച്ചൊന്നു മയങ്ങിയിട്ടൊ
രുപാടു നാളായി,ഒരു പാടു നാളായി
ഒരു കാറ്റു വീശുമ്പോള്‍ ഒരു മിന്നല്‍ കാണുമ്പോള്‍
അറിയാതെ പിടയുന്നു ഞാന്‍
തോഴാ അറിയാതെ പിടയുന്നു ഞാന്‍
(ഏതു കടലിലോ...)


ഇടവപ്പാതിയിലിളകി മറിയും
കടലില്‍ പോയവനേ കടലില്‍ പോയവനേ
ഒരു കൊച്ചു പെണ്ണിനെ സ്നേഹിച്ചു
പോയതിനകലേണ്ടി വന്നവനേ
പവിഴദ്വീപിലെ പൊന്മുത്തും കൊണ്ടു നീ
പോരാറായില്ലേ നീ പോരാറായില്ലേ

സ്വന്തം ശാരിക..[1984.] യേശുദാസ് /ജാനകി


ആദ്യ ചുംബനത്തില്‍...


ചിത്രം : സ്വന്തം ശാരിക [1984]
രചന: പി ഭാസ്കരന്‍
സംഗീതം: കണ്ണൂര്‍ രാജന്‍
പാട്യതു: യേശുദാസ്/ ജാനകി.


ആദ്യ ചുംബനത്തില്‍ എന്റെ അമൃത ചുംബനത്തില്‍
ഒഴുകി ആത്മാവില്‍ ദിവ്യ പ്രേമ സംഗീതം
പല്ലവി ഞാനായ് സഖീ, അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയ സ്പന്ദനം നവ താളമായാ ഗീതയില്‍
പുതിയ രാഗ ഭാവ ലയങ്ങള്‍ പുളകമായി ജീവനില്‍
മദകരമാമൊരു മധുരിമ തന്‍ മധു ലഹരിയില്‍ മുഴുകി നാം

കാല വീഥിയില്‍ പൂത്തു നിന്നൊരു
സ്വപ്ന തരുവിന്‍ ഛായയില്‍ നീല വാനില്‍ നിന്നിറങ്ങിയ
ദേവനന്ദന ശാരിക ഇണയുമൊത്തു കൂടു കെട്ടി
മൃദുപവനിലൊഴുകുന്നു അവരുടെ സുരഗീതം.

ഈ മരുഭൂവില്‍ പൂമരമെവിടെ, കുയിലേ കൂടെവിടെ?
നിഴലേകാനെന്‍ പാഴ് തടി മാത്രം‍
വിഫലം സ്വപ്നം കാണുന്നു.
മേലേ കനല്‍ മഴ തൂവും താഴെ കാനല്‍ നീര്‍ മാത്രം
തണലില്ലാത്തൊരു മണല്‍ മാത്രം.

കാറ്റു വന്നു വിളിച്ചപ്പോള്‍.(അച്ഛനും മകനും 1957)ചിത്ര..[ശ്യാമള]



“കാറ്റേ നീ വീശരുതിപ്പോള്‍...


ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍...(അച്ഛനും മകനും .. 1957)
രചന: ഓ.എന്‍.വി. കുറുപ്പ്?/ തിരുനല്ലൂര്‍ കരുണാ‍ാകരന്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്‍/ വിമല്‍കുമാര്‍
പാടിയതു: കെ.എസ്. ചിത്ര/ശ്യാമള

കാറ്റേ നീ വീശരുതിപ്പോൾ; കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ... (2)

നീലത്തിരമാലകൾ മേലെ നീന്തുന്നൊരു നീർക്കിളി പോലെ
കാണാമാ തോണി പതുക്കെ ആലോലം പോകുന്നകലെ
മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുമ്പേ
നേരത്തേ... നേരത്തേ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ... [ കാറ്റേ നീ വീശരുതിപ്പോള്‍...]

ആടും ജലറാണികളിന്നും ചൂടും തനി മുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റു മൂവന്തി മയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
ദേഹത്തിന്‍ ചൂടും നല്‍കാം ...

സിന്ദൂരം ..(1976)... യേശുദാസ്



“ഒരു നിമിഷം തരൂ....



ചിത്രം: സിന്ദൂരം (1976)
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: യേശുദാസ് കെ ജെ

ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

നീലാംബരത്തിലെ നീരദകന്യകൾ
നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)

നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)

ഏതോ ഒരു സ്വപ്നം. (1978) യേശുദാസ്.

ഒരു മുഖം മാത്രം കണ്ണില്‍....


ചിത്രം: ഏതോ ഒരു സ്വപ്നം (1978)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: സലിൽ ചൗധരി
പാടിയതു: യേശുദാസ്


ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്വരയില്‍
നിന്റെ മൌന വാത്മീകങ്ങള്‍ തകര്‍ന്നു വീണു
വിരഹത്തില്‍ വീണപാടി വിധിയാരറിഞ്ഞു
മുഖം മൂടി അണിഞ്ഞിട്ടും
മിഴിച്ചെപ്പിന്‍ മുത്തുകളെ
മറക്കുവാന്‍ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം)

തപസിലെ മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്‍ജന്മ സങ്കല്‍പ്പങ്ങള്‍ ഉണര്‍ന്നുവല്ലോ
കദനത്തിന്‍ കുയില്‍ പാടി കഥയാരറിഞ്ഞു
മദം കൊള്ളും തിരകളെ
മനസിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം...)

Get this widget | Track details | eSnips Social DNA