Powered By Blogger

Saturday, July 25, 2009

അടിമകള്‍ (1969) ഏ.എം. രാജ

താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍...
ചിത്രം: അടിമകള്‍ [`1969}കെ.എസ്സ്.സേതുമാധവന്‍
രചന: വയലാര്‍
സംഗീതം:ദേവരാജന്‍
പാടിയതു: എ.എം.രാജ

താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..

ആരും കാണാത്തൊരന്തപുരത്തിലെ..ആരാധനാമുറി തുറക്കും ഞാന്‍..
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍..നീലകാര്‍വര്‍ണ്ണനായ് നില്‍ക്കും ഞാന്‍..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..

ഏതോ കിനാവിലെ ആലിംഗനത്തിലെ ഏകാന്തരോമാഞ്ചമണിഞ്ഞവളേ..
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്‍..പ്രേമത്തിന്‍ സൌരഭം തൂകും ഞാന്‍..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി

നീലക്കടമ്പു: (1985) ചിത്ര

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന ...

ചിത്രം: നീലക്കടമ്പ് [1985]
രചന: കെ.ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ...
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ..
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആ‍ാ‍ആ..ആ‍ാ..ആ‍ാ‍....

ആഷാഢമാസ നിശീഥിനി തന്‍
വനസീമയിലൂടെ നീ.........
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ
എന്‍മണ്‍കുടില്‍ തേടി വരുന്നൂ...
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
മ്.മ്...മ്‌മ്.മ്മ്മ്മ്മ്മ്മ്മ്......

ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാന്നൊന്നുമയങ്ങീ...
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍
പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ....
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ....
നീയിതുകാണാതെ പോകയോ....?
നീയിതു ചൂടാതെ പോകയോ....?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആ‍ാ‍ആ..ആ‍ാ..ആ‍ാ‍....

അഗ്നിദേവന്‍... (1995)..എം.ജി. ശ്രീകുമാര്‍

“നിലാവിന്റെ നീലഭസ്മ കുറി അണിഞ്ഞവളേ


ചിത്രം: അഗ്നിദേവന്‍ [1995] വേണു നാഗവള്ള്യ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയതു: എം ജി ശ്രീകുമാര്‍

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

തങ്കമുരുകും നിന്‍റെ മെയ്‌ തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലഷത്താല്‍ എണ്ണ പകരുമ്പോള്‍

തെച്ചിപ്പും ചോപ്പില്‍ തത്തും
ചുണ്ടിന്‍മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചൊട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്‍റെയോമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്‍

ചാഞ്ചക്കം ചെല്ലക്കൊമ്പില്‍
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ്‌ തുള്ളുമ്പോള്‍
നീയെനിക്കല്ലെ നിന്‍ പാട്ടെനിക്കല്ലെ

നിലാവിന്‍റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

ഇരട്ട കുട്ടികളുടെ അഛന്‍: യേശുദാസ്

“എത്രനേരമായ് ഞാന്‍ കാത്തുകാത്തു

ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛന്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്

എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....

വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും..
രമണന്റെകൂടെ ഇറങ്ങിയില്ലേ..
വാര്‍മുകിലിന്‍.. പൂങ്കുടിലില്‍...
മിണ്ടാതെ നീ ഓളിഞ്ഞതെന്തേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി
ഈ മുഗ്ദരാവിന്‍ ഉറക്കമായോ
എഴുന്നേല്‍ക്കൂ... ആത്മസഖീ...
എതിരേല്‍ക്കാന്‍ ഞാന്‍ അരികിലില്ലേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....

നാടോടിക്കാറ്റു: (1987) യേശുദാസ് .

“വൈശാഖസന്ധ്യേ നിന്‍ ചുണ്ടില്‍ എന്തേ


ചിത്രം: നാടോടിക്കാറ്റ് [1987] സത്യന്‍ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് കെ ജെ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )

ഉദയനാണു താരം (2001)..യേശുദാസ്.. ചിത്ര

“പറയാതെ അറിയാതെ

ചിത്രം: ഉദയനാണു താരം[2001]
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ദീപക് ദേവ്

പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)

പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
പ്രിയനെ നീയറിയുന്നുവോ
എന്‍ വിരഹം വഴിയും രാവുകള്‍...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)

കണ്ടു തമ്മില്‍ ഒന്നു കണ്ടു
തീരാമോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവെ വാര്‍മഴവില്ലുപോല്‍
മായുന്നു ഓമല്‍ സഖീ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)

കാറും കോളും മായുമെങ്ങോ
കാണാതീരങ്ങള്‍ കാണുമോ
വേനല്‍‌പ്പൂവെ നിന്‍‌റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കില്ലെന്‍ ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2) [പറയാതെ അറിയാതെ]

മേഘ മല്‍ഹാര്‍: (2001) യേശുദാസ്

“ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുന

ചിത്രം:മേഘ മല്‍ഹാര്‍ (2001)
രചന. ഓ.എന്‍.വി
സംഗീതം: എം ജി. രാധാകൃഷ്നന്‍
പാടിയതു: യേശുദാസ്‍

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴി മുന ആരുടേതാവാം.
ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരെ ഓര്‍ത്താവാം.
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം....

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി.
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും ഗന്ധര്‍വ്വ
പ്രണയത്തിന്‍ സംഗീതം പോലെ.
പുഴ പാടി, തീരത്തെ മുള പാടി,പൂവള്ളി
കുടിലിലെ കുയിലുകള്‍ പാടി....

ഒരു നിര്‍വൃതിയില്‍‍ ഈ ഭൂമി തന്‍‍ മാറില്‍ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നിറുകയില്‍ നാണങ്ങള്‍ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി......

ഞാന്‍ ഏകനാണു; (1982) യേശുദാസ്

“ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ


ചിത്രം: ഞാന്‍‍ ഏകനാണ് [1982]
രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: യേശുദാസ്


ഓ മൃദുലേ..
ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവൊ
മൃദുലേ ..ഹൃദയ മുരളിയിലൊഴുകി വാ..

അകലെയാണെങ്കിലും ധന്യേ (2)
നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)

പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)

അനശ്വരം (1991) എസ്.പി. ബാലസുബ്രമണ്യം/ ചിത്ര

"താരാപഥം ചേതോഹരം പ്രേമാമൃതം

ചിത്രം: അനശ്വരം (1991)
രചന: പി.കെ.ഗോപി
സംഗീതം: ഇളയരാജ
പാടിയതു:എസ്.പി. ബാലസുബ്രമണ്യം.ചിത്ര




താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
(താരാപഥം ചേതോഹരം....)

സുഗതമീ നാളില്‍ ലലല ലലലാ....
പ്രണയശലഭങ്ങള്‍ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഗതമീ നാളില്...)
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപഥം ചേതോഹരം....)

സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളില്‍ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപഥം ചേതോഹരം....)