Powered By Blogger

Tuesday, April 27, 2010

ശാലിനി എന്റെ കൂട്ടുകാരി[ 1980] യേശുദാസ്, മാധുരി, വാണി ജയറാം, പി. ജയചന്ദ്രൻ






ചിത്രം: ശാലിനി എന്റെ കൂട്ടുകാരി [ 1980] മോഹൻ
അഭിനേതാക്കൾ: സുകുമാരൻ, വേണു നാഗവള്ളി, ഉമ്മർ, ജലജ, ശോഭ, രവി മേനോൻ, സുകുമാരി, സൂര്യകല

രചന: എം.ഡി. രാജേന്ദ്രൻ
സംഗീതം: ജി. ദേവരാജൻ



1. പാടിയതു: യേശുദാസ്

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു (നിന്‍ തുമ്പു..)
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ (നിന്‍ തുമ്പു..)

മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..)
സുന്ദരീ... സുന്ദരീ..
ഇവിടെ



വിഡിയോ


2. പാടിയതു: പി. മാധുരി


ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ


ഇവിടെ


വിഡിയോ

3. പാടിയതു: ജയചന്ദ്രൻ & വാണി ജയറാം



കണ്ണുകൾ കണ്ണുകളിടഞ്ഞു
മനസ്സും മനസ്സും പറഞ്ഞു
പ്രേമം... ദിവ്യപ്രേമം...
കൊഞ്ചും ഇണകൾതൻ ഹൃദയവികാരം


ഒരു കൃഷ്ണപഞ്ചമിരാത്രിയിൽ യമുനയിൽ
ഇതളിട്ടു നിന്ന വികാരം
സരയൂനദിയിലെ ഓളങ്ങളെന്നും
സാധകം ചെയ്ത വികാരം
ആ... ആ... ആ...


മൗനഗാനം നൂപുരമണിയും
മാളവികാമിത്രരാഗം
അനുപരമാണുവിൽ നിന്നു തുടിയ്ക്കും
അർദ്ധനാരീശ്വര ഭാവം
ആ.. ആ.. ആ ...


ഇവിടെ



ശോഭ




4. പാടിയതു: യേശുദാസ്


വിരഹം വിഷാദാർദ്ര ബിന്ദുക്കളാലെന്നും
വിരചിക്കും ജീവിത ദുഃഖകാവ്യം
അയഥാർത്ഥ ബിംബങ്ങൾ ഭംഗപ്രതീകങ്ങൾ
അണപൊട്ടി വീഴും ദുരന്ത കാവ്യം

അന്തരംഗത്തിൻ അഗാധതലങ്ങളിൽ
ആരും കാണാത്ത പൂ വിരിഞ്ഞു
കൊഴിയാത്ത സ്നേഹമാം കുങ്കുമപ്പൂവിന്റെ
ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു
സ്നേഹമാം കുങ്കുമപ്പൂവിന്റെ
ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു

വനവല്ലിക്കുടിലിന്റെ എകാന്ത ശയ്യയിൽ
നിറമുള്ള നിഴലുകൾ നീളുമ്പോൾ
എവിടെനിന്നെത്തി എവിടെനിന്നെത്തി
ഇടയന്റെ പാട്ടിന്റെ ഈരടികൾ
ആ...


വിഡിയോ




ബോണസ്:


യേശുദാസ്: “ ഓർമ്മകളിൽ നീ മാത്രമായി
ഓർമ്മകളിൽ സംഗീതമായി“




ഇവിടെ