Powered By Blogger

Friday, October 9, 2009

സാഗര്‍ അലയാസ് ജാക്കീ [ 2009) എം.ജി. ശ്രീകുമാര്‍ & ശ്രേയ ഘോഷല്‍




വെണ്‍‍ നിലവേ വെണ്‍‍ നിലവേ

ചിത്രം: സാഗര്‍ അലയാസ് ജാക്കീ (2009)അമല്‍ നീരാഡ്
രചന: റിയ ജോയ്
സംഗീതം: ഗോപി സുന്ദര്‍

പാടിയതു: എം.ജി. ശ്രീകുമാര്‍/ശ്രേയ ഘൊഷല്‍


വെണ്ണിലവേ വെണ്ണിലവെ വന്നണയൂ ചാരേ
എന്‍ കനവില്‍ എന്‍ ‍ നിഴലില്‍ എന്നരികെ നീളേ
നെഞ്ചില്‍ മൂളി പാട്ടുമായ്...
കയ്യില്‍ വര്‍ണ്ണ ചെണ്ടുമായ്..
എന്നില്‍ നിന്നില്‍ പെയ്യും സ്നേഹം..
വിരിയും മലരിന്‍ മര്‍മ്മരം
പൊഴിയും നിഴലിന്‍ സാന്ത്വനം
നിന്നില്‍ പകരാന്‍ ഉള്ളില്‍ സ്നേഹം....വെണ്‍ നിലവേ വെണ്‍ നിലവേ...

കാണാ ദൂരത്തെതോ ഗന്ധര്‍വന്‍
മായുന്നോ ഈ ഗാനം കേള്‍ക്കാതെ..
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരെ മായുന്നുവോ ഇന്നെന്നേക്കുമായി
പ്രണയമോ കടലല പോലെ
മറയുമീ ചിരിയഴകിന്‍ പ്രിയ നിമിഷം.. [െണ്ണീലവേ വെണ്ണീലവേ...


ഇവിടെ

ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 ] ചിത്ര (യേശുദാസ് )



മറന്നോ നീ നിലാവില്‍ (F)


ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 } താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: ചിത്ര

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാ രാത്രി (2)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി (2) [ മറന്നോ..]

പ്രിയാ നിന്‍ ഹാസ കൌമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതി നാളം (2)
സദാ പൊരിയുന്ന ചിന്തയില്‍ നീ
മനം കുളിരുന്ന കുഞ്ഞോളം (2) (മറന്നോ...)

എരിഞ്ഞൂ മൂകവേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (2)
വ്യഥാ പരിശൂന്യ നിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (2) { മറന്നോ..}


ഇവിടെ

മദനോത്സവം ( 1977 ) യേശുദാസ്

“സാഗരമേ ശാന്തമാക നീ
ചിത്രം: മദനോത്സവം [1977 ] എന്‍.ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി

പാടിയതു: കെ ജെ യേശുദാസ്


സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)

തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)

വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)

ഇവിടെ

അച്ചുവിന്റെ അമ്മ [ 2005 ] യേശുദാസ് & മഞ്ജരി




“ശ്വാസത്തിന്‍ താളം തെന്നല്‍ അറിയുമോ....

ചിത്രം:: അച്ചുവിന്റെ അമ്മ [ 2005 ] സത്യന്‍‍ അന്തികാട്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഇളയരാജ

പാടിയതു: യേശുദാസ് & മഞ്ജരി


ശ്വാസത്തിന്‍ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൌനത്തിന്‍ നാദം വീണ അറിയുമൊ മണി വീണ അറിയുമൊ
മഴ നനഞ്ഞ പൂമരങ്ങള്‍ മനസു പോലെ കോക്കു‍കുയോ
മൊഴി മറന്ന വാക്കുകളാല്‍ കവിത മൂളി പാടുകയോ
സ്നേഹത്തിന്‍ പൂക്കാലം പൂന്തേന്‍ ചിന്തുകയോ ....ശ്വാസത്തിന്‍ താളം...


തൊട്ടു ഞാന്‍ പട്ടു മൊട്ടില്‍ അതു മുത്തണി തിങ്കള്‍ ആയി
ആകാശം കാണുവാന്‍ നിന്‍ മുഖത്തെത്തവേ
കണ്ടു ഞാന്‍ രണ്ടു പൂക്കള്‍ അതു വണ്ടണി ചെണ്ടു പോലെ
പൂമാനം കാണുവാന്‍ നിന്‍ മിഴിത്താരമായ്
മഞ്ഞുതുള്ളി ആരാരോ മുത്തു പോലെ കോര്‍ക്കുന്നു
തൂവെയില്‍ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതെ വെയിലേറ്റോ എ‍ന്‍ ഹൃദയം ഉരുകുന്നു പെണ്‍ പൂവേ ഈ..[.ശ്വാസത്തിന്‍ താളം...

മുന്തിരി ചിന്തു മൂളും ഒരു തമ്പുരു കമ്പി പോലെ
പാടാമോ രാക്കിളി നിന്‍ കിളി കൊഞ്ചലായ്‍
‍ചെമ്പകച്ചില്ലു മേലെ ഇനി അമ്പല പ്രാവു പോലെ
കൂടേറാന്‍ പോരുമോ താമര തെന്നലേ
വെണ്ണീലാവില്‍ ആരോ വീണ മീട്ടി നില്പൂ
മണ്‍‍ ചെരാതുമായി മേലേ കാവലായി നില്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ വെണ്‍ പൂവേ ഏ...ശ്വാസത്തിന്‍ താളം....[2]



ഇവിടെ