Powered By Blogger

Monday, March 1, 2010

കിഴക്കുണരും പക്ഷി[ 1991] യേശുദാസ്, ചിത്ര, മിൻ മിനി



“ ഘനശ്യാമ മോഹന കൃഷ്ണാ....

ചിത്രം:: കിഴക്കുണരും പക്ഷി [1991] വേണു നാഗവള്ളി
രചന: കെ ജയകുമാർ
സംഗീതം: രവീന്ദ്രൻ
പാടിയതു:: കെ എസ് ചിത്ര


വേണു നാഗവള്ളി




1. ഹേ.......
ഹേ കൃഷ്ണാ ....ഹരേ കൃഷ്ണാ......
ഘനശ്യാമ മോഹന കൃഷ്ണാ....

വൺ റ്റൂ ത്രീ ഫോർ..

ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്
ഗിരിധര ഗോപകുമാരാ കൃഷ്ണാ .
ഗിരിധര ഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാൻ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ

ആ..ആ..ആ‍..ആ..

ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ (2)

ആ..ആ..ആ..ആ..

വിരിയും ശ്രാവണ മലരുകളിൽ ഞാൻ
കാണ്മൂ നിൻ പദ ചലനം
വിരിയും ശ്രാവണ മലരുകളിൽ ഞാൻ
കാണ്മൂ നിൻ പദ ചലനം
ആഷാഡങ്ങളിലൊളി ചിതറും നിൻ
അഞ്ജന മഞ്ജുള രൂപം

ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ


ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ



രാവിൻ യമുനാതീരങ്ങളിൽ
ഞാൻ രാധാ വിരഹമറിഞ്ഞു
രാവിൻ യമുനാതീരങ്ങളിൽ
ഞാൻ രാധാ വിരഹമറിഞ്ഞു

ഓരോ ജന്മവുമാ വനമാലാ
ദലമാകാനിവൾ വന്നൂ
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ

കൃഷ്ണാ ..ഗിരിധര ഗോപകുമാരാ

ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ

ഇവിടെ

വിഡിയോ




രേഖ

2. പശടിയതു: യേശുദാസ് “ കിഴക്കുണറ്രും പക്ഷി...


കിഴക്കുണരും പക്ഷീ വിൺ തടാകങ്ങളിൽ വീണലിഞ്ഞു സൂര്യ കാന്തം
പൂ ചൊരിഞ്ഞൂ സ്നേഹ മൌനം
കിഴക്കുണരും പക്ഷീ
പക്ഷീ പക്ഷീ പക്ഷീ പക്ഷീ.


ഹേമരാഗം ചൂടുന്നൊരീവയൽ പൂവിനും സൂര്യോദയം
ആത്മാവിൽ നിന്നൊരു സംഗീതം
മുളങ്കാടുകൾ പാടുന്ന പോൽ

ഹേമരാഗം ചൂടുന്നൊരീവയൽ പൂവിനും സൂര്യോദയം
ആത്മാവിൽ നിന്നൊരു സംഗീതം

മുളങ്കാടുകൾ പാടുന്ന പോൽ
അനുരാഗ സങ്കൽപമഴകാർന്നു വിരിയുന്നൊരരുണാഭയാവുന്നൂ നീ
അനുരാഗ സങ്കൽപമഴകാർന്നു വിരിയുന്നൊരരുണാഭയാവുന്നൂ നീ
കിഴക്കുണരും പക്ഷീ
പക്ഷീ പക്ഷീ പക്ഷീ പക്ഷീ.

ശ്രീപരാഗം മൂടുന്നൊരീ മുകിൽച്ചാർത്തിനും വർണ്ണാന്തരം
ജീവനിൽ നിറയുന്ന നിറഭംഗി
ഉദയാംബര പൂങ്കവിൾ പോൽ
ശ്രീപരാഗം മൂടുന്നൊരീ മുകിൽച്ചാർത്തിനും വർണ്ണാന്തരം
ജീവനിൽ നിറയുന്ന നിറഭംഗി
ഉദയാംബര പൂങ്കവിൾ പോൽ

ഒരു നൂറു കുസുമങ്ങൾ ഉയിരാർന്നു ചിറകാർന്നു
മണിവർണ്ണ ശലഭങ്ങളായ്
ഒരു നൂറു കുസുമങ്ങൾ ഉയിരാർന്നു ചിറകാർന്നു
മണിവർണ്ണ ശലഭങ്ങളായ്

കിഴക്കുണരും പക്ഷീ വിൺ തടാകങ്ങളിൽ വീണലിഞ്ഞു സൂര്യ കാന്തം
പൂ ചൊരിഞ്ഞൂ സ്നേഹ മൌനം
കിഴക്കുണരും പക്ഷീ
പക്ഷീ പക്ഷീ പക്ഷീ പക്ഷീ.

ഇവിടെ


വിഡിയോ


3. പാടിയതൂ: മിൻ മിനി യേശുദാസ് “സൌപർണ്ണികാമൃത വീചികൾ


സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ...... മൂകാംബികേ.....


സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷി പടരുമീ കൽ വിളക്കിൽ
കനകാംഗുരമായ് വിരിയേണം
നീ അന്തനാളമായ് തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി

കൈവല്യ ദായികേ സർവാർഥ സാധികേ
അമ്മേ..സുര വന്ദിതേ
സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ

പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

സ്വരദളം പൊഴിയുമീ മൺ വീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം

ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
നാദസ്വരൂപിണീ കാവ്യ വിനോദിനീ
ദേവീ ...ഭുവനേശ്വരീ

സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ് “ മൺ ചിരാതുകൽ ചൂടും...


റെഡി വൺ ടൂ ത്രീ ഫോർ
ആ..ആ..ആ...ആ..

ലലാ..ലാലാ.ലാ‍ലാ..

മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും
സാന്ധ്യ മുകിലിൻ സ്വർണ്ണ ഞൊറികൾ
നീന്തി വരുമെൻ മൌന സംഗീതം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും

ലാ..ലാ..ലാ..ലാ...ലാ..
ലാ.ലാ..ലാ..ലാ.ലാ..

ഇന്ദ്രചാപം വിണ്ണിലെഴുതും വർണ്ണകാവ്യം
അലിയുമിരുളിൻ തീരങ്ങളിൽ
പഴയ കഥകൾ ചിറകു തിരയും പവിഴരാവിൻ
ഹൃദയ സുരഭീയാമങ്ങളിൽ
ഒരു പൂവിന്നാത്മ ബാഷ്പമായ് ഒരു രാവിനേക താരമായ്
ചൊരിയുന്ന സാന്ത്വനങ്ങളായ്
അടരുന്ന തേൻ കണങ്ങളായ്
കാലം കൂടൊരുക്കും ഗാനം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും

ല്ല..ല്ലല്ലാ..ലാ.ല്ലാ‍ാ
ലാല്ലാ.ല്ല്ലാ‍..ലാ..

കിളികളൊഴിയും ശിഖരമറിയും ഒരു നൊമ്പരം
ഇലകളടരും ശിശിരങ്ങളിൽ
സ്മൃതി വീചികൾ തഴുകിയണയും ഒരു തൂവലും
അമൃത നദി തൻ പുളിനങ്ങളിൽ
പിരിയാത്ത പിൻ നിലാവിലും
രാക്കാറ്റിനീറൻ മാറിലും നനവാർന്ന മണ്ണിൻ ചുണ്ടിലും
പൊടിയാത്ത കണ്ണുനീരിലും
കാലം കൂടൊരുക്കും ഗാനം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും
സാന്ധ്യ മുകിലിൻ സ്വർണ്ണ ഞൊറികൾ
നീന്തി വരുമെൻ മൌന സംഗീതം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും


ഇവിടെ


വിഡിയോ



കവിയൂർ പൊന്നമ്മ



5. പാടിയതൂ;യേശുദാസ് & ചിത്ര “അരുണകിരണമണിയുമുദയമതിലുതിർന്നു ..... “


“ സരിമ... സരിമധ... ആ... രിരിസധ... ആ... അ... അ...
അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം
ചരണ ചരണപങ്കജങ്ങൾ തേടിയലയുന്നു പ്രേമസായൂജ്യം
അസിതലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്‌തു
അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം....
മലർനികുഞ്ജമായി ഹരിതഭുവനം.....
അനുപമസ്വരജതി - അതിലൊരു നിർവൃതി നീ വാ

മോഹമേയുണരു നീ മനോജ്ഞമാം മേഘരാഗമലർമഴയിൽ
ഗാനമേ അണിയു നീ പദാഞ്ജലി നാദഭൈരവിയിലൊരുകണമായ്
മദനഭരം സ്വരസദനം - മമസദനം തവഹൃദയം
അസുലഭ മധുമൊഴി നിറകതിരൊളിയായ്, നീ വാ

സ്നേഹമേ നിറയുമോ നിതാന്തമായീണമാർന്ന സ്വരഗതിയിൽ
ഭാവമേ ഉണരുമോ അനാരതം താളരാഗശ്രുതിരതിയായ്
നിറമണിയും ഗഗനപഥം - ഗിരിശിഖരം കനകമയം
സുരഭില മലരൊളി ചൊരിയുകയായ് ഞാൻ, നീ വാ

(അരുണകിരണ)


ഇവിടെ


വിഡിയോ




വിഡിയോ

കെ.എസ്.ചിത്ര സൂപ്പർ ഹിറ്റുകൾ [71- 85]



71. ചിത്രം: അദ്വൈതം “ അമ്പലപ്പുഴ ഉണ്ണികണ്ണനോടു...
രചന: കൈതപ്രം
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
ഇവിടെ


72. ചിത്രം: ആന്ദോളനം “ കണ്ണാ കണിലുണ്ണി...
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: നടേഷ് ശങ്കര്‍
ഇവിടെ


73. ചിത്രം: മയില്പീലിക്കാവു “അഞ്ചുകണ്ണനല്ല...
രചന: രമേശന്‍ നായര്‍
സംഗീതം: ബെര്‍ണീ ഇഗ്നെഷ്യസ്
ഇവിടെ

74. ചിത്രം: വസുധ “ വൃന്ദാവന ഗീതം ഉണരുകയായി...
രചന: രമേശന്‍ നായര്‍
സംഗീതം: രവീന്ദ്രന്‍

ഇവിടെ

75. ചിത്രം: നന്ദനം “ കാര്‍മുകില്‍ വര്‍ണ്ണന്റ്റെ ചുണ്ടില്‍...
രചന: പുത്തന്‍
സംഗീതം: രവീന്ദ്രന്‍

ഇവിടെ


76. ചിത്രം: കരുമാടിക്കുട്ടന്‍ ‘യാഹി രാധേ യമുനാ തീരെ...
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: മോഹന്‍ സിത്താര

ഇവിടെ


77. ചിത്രം: കളിയൂഞ്ഞാല്‍ “ വര്‍ണ്ണ വൃന്ദാവനം എന്നുമുണ്ടാകുമോ...
രചന: കൈതപ്രം
സംഗീതം: ഇളയരാജാ

ഇവിടെ


78. ചിത്രം: ദേവരാഗം “ യ യ യാ‍ യാദവാ...
രചന: എം.ഡി. രാജേന്ദ്രന്‍
സംഗീതം: മരതഗ മണി കീര്‍വാണി

ഇവിടെ

79. ചിത്രം: സ്വര്‍ണ്ണ ചാമരം “ ഒരു പോക്കുവെയിലേറ്റു...
രചന: കെ. ജയകുമാര്‍
സംഗീതം: മരതക മണി കീര്‍വാണി

ഇവിടെ

80. ചിത്രം: സായ്‌വര്‍ തിരുമേനി “ അരുവികളുടെ കളമൊഴികളില്‍...
രചന: പുത്തന്‍
സംഗീതം: രവീന്ദ്രന്‍
ഇവിടെ


81. ചിത്രം: രാക്കിളിപ്പാട്ടു “ ധും ധും ധും ദൂരെയേതോ...
രചന: പുത്തന്‍
സംഗീതം: വിദ്യാസാഗര്‍

ഇവിടെ



82. ചിത്രം: വൈശാലി “ ഇന്ദിപുഷ്പം ചൂടി നില്‍ക്കും രാത്രി...
“ തേടുവതേതൊരു ജന്മപഥം
രചന: ഓ.എന്‍. വി.
സംഗീതം: ബോംബേ രവി
ഇവിടെ

83. ചിത്രം: മേഘമല്‍ഹാര്‍ [2001] “ ഒരു നറു പുഷ്പ്പമായ്...
രചന: ഓ.എന്‍.വി
സംഗീതം: രമേഷ് നാരായണ്‍
ഇവിടെ

84. ചിത്രം: പിടക്കോഴി കൂവുന്ന നൂറ്റാണ്ടു “ മഞ്ഞല മാറ്റി പൊന്നിലവെയ്യില്‍...
രചന: കാവാലം നാരായണ പണിക്കര്‍
സംഗീതം: എസ്.പി. വെങ്കടേഷ്

ഇവിടെ

85. ചിത്രം: മധുരനൊമ്പരക്കാറ്റു “പ്രഭാതത്തിലെ നിഴലു പോലെ...
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍
ഇവിടെ