Powered By Blogger

Tuesday, December 29, 2009

ജൂലൈ നാലു [ 2007] വിനീത് & ശ്വേത



ഒരു വാക്കു മിണ്ടാതെ..ഒരു നോക്കു കാണാതെ.

ചിത്രം ജൂലൈ 4 [ 2007 ] ജോഷി
രചന: ഷിബു ചക്രവർത്തി
അംഗീതം: ഔസേപ്പച്ചൻ

പാടിയതു: വിനീത് ശ്രീനിവാസ & ശ്വേത


ധും തനാനന ധിരന ധുംതന ധുതനാ ധുംനാ..
ധും തനാനന ധിരന ധുംതന ധുതനാ ധുംനാ..

ഒരു വാക്കു മിണ്ടാതെ..ഒരു നോക്കു കാണാതെ...
കാട്ടുചെമ്പക ചീട്ടിൽ നിന്ന കാറ്റിതെങ്ങു പോയ്..
പൂങ്കാറ്റിതെങ്ങു പോയ്...[ഒരു വാക്കു മിണ്ടാതെ..]


തിനവയൽ കരയിൽ തളിരില കതിര്..
പുളിയിലക്കരയാൽ പുടവനെയ്യുമ്പോൾ
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നൽകുവാൻ
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാൻ പോയ് കുളിരിളം കാറ്റ് [ഒരു വാക്കു മിണ്ടാതെ..]


തളിരില കുടിലിൽ കിളികൾ കുറുകുന്നു
നിറനിലാ കതിരിൻ തിരിതെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകൾ.
മഴനിലാവിലലിയവേ
ഒരു മുഖം...ആ...
ഒരു മുഖം ഞാൻ നോക്കി നിന്നേ പോയ്...
കോതി തീരുവോളം...[ഒരു വാക്കു മിണ്ടാതെ...]

ഇവിടെ




വിഡിയോ

തുളസി [2008] ദേവാനന്ദ് & ജ്യോത്സ്ന





നിൻ കള്ള നാണം കാണുമ്പൊളെന്നിൽ

ചിത്രം: തുളസി [2008] ബോയാപ്പടി സീനു
രചന: രാജീവ് ആലുങ്കൽ
സംഗീതം: ദേവി ശ്രീ പ്രസാദ്
പാടിയതു: ദേവാനന്ദ് & ജ്യോത്സ്ന


ജ്യൊത്സ്ന







നിൻ കള്ള നാണം കാണുമ്പൊളെന്നിൽ
നിറയുന്നു മായാ സുഖം [2]
നിൻ കള്ള നോട്ടം കാണുമ്പൊളെന്നിൽ
ഉതിരുന്നതേതോ സുഖം [2]

കിനാവിൽ നിലാവിൽ ഇളം കാറ്റു പോലെ
നീ വന്നു തഴുകുന്നുവോ
ഒളിഞ്ഞും തെളിഞ്ഞും ഒളൊക്കണ്ണെറിഞ്ഞും
നീ വന്നു പൊതിയുന്നുവോ..[ നിൻ കള്ള നാണം...

പുഴപോലെയൊഴുകി പുളകങ്ങളേകി
പുതു മഴ രാവിന്റെ ചൂടറിഞ്ഞു
പുലർ മഞ്ഞു പോലെ എന്നെ പുണർന്നു
ഒടുവിൽ നിൻ നിർവൃതി ഞാനറിഞ്ഞു
എ ന്നെ ന്നും എൻ മെയ്യിൻ കാണാപ്പുറങ്ങൾ
കൊതിയോടെ മെല്ലെ നീ തൊട്ടുണർത്തി
ഇളം ചുണ്ടിനാലെൻ മുളം തണ്ടിലാകെ
നറു മണം നീ പടർത്തി..[ നിൻ കള്ള നാണം...

ആലില കണ്ണിൽ വിരിയുന്ന മോഹം
അനുരാഗമാണെന്നു ഞാനറിഞ്ഞു
ആദ്യമായെന്നെ നീ തൊട്ട നേരം
ആനന്ദമെന്തെന്നു ഞാറിഞ്ഞു
ആരും കൊതിക്കുന്നൊരാമ്പലെ നിന്നെ
ആലോലമാട്ടി ഞാനോമനിച്ചു..
ആ വിരൽ കൊണ്ടെന്റെ പൂമേനിയിൽ നീ
നഖ ചിത്രമെഴുതി വച്ചു. . [ നിൻ കള്ള നാണം..


ഇവിടെ

ഒന്നിങ്ങു വന്നെങ്കിൽ [ 1985 ] യേശുദാസ്

ശ്യാം

കാലങ്ങൾ മാറുന്നു മണ്ണിൽ ഓരൊ...

ചിത്രം: ഒന്നിങ്ങു വന്നെങ്കിൽ [ 1985] ജോഷി
രചന: പൂവച്ചൽ കാദർ
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്


കാലങ്ങൾ മാറുന്നു
അല്ലിൽ ഓരോ നാളും മറയുന്നു കണ്ണീരുമായ്
ഇതു ജീവിതത്തിന്റെ താരമല്ലോ (കാലങ്ങൾ..)

ഉദയം കഴിഞ്ഞു പടരുന്ന വർണ്ണം
ഇരുളിൽ ലയിക്കാൻ നിമിഷങ്ങൾ മാത്രം (2)
കൊഴിയുന്നു പൂക്കൾ കരയുന്നു തെന്നൽ
വിരഹങ്ങളാലേ അഴൽ തിങ്ങും മണ്ണിൽ
ഏകാന്തവാസത്തിൻ മൂകത തന്നിൽ
ഒരു കാത്തിരിപ്പിന്റെ അർഥം എന്തോ (കാലങ്ങൾ...)

മനസ്സിൽ നിലാവാൽ എഴുതുന്ന ചിത്രം
മായാൻ ഇവിടെ ഞൊടിയൊന്നു പോരും (2)
അകലുന്ന കിളിയും ഒഴിയുന്ന കൂടും
ഒഴിയാത്ത നോവും പുലരുന്ന മണ്ണിൽ
ശോകങ്ങൾ കൂട്ടുന്ന കൂടാരമൊന്നിൽ
വിടരുന്ന സ്വപ്നത്തിൻ അർഥം എന്തോ (കാലങ്ങൾ...)



ഇവിടെ

രഥോത്സവം [ 1996] യേശുദാസ് & ചിത്ര




തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ


ചിത്രം: രഥോത്സവം [1996] അനിൽ ബാബു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: കെ ജെ യേശുദാസ & കെ എസ് ചിത്ര



തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ചൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ (തെച്ചിപ്പൂവേ..)

ആഴ്വാരം കോവിൽ കൊടിയേറാനായ്
നിറനിറച്ചോളം കൊയ്യാൻ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
നിറമണിക്കല്യാണത്തിൻ കാലമായ്
താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
എന്നും ആലോലം പൂമെയ്യിൽ ചാർത്താൻ
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ (തെച്ചിപ്പൂവേ...)

അരയാൽക്കൊമ്പിൽ കുറുകും കുയിലേ
അണിയറ വാതിൽ ചാരാൻ നേരമായ്
ഇനിയും പാടാൻ മുതിരും നിലാവെ
കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ
പുന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാ ആരാനും ഏതാനും കണ്ടാൽ
ആരും മുത്താത്ത മുത്തണി മുന്തിരിക്കിങ്ങിണി തായോ
നീ നിൻ ചുണ്ടത്തെ മധുരം തായോ (തെച്ചിപ്പൂവേ...)






വിഡിയോ

വൈകി വന്ന വസന്തം [ 1980 ജയചന്ദ്രൻ & സുശീല

ഒരേ പാതയിൽ ഒരേ നിഴലു പോൽ

ചിത്രം:: വൈകി വന്ന വസന്തം [ 1980 ] ബാലചന്ദ്ര മേനോൻ
രചന:: ശ്രീകുമാരൻ തമ്പി
സംഗീതം:: ശ്യാം
പാടിയതു: പി ജയചന്ദ്രൻ & സുശീല






ഒരേ പാതയിൽ ഒരേ നിഴലു പോൽ (2)
ഒരുമയാർന്നു പാടി നീങ്ങിടും നാം
(ഒരേ പാതയിൽ...)


ഈ മധുരസായാഹ്നം ഈ സൗഹൃദ സംഗീതം
ഇനിയെന്നും ഇനിയെന്നും ഓർമ്മിക്കും നാം
പുതിയൊരു സ്നേഹ ബന്ധനം ആ
അറിയും മലരും മണ്ണും വിണ്ണും
ഓരോ പൂവിലും ഓരോ തളിരിലും
തിരയുമിന്നു നവഭാവന നാം
(ഒരേ പാതയിൽ...)

ഈ സരിതാ സന്ദേശം ഈ കര തൻ ആവേശം
അതിൽ നിന്നും ഉണരുന്നു പുതുനാമ്പുകൾ
ഇതിലൊരു തിരയുണരുമ്പോൾ ഹാ
ഇനിയും തെളിയും നമ്മുടെ ഹൃദയം
കാലം നീങ്ങുമീ ഗാനം മാഞ്ഞിടാ
പിരിയുകില്ല പ്രിയസോദരീ നാം
(ഒരേ പാതയിൽ...)



വിഡിയോ