Powered By Blogger

Sunday, August 23, 2009

രമണന്‍ ( 1967 ) ഉദയ ഭാനു

“ചപല വ്യാമോഹങ്ങള്‍ ആനയിക്കും


ചിത്രം: രമണന്‍ ( 1967 ) ഡി എം. പൊറ്റക്കാട്
രചന: ചങ്ങമ്പുഴ
സംഗീതം : കെ. രാഘവന്‍

പാടിയതു: കെ. പി. ഉദയഭാനു

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല

അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല

ഒരു പൊന്മുകിലുമായ്‌ ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ്‌ ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
----------------------------------

മനസ്സില്‍ ഒരു മഞ്ഞുതുള്ളി ( 2000) വിശ്വനാഥ്

“പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍

ചിത്രം: മനസ്സില്‍ ഒരു മഞ്ഞുതുള്ളി [ 2000 ] ജയകുമാര്‍ നായര്‍
രചന: എം ഡി രാജേന്ദ്രന്‍ , സുരേഷ് രാമന്തളി
സംഗീതം: ബോബെ രവി

പാടിയതു: വിശ്വനാഥ്


പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ


ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ [ഈ ബന്ധം]
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മിൽ വേർപിരിയാതെ അലഞ്ഞു
നമ്മള്‍ വേർപിരിയാതെ അലഞ്ഞു

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ [2]

പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ


ഇവിടെ

ലൈറ്റ് ഹൌസ് ( 1976 )യേശുദാസ്




“ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍


ചിത്രം; ലൈറ്റ് ഹൌസ് ( 1976 ) ഏ.ബി. രാജ്
രചന; ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍

പാടിയതു: യേശുദാസ്.


ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുര ദാഹം
ഹവ്വ തന്‍ സിരകളിലഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പ ഗന്ധം...

മാനോടൊത്തു വളര്‍ന്നവളെ
മന്മഥ കഥ അറിയാത്തവളെ
കണ്ടുമുട്ടി കീഴടക്കിയ ഗന്ധര്‍വ
സംഗീതമനുരാഗം.
കാലമാം അനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...

സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ദൈവങ്ങളായ് വളര്‍ന്നവരെ
മോഹന ‍ലോചന പൂവമ്പാല്‍ വീഴ്തിയ
മോഹിനി നര്‍ത്തനമാണനുരാഗം.
കാലത്തിന്നനശ്വര രജാങ്കണത്തില്‍
ജോസഫൈന്‍ നിന്നു ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...ആദത്തിന്റെ...

പരിണയം ( 1994 ) യേശുദാസ്

“അഞ്ചുശരങ്ങളും പൊരാതെ മന്മഥന്‍...


ചിത്രം: പരിണയം [1994 ] ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സങീതം: ബോംബെ രവി

പാടിയതു: യേശുദാസ്

അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കീ, നിന്‍
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധര്‍വന്‍
നിന്‍ മൊഴി സാധകമാക്കി, നിന്‍
തേന്മൊഴി സാധകമാക്കി....

(അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിന്‍ കവിള്‍പ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിന്‍ കാന്തി നേടാന്‍ ദാഹിച്ചു

(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിന്‍ മിഴിയിണയില്‍ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീര്‍
നിന്‍ ചൊടിയ്‌ക്കിടയില്‍ വിടര്‍ന്നുനിന്നൂ

(അഞ്ചുശരങ്ങളും...)

രാരിച്ചന്‍ ‍ എന്ന പൌരന്‍ ( 1956 ) മെഹബൂബ്




“പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ


ചിത്രം: രാരിച്ചന്‍ എന്ന പൌരന്‍ ( 1956 ) പി. ഭാസ്കരന്‍
രചന: പി. ഭാസ്കരന്‍
സംഗീതം: കെ. രാഘവന്‍

പാടിയതു: മെഹബൂബ്


പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണമീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ

പാട്ടുകാരിപ്പ്പെണ്ണേ നീയൊരു പന്തലിലേറി -എന്റെ
വീട്ടുകാരിയായ്‌വരുവാന്‍ വാക്കുതരാമോ?
അന്തിക്കെന്റെ മണ്‍പുരയില്‍ തിരികൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാല്‍ തുന്നിത്തരേണം

തളിര്‍മരങ്ങള്‍ പൂത്തുചുറ്റും താളംതുള്ളുമ്പോള്‍
കിളിയേപ്പോല്‍ നീയിരുന്നൊരു പാട്ടുപാടണം
കണ്ണുനീരുമാറ്റണം വെണ്ണിലാവു കാട്ടണം
എന്നുമെന്റെ പൊന്‍ കിനാക്കള്‍ പങ്കുവെക്കേണം...

മോസ്സ് ന്‍ കാറ്റ് ( 2009 ) ഫാസിൽ



“തൊട്ടാല്‍ പൂക്കും പൂവൊ നീ എന്‍ ഓമന..


ചിത്രം: മോസ്സ് ആന്‍ഡ് ക്യാറ്റ് ( 2009 )ഫാസില്‍
രചന: കൈതപ്രം
സംഗീതം ഔസേപ്പച്ചന്‍

പാടിയതു: പാര്‍വതി മഞ്ജുനാഥ് [ യാസിര്‍ സാലി ]

തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തീ
തൊട്ടാല്‍ പൂവോ തേന്‍ കനിയോ നിന്‍
മേനിയിന്നഴകേകീ..
ഞാനറിയാതെന്‍ വേദിയിലെന്നോ
നീ നടമാടിയൊരാ നടനം
ഉണരുമെന്നോര്‍മ്മകളില്‍
കുളിരേകുന്നൊരു താളലയം....തൊട്ടാല്‍ പൂ..

ഉരുകുമെന്നഴലിനു തണലു തൂകുവാന്‍
മഴ മുകിലായ് വന്നു നീ..
കദനം നിറയുന്ന വീഥിയിലൊരു
ചെറുകഥയുമായ് വന്നൂ നീ‍
എന്റെ സ്വപ്നങ്ങളില്‍
എന്റെ ദുഃ ഖങ്ങളില്‍
കുളിരേകുന്നൊരെ പ്രാണലയം....




പാടിയതു: സുദീപ് കുമാർ & സുജാത

കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വാസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും
(കുളിർ..)

ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ
(കുളിർ...)

എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ്
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ
(കുളിർ..)


വിഡിയോ









2.


പാടിയതു: സുദീപ് കുമാർ & സുജാത

കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വാസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും
(കുളിർ..)

ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ
(കുളിർ...)

എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ്
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ
(കുളിർ..)


വിഡിയോ

നീലകടമ്പു.. ( 1985 ? )യേശുദാസ്

“നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ ...


ചിത്രം: നീല കടമ്പു: ( 1985? )
രചന: കെ. ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍.... )
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് ( 1986 ) യേശുദാസ്...ജാനകി

“കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലെ

ചിത്രം: പൂമുഖപ്പടിയില്‍ നിന്നേയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ

പാടിയതു: യേശുദാസ് കെ ജെ / എസ് ജാനകി


കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ -- (2)

പവിഴങ്ങള്‍ പൊഴിയുന്ന മന‌സ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതു കേള്‍ക്കേ ഇടനെഞ്ചില്‍ അറിയാതെ
ഒരു കൊച്ചുനെടുവീര്‍പ്പിലുരുകുന്നു ഞാനും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ്മ നീ
ഹൃദിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന ലയബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മോദം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം

കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ



ഇവിടെ