Sunday, September 30, 2012

ചിത്രം: രാപ്പകൽ [2005] കമൽ


                                           


ചിത്രം:   രാപ്പകൽ    [2005]   കമൽ

താരനിര:    മമ്മൂട്ടി, നയൻ താര, ബാലചന്ദ്ര മേനോൻ, ജനാർദ്ദനൻ, ബാലചന്ദ്രൻ ചുള്ളിക്കാടു, ശാരദ, വിജയ രാഘവൻ,  ഗീതു മോഹൻ ദാസ്....

രചന:   കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം:   മോഹൻ സിതാര.


1.    പാടിയതു:    പി. ജയചന്ദ്രൻ

 തങ്കമനസ്സ് അമ്മ മനസ്സ്
മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ
അമ്പാടിപ്പൈക്കിടാവ്
കോടിപ്പാവുടുത്ത് കണിത്താലവുമായ്
വിഷുക്കൈനേട്ടമെൻ കൈയ്യിൽ തരുമ്പോൾ
എന്റെ മിഴി രണ്ടും നിറയും ഞാൻ
തൊഴുതു കാലിൽ വീഴും (തങ്കമനസ്സ്...)


സിന്ദൂരപൊട്ടു തൊടുമ്പോൾ
ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു
പണ്ടെന്നും സൂര്യനുദിച്ചിരുന്നു
വാത്സല്യ തിരയിളകും ഈ സ്നേഹകടലിലെന്നും
ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ
ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണി
എന്നും പൊന്നുണ്ണി   (തങ്കമനസ്സ്...)

നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്
അമ്മയ്ക്ക് കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
വീടേ വീടെന്ന് മൊഴിയിലെ നാടേ നാടേന്ന്
ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്
എന്നും ഞാനുണ്ട്   (തങ്കമനസ്സ്...)

COPY PASTE THESE URLs BELOW TO VIEW THE VIDEO AND   AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=36


http://www.youtube.com/watch?v=awxUj10Rytg 


  2.     പാടിയതു:   അഫ്സൽ

    


പോകാതെ കരിയിലക്കാറ്റേ എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ
പോകാതെ ആലിലക്കുരുവീ
സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ
എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ.. മുറ്റത്തീ നന്മ മരമില്ലേ


ഏറേ നാൾ ഏറേ നാൾ നമ്മൾ
മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ
ഏറേ നാൾ ഏറേ നാൾ നമ്മൾ
പുഴയിലും മണലിലും കളിച്ചോരല്ലേ
തൊട്ടാൽ പൂക്കുമീ മണ്ണ്
നാടൻ പാട്ടിലെ പെണ്ണ്
പോകല്ലെന്നായ് പിൻ വിളിച്ചില്ലേ (പോകാതെ...)


ആരിരം  പാടുമീ തെന്നൽ
പാൽക്കുടം തൂവുമീ പഞ്ചമിതിങ്കൾ
തൊടിയിലെ കുഞ്ഞു നീർമാതളം
നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽ പാടം
താനേ സാന്ത്വനം തേടീ
തേങ്ങും കട്ടകത്തമ്മ
എങ്ങും പോകല്ലെന്നിടറിയോതുമ്പോൾ (പോകാതെ...)

COPY PASTE THESE URLs BELOW TO VIEW THE VIDEO AND   AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=37


http://www.youtube.com/watch?v=y9uC-AScUCA

   3.   പാടിയതു:     ചിത്ര &   മധു ബാലകൃഷ്ണൻ


    

ഉം..ഉം..ഉം ഓ..ഓ..ഓ

യദുഹൃദയം അറിഞ്ഞീലൊന്നും
വനമുരളി മൊഴിഞ്ഞീലൊന്നും
യമുനേ....ആ..ആ..
നീ കേൾക്കാതെ രഹസ്യങ്ങളുണ്ടോ
നീയുണർത്താതെ പ്രിയരാഗമുണ്ടോ
എല്ലാം എല്ലാം അറിഞ്ഞും
മനസ്സിന്റെ താളിൽ മറഞ്ഞോ നീ
മയിൽ പീലി പോൽ മറഞ്ഞോ

യദുഹൃദയം അറിഞ്ഞേനെല്ലാം
വനമുരളി മൊഴിഞ്ഞേനെല്ലാം


രാസ നിലാവിൽ വിടരാൻ വെമ്പി
നീലാമ്പലിൻ കനവ്
ആത്മാവിൽ നിൻ നിശ്വാസങ്ങൾ
തൂവൽ തലോടലായ്
അരമന തുറന്നു തന്നില്ലേ
ഇടയൊനൊരതിർ വരമ്പില്ലേ
അതിരെന്തിനീ മനമാകെയെൻ
ഇടയന്റെ സ്വന്തമല്ലേ
യദുഹൃദയം അറിഞ്ഞേനെല്ലാം
വനമുരളി മൊഴിഞ്ഞേനെല്ലാം


സ്വപ്നം കാണാൻ ആവില്ലല്ലോ
ഞാൻ ഏകനാണെന്നും
മുന്നിൽ വന്നാൽ മിന്നൽ പിണറായി
വഴി മാറി പോവതെന്തേ
പല കുറി പടി വരെ വന്നു
കരളിലെ കിളിയതു പറഞ്ഞു
ചിറകുള്ളൊരെൻ മോഹങ്ങളീ
മുളം തണ്ടിനുള്ളിലൊതുങ്ങി  (യദുഹൃദയം ...)

COPY PASTE THESE URLs BELOW TO VIEW THE VIDEO AND   AUDIOhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=38


http://www.youtube.com/watch?v=KVs5ZhenLno                                [alt]