Powered By Blogger

Saturday, January 2, 2010

ഗുൽമൊഹർ [ 2008 ] യേശുദാസ്

കാനനത്തിലെ ജ്വാലകൾ പോൽ

ചിത്രം: ഗുൽമോഹർ [ 2008 ] ജയരാജ്

രചന: ഒ എൻ വി കുറുപ്പ്

സംഗീതം: ജോൺസൻ

പാടിയതു: കെ ജെ യേശുദാസ്

കാനനത്തിലെ ജ്വാലകൾ പോൽ

മലർവാക പൂക്കുമീ താഴ്വരയിൽ

ആരെയോർത്തു നിൻ സ്നേഹമാനസം

രാഗലോലമാം തംബുരുവായ്...

ഭാവ ഗീതി തൻ മാധുരിയായ്..........

പോക്കുവെയിലിലെ കനൽ വീണ വീഥിയിൽ

പോയ്മറഞ്ഞു നീ ഒരു സാന്ധ്യതാര പോൽ

മാരിപെയ്തു പോയ് ചുടുവേനൽ വന്നു പോയ്

ശാരദേന്ദു പോയ് മലർമാസമെത്ര പോയ്

നിന്റെ ഓർമ്മകൾ പൊൻ തിടമ്പു പോൽ

നെഞ്ചിലേറ്റി ഞാൻ ....നൊന്തു പാടി ഞാൻ

വാക പൂക്കുമീ താശ്വരയിൽ

ആരെയോർത്തു നിൻ സ്നേഹമാനസ്സം ( കാനന...)

കാണ്മതെന്നിനീ കമനീയമാമുഖം

കേൾപ്പതെന്നിനീ പ്രിയമേറുമാ സ്വരം

കാത്തിരുന്നു ഞാൻ ഒരു നോക്കു പിന്നെയും

കാണുവാനിനി പ്രണയാർദ്രമാസ്മിതം

കല്പ ശാഖി തൻ കൈക്കുടന്നയിൽ

രക്തപുഷ്പമായ് നീ ചിരിക്കയോ...(കാനന..)

ഇവിടെ

വിഡിയോ

നോട്ട്ബൂക്ക് [2006] വിനീത് & ജ്യോത്സ്ന

ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...

ചിത്രം: നോട്ട് ബുക്ക് [ 2006 ] റോഷൻ ആൻഡ്രുസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: മെജോ ജോസഫ്
പാടിയതു: വിനീത് ശ്രീനിവാസൻ & ജ്യോത്സ്ന

ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും..

പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും..

ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...

പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..

മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..

തളിരുകൾ തരളമായ്...പ്രണയമോ..കളഭമായ്..

ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും...

കടക്കണ്ണിലാരോ സൂര്യനായ്...

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..

കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...

ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ..കിളികളൊരുപോലെ പാടി..

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..

കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...

അരികിലായ് വന്നു ചേരാ‍ൻ കൊതിയും...

അരികിലാകുന്ന നേരം ഭയവും...

എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ...

നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു...

ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും..

പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും..

...ഹൃദയവും.....നിമിഷമായ്...

കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളിൽ..

അവനുമായ് നിന്റെ നാണം..

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..

കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...

ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ..

ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ

നീ കൂടെ പോരാനായെൻ മൌനം വിങ്ങുന്നു..

ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...

പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..

മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..

തളിരുകൾ തരളമായ്...പ്രണയമോ..കളഭമായ്.
.
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും...

കടക്കണ്ണിലാരോ സൂര്യനായ്...

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..

കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..

കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...

ഇവിടെ

വിഡിയോ

ആരണ്യകാണ്ഡം [ 1975] ശശികുമാർ

ഈ വഴിയും ഈ മരത്തണലും

ചിത്രം ആരണ്യകാണ്ഡം [ 1975] ശശികുമാർ

രചന: പി ഭാസ്ക്കരൻ

സംഗീതം: എ ടി ഉമ്മർ

പാടിയതു: കെ ജെ യേശുദാസ്

ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കല്പനയെ പുറകോട്ടു ക്ഷണിക്കുന്നുകഴിഞ്ഞ രംഗങ്ങൾ തെളിയുന്നു ( ഈ വഴിയും..)

ഇടവപ്പാതിയിൽ കുടയില്ലാതെ
ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ
പണ്ടിരുന്നു നമ്മൾ
കുടവുമായ് വന്ന വർഷമേഘസുന്ദരി
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു ( ഈ വഴിയും..)

പറന്നു വന്ന പവമാനൻ നമ്മെ
പനിനീർധാരയാൽ പൂജിച്ചു
വീണ്ടും പൂജിച്ചു
കുളിരകറ്റുവാൻ നിന്റെ കൊച്ചു ദാവണിയെ
കുടയായ് മാറ്റി നമ്മൾ ഉരുമ്മി നിന്നു
തമ്മിൽ ഉരുമ്മി നിന്നു ( ഈ വഴിയും..)