Powered By Blogger

Thursday, January 21, 2010

എന്നെന്നും കണ്ണേട്ടന്റെ [1986] യേശുദാസ്




ദേവദുന്ദുഭി സാന്ദ്രലയം...

ചിത്രം: എന്നെന്നും കണ്ണേട്ടന്റെ [1986] ഫാസ്സിൽ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജെറി അമല്‍ദേവ്

പാടിയതു: യേശുദാ‍സ്



മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം

ദിവ്യ വിഭാത സോപാന രാഗലയം

ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍

കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും

സൗപര്‍ണ്ണികാ തീരഭൂവില്‍ (2)

പൂവിടും നവമല്ലികാ ലതകളില്‍

സര്‍ഗ്ഗോന്മാദക ശ്രുതിവിലയം

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും

നീഹാര ബിന്ദുവായ് നാദം

ശ്രീലവസന്ത സ്വരഗതി മീട്ടും

കച്ഛപി വീണയായ്‌ കാലം

അഴകിന്‍ ഈറന്‍ നീലാഞ്ജനം ചുറ്റി

ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി

അപ്സര കന്യതന്‍ (2)താളവിന്യാസ

ത്രികാല ജതിയായ്‌ ത്രിസന്ധ്യകള്‍ ..

ആ..ആ..ആ..





ഇവിടെ




വിഡിയോ

അറബിക്കഥ [2007] അനിൽ പനച്ചൂരാൻ






ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം...


ചിത്രം: അറബിക്കഥ [2007] ലാൽ ജോസ്
രചന: അനിൽ പനച്ചൂരാൻ
സംഗീതം: ബിജി ബാൽ

പാടിയതു: അനിൽ പനച്ചൂരാൻ





ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ..






ഇവിടെ


വിഡിയോ1



വിഡിയോ2

നരേന്ദ്രൻ മകൻ ജയകാന്തൻ വക [2001] യേശുദാസ്





ആരാരും അറിയാതെ...

ചിത്രം: നരേന്ദ്രൻ മകൻ ജയകാന്തൻ വക [2001] സത്യൻ അന്തിക്കാട്
രചന: മുല്ലെനെഴി

മുല്ലെനെഴി

സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ്


ആരാരുമറ്യാതൊരോമന കൌതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ
രാവേ നിലാവേ പകൽ കിനാവേ
അതിൻ പേരെന്ത് പൌർണമി പെൺകിടാവെ...

ചന്ദന പാൽകുടം വാനിലുയർന്നു
എന്തു കൊണ്ടോ ഞാനുറങ്ങിയില്ല
ഏതോ മധുരിത മോഹ പ്രവാഹത്തിൽ
ഞാൻ ഒഴുകി.. ഞാൻ ഒഴുകി..[2]

ആകാശ തേരിൽ താരകൾ പോലും
തോഴികളായ് മാറി
രാവേ പൊൻ നിലാവേ മായരുതേ നീ..
പൂവുകൾ പുലരികൾ പുഞ്ചിരിക്കുന്നു
എന്തു ക്ഒണ്ടോ ഞാൻ അറിഞ്ഞതില്ല
ജന്മാന്തരങ്ങൾ തൻ സമ്മാനം
ഏകാൻ എന്നു വരും.. എന്നു വരും..[2]

വസന്തം വരവായി പൂവുകൾ
നിറയും താരങ്ങൾ ഒരുങ്ങുകയായ്
പൂവേ സ്വപ്ന പൂവേ മറയരുതേ നീ....


ഇവിടെ

ലേഡി ഡോക്ടർ [1967] കമുകറ & ജാനകി



കമുകറ പുരുഷോത്തമൻ


കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു...


ചിത്രം: ലേഡി ഡോക്ടർ [1967] കെ. സുകുമാരൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കമുകറ പുരുഷോത്തമൻ & എസ് ജാനകി




കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ചവെച്ചു (2)
വിണ്ണിലുള്ള മാരനോടും സമ്മതം വാങ്ങിച്ചു
കര്‍മ്മ സാക്ഷി കണ്ടു നില്‍ക്കെ കല്യാണം നാം കഴിച്ചു (കണ്ണിണയും...)

അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമ മധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്ര ലേഖ കണ്ടു കണ്ടു കൊതിച്ചോട്ടെ (കണ്ണിണയും...)


രാക്കിളികള്‍ പാടിടും രാഗ മധുര സംഗീതം
പൂക്കാല ദേവത തന്‍ പുളകത്തിന്‍ ചിരിയല്ലോ
മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ
മറയരുതേ മായരുതെ മധുവിധുവിന്‍ ഈ രാത്രി (കണ്ണിണയും...)




ഇവിടെ

നന്ദനം [2002] ചിത്ര








മൌലിയില്‍ മയില്‍പ്പീലി


ചിത്രം: നന്ദനം [2002] രഞ്ചിത്
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ.എസ്. ചിത്ര


മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപട്ടാമ്പരം ചാര്‍ത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയില്‍…)

പഞ്ചവിലോചനന്‍ കണ്ണന്റെ കണ്ണിലെ...
അഞ്ചനനീലിമ കണികാണണം(പഞ്ച…)
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന(2)
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയില്‍…)

നീലനിലാവിലെ നീലക്കടമ്പിലെ…
നീര്‍മ്മണിപ്പൂവുകള്‍ കണികാണണം…(നീല..)
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന…(2)
പൂവിതള്‍ പാദങ്ങള്‍ കണികാണണം…
നിന്റെ കായാമ്പൂവുകള് കണികാണണം……(മൌലിയില്…)





ഇവിടെ





വിഡിയോ