Powered By Blogger

Friday, August 21, 2009

മഴത്തുള്ളീ കിലുക്കം ( 2002 ) ശ്രീനിവാസ് / സുജാത


“തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
ചിത്രം: മഴത്തുള്ളിക്കിലുക്കം [ 2002 ]അക് ബര്‍‍ ജോസ്
രചന: എസ് രമേശന്‍നായര്‍
സംഗീതം: സുരേഷ് പീറ്റേഴ്സ്

പാടിയതു: പി ജയചന്ദ്രന്‍


തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍ ഒരു സ്‌നേഹനിദ്ര എഴുതാന്‍
ഇരുള്‍ മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍
തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലെ കരളിന്റെ തീരാ ദാഹം
കനല്‍ത്തുമ്പി പാടും പാട്ടില്‍ കടം തീരുമോ
തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ

നിലക്കാതെ വീശും കാറ്റില്‍ നിറക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും തുളുമ്പുന്നുതിങ്കള്‍ത്താരം
നിഴലിന്റെ മെയ് മൂടുമാ നിലാവെ വരൂ

തേരിറങ്ങും മുകിലെ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍ ഒരു സ്‌നേഹനിദ്ര എഴുതാന്‍
ഇരുള്‍ മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍

ഇഷ്ടം ( 2001 ) യേശുദാസ് / ചിത്ര

“കാണുമ്പോള്‍ പറയാമോ കരളീലെ അനുരാഗം

ചിത്രം: ഇഷ്ടം [ 2001 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര

പാടിയതു: യേശുദാസ് & ചിത്ര

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെന്‍ കാറ്റേ (കാണുമ്പോള്‍...)

പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും
എന്റെ തരിവളകള്‍ പൊട്ടിച്ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ
ഓ....ഓ... ആ..ആ.. ( കാണുമ്പോള്‍..)

തുമ്പച്ചോട്ടില്‍ ഓ നീലാകാശം
മയില്‍പ്പീലി നീര്‍ത്തുമ്പോള്‍
മന്ദാരത്തിന്‍ ഓ ചില്ലത്തുമ്പില്‍
ഒരു പൂ ചിരിക്കുമ്പോള്‍
കളിവാക്കു കേട്ടീടാന്‍ മറുവാക്കു ചൊല്ലീടാന്‍
വിറയോടേ നില്‍ക്കും മോഹം
നെഞ്ചില്‍ മഞ്ചാടിയായി കാറ്റെ ( കാണുമ്പോള്‍..)

തുമ്പിപ്പെണ്ണിന്‍ ഓ മോഹാവേശം കളിയാടി നില്‍ക്കുമ്പോള്‍
കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോള്‍
ഒരു നോക്കു കണ്ടീടാന്‍ മിഴി പൂട്ടി നിന്നീടാം
കൊതിയോടെ കാക്കും നേരം നാണം
ചങ്ങാതിയായീ കാറ്റേ ( കാണുമ്പോള്‍..)

സൂത്രധാരന്‍ ( 2001 ) യേശുദാസ് സുജാത

“രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍

ചിത്രം: സൂത്രധാരന്‍ [ 2001 ] ലോഹിതദാസ്
രചന: രമേശന്‍ നായര്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്‌

ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഗ്രാമഫോണ്‍ ( 2003 ) എരിഞ്ഞോളി മൂസ; ജയചന്ദ്രന്‍




“എന്തേ ഇന്നും വന്നീല, നിന്നോടൊന്നും ചൊല്ലീല

ചിത്രം: ഗ്രാമഫോണ്‍ [ 2003 ] കമല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: പി ജയചന്ദ്രന്‍,എരഞ്ഞോളീ മൂസ

മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരന്‍ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുല്‍പ്പായയില്‍ ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...)

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധര്‍വ്വന്‍ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍ (2) (എന്തേ)
മണിവള തിളങ്ങണ കൈയ്യാലേ
വിരല്‍ഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കള്‍)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊന്‍‌തൂവല്‍ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാന്‍ നേരമായ് ...

എന്‍ ഹൃദയത്തിന്‍ ചന്ദനവാതില്‍
നിനക്കായ് മാത്രം തുറക്കാം ഞാന്‍ (2)
നിന്‍ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്‌മരമധുരം നുകരാം ഞാന്‍ (2)

മധുവര്‍ണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിന്‍ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ

നിന്‍ പ്രണയത്തിന്‍ താമരനൂലില്‍
ഓര്‍മ്മകള്‍ മുഴുവന്‍ കോര്‍ക്കാം ഞാന്‍ (2)
നിന്നെയുറക്കാന്‍ പഴയൊരു ഗസലിന്‍ (2)
നിര്‍വൃതിയെല്ലാം പകരാം ഞാന്‍ (2) (എന്തേ)

ദീപസ്തംഭം മഹാശ്ചര്യം: ( 1999 ) യേശുദാസ് (ചിത്ര)

“നിന്റെ കണ്ണില്‍ വിരുന്നു വന്നു നീല സാഗര വീചികള്‍

ചിത്രം: ദീപസ്തംഭം മഹാശ്ചര്യം കെ.ബി. മധു [ 1999 ]
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര

പാടിയതു: യേശുദാസ്

നിന്റെ കണ്ണില്‍ വിരുന്നു വന്നൂ
നീല സാഗര വീചികള്‍ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗ മരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നു വന്നൂ
നീല സാഗര വീചികള്‍ (2)

അന്തി മേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
അന്തി മേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
രാഗ മധുരം നെഞ്ചിലരുളി
രമ്യ മാനസ സംഗമം
വാന ഗംഗ താഴെ വന്നൂ
പ്രാണ സഖിയെന്‍ ജീവനില്‍

(നിന്റെ കണ്ണില്‍ )

താമരക്കുട നീര്‍ത്തി നിന്നൂ
തരള ഹൃദയ സരോവരം
താമരക്കുട നീര്‍ത്തി നിന്നൂ
തരള ഹൃദയ സരോവരം
ചിന്തു പാടീ മന്ദ പവനന്‍
കൈയ്യിലേന്തീ ചാമരം
പുളക മുകുളം വിടര്‍ന്നു നിന്നൂ
പ്രേയസീ നിന്‍ മേനിയില്‍
(നിന്റെ കണ്ണില്‍)

ഇതാ ഒരു ധിക്കാരി ( 1981 ) യേശുദാസ് / ജാനകി

“എന്റെ ജന്മം നീയെടുത്തു നിന്റെ ജന്മം ഞാന്‍....


ചിത്രം: ഇതാ ഒരു ധിക്കാരി [ 1981 ] സുരേഷ്
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം ഏ. റ്റി. ഉമ്മര്‍

പാടിയതു: യേശുദാസ് / ജാനകി

എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാന്‍ എടുത്തു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു...

കൈകള്‍ ഇന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരൊ
നീ എനിക്കു മോളായി
നീ എനിക്കു മോനായി
നിന്‍ കവിളില്‍
നിന്‍ ചൊടിയില്‍
ചുംബനങ്ങള്‍ ഞാന്‍ നിറയ്ക്കും
നിന്‍ ചിരിയും നിന്‍ കളിയും
കണ്ടു കൊണ്ടു ഞാനിരിക്കും....
കൈകളിന്നു തൊട്ടിലാക്കി
പാടിടാം‍ ഞാന്‍ ആരാരോ
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറില്‍ ചേര്‍ന്നുറങ്ങ്..

ഈ മുറിയില്‍ ഈ വഴിയില്‍
കൈ പിടിച്ച് ഞാന്‍ നടത്തും
നിന്‍ നിഴലായ് കൂടെ വന്നു
ഉമ്മ കൊണ്ടു ഞാന്‍ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരൊ
എന്റെ പൊന്നു മോളുറ‍ങ്ങു
എന്റെ മാറില്‍ വീണുറങ്ങു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു......

എന്റെ കാണാ കുയില്‍ [ 1985 ] ചിത്ര

ചിത്രം: എന്റെ കാണാ കുയില്‍..( 1985 ) ശശികുമാര്‍
രചന: കെ ജയകുമാര്‍
സംഗീതം: എ.ജെ. ജോസഫ്

പാടിയതു: ചിത്ര

ഒരേ സ്വരം ഒരേ നിറം
ഒരു ശൂന്യ സന്ധ്യാംബരം
ഒരു മേഘവും വന്നൊരു നീറ്കണം പോലും
തെളിയാത്തൊരേകാന്ത തീരം.
കടല്‍ പ്ര്ട്ട പൂന്തിര പൂ വിതറുമ്പോഴും
ജെവനില്‍ മൌനം കൂടു കൂട്ടി
ചക്രവാളങ്ങളില്‍ ഒരു നിത്യ നൊമ്പരം മാത്രം
അലിയാതെ നിന്നു....

ഗ്രീഷ്മ വസന്തങ്ങള്‍ വീണ മീട്ടുമ്പോഴും
കതിരുകാണാക്കിളി തപസ്സിരുന്നു.
ഓര്‍മ്മ തന്‍ ചില്ലയില്‍ ഒരു ശ്യാമ പുഷ്പം മാത്രം
പൊഴിയാതെ നിന്നു.....
ഒരേ സ്വരം ഒരേ നിറം....



ഇവിടെ


വിഡിയോ