Powered By Blogger

Saturday, February 6, 2010

സ്ഫടികം [1996] എം.ജി. ശ്രീകുമാർ / ചിത്ര& മോഹൻലാൽ




“ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി...




ഭദ്രൻ



ചിത്രം: സ്ഫടികം [1996] ഭദ്രൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: എം ജി ശ്രീകുമാർ




ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)


പാടി ആടിപ്പാടി ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ(ഓർമ്മകൾ..)



ഇവിടെ


വിഡിയോ


ഇനിയും: >>>>>>> “പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ....

പാടിയതു: മോഹൻ ലാൽ & കെ എസ് ചിത്ര


പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..)


തെങ്ങില പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
ചക്കരമാവിലെ തേൻ‌കുരുവി ഒരു തേൻ കുരുവി
അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..)

കരളിലെ കരിക്കിന്റെ മൺകുടത്തിൽ
ഇത്തിരിത്തേനിന്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ട്
ലഹരി കൊണ്ട് (പരുമല..)


ഇവിടെ




വിഡിയോ



ഇനിയും: >>>>>>>>> ‘എഴിമല പൂഞ്ചോല....

പാടിയതുൾ: കെ എസ് ചിത്ര & മോഹൻ ലാൽ



ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
പൊൻ മാല പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)

മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും
പാറ കരിമ്പാറ
പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല
തേൻ ചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ (ഏഴിമല..)

പാറിക്കളിക്കും പരൽ മീൻ കണ്ണുള്ള
പെണ്ണേ കാക്കക്കറുമ്പീ
മാടിവിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ (ഏഴിമല..)


ഇവിടെ




വിഡിയോ

അമ്പലപ്രാവ് [1970] എസ്. ജാനകി


ശങ്കരാടി


“താനേ തിരിഞ്ഞും മറിഞ്ഞും...


ചിത്രം: അമ്പലപ്രാവ് [1970] പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: എസ് ജാനകി





താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസസുന്ദര ചന്ദ്രലേഖ

ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
ചെമ്പകവെണ്മലർ തൂവിരിപ്പിൽ
മധുവിധുരാവിനായ് ചുണ്ടുകളിൽ
പ്രേമമകരന്ദ മഞ്ജരിയേന്തി (2) (താനേ)

പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുകസംഗമവേളയിൽ
നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ
മാനത്തെ വെൺ‌മുകിലിന്നലെ (താനേ)



ഇവിടെ