Thursday, March 22, 2012

ഓർമ്മക്കായ് [ 2001] ഈസ്റ്റ് കോസ്റ്റ് ആൽബം

ആൽബം: ഓർമ്മക്കായ്: [ 2001] ഈസ്റ്റ് കോസ്റ്റ് ആൽബം

രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം. ജയചന്ദ്രൻപാടിയതു: യേശുദാസ്


1.

തരളമാം മൃദു സ്വരം കേട്ടു
ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു
കേള്‍ക്കാത്ത രാഗത്തിന്‍ ലഹരിയായ്‌ എന്നില്‍ നീ
കരളിലെ ചെപ്പിലെ മാണിക്യമായി

തനിയെ ഒരു നാള്‍ നിന്‍ മുഖം ഓര്‍ത്തിരുന്നു
തപ്തമെന്‍ ഹൃദയത്തില്‍ സ്വപ്നമായ്‌ നീ
പിന്നെ നിന്‍ പാട്ടിന്റെ പല്ലവി കേട്ടപ്പോള്‍
കവിത കുറുമ്പുമായ്‌ കവിളിണ കണ്ടു
(തരളമാം..)

ഹൃദയത്തില്‍ അനുഭൂതി വര്‍ണ്ണങ്ങള്‍ ചാലിച്ച
നിമിഷങ്ങളേറെ നീ എനിക്കു നല്‍കി(2)
കാണാത്ത നിന്‍ മന്ദഹാസത്തിന്‍ മധുരിമ
കവിതയായെന്നുള്ളില്‍ നിറഞ്ഞുവല്ലോ
(തരളമാം..)

AUDIO


2.എന്നിണക്കിളിയുടെ നൊമ്പര ഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂകദുഃഖങ്ങളാണെന്നറിഞ്ഞു
(എന്നിണക്കിളിയുടെ..)

ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ്‌
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
(എന്നിണക്കിളിയുടെ..)

എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍
എന്നേ പൂക്കള്‍ നിറഞ്ഞു
ഇത്ര മേല്‍ മണമുള്ള പൂവാണ്‌ നീയെന്ന്
ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
(എന്നിണക്കിളിയുടെ..)


VIDEO


3.
ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെൻ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ട ഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം

കവിത കുറിക്കുവാൻ കാമിനിയായ്
ഓമനിക്കാൻ എന്റെ മകളായി
കനവുകൾ കാണുവാൻ കാർവർണ്ണനായ് നീ
ഓമനിക്കാൻ ഓമൽ കുരുന്നായി
വാത്സല്യമേകുവാൻ അമ്മയായ് നീ
നേർവഴി കാട്ടുന്ന തോഴിയായി
പിന്നെയെൻ ജീവന്റെ സ്പന്ദനം പോലും
നിൻ സ്വരരാഗലയഭാവ താളമായി
അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളിൽ ഒന്നു ചേർന്നു
ഒരിക്കലും അകലരുതേയെന്നാശിച്ചു
ഹൃദയത്തിൽ ആയിരം ചോദ്യങ്ങൾ ഇനിയും
അറിയാതെ പറയാതെ ബാക്കിവെച്ചു
നമ്മളെല്ലാ പ്രതീക്ഷകളും പങ്കുവെച്ചു
ഓർമയില്ലേ നിനക്കോർമ്മയില്ലേ

നിനക്കായ്..ആദ്യമായ്..ഓർമ്മക്കായ്..ഇനിയൊരു സ്നേഹഗീതം..


VIDEO

VIDEO

4. പാടിയതു: എം.ജി. ശ്രീകുമാർ
സാന്ത്വനം അരുളുന്ന സാന്നിദ്ധ്യം നീ
രാഗ പരിമള മധുര ഗാനം
ഒരു സ്നേഹ സുരഭില മധു വസന്തം
മാന്‍ മിഴി മലര്‍ മിഴി നീ അനുരാഗ
തേന്‍കനി തേന്‍കനി

നിന്നോര്‍മ്മ മനസ്സില്‍ നറുതേന്‍ കണം
നിന്‍ മന്ദഹാസം നീലാംബരി(2)
അമൃത നിശാന്തിയാം രാഗ സ്വപ്നം നീ
കളമൊഴി കിളിമൊഴി
നീയെന്‍ മധുര തേന്‍ മൊഴി തേന്‍ മൊഴി
(സാന്ത്വനം..)

അരികത്തണഞ്ഞാല്‍ ആത്മ ഹര്‍ഷം
നീ അനുഭൂതി പകരുന്ന രോമ ഹര്‍ഷം(2)
നിന്‍ മിഴിപ്പൂകാള്‍ പ്രേമ ഹര്‍ഷം
കണ്‍മണി പൊന്‍മണി
നീ പൊന്നാര തേന്‍കിളി തേന്‍കിളി
(സാന്ത്വനം..)

AUDIO5.


മനസ്സും മനസ്സും ഒന്നുചേര്‍ന്നാല്‍
മറ്റുള്ളതെല്ലാം പ്രതീക്ഷയല്ലേ
മറക്കുവാനിനിയത്ര എളുപ്പമാണോ
മൗനം മറുപടി ആകരുതേ

മറവിയെ മരുന്നാക്കി മാറ്റിയാലും
മായാ സ്വപ്നങ്ങളില്‍ മയങ്ങിയാലും(2)
മരിക്കാത്ത ഒര്‍മ്മകള്‍ എന്നുമെന്നും
മനസ്സിന്റെ താളം തകര്‍ക്കുകില്ലേ
(മനസ്സും മനസ്സും...)

മനസ്സുകൊണ്ടെങ്കിലും മടങ്ങി വരൂ
മണിക്കുയിലാളെന്റെ അരികില്‍ വരൂ(2)
മധുരിക്കും ഓര്‍മ്മ തന്‍ മണിമഞ്ചലില്‍
മനസ്വിനി നിന്നെ ഞാന്‍ കുടിയിരുത്താം
(മനസ്സും മനസ്സും...)AUDIO
6. പാടിയതു: പി. ജയചന്ദ്രൻഇന്നലെ ഞാൻ കണ്ട സുന്ദരസ്വപ്നമായ് നീ
ഇന്നെന്റെ ഹൃദയത്തിൽ വിരുന്നു വന്നൂ (2)
ആയിരം ഉഷസ്സുകൾ ഒന്നിച്ചുദിച്ച പോലെ
ആ മുഖം എൻ മനസ്സിൽ തെളിഞ്ഞുവല്ലോ
(ഇന്നലെ ഞാൻ...)

അളകങ്ങൾ ചുരുളായ് അതു നിൻ അഴകായ്
നിനവിൽ കണിയായ് നീ നിന്നു (2)
മിഴികളിൽ വിടരും കവിതയും
അതിലുണരും കനവും ഞാൻ കണ്ടു
(ഇന്നലെ ഞാൻ...)


അന്നെന്റെ ജീവനിൽ പൂന്തേൻ തളിച്ചു നീ
പുഞ്ചിരിപ്പൂക്കളാൽ നാണം പൊതിഞ്ഞു (2)
പിന്നെയെൻ ജീവന്റെ രാഗവും താളവും
നിന്നെക്കുറിച്ചുള്ളൊരിഷ്ടങ്ങളായ്
(ഇന്നലെ ഞാൻ..)
AUDIO
7. പാടിയതു: ചിത്ര
അറിയാതെ വന്നു നീ
കുളിരായെന്‍ മുന്നില്‍
മാഞ്ഞുപോയി നീ ഒരു നിഴലായി
നിന്നെ ഒരു മാത്ര കാണാന്‍
രാവില്‍ നീല നിലാവായെത്തി

ഓരോ നിനവിലും നീ വരുമെന്നോര്‍ത്ത്‌
തനിയെ എത്രനാള്‍ കാത്തിരുന്നു(2)
ഇവിടെ ഈ രാവില്‍ ഈറന്‍ നിലാവില്‍(2)
നിന്നെ ഓര്‍ത്തോര്‍ത്ത്‌ ഞാനിരുന്നു
(അറിയാതെ വന്നു...)

ഓരോ പ്രതീക്ഷയും നീ വരും കാലൊച്ച
കേള്‍ക്കും മനസ്സിന്റെ ദാഹമല്ലേ(2)
എവിടെ പ്രിയ തോഴാ എവിടെ നീ(2)
എന്നെ ഒരു നോക്കു കാണാന്‍ അണയുകില്ലേ
(അറിയാതെ വന്നു...)


VIDEO


8. പാടിയതു: പി. ജയചന്ദ്രൻ / സുജാത


ജീവന്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിന്റെ നാട്ടുകാരീ
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ...

എന്നെ ഞാന്‍‌ കാണുന്ന കണ്ണുകളാണു നീ
എന്റെ സ്വപ്നങ്ങള്‍‌ തന്‍‌ വര്‍‌ണ്ണങ്ങളാണു നീ
എന്റെ സ്വരങ്ങള്‍‌ക്കു ചാരുതയാണു നീ
എന്‍‌ ചുണ്ടില്‍‌ വിടരും പുഞ്ചിരിയാണു നീ
നിന്നനുരാഗദീപമണഞ്ഞാല്‍‌
തുടരുവാനാകുമോ ഈ യാത്ര
പോകരുതേ നീ മായരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ)

തപസ്സിനൊടുവില്‍‌ നീ വരപ്രസാദമായ്
എനിക്കു കൈ വന്ന ജന്മ സുകൃതമായ്
ഞാന്‍‌ ചെയ്ത പുണ്യങ്ങള്‍‌ നീയെന്ന ഗീതമായ്
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്
നിന്‍‌ കരലാളനമേല്‍‌ക്കാതിനിയത്
നിശ്ചലമാവുകയായിരിക്കും
പോകരുതേ നീ മായരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ)
VIDEOസുജാത:ജീവന്റെ ജീവനാം കൂട്ടുകാരാ..
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ മറയരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ..
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ..
എന്റെ സ്വരങ്ങള്‍ക്ക് ചാരുതയാണു നീ..
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ...
നിന്നനുരാഗദീപമണഞ്ഞാല്‍..
തുടരുവാനാകുമോ ഈ യാത്ര..
പോകരുതേ.. നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്..
എനിക്കു കൈ വന്ന ജന്മ സുകൃതമായ്..
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്...
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്...
നിന്‍ കരലാളനമേല്‍ക്കാതിനിയത്..
നിശ്ചലമാവുകയായിരിക്കും..
പോകരുതേ നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ ജീവനാം..)VIDEO9. പാടിയതു: ചിത്ര


ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെൻ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ട ഗീതം
രാഗ സാന്ദ്രമാം ഹൃദയഗീതം
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം

കവിത കുറിക്കുവാൻ കാമിനിയായ്
ഓമനിക്കാൻ എൻ‌റെ മകളായി
കനവുകൾ കാണുവാൻ കാർവർണ്ണനായ് നീ
ഓമനിക്കാൻ ഓമൽ കുരുന്നായി
വാത്സല്യമേകുവാൻ അമ്മയായ് നീ
നേർവഴി കാട്ടുന്ന തോഴിയായി
പിന്നെയും ജീവൻ‌റെ സ്പ്ന്ദനം പോലും
നിൻ സ്വരരാഗ ലയഭാവ താളമായി
അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളിൽ ഒന്നു ചേർന്നു
ഒരിക്കലും അകലരുതേയെന്നാശിച്ചു ഹൃദയത്തിൽ
ആയിരം ചോദ്യങ്ങൾ ഇനിയും
അറിയാതെ പറയാതെ ബാക്കിവെച്ചു
നമ്മളെല്ലാ പ്രതീക്ഷകളും പങ്കുവെച്ചു
ഓർമയില്ലേ നിനക്കോർമയില്ലേ

നിനക്കായ്..ആദ്യമായ്..ഓർമ്മക്കായ്..ഇനിയൊരു സ്നേഹഗീതം..
VIDEO