Powered By Blogger

Friday, April 6, 2012

ഇൻഡ്യൻ റുപ്പീ [ 2011] രഞ്ജിത്




ചിത്രം: ഇൻഡ്യൻ റുപ്പീ [ 2011] രഞ്ജിത്
താര നിര: പൃത്വി രാജ്, തിലകൻ, റീമാ കല്ലിങ്കൽ, റ്റിനി ടോം, ബാബു രാജ്, മാമ്മൂക്കോയ...

രചന: മുല്ലെനെഴി, വി ആർ, സന്തോഷ്
സംഗീതം: ഷാഹ്ബാസ് അമൻ


1. പാടിയതു: വിജയ് യേശുദാസ്


ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?

പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?
ഈ പുഴയും സന്ധ്യകളും...

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും..


AUDIO

VIDEO







2. പാടിയതു: വിജയ് യേശുദാസ്




ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?

പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?
ഈ പുഴയും സന്ധ്യകളും...

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും..


AUDIO

VIDEO



3, പാടിയതു: വേണു ഗോപാൽ & ആശാ ജി. മേനോൻ: രചന: [വി. ആർ..സന്തൊഷ്}


പോകയായ് വിരുന്നുകാരി പെയ്‌തൊഴിഞ്ഞതു മാതിരി
നിന്റെ സൌഭഗ രാഗ സൌരഭം നെഞ്ചിലുണ്ടതുമായുമോ

പോകയായ് വിരുന്നുകാരാ നീ മറന്നതുമാതിരി
നിന്റെ ചുബനരാഗശോണിമ ചുണ്ടിലതുണ്ട് മായുമോ
പോകയായ് വിരുന്നുകാരാ..

എൻ കിനാവിൻ നീലജാലകം ഭാവനമിഴിതേടവേ
എന്നിൽ വന്നുനിറഞ്ഞു നിന്റെ രാഗതരളിതമാനസം
നിൻ മനസ്സിൻ സ്നേഹതാരകം... ഈറനോർമ്മകൾ നെയ്യവേ
എന്നെ വിട്ടു മറഞ്ഞുവെന്നോ പൊൽകിനാവിൻ മാധുരി
പോകയായ് വിരുന്നുകാരാ..

പോയകാലം തന്ന പീലികൾ... ഉള്ളിലിന്നും ചൂടി ഞാൻ
ഏകയായ് വിരഹാർദ്രയായി ശോകയാത്ര തുടർന്നിടാം..
പോകയായ് വിരുന്നുകാരി പെയ്തൊഴിഞ്ഞതു മാതിരി
നിന്റെ സൌഭഗരാഗ സൌരഭം നെഞ്ചിലുണ്ടതുമായുമോ
പോകയായ് വിരുന്നുകാരി
പോകയായ് വിരുന്നുകാരാ..പോകയായ് വിരുന്നുകാരി


AUDIO



VIDEO


4. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ



അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ് കൺവിടർത്തി നിൽക്കുന്നുണ്ടു
കണ്ണെഴിതി കാതിലിട്ടു തുള്ളി മുല്ല മാലയിട്ടു

ചെമ്പവിഴ പെണ്ണൊരുതി കന്നി മുത്തു പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി ശ്രുതിയിൽ അലിഞ്ഞു
ജതിയിൽ നിറഞ്ഞു പടരുകയായ്....


അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ് കൺ വിടർത്തി നിൽക്കുന്നുണ്ടു
പെണ്മുകിൽ ആൺമുകിൽ ഒന്നിവിടം വരെ അന്തി വരുംവഴി വാ വാ....
വെണ്മുകിൽ അമ്പിളി കുമ്പിളിലാക്കിയൊരിമ്മിണി വെട്ടം താ താ...

അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ് കൺ വിടർത്തി നിൽക്കുന്നുണ്ടു

പരാഗ പൂമണിമേടയിതോ സൂ സൂം സും
കിനാവിൻ ചെപ്പു തുറന്നതെടീ സു സും സും....
സുരാഗ ചന്ദന മലരുകളോ
നിലാവിൻ മുത്തു പൊഴിഞ്ഞതെടി

അല്ലിത്തേൻ ചുണ്ടിലായ്..തന്തന്താനാ തന്തന
മുല്ലപ്പൂ മൊട്ടുമായ് തന്തന്താന തന്തന
അല്ലിത്തേൻ ചുണ്ടിലായ് മുല്ലപ്പൂമൊട്ടുമായ്
വന്നിറങ്ങും സ്വർണ്ണപക്ഷി മൂളുന്നു മോഹനമായ്

അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ് കൺ വിടർത്തി നിൽക്കുന്നുണ്ടു

ചെരാതായ് നിൻ മിഴി തളിയുമ്പോൾ സു സും സും
അതിൽ നിൻ പാർവ്വണ മുഖ ബിംബം സു സും സും
തുടിക്കും നിൻ തനു തന്ത്രികൽ
മിടിക്കും നിൻ മൃദു മന്ത്രങ്ങൾ [2]

ഇന്ദ്ര നീല പട്ടുടുത്ത്
വെൺപവിഴ ചുറ്റുമിട്ടു [2]
സ്വപ്ന മേഘത്തേരിൽ വരും വസന്ത പറവകൾ
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ് കൺവിടർത്തി നിൽക്കുന്നുണ്ടു
കണ്ണെഴിതി കാതിലിട്ടു തുള്ളി മുല്ല മാലയിട്ടു
ചെങ്കതിരു പോലൊരുത്തി ഇന്നിവിടെ നിൽക്കുന്നുണ്ട്.

ചെമ്പവിഴ പെണ്ണൊരുതി കന്നി മുത്തു പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി ശ്രുതിയിൽ അലിഞ്ഞു
ജതിയിൽ നിറഞ്ഞു പടരുകയായ്
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി

ചെമ്പരത്തി പെൺകൊടിയായ് കൺ
വിടർത്തി നിൽക്കുന്നുണ്ടു......



AUDIO


VIDEO