Powered By Blogger

Friday, January 1, 2010

വെള്ളീത്തിര [2003] സുജാത



കുടമുല്ലക്കടവിൽ ഈ പുഴയരികിൽ


ചിത്രം: വെള്ളിത്തിര [ 2003 ] ഭദ്രൻ
രചന: ഷിബു ചക്രവർത്തി
സംഗീതം: അൽഫോൺസ് ജോസഫ്
പാടിയതു: സുജാത മോഹൻ





കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
അവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ (കുടമുല്ല...)


അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം
എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം (2)
എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ (2)
കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
ആഹാ ചെമ്പകപ്പൂവൊത്ത
ചേലാരം കണ്ടിന്നു പോവേണ്ടാ (കുടമുല്ല...)


ചുമ്മാതിരുന്നാൽ ഇടനെഞ്ചിൽ കല്യാണഘോഷം
കണ്ണൊന്നടച്ചാൽ കള്ളകനവിന്റെ തോറ്റം (2)
സന്ധ്യ തന്നല്ലോ നറു കുങ്കുമക്കുറിച്ചാന്ത് (2)
തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോൾ
ചൊടിയിട ചുവന്നതു നാണം കൊണ്ടാണേ
എന്റെ ചന്തത്തെ താലിപ്പൂ
ചാർത്താൻ വരുന്നവനാരാണോ (കുടമുല്ല...)




ഇവിടെ


വിഡിയോ

ഉത്തരം [ 1989] വേണുഗോപാൽ & അരുന്ധതി









സ്വരമിട്രാതെ മിഴി നനയാതെ


ചിത്രം: ഉത്തരം [1989] പവിത്രൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം:: വിദ്യാധരൻ

പാടിയതു: ജി വേണുഗോപാൽ & അരുന്ധതി


സ്വരമിട്രാതെ മിഴി നനയാതെ
വിട പറയുവാൻ കഴിയുന്നീലെങ്കിൽ
ഹൃദയം പേറുന്ന കദന ഭാരത്തെ
ഒതുക്കി വെയ്ക്കുമീ കനത്ത മൗനത്തിൽ
ഒരു യുഗത്തിന്റെ ഒരു ജന്മത്തിന്റെ
സ്മരണകൾ പേറി കിനാവുകൾ പേറി
ഒടുവിലീ പടി ഇറങ്ങിപ്പോകുമ്പോൾ
ഒരു മോഹം വീണ്ടും ഇവിടെയെത്തുവാൻ
ഒരു മോഹം വീണ്ടും ഇവിടെയെത്തുവാൻ....

കൂട്ടു കുടുംബം [ 1969] ബി വസന്ത & സുശീല







സ്വപ്ന സഞ്ചാരിണീ .....



ചിത്രം: കൂട്ടുകുടുംബം [ 1969] കെ. എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു ബി വസന്ത & പി സുശീല

സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)

ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)

മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)



ഇവിടെ





വിഡിയോ

ശാലിനി എന്റെ കൂട്ടുകാരി [1980] യേശുദാസ്





സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട...


ചിത്രം: ശാലിനി എന്റെ കൂട്ടുകാരി [ 1980 ] മോഹൻ
രചന: എം ഡി രാജേന്ദ്രൻ
സംഗീതം:: രവീന്ദ്രൻ

പാടിയതു::: യേശുദാസ്



സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിക്കതിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയിൽ (2)

ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് പെയ്യുമ്പോൾ
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)


ഇവിടെ





വിഡിയോ

കമലദളം [ 1992 ] യേശുദാസ്









സായന്തനം ചന്ദികാ ലോലമായ്.


ചിത്രം കമലദളം [ 1992 ] സിബി മലയിൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്



സായന്തനം ചന്ദികാ ലോലമായ്..
നാഗമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)

വില്യാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)

ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ..
നിൻ‌വിലാസനയതരംഗമെവിടെ...
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
(സായന്തനം)

ഇവിടെ




വിഡിയോ

ദേവി [1972 ] യേശുദാസ്



സാമ്യമകന്നോരുദ്യാന

ചിത്രം:: ദേവി [ 1972] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



സാമ്യമകന്നോരുദ്യാനമേ
കൽപ്പകോദ്യാനമേ നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)

മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും
കുഞ്ജകുടീരങ്ങളിൽ
ലാവണ്യവതികൾ ലാളിച്ചുവളർത്തും
ദേവഹംസങ്ങളേ നിങ്ങൾ
ദൂതുപോയൊരു മനോരഥത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)

കച്ചമണികൾ നൃത്തം വയ്‌ക്കും
വൃശ്ചികരാവുകളിൽ
രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും
രോമഹർഷങ്ങളേ നിങ്ങൾ
പൂവിടർത്തിയ സരോവരത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)



ഇവിടെ



വിഡിയോ