Tuesday, March 1, 2011

കളിപ്പാട്ടം [ 1993 [4]

ചിത്രം: കളിപ്പാട്ടം [ 1993] വേണു നാഗവള്ളി
താരനിര: മോഹൻലാൽ,ഊർവ്വശി, തിലകൻ, കവിയൂർ പൊന്നമ്മ, കെ.ആർ. വിജയ, ഒടുവിൽ, ജഗതി,
കൽ‌പ്പന, നെടുമുടി വേണു,കെ.പി.ഏ.സി. ലളിത, ഗണേഷ്, വിനീത്, ....

രചന: ബിച്ചു തിരുമല, കോന്നിയൂർ ഭാസി
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ --(2)
മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍ --(2)
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ ഈ ജന്‍‌മമേകുന്നു ഞാന്‍....

ഇവിടെവീഡിയോ2. പാടിയതു: യേശുദാസ് & ചിത്ര


മൊഴിയഴകും മിഴിയഴകും
എന്നിലണിഞ്ഞമ്മാ
താരാട്ടിൻ രാരീരം
മനസ്സിന്നീണമായ്...
എൻ മനസ്സിന്നീണമായ്....

മാൻ‌മിഴിയേ തേന്മൊഴിയേ
മകളേ തളിരിതളേ
അമ്മക്കുട്ടീ അമ്മുക്കുട്ടീ
നീ നിനവിൻ താളമായ്
എൻ കനവിൻ രാഗമായ്...

പവനുതിരും പുഞ്ചിരിയെൻ
നെഞ്ചിലലിഞ്ഞമൃതായ്
പാൽനുരയെൻ ചുണ്ടുകളിൽ
പൂന്തേൻകുഴമ്പായ്...
നറുപൂന്തേൻകുഴമ്പായ്...

(മൊഴിയഴകും)

പൊൻ‌തടുക്കിൽ അടുത്തിരുത്താൻ
പൊൻ‌മണിത്തളികകളിൽ
പഴംനുറുക്കും പാലടയും
ഇനിയും പങ്കിടാം...
ഞാനിനിയും പങ്കിടാം...

(മൊഴിയഴകും)


ഇവിടെവിഡിയോ3. പാടിയതു: എം.ജി. ശ്രീകുമാർ

ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ (2)
മനസിലെന്റെ മൈനമോളു ചായുറങ്ങിയോ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ
ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും നുണഞ്ഞുണ്ണാൻ വാ (2)
ചിങ്കാരമുത്തേ മണിത്തത്തേ മകളേ വാ (2)
കരിമഷിയോ കനവലയോ കുറുമൊഴി നിൻ
തിരുമിഴിയിൽ കളമെഴുതി
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
(കൊഞ്ചി കൊഞ്ചി..)മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
തണലോരം കളിവീട്ടിൽ വിളയാടാൻ വാ
മുത്തുമ്മ മുത്തും നറുമുത്തേ കനിയേ വാ (2)
ചിറകുകളിൽ ശിശിരവുമായ് തളിരലിയും
നിറമനമേ ഇതുവഴിയേ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
(കൊഞ്ചി കൊഞ്ചി..)

വിഡിയോ


4. പാടിയതു: മോഹൻലാൽ & ചിത്ര

വഴിയോരം പെയ്തണയും വനമലരിനു
കവിളിണയില്‍ തഴുകിവരും പരമസുഖം
വരവീണാ മൃദുപാണി
ഗഗ പാപ അതുവേണ്ട
നിസ ധധപ ലളിത മതി
ശരിയാക്കാം തണുവലകള്‍ തഴുകിവരും പരമസുഖം

ചെണ്ടുകളില്‍ കുളിരുണ്ടിനിയും ചില വണ്ടുകള്‍ തെണ്ടിവരും
മണ്ടനുമഴകിയ മഴകിയമഠയനുമിനിയിതിലേ
നോ നോ നോ നോനോ
കണ്ടതു കടിയതു പറയരുതിനി മകനേ, ഓക്കേ

ഉണ്ടിനിയും ചില നമ്പരുകള്‍ വയലിന്റെ ഞരമ്പുകളില്‍
എങ്കില്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കരുതോ ?
നോ നോ നോ നോനോ
ഉണ്ടൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യാ

വിഡിയോ