Powered By Blogger

Tuesday, August 18, 2009

മദനോത്സവം ( 1978 ) എസ്. ജാനകി

“സന്ധ്യേ കണ്ണീരിതെന്തേ..സ്ന്ധ്യെ സ്നേഹമയീ
ചിത്രം: മദനോത്സവം [ 1978] എന്‍. ശങ്കരന്‍ നായര്‍
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി

പാടിയതു: എസ് ജാനകി

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീ
നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍
നില്പൂ രജനീ ഗന്ധീ (സന്ധ്യേ..)

മുത്തു കോര്‍ക്കും പോലെ വിഷാദ
സുസ്മിതം നീ ചൂ‍ടി വീണ്ടും
എത്തുകില്ലേ നാളേ (2)
ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)

ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം
മരണമേ നീ വരികയെന്റെ പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റു പാടാന്‍ പോകൂ (സന്ധ്യേ...)

യുദ്ധകാണ്ഡം ( 1977 ) യേശുദാസ്

ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു


ചിത്രം: യുദ്ധകാണ്ഡം [1977] തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ വി മഹാദേവന്‍

പാടിയത് യേശുദാസ്

ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമ സംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നില്‍ മരിക്കുമോ (ശ്യാമ..)

വേറെയേതോ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിനാവുമോ (2)
വേദന തന്‍ ശ്രുതി കലര്‍ന്നതു
വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപ്പക്ഷി തന്‍
ശോക വേണുനാദമായ് മാറുമോ (ശ്യാമ..)

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങിയീ
സന്ധ്യ തന്‍ സ്വര്‍ണ്ണ മേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്താന്‍..(ശ്യാമ..)

തകിലുകൊട്ടാമ്പുറം. ( 1981 )യേശുദാസ്

“സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളെ


ചിത്രം: തകിലുകൊട്ടാമ്പുറം [ 1981] ബാലു കിരിയത്
രചന: ബാലു കിരിയത്ത്
സംഗീതം: ദര്‍ശന്‍ രാമന്‍

പാടിയതു: യേശുദാസ്

സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)

ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)

ചപലവ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)

അശ്വമേധം ( 1967 ) പി. സുശീല

“ഏഴു സുന്ദര രാത്രികള്‍.ഏകാന്ത സുന്ദര രാത്രി.

ചിത്രം: അശ്വമേധം( 1967 ) എ. വിന്‍സെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി.സുശീല

ഏഴു സുന്ദര രാത്രികള്‍..ഏകാന്ത സുന്ദര രാത്രികള്‍..
വികാരതരളിത രാത്രികള്‍..വിവാഹപൂര്‍വ രാത്രികള്‍..
ഇനി ഏഴു സുന്ദര രാത്രികള്‍..

മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാളകന്യകളേ..മനോഹരാംഗികളേ..
നിങ്ങളുടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ..
ഈ പൂ ഇത്തിരിപ്പൂ പകരമീപ്പൂവു തരാം..
ഏഴു സുന്ദര രാത്രികള്‍..ഏകാന്ത സുന്ദര രാത്രികള്‍..

വാസരസ്വപ്നം ചിറകുകള്‍ നല്‍കിയ വാസന്തദൂതികളേ..വിരുന്നുകാരികളേ..
നിങ്ങളുടെ സ്വര്‍ണ്ണത്തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ..
ഈ പൂ ഇത്തിരിപ്പൂ പകരമീപ്പൂവു തരാം..
ഏഴു സുന്ദര രാത്രികള്‍..ഏകാന്ത സുന്ദര രാത്രികള്‍..
വികാരതരളിത രാത്രികള്‍..വിവാഹപൂര്‍വ രാത്രികള്‍..
ഇനി ഏഴു സുന്ദര രാത്രികള്‍..

കുമാര സംഭവം ( 1969 ) മാധുരി

പ്രിയസഖി ഗംഗേ പറയൂ പ്രിയമാനസന്‍ എവിടെ


ചിത്രം: കുമാരസംഭവം [ 1969] പി സുബ്രമണ്യം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍ ജി

പാടിയതു: പി മാധുരി

പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശൃംഗമേ പറയൂ
എന്‍ പ്രിയതമനെവിടെ ഓ...
(പ്രിയസഖി ഗംഗേ)

മാനസസരസ്സിന്‍ അക്കരെയോ ഒരു
മായാ‍യവനികയ്‌ക്കപ്പുറമോ
പ്രണവമന്ത്രമാം താമരമലരില്‍
പ്രണയപരാഗമായ് മയങ്ങുകയോ ഓ... ഓ..
(പ്രിയസഖി ഗംഗേ)

താരകള്‍ തൊഴുതു വലം വയ്‌ക്കുന്നൊരു
താണ്ഡവനര്‍ത്തനമേടയിലോ
തിരുമുടി ചൂടിയ തിങ്കള്‍ക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ... ഓ...
(പ്രിയസഖി ഗംഗേ)