Powered By Blogger

Tuesday, September 29, 2009

വാസ്തവം [ 2006 ] ചിത്ര




“നാഥാ നീ വരുമ്പോള്‍


ചിത്രം: വാസ്തവം [2006 ] എം. പത്മകുമാര്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: അലക്സ് പോള്‍
പാടിയതു: ചിത്ര കെ എസ്

നാഥാ നീ വരുമ്പോള്‍...
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
പ്രാണനിലേതോ ശൃംഗാരഭാവം, ശ്രീരാഗ സിന്ദൂരമായ്
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.

നീലനിലാവിന്‍ ചേലഞൊറിഞ്ഞു
പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു, രാവൊരു കന്യകയായ്... (2)
പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു
പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു
പരിഭവം ഞാന്‍ മറന്നു...
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.

മാലേയ മണിബാലേ... മാലേയ മണിബാലേ,
മാരുതനെനിവരില്ലേ...

മാറില്‍ മരാളം കാകളി മൂളി...
മാറില്‍ മരാളം കാകളി മൂളി, മാദകരാഗം രഞ്ജിനിയായ്...
ഞാനൊരു ദേവതയായ്...
നിന്മടിയില്‍ ഞാന്‍ മണ്‍‌വീണയായി
നിന്മടിയില്‍ ഞാന്‍ മണ്‍‌വീണയായി
മീട്ടുക മീട്ടുക നീ...

നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
പ്രാണനിലേതോ ശൃംഗാരഭാവം, ശ്രീരാഗ സിന്ദൂരമായ്
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.



ഇവിടെ

വേഷം [ 2004 ] ചിത്ര




“ഓഹോ മിന്നലേ മിന്നലേ താഴെ വരൂ


ചിത്രം: വേഷം [ 2004] വി.എന്‍. വിനു
രചന: കൈതപ്രം
സംഗീതം: എസ് എ രാജ് കുമാര്‍

പാടിയതു: ചിത്ര

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊന്‍ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
നിന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ
ആ മുഖമൊന്നു കണ്ടുവോ ആ സ്വരമൊന്നു കെട്ടുവോ
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ

എനിക്കുള്ളതല്ലേ മഴക്കാല സന്ധ്യ
എനിക്കുള്ളതല്ലെ കുളിര്‍ത്താഴ്വര
എനിക്കുള്ളതല്ലേ മലര്‍ക്കാലമാകേ
എനിക്കുള്ളതല്ലേ കണി തേന്‍ കണം
ഇല്ലിമുളം കാട്ടില്‍ അല്ലിമണികാറ്റേ
അലയാന്‍ കൂടെ വാ
പീലികൊമ്പത്താടും പുള്ളിക്കുയില്‍ ചെന്തില്‍ ഇളനീര്‍ തൂമഴ
അല ഞൊറിയണ തോണിപ്പാട്ട്
ആ..തുടിയിളകണ് കൈത്താളങ്ങള്‍
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ

എനിക്കിന്നു വേണം നിലയ്ക്കാത്ത താളം
എനിക്കിന്നു വേണം കിനാ പാല്‍ക്കുടം
എനിക്കിന്നു വേണം മദിക്കുന്ന മോഹം
എനിക്കിന്നു വേണം മനസ്സിന്‍ രഥം
എത്ര നിറഞ്ഞാലും എത്ര കവിഞ്ഞാലും നിറയില്ലെന്‍ മനം
തൊട്ടു തൊട്ടു നിന്നാല്‍
കൊത്തികൊത്തി വളരും പകലിന്‍ പൂക്കുടം
ഇനിയാണെന്‍ തുമ്പിപ്പാട്ട്
ഇനിയാണെന്‍ ചിരിയാട്ടങ്ങള്‍

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊന്‍ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ



ഇവിടെ

വാര്‍ ആന്‍ഡ് ലവ്വ് [ 2003 ] യേശുദാസ് & ചിത്ര




“പേടി തോന്നി ആദ്യം കണ്ടപ്പോള്‍


ചിത്രം: വാര്‍ അന്‍ഡ് ലവ്വ് [ 2008 } വിനയന്‍
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: മോഹന്‍ സിത്താര

പാടിയതു: യേശുദാസ് & ചിത്ര

ഗീത് തെരി ഗാതീ ഹും മെ
യാദ് മെ സതാതീ തും
ചുപ്കെ ചുപ്കെ ദില്‍ ചുരാലിയാ
തും നെ സാജന്‍ മുസ്കുരാക്കെ
മന്‍ ജലാദിയാ...

പേടി തോന്നി ആദ്യം കണ്ടപ്പോള്‍
മറ്റെന്തൊ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ [2]
ഒന്നു കൂടി കാണാന്‍ തോന്നി
എന്നുമെന്നും കാണാന്‍ തോന്നി
നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ തങ്കം.. [ പേടി തോന്നി...

മഴവില്ലിന്‍ രിബ്ബണ്‍ കെട്ടിയ
മാനത്തെ കുറുമുകില്‍ പോലെ [2]
നിന്‍ മുടിക്കെന്തൊരു സൌന്ദര്യം..
ചാഞ്ചാടും താമര പോലെ
ചൈത്രത്തിന്‍ പൂവനി പോലെ
നിന്‍ മുഖത്തെന്തൊരു സൌരഭ്യം തങ്കം... [ പേടി തോന്നി...

തോക്കെടുത്ത പെണ്‍കൊടി നിന്റെ
വാക്കിലൊഴുകി വന്ന ഗസ്സലില്‍ [2]
കേട്ടു ഞാന്‍ പുതിയൊരു മൃദുരാഗം.



ഗീത് തെരി ഗാതീ ഹും മെ
യാദ് മെ സതാതീ തും
ചുപ്കെ ചുപ്കെ ദില്‍ ചുരാലിയാ
തും നെ സാജന്‍ മുസ്കുരാക്കെ
മന്‍ ജലാദിയാ...
..




ഇവിടെ

യേസ്,യുവര്‍ ഹോണര്‍,,‍ [ 2006 ] അഫ്സല്‍ & ഗായത്രി




“എന്തേ നീ, എന്തേ നീ...

ചിത്രം: യേസ് യുവര്‍ ഹോണര്‍ { 2006 ) വി.എം. വിനു
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: ദീപക് ദേവ്

പാടിയതു: അഫ് സല്‍ & ഗായത്രി

I'll just sing something....

എന്തേ എന്തേ വന്നില്ല
വന്നിട്ടും നീ ഉമ്മ തന്നില്ല [2]

വന്നാലും ഞാന്‍ ഉമ്മ തന്നാലും ഞാന്‍
പിന്നെയും പിന്നെയും ചോറ്ദിക്കും നീ..

പെണ്ണെ നീ എന്റേതല്ലേ [2]
വന്നാലും ഞാന്‍ ഉമ്മ തന്നാ‍ലും ഞാന്‍
പിന്നെയും പിന്നെയും ചൊദിക്കും നീ...
പെണ്ണെ നീ എന്റേതല്ലേ....

എന്തേ നീ എന്തേ വന്നില്ല
മറ്റൊന്നിനും സ്കോപ് തന്നില്ല
വന്നാലും ഞാ ഉമ്മ തന്നാലും
മറ്റൊന്നിനും സ്കോപ് തരില്ല ഞാന്‍
നീയെന്നുമെന്റേതല്ലൊ... എന്തേ ന്‍ഈ എന്തേ...

I'll just sing something...
എന്തേ നീ എന്തേ നീ വന്നില്ല
വന്നിട്ടും നീയൊന്നും ചെയ്തില്ല[2]
എന്തെങ്കിലും ഒന്നു തന്നു പോയാല്‍
പിന്നെയും ചോദിക്കും റ്റൈപ്പാണു നീ

അയ്യോ ഞാന്‍ ആ റ്റൈപ് അല്ല
അയ്യോ ഞാന്‍ ആ റ്റൈപ് അല്ല

എന്തെങ്കിലും ഒന്നു തന്നു പോയാല്‍
പിന്നെയും ചോദിക്കും റ്റൈപ് ആണു നീ

എന്തേ നീ എന്തേ വന്നില്ല
കയ്യില്‍ കിടന്നു മയങ്ങീല [2]
പ്രശ്നങ്ങളാണെന്റെ കയ്യില്‍ വിട്ടാല്‍
പിന്നെയും പിന്നെയും ചോദിക്കും നീ
അതിനെന്താ അതു കൂള്‍ അല്ലെ
എന്തേ നീ എന്തെ നീ വന്നില്ല....




ഇവിടെ

യൌവ്വനം ദാഹം ( 1980 ) യേശുദാസ്

“അനുരാഗ സുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍


ചിത്രം: യൌവ്വനം ദാഹം [ 1980 ] ക്രോസ്സ് ബെല്‍റ്റ് മണി
രചന: കണിയാപുരം രാമചന്ദ്രന്‍
സംഗീതം: എം. ജി. രാധാകൃഷ്ണന്‍

പാടിയതു: യേശുദാസ്


അനുരാഗ സുധയാ‍ല്‍ ഹൃദയം നിറഞ്ഞപ്പോള്‍
അനുവാദം ചോദിക്കാന്‍ വന്നു
അടിയന്റെ പാനപാത്രം
ഈ അഴകിന്റെ മുന്‍പില്‍
തിരുമുല്‍ കാഴ്ചയായ് സമര്‍പ്പിച്ചോട്ടെ....

തളിരില കുട നീര്‍ത്തി ലാളിച്ചു വളര്‍ത്തിയ
ഇലവാഴ കൂമ്പിലെ തേന്‍ തുള്ളികള്‍
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴി ചുണ്ടിനായ് കൊണ്ടു വന്നു ... { അനു രാഗ...

ഇളനീല മേഘങ്ങള്‍ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാന്‍പേടയെ
നിറ ചന്ദ്രനറിയാതെ നറു നിലാവറിയാതെ
കിളിമൊഴി പ്പെണ്ണിനായ് കൊണ്ടുവന്നു... [ അനുരാഗ


ഇവിടെ

യാത്രക്കാരുടെ ശ്രദ്ധക്കു.. [ 2002 ] ജയചന്ദ്രന്‍




ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹം

ചിത്രം: യാത്രക്കാരുടെ ശ്രദ്ധക്കു [ 2002 ] സത്യന്‍ അന്തിക്കാടു
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: ജയചന്ദ്രന്‍

ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍‍‍ തീരാ ദാഹം
ഇനിയെന്തു വേണമിനിയെന്തു വേണമീ
മൌന മേഘമലിയാന്‍ പ്രിയംവദേ...[ ഒന്നു തൊടാന്‍...

നീ വരുന്ന വഴിയോര സന്ധ്യയില്‍
കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനുരാഗ രേഖയില്‍
നോക്കി നോക്കി ഉരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്
പകലുകള്‍ കിളികളായ്
നീ വരാതെയെന്‍ രാക്കിനാവുറങ്ങി..
ഇനിയെന്തു വേണമിനിയെന്തു വേണമീ
മൌന രാഗമലിയാന്‍ പ്രിയം വദേ... [ ഒന്നു...

തെല്ലുറങ്ങി ഉണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍ വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്മ്മ‍ലം
നിന്റെ സ്നേഹലയ മര്‍മ്മരങ്ങള്‍ പോലും തരളം
ഏതിന്ദ്രജാലമൃദുമന്ദഹാസമെന്‍
നേര്‍ക്കുനീട്ടി അലസം മറഞ്ഞു നീ...

ഒന്നു കാണാന്‍ ഉള്ളില്‍ തീരാ മോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാ ദാഹം‍
ഇനി എന്തു വേണമിനിയെന്തു വേണമീ
മൌനരാഗമലിയാന്‍ പ്രിയം വദേ....[ ഒന്നു തൊടാന്‍..




ഇവിടെ