Powered By Blogger

Monday, August 17, 2009

കൂട്ടു കുടുംബം ( 1969 ) യേശുദാസ്

“തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ..


ചിത്രം: കൂട്ടുകുടുംബം [ 1969 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി

പാടിയതു: യേശുദാസ് കെ ജെ

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്‌ക്കും ഞാന്‍
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിന്
വെളുപ്പാന്‍ കാലത്ത് കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളില്‍ ഞാന്‍
ഹരിശ്രീ എഴുതിയതോര്‍മ്മയില്ലേ
പ്രേമത്തിന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ

തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കുലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കു കെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കാര്‍ത്തിക ( 1968 ) യേശുദാസ്.. സുശീല

“ഇക്കരയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം...

ചിത്രം: കാര്‍ത്തിക [ 1968 ] എം. കൃഷ്നന്‍ നായര്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബാബുരാ‍ജ് എം എസ്

പാടിയതു: യേശുദാസ് കെ ജെ ,പി സുശീല

ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളില്‍ ചൊരിയുന്നു രാഗരസം
(ഇക്കരെയാണെന്റെ)

മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ല പോലുള്ള
കുട്ടനാടന്‍ പെണ്ണേ ...
മാനസമാകും മണിവീണ മീട്ടി
പാട്ടു പാടൂ നീ ....
(ഇക്കരെയാണെന്റെ)

പാട്ടും കളിയുമായ് പാടി നടക്കുന്ന
പഞ്ചവര്‍ണ്ണക്കിളിയേ ...
പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം
പൂത്തു തളിര്‍ത്തുവല്ലോ ...
(ഇക്കരെയാണെന്റെ)

ഭാര്യമാര്‍‍ സൂക്ഷിക്കുക. ( 1968 ).. യേശുദാസ്... പി. സുശീല

“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചിത്രം: ഭാര്യമാര്‍ സൂക്ഷിക്കുക ( 1968 ) കെ. എസ്. സേതുമാധവന്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ് കെ ജെ,പി സുശീല

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം
(ചന്ദ്രികയില്‍)

താരകയോ നീലത്താമരയോ നിന്‍
താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍
മാനസത്തില്‍ പ്രേമ മധു പകര്‍ന്നു
(ചന്ദ്രികയില്‍)

മാധവമോ നവ ഹേമന്ദമോ നിന്‍
മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേന്മലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍
(ചന്ദ്രികയില്‍)

മയിലാടും കുന്നു ( 1972 ) യേശുദാസ്

“സന്ധ്യമയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം...


ചിത്രം: മയിലാടും കുന്ന് [ 1972 ] എസ്. സാബു
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി

പാടിയതു: യേശുദാസ് കെ ജെ

സന്ധ്യ മയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ നീ എന്തിനീവഴി വന്നു
എനിക്കെന്തു നല്‍കാന്‍ വന്നു ഓ... ഓ...
(സന്ധ്യ മയങ്ങും നേരം)

കാട്ടുതാറാവുകള്‍ ഇണകളെ തിരയും കായലിനരികിലൂടെ
കടത്തുതോണികളില്‍ ആളെക്കയറ്റും കല്ലൊതുക്കുകളിലൂടെ
തനിച്ചുവരും താരുണ്യമേ എനിക്കുള്ള
പ്രതിഫലമാണോ നിന്റെ നാണം
(സന്ധ്യ മയങ്ങും നേരം)

കാക്ക ചേക്കേറും കിളിമരത്തണലില്‍ കാതരമിഴികളോടെ
മനസ്സിനുള്ളില്‍ ഒളിച്ചുപിടിക്കും സ്വപ്‌നഖനിയോടെ
ഒരുങ്ങിവരും സൌന്ദര്യമേ എനിക്കുള്ള
മറുപടിയാണോ നിന്റെ മൌനം
(സന്ധ്യ മയങ്ങും നേരം)

പഞ്ചവന്‍ കാടു ( 1971 ) പി. സുശീല

രാജശില്‌പീ നീയെനിക്കൊര
ചിത്രം:പഞ്ചവന്‍ കാട് ( 1971 ) എം. കുഞ്ചാക്കൊ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി
പാടിയത്: പി സുശീല


രാജശില്‌പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ
പുഷ്‌പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ
(രാജശില്‌പീ)

തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടു ഞാന്‍
തിരുവാഭരണം ചാര്‍ത്തും
ഹൃദയത്തളികയില്‍ അനുരാഗത്തിന്‍
അമൃതു നിവേദിക്കും ഞാന്‍ അമൃതു നിവേദിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും
(രാജശില്‌പീ)

രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും
പനിനീര്‍ക്കുമ്പിളില്‍ പുതിയ പ്രസാദം
പകരം മേടിക്കും ഞാന്‍ പകരം മേടിക്കും
മറക്കും എല്ലാം മറക്കും
ഞാനൊരു മായാലോകത്തിലെത്തും
(രാജശില്‌പീ)

കാവ്യ മേള ( 1965 ) യേശുദാസ്...പി. ലീല

സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികള്‍

ചിത്രം: കാവ്യമേള[ 1965 ) എം. കൃഷ്നന്‍ നായര്‍
രചന: വയലാര്‍
സംഗീതം: ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ്, പി.ലില

സ്വപ്നങ്ങള്‍...സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍..നിശ്ചലം ശൂന്യനീ ലോകം..
സ്വപ്നങ്ങള്‍...സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍..നിശ്ചലം ശൂന്യനീ ലോകം..
ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ലാ..
സൌന്ദര്യ സങ്കല്‍പ്പ ശില്‍പ്പങ്ങളില്ലാ സൌഗന്ധികപൂക്കളില്ലാ..
സ്വപ്നങ്ങള്‍...സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വരാജാങ്കണത്തില്‍..
മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വരാജാങ്കണത്തില്‍..
ചന്ദ്രികപ്പൊന്‍ താഴിക കുടം ചാര്‍ത്തുന്ന..ഗന്ധര്‍വ്വരാജാങ്കണത്തില്‍..
ചന്ദ്രികപ്പൊന്‍ താഴിക കുടം ചാര്‍ത്തുന്ന..ഗന്ധര്‍വ്വരാജാങ്കണത്തില്‍..
അപ്സരകന്യകള്‍ പെറ്റൂ വളര്‍ത്തുന്ന ചിത്ര ശലഭങ്ങള്‍ നിങ്ങള്‍..
ചിത്ര ശലഭങ്ങള്‍ നിങ്ങള്‍..
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്ര ശലഭങ്ങള്‍ നിങ്ങള്‍..

ഞാനറിയാതെന്റെ മാ‍നസ ജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍..
ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ..ചിത്രമെഴുതുന്നു നിങ്ങള്‍..
ഏഴല്ലേഴുനൂ‍റൂ വര്‍ണ്ണങ്ങളാലെത്ര വാര്‍മഴവില്ലുകള്‍ തിര്‍ത്തു..
ഏഴല്ലേഴുനൂ‍റൂ വര്‍ണ്ണങ്ങളാലെത്ര...അങനെയല്ലാ..
വര്‍ണ്ണളാലെത്ര വാര്‍മഴവില്ലുകള്‍ തിര്‍ത്തു..
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു..വര്‍ണ്ണവിതാനങ്ങള്‍ നിങ്ങള്‍..
സ്വപ്നങ്ങള്‍...സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..

അര നാഴിക നേരം ( 1990 ) യേശുദാസ്

“അനുപമേ അഴകേ അല്ലി കുടങ്ങളില്‍

ചിത്രം: അരനാഴികനേരം [ 1990 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പമേ
അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
(അനുപമേ...)

നിത്യ താരുണ്യമെ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ട് നിറയ്ക്കൂ ഉന്മാദ
നൃത്തം കൊണ്ട് നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ ....പതിയ്ക്കൂ....
[അനുപമേ..]

സ്വര്‍ഗ്ഗ ലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറയ്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ...കൊരുക്കൂ..
[അനുപമേ..]

അഭിമാനം ( 1975 ) യേശുദാസ്

“പൊട്ടി കരഞ്ഞുകൊണ്ടോമനെ ഞാനെന്റെ കുറ്റങ്ങള്‍‍...

ചിത്രം: അഭിമാനം ( 1975 ) ശശികുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍

പാടിയതു: യേശുദാസ്


പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...

പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2)
അമ്പല പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല..
ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാൻ...

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ... (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സു ചെയ്യും നിൻ സേവകൻ.. (2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാൻ..

ഗുരുവായൂര്‍ കേശവന്‍ ( 1977 ) മാധുരി

“ഇന്നെനിക്ക് പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച...



ചിത്രം: ഗുരുവായൂര്‍ കേശവന്‍ [ 1977 ] ഭരതന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ദേവരാജന്‍ ജി

പാടിയതു: പി മാധുരി

ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടില്‍
കഞ്ചബാണന്റെ കളിത്തോഴന്‍ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണില്‍)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങല്‍
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)


AUDIO


VIDEO

ചെമ്പരത്തി ( 1972 ) യേശുദാസ്

ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പ ഗോപുരം

ചിത്രം: ചെമ്പരത്തി [ 1972 ] പി. എന്‍. മേനോന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: കെ ജെ യേശുദാസ്

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനെ പാടും
(ചക്രവര്‍ത്തിനീ)

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും
(ചക്രവര്‍ത്തിനീ)

രാജ ഹംസം (1974) യേശുദാസ്

‍“സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍


ചിത്രം: രാജഹംസം [1974 ] റ്റി. ഹരിഹരന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി

പാടിയത്: യേശുദാസ്

സന്യാസിനീ ഓ... ഓ...
സനാസിനീ‍ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നു
(സന്യാസിനീ)

നിന്റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങള്‍ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനല്‍ കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍
(സന്യാസിനീ)

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍
(സന്യാസിനീ)






ഇവിടെ


വിഡിയോ

കാട്ടു കുരങ്ങ് ( 1974 ) യേശുദാസ്

“നാദ ബ്രഹ്മത്തിന് ‍സാഗരം നീന്തി വരും

ചിത്രം: കാട്ടുകുരങ്ങ് [ 1974] പി ഭാസ്കരന്‍
രചന: പി ഭാസ്കരന്‍
സങീതം ദേവരാജന്‍

പാടിയതു: യേശുദാസ്

നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും
നാഗ സുന്ദരിമാരെ
സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ
ശബ്ദമരാളങ്ങളേ... സാക്ഷാല്‍ (നാദ...)

കല്പനാകാകളികള്‍ മൂളി വന്നെത്തുമെന്റെ
സ്വപ്ന ചകോരങ്ങളേ
മാനസ വേദിയില്‍ മയില്‍പ്പീ‍ീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ .... സാക്ഷാല്‍ (നാദ..)

ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗ മണ്ഡപത്തിലെ
ഉര്‍വ്വശി മേനകമാരെ
ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
ഇന്ദ്ര സഭാതലമാക്കി ...സാക്ഷാല്‍ (നാദ..)

യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നു നല്‍കി
ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്...സാക്ഷാല്‍(നാദ..)

അനിയത്തി പ്രാവു ( 1997 ) യേശുദാസ്

“ഓ പ്രിയേ നിനക്കൊരു ഗാനം


ചിത്രം: അനിയത്തിപ്രാവ് [ 1997 } ഫാസില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ്


ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ..
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..


ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകള്‍..
കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകള്‍..
തിരതല്ലുമെതു കടലായ് ഞാന്‍..തിരയുന്നതെതു ചിറകായ് ഞാന്‍..
പ്രാണന്റെ നോവില്‍..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..


വര്‍ണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയില്‍..
സംഗീതമായ്..സ്വപനാടനങ്ങളില്‍..നീ എന്റെ ജീവനില്‍..
അലയുന്നതെതു മുകിലായ് ഞാന്‍..അണയുന്നതെതു തിരിയായ് ഞാന്‍...
ഏകാന്ത രാവില്‍..കനലെരിയും കഥ തുടരാന്‍..എങ്ങു പോയി നീ..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ..
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം..

കളിയാട്ടം ( 1997) ഭാവന




“എന്നൊടെന്തിനീ പിണക്കം ഇന്നു മെന്തിനണെന്തിന്‍...

ചിത്രം: കളിയാട്ടം ( 1997 ) ജയരാജ്
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു: ഭാവന (സ്റ്റെയിറ്റ് അവാര്‍ഡ് 1997 )

എന്നോടെന്തിനീ പിണക്കം
പിന്നെ എന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരിപ്പൂ നിന്നെ
ഒരു നോക്കു കാണുവാന്‍ മാത്രം‍
ചന്ദന ത്വെന്നലും പൂനിലാവും എന്റെ
കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ...
മൈക്കണ്ണെഴുതി ഒരുങ്ങിയില്ലേ ഇന്നും
വാല്‍ കണ്ണാടി നോക്കിയില്ലേ...

കസ്തൂരി മഞ്ഞള്‍ കുറിയണിഞ്ഞോ കണ്ണില്‍
കാര്‍ത്തിക ദീപം തെളിഞ്ഞോ
പൊന്‍ കിനാവിന്‍ ഊഞ്ഞാലില്‍ എന്തെ നീ മാത്രമാടാന്‍
വന്നില്ല... എന്നൊടെ...

കാല്പെരുമാറ്റം കേട്ടാല്‍ എന്നും
പടിപ്പുരയോളം ചെല്ലും
കാല്‍ തള കിലുക്കം കാതോര്‍ക്കും ആ
വിളിയൊന്നു കേള്‍ക്കാന്‍ കൊതിക്കും
കടവത്തു തോണി കണ്ടില്ല എന്തേ എന്നെ
നീ കാണാന്‍ വന്നില്ല .. എന്നൊടെന്തിനീ)