Powered By Blogger

Saturday, May 15, 2010

1960- 1969- ലെ പ്രധാന ഹിറ്റുകൾl







1. ചിത്രം: ഭാഗ്യ ജാതകം. [1962] പി. ഭാസ്കരൻ

അഭിനേതാക്കൾ: സത്യൻ, ഷീല, കൊട്ടരക്കര ശ്രീധരൻ നായർ, പങ്കജവല്ലി


രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്

പാടിയതു: യേശുദാസ് & പി. ലീല

ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാൽ കൊതിക്കണം
അവൻ അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെ പോലെ ചിരിക്കണം മുഖം
അമ്പിളി പോലെയിരിക്കണം

അച്ഛനെ പോലെ തടിക്കണം എന്റെ മോൻ
ആയില്യം നാളിൽ ജനിക്കണം
അമ്മയെ പോലെ വെളുക്കണം എന്റെ മോൾ
ആട്ടവും പാട്ടും പഠിക്കണം

എന്മണിക്കുട്ടനെ താഴത്തു വെക്കില്ല
താഴത്തു വെച്ചാലുറുമ്പരിക്കും
തങ്കക്കുടത്തിനെ തലയിലും വെക്കില്ല
തലയിൽ ഞാൻ വെച്ചാലോ പേനരിക്കും
അനുരാഗവല്ലിയിലെ ആദ്യത്തെ മലരാ‍കും
ആനന്ദ വാടിയിലെ ആദ്യത്തെ പൂവാകും ( ആദ്യത്തെ...)


ഇവിടെ



2. ചിത്രം: ഭാഗ്യ മുദ്ര [1967]എം.ഏ.വി. രാജേന്ദ്രൻ

അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി, മീന, കോട്ടയം ശാന്ത,


രചന: പി. ഭാസ്കരൻ
സംഗീതം: പുകഴേന്തി


പാടിയതു: യേശുദാസ് & എസ്. ജാനകി

മധുര പ്രതീക്ഷ തൻ പൂങ്കാവിൽ വെച്ചൊരു
മണിവേണു ഗായകനെ കണ്ടു മുട്ടീ
അനുരാഗ യമുന തൻ തീരത്തു വെച്ചൊരു
അജപാല ബാലികയെ കണ്ടുമുട്ടീ ഒരു
അജപാല ബാലികയെ കണ്ടുമുട്ടീ


തരളമാം ഗാനത്തിൻ താമര നൂലിനാൽ
കരളാകും ഹംസത്തെ പിടിച്ചു കെട്ടി എന്റെ
കരളാകും ഹംസത്തെ പിടിച്ചു കെട്ടി
മറ്റാരും കാണാതെ മന്ദഹാസത്തിന്റെ
മാതളപ്പൂക്കളെനിക്കു നീട്ടി അവൾ
മാതളപൂക്കളെനിക്കു നീട്ടി (മധുര..)

ഗാനം കഴിഞ്ഞപ്പോൾ സമ്മാനം വാങ്ങുവാൻ
ഗായകൻ എൻ നേർക്കു കൈകൾ നീട്ടി
മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും
മറ്റേന്തോ കിട്ടുവാൻ കാത്തു നിന്നൂ
പാട്ടിന്നു സമ്മാനം പൊന്നല്ലാ മുത്തല്ല ഓ...ഓ..
ആരോമൽപ്പെൺനിന്റെ ഹൃദയം മാത്രം
തങ്കക്കിനാവുകൾ തളിർമെത്ത നീർത്തുന്ന
നിൻ കരൾ മാത്രമവന്നു പോരും സഖീ
നിൻ കരൾ മാത്രമവന്നു പോരും ( മധുര..)


ഇവിടെ



വിഡിയോ



3. ചിത്രം:ഭാർഗ്ഗവിനിലയം [1964] ഏ. വിൻസന്റ്

അഭിനേതാക്കൾ: പ്രേം നസീർ, മധു, വിജയനിർമ്മല, അടൂർ ഭാസി, പാർവതി

രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്


പാടിയതു: യേശുദാസ്



താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍ (താമസ )

ഹേമന്ത യാമിനി തന്‍ പൊന്‍
വിളക്ക് പൊലിയാറായ്
മാകന്ദ ശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ് (താമസ....)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍
നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (താമസ)



ഇവിടെ


വിഡിയോ


പാടിയതു: എസ്. ജാനകി

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ (പൊട്ടിത്തകർന്ന..)

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (കാലക്കടലിന്റെ..)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽകണ്ട മാവിന്റെ കൊമ്പത്ത്‌
കൽകണ്ട മാവിന്റെ കൊമ്പത്ത്‌ (പൊട്ടിത്തകർന്ന..)

ആകാശ താരത്തിൻ നീല വെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (ആകാശ..)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു (പൊട്ടിത്തകർന്ന..)



ഇവിടെ


വിഡിയോ



4. ചിത്രം: ഭാര്യമാർ സൂക്ഷിക്കുക [1968] കേ. എസ്. സേതുമാധവൻ
അഭിനേതാക്കൾ: പ്രേം നസീർ, ഷീല, ശങ്കരടി, അടൂർ ഭാസി, ഉമ്മർ,
റ്റി.ആർ. ഓമന, ഭരതൻ


രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർത്തി


പാടിയതു: ഏ.എം. രാജാ & പി. ലീല


ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം
നീലവാനിൽ അലിയുന്നു ദാഹമേഘം
നിൻ മിഴിയിൽ അലിയുന്നെൻ ജീവമേഘം(ചന്ദ്രികയിൽ...)

താരകയോ നീലത്താമരയോ
നിൻ താരണിക്കണ്ണിൽ കതിർ ചൊരിഞ്ഞു(2)
വർണ്ണമോഹമോ പോയ ജന്മപുണ്യമോ
നിൻ മാനസത്തിൽ പ്രേമമധു പകർന്നു(ചന്ദ്രികയിൽ...)

മാധവമോ നവഹേമന്തമോ
നിൻ മണിക്കവിൾമലരായ്‌ വിടർത്തിയെങ്കിൽ(2)
തങ്കച്ചിപ്പിയിൽ നിന്റെ തേനലർചുണ്ടിൽ
ഒരു സംഗീതബിന്ധുവായ്‌ ഞാൻ ഉണർന്നുവെങ്കിൽ(ചന്ദ്രികയിൽ...)



ഇവിടെ


വിഡിയോ



പാടിയതു: യേശുദാസ് & ജാനകി

വൈക്കത്തഷ്‌ടമി നാളിൽ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു..
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
വളകിലുക്കം കേട്ടു..

വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു..
ജാലക്കാരന്റെ പീലിക്കണ്ണിൽ
നീലപ്പൂവമ്പു കണ്ടു..
നീലപ്പൂവമ്പു കണ്ടു..

ആറിനക്കരെ നീന്തിക്കേറാൻ
താറുടുത്തു ഞാൻ നിൽക്കുമ്പോൾ
സരിഗമത്തോണി തുഴഞ്ഞുവന്നവൾ
സത്യവതിയെപ്പോലെ..

വഞ്ചിയിൽ വെച്ചു മായക്കാരൻ
മഹർഷിയായി തീർന്നു..
അന്നു തൊട്ടെന്റെ മനസ്സിനുള്ളിൽ
അഷ്‌ടമിക്കേളി തുടങ്ങി..
അഷ്‌ടമിക്കേളി തുടങ്ങി..


ഇവിടെ


വിഡിയോ


5. ചിത്രം: ചെമ്മീൻ [1965] രാമു കാര്യാട്ട്

അഭിനേതാക്കൾ: മധു,സത്യൻ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ,
അടൂർ ഭവാനി, രാജകുമാരി, ഫിലോമിന, എസ്.പി. പിള്ള


രചന: വയലാർ
സംഗീതം: സലിൽ ചൌധരി



പാടിയതു: യേശുദാസ്

കടലിന്നക്കരെപ്പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ്‌വരുമ്പോഴെന്തുകൊണ്ടുവരും
കൈനിറയെ
പോയ്‌വരുമ്പോഴെന്തൂ കൊണ്ടുവരും


പതിനാലാം രാവിലെ
പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ
മാണിക്യക്കല്ലു തരാമോ
ഒ...ഹോ..ഹോ


ചന്ദനത്ത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
വെണ്ണിലാപ്പൊയ്കയിലെ വാവും നാളിലെ
പൊൻ‌പൂമീനിനെ കൊണ്ടത്തരാമോ
നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ
നാഗനർത്തകിമാരണിയും
നാണത്തിൻ മുത്തു തരാമോ (കടലിനക്കരെക്കരെ)


പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
മാനസപ്പൊയ്കയിലെ മായാദ്വീപിലെ
മാടപ്രാവിനെ കൊണ്ടത്തരാമോ
പാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽ
ദേവകന്യകമാരുടെ
ഓമൽ‌പ്പൂത്താലി തരാമോ
ഓ ഒഹോ ഹോ.. (കടലിനക്കരെ)



ഇവിടെ

വിഡിയോ


പാടിയതു: മന്നാ ഡേ


മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ, ആരെ (മാനസ)


നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
കളിക്കൂ‍ട്ടുകാരനെ മറന്നുപോയോ (മാനസ)


കടലിലെ ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലോമനെ
അടങ്ങുകില്ലാ (മാനസ)



ഇവിടെ


വിഡിയോ


6. ചിത്രം: ചിത്രമേള [1967] റ്റി.എസ്. മുത്തയ്യ

അഭിനേതാക്കൾ: പ്രേംനസ്സീർ, തിക്കുറിശ്ശി,ഷീല ശാരദ, റ്റി.ആർ. ഓമന,
ഉമ്മർ, അടൂർ ഭാസി


രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ


പാടിയതു: യേശുദാസ്


നീയെവിടെ നിൻ നിഴലെവിടെ
നിന്നിൽ കാലം നട്ടു വളർത്തിയ
നിശബ്ദമോഹങ്ങളെവിടെ ( നീയെവിടെ)

ഓർമ്മകൾ തന്നുടെ വിരലുകളാൽ നീ
ഓമനിക്കാറുണ്ടോ അവയെ ഓമനിക്കാറുണ്ടോ (2)
നെടുവീർ‌പ്പുകളുടെ ചൂടിൽ പൂവുകൾ
കരിഞ്ഞിടാറുണ്ടോ പൂവുകൾ
കരിഞ്ഞിടാറുണ്ടോ ( നീയെവിടെ)

കനവുകൾ പോൽ നാം കണ്ടൂ നോവിൻ
നിഴലുകൾ പോലെയകന്നൂ നോവിൻ
നിഴലുകൾ പോലെയകന്നൂ (2)
കടമകൾ കെട്ടിയ പടവിൽ വീണു
തകർന്നുപോയാ സ്വപ്നം പാടെ
തകർന്നു പോയാ സ്വപ്നം ( നീയെവിടെ)


ഇവിടെ




ചിത്രം: ക്രോസ്സ് ബെൽറ്റ് [1968 ] ക്രോസ്സ് ബെൽറ്റ് മണി
അഭിനേതാക്കൾ: സത്യൻ,, ശാരദ, ഉഷാ കുമാരി, തിക്കുറിശ്ശി, ഭരതൻ, അടൂർ
ഭാസി,ബഹദൂർ, കൊട്ടാരക്കര

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം എസ് ബാബുരാജ്



പാടിയതു: യേശുദാസ്

കാലം മാറിവരും... കാറ്റിൻ ഗതിമാറും..
കടൽ വറ്റി കരയാകും.. കര പിന്നെ കടലാകും
കഥയിതു തുടർന്നു വരും... ജീവിത
കഥയിതു തുടർന്നു വരും....

കരിമേഘമാലകൾ പെയ്തുപെയ്തൊഴിയും...
കണിമഴവില്ലൊളി വിരിയും..
കനകത്തിലൊളിയ്ക്കുന്ന സത്യത്തിൻ തൂമുഖം
ഒരു യുഗപ്പുലരിയിൽ തെളിയും....

(കാലം മാറിവരും...)

അഭയാർത്ഥി സംഘങ്ങൾ അജയ്യരായ് ഉയരും
അരമനക്കോട്ടകൾ തകരും...
അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും....
നാളെ അഗ്നിനക്ഷത്രമായ് വിടരും....

(കാലം മാറിവരും...)

ഇവിടെ

വിഡിയോ

ഹോടൽ ഹൈറെയിഞ്ച് [1968] യേശുദാസ്, സുശീല, എൽ.ആർ. ഈശ്വരി,

ആറന്മുള പൊന്നമ്മ




ചിത്രം: ഹോട്ടൽ ഹൈറേഞ്ച് [1968] പി. സുബ്രമണ്യം

അഭിനേതാക്കൾ: തിക്കുറിശ്ശി, ഭരതൻ, എസ്.പി. പിള്ള, ആരന്മുള -ഒന്നമ്മ, ശാന്തി,
ശാരദ, ജ്യോതി

രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ




1. പാടിയതു: പി. സുശീല

അജ്ഞാത ഗായകാ അരികിൽ വരൂ അരികിൽ വരൂ
ആരാധികയുടെ അരികിൽ വരൂ (അജ്ഞാത..)

ആകാശവാണിയിലൊഴുകി വരും
ആ ഗാന കല്ലോലിനിയിൽ(2)
ഒരു സ്വപ്നഹംസമായ് ഒരു സ്വർണ്ണ മത്സ്യമായ് (2)
അലയുമൊരേകാകിനി ഞാൻ
ഏകാകിനി ഞാൻ ( അജ്ഞാത..)

ആരെയും അനുരാഗ വിവശരാക്കും
ആ ഗാനവൃന്ദാവനിയിൽ (2)
ഒരു നഗ്ന പുഷ്പമായ് ഒരു ചിത്ര ശലഭമായ് (2)
അലയുമൊരുന്മാദിനി ഞാൻ
ഉന്മാദിനി ഞാൻ (അജ്ഞാത..)

ഇവിടെ



വിഡിയോ


2. പാടിയതു: എസ്. ജാനകി

കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നത്
കടലാസു പൂവുകളായിരുന്നു
ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത
കടലാസു പൂവുകളായിരുന്നു (കൈ നിറയെ..)

കനവിന്റെ മുത്തണിത്തേരിൽ ഞാൻ കണ്ടത്
കളിമൺ പ്രതിമകളായിരുന്നു
അവയുടെ ആകാര കവരങ്ങളെല്ലാം
അയഥാർഥമായിരുന്നൂ എല്ലാം
അയഥാർഥമായിരുന്നൂ (കൈ നിറയെ..)

ചിറകടിച്ചെന്നിലെ മധുരസങ്കല്പങ്ങൾ
അവയുടെ ചുറ്റും പറന്നുയർന്നൂ
അതു കണ്ടു മന്ദഹസിച്ചൂ കൊണ്ടെന്നിൽ
നിന്നകലുകയായിരുന്നൂ എൻ പ്രിയൻ
അകലുകയായിരുന്നു (കൈ നിറയെ..)


ഇവിടെ




3. പാടിയതു: കമുകറ പുരുഷോത്തമൻ

ഗംഗാ യമുനാ സംഗമ സമതല ഭൂമി
സ്വർഗ്ഗീയ സുന്ദര ഭൂമി
സ്വതന്ത്ര ഭാരത ഭൂമി ( ഗംഗാ..)

കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി (2)
വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ
വിളക്കു വെയ്ക്കും ഭൂമി
വിളക്കു വെയ്ക്കും ഭൂമി (ഗംഗാ..)

പുതിയൊരു ജീവിത വേദാന്തത്തിൻ
പുരുഷ സൂക്തം പാടി
ഇവിടെ നടത്തുകയല്ലോ നാമൊരു
യുഗപരിവർത്തന യാഗം
യുഗപരിവർത്തന യാഗം (ഗംഗാ..‌)

ഈ യാഗശാല തകർക്കാനെത്തും
സായുധ പാണികളേ
കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരത പൗരൻ
വരുന്നു ഭാരത പൗരൻ(ഗംഗാ..‌)

വിഡിയോ




4. പാടിയതു: എൽ.ആർ. ഈശ്വരി


പുതിയരാഗം പുതിയ താളം
പുതിയ രംഗവിതാനം
പുതിയ കാമുകൻ പുതിയ കാമുകി
തുടരൂ നൃത്തം തുടരൂ (പുതിയ..)
പതയും കൈയ്യിലെ വൈൻ ഗ്ലാസ്സിൽ
പവിഴ മീനുകൾ പോലെ
തുഴയും ചുണ്ടുകളേ തുടുത്ത ചുണ്ടുകളേ
ഞാനീ വീശും വലയിൽ വീഴും നിങ്ങൾ (പുതിയ..)

മനസ്സിനുള്ളിലെ നൈറ്റ് ക്ലബ്ബിൽ
മാദകലഹരിയിൽ മുങ്ങീ
ഉണരും തുമ്പികളേ മധുര സ്വപ്നങ്ങളേ
ഞാനാം പൂവിൻ മാറിലുറങ്ങുക നിങ്ങൾ (പുതിയ]







5. പാടിയതു: യേശുദാസ് & ബി. വസന്ത


പണ്ടൊരു ശില്പി പ്രേമ ശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദന ശിലയിൽ കൊത്തി വെച്ചൂ
ഒരു കന്യകയുടെ രൂപം (പണ്ടൊരു..)


പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ് (പണ്ടൊരു..)

യുവതിയാണോ
കിളുന്നു പെണ്ണ്
അവൻ പ്രേമമായിരുന്നോ
പെൺ കൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ
ഒരു നാളവളുടെ പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
കഷ്ടം !
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദന വിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശില്പി
എത്ര നാൾ -
മരിക്കുവോളം (പണ്ടൊരു...)


വിഡിയോ

6. പാടിയതു: യേശുദസ്




സ്നേഹസ്വരൂപിണീ മനസ്സിൽ നീയൊരു
മോഹതരംഗമായ് വന്നൂ
ദാഹിക്കുമെന്റെ കിനാവിന്റെ തീരം
താലോലിച്ചു പുണർന്നൂ (സ്നേഹസ്വരൂപിണീ..)

മദിര പകർന്നു പകർന്നു വെച്ചൊരു
മൺ ചഷകം പോലെ
നിറഞ്ഞ ലഹരിയുമായ് ഞാൻ നിന്നൂ
നിമിഷത്തുമ്പികൾ പറന്നൂ ചുറ്റും
നിമിഷത്തുമ്പികൾ പറന്നൂ (സ്നേഹസ്വരൂപിണീ..)

മൃദുലവികാരങ്ങൾ കൊണ്ടു തീർത്തൊരു
മന്മഥ ശരം പോലെ
വിരിഞ്ഞ പുളകവുമായ് ഞാൻ നിന്നൂ

ഇവിടെ


വിഡിയോ