Saturday, May 15, 2010

ഹോടൽ ഹൈറെയിഞ്ച് [1968] യേശുദാസ്, സുശീല, എൽ.ആർ. ഈശ്വരി,

ആറന്മുള പൊന്നമ്മ
ചിത്രം: ഹോട്ടൽ ഹൈറേഞ്ച് [1968] പി. സുബ്രമണ്യം

അഭിനേതാക്കൾ: തിക്കുറിശ്ശി, ഭരതൻ, എസ്.പി. പിള്ള, ആരന്മുള -ഒന്നമ്മ, ശാന്തി,
ശാരദ, ജ്യോതി

രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
1. പാടിയതു: പി. സുശീല

അജ്ഞാത ഗായകാ അരികിൽ വരൂ അരികിൽ വരൂ
ആരാധികയുടെ അരികിൽ വരൂ (അജ്ഞാത..)

ആകാശവാണിയിലൊഴുകി വരും
ആ ഗാന കല്ലോലിനിയിൽ(2)
ഒരു സ്വപ്നഹംസമായ് ഒരു സ്വർണ്ണ മത്സ്യമായ് (2)
അലയുമൊരേകാകിനി ഞാൻ
ഏകാകിനി ഞാൻ ( അജ്ഞാത..)

ആരെയും അനുരാഗ വിവശരാക്കും
ആ ഗാനവൃന്ദാവനിയിൽ (2)
ഒരു നഗ്ന പുഷ്പമായ് ഒരു ചിത്ര ശലഭമായ് (2)
അലയുമൊരുന്മാദിനി ഞാൻ
ഉന്മാദിനി ഞാൻ (അജ്ഞാത..)

ഇവിടെവിഡിയോ


2. പാടിയതു: എസ്. ജാനകി

കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നത്
കടലാസു പൂവുകളായിരുന്നു
ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത
കടലാസു പൂവുകളായിരുന്നു (കൈ നിറയെ..)

കനവിന്റെ മുത്തണിത്തേരിൽ ഞാൻ കണ്ടത്
കളിമൺ പ്രതിമകളായിരുന്നു
അവയുടെ ആകാര കവരങ്ങളെല്ലാം
അയഥാർഥമായിരുന്നൂ എല്ലാം
അയഥാർഥമായിരുന്നൂ (കൈ നിറയെ..)

ചിറകടിച്ചെന്നിലെ മധുരസങ്കല്പങ്ങൾ
അവയുടെ ചുറ്റും പറന്നുയർന്നൂ
അതു കണ്ടു മന്ദഹസിച്ചൂ കൊണ്ടെന്നിൽ
നിന്നകലുകയായിരുന്നൂ എൻ പ്രിയൻ
അകലുകയായിരുന്നു (കൈ നിറയെ..)


ഇവിടെ
3. പാടിയതു: കമുകറ പുരുഷോത്തമൻ

ഗംഗാ യമുനാ സംഗമ സമതല ഭൂമി
സ്വർഗ്ഗീയ സുന്ദര ഭൂമി
സ്വതന്ത്ര ഭാരത ഭൂമി ( ഗംഗാ..)

കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി (2)
വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ
വിളക്കു വെയ്ക്കും ഭൂമി
വിളക്കു വെയ്ക്കും ഭൂമി (ഗംഗാ..)

പുതിയൊരു ജീവിത വേദാന്തത്തിൻ
പുരുഷ സൂക്തം പാടി
ഇവിടെ നടത്തുകയല്ലോ നാമൊരു
യുഗപരിവർത്തന യാഗം
യുഗപരിവർത്തന യാഗം (ഗംഗാ..‌)

ഈ യാഗശാല തകർക്കാനെത്തും
സായുധ പാണികളേ
കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരത പൗരൻ
വരുന്നു ഭാരത പൗരൻ(ഗംഗാ..‌)

വിഡിയോ
4. പാടിയതു: എൽ.ആർ. ഈശ്വരി


പുതിയരാഗം പുതിയ താളം
പുതിയ രംഗവിതാനം
പുതിയ കാമുകൻ പുതിയ കാമുകി
തുടരൂ നൃത്തം തുടരൂ (പുതിയ..)
പതയും കൈയ്യിലെ വൈൻ ഗ്ലാസ്സിൽ
പവിഴ മീനുകൾ പോലെ
തുഴയും ചുണ്ടുകളേ തുടുത്ത ചുണ്ടുകളേ
ഞാനീ വീശും വലയിൽ വീഴും നിങ്ങൾ (പുതിയ..)

മനസ്സിനുള്ളിലെ നൈറ്റ് ക്ലബ്ബിൽ
മാദകലഹരിയിൽ മുങ്ങീ
ഉണരും തുമ്പികളേ മധുര സ്വപ്നങ്ങളേ
ഞാനാം പൂവിൻ മാറിലുറങ്ങുക നിങ്ങൾ (പുതിയ]5. പാടിയതു: യേശുദാസ് & ബി. വസന്ത


പണ്ടൊരു ശില്പി പ്രേമ ശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദന ശിലയിൽ കൊത്തി വെച്ചൂ
ഒരു കന്യകയുടെ രൂപം (പണ്ടൊരു..)


പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ് (പണ്ടൊരു..)

യുവതിയാണോ
കിളുന്നു പെണ്ണ്
അവൻ പ്രേമമായിരുന്നോ
പെൺ കൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ
ഒരു നാളവളുടെ പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
കഷ്ടം !
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദന വിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശില്പി
എത്ര നാൾ -
മരിക്കുവോളം (പണ്ടൊരു...)


വിഡിയോ

6. പാടിയതു: യേശുദസ്
സ്നേഹസ്വരൂപിണീ മനസ്സിൽ നീയൊരു
മോഹതരംഗമായ് വന്നൂ
ദാഹിക്കുമെന്റെ കിനാവിന്റെ തീരം
താലോലിച്ചു പുണർന്നൂ (സ്നേഹസ്വരൂപിണീ..)

മദിര പകർന്നു പകർന്നു വെച്ചൊരു
മൺ ചഷകം പോലെ
നിറഞ്ഞ ലഹരിയുമായ് ഞാൻ നിന്നൂ
നിമിഷത്തുമ്പികൾ പറന്നൂ ചുറ്റും
നിമിഷത്തുമ്പികൾ പറന്നൂ (സ്നേഹസ്വരൂപിണീ..)

മൃദുലവികാരങ്ങൾ കൊണ്ടു തീർത്തൊരു
മന്മഥ ശരം പോലെ
വിരിഞ്ഞ പുളകവുമായ് ഞാൻ നിന്നൂ

ഇവിടെ


വിഡിയോ

No comments: