Powered By Blogger

Tuesday, December 22, 2009

തമ്മിൽ തമ്മിൽ [ 1985 ] യേശുദാസ്






ഹൃദയം ഒരു വീണയായ്

ചിത്രം:തമ്മിൽ തമ്മിൽ [ 1985 ] സാജൻ
രചന: പൂവച്ചൽ ഖാദർ
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്

ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സൗഹൃദ വീധിയിൽ അലയും വേളയിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

സാഫല്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ ജന്മം (2)
വർ‌ണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും നാം
തമ്മിൽ തമ്മിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
കാലം പേറുന്നോരോ മോഹം (2)
അവയുടെ കയ്യിലെ പരിമളം അണിയും നാം
തമ്മിൽ തമ്മിൽ
(ഹൃദയം ഒരു വീണയായ്)

ഇവിടെ


വിഡിയോ

വാസ്തവം [ 2006] ചിത്ര & പ്രദീപ് പള്ളുരുത്തി



നാഥാ നീ വരുമ്പോൾ


ചിത്രം: വാസ്തവം [ 2006] എം. പത്മകുമാർ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: അലക്സ് പോൾ

പാടിയതു: കെ എസ് ചിത്ര & പ്രദീപ് പള്ളുരുത്തി



നാഥാ നീ വരുമ്പോൾ (2)
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാര ഭാവം
ശ്രീരാഗ സിന്ദൂരമായ്.... ( നാഥാ നീ വരുമ്പോൾ )

നീല നിലാവിൻ ചേല ഞൊറിഞ്ഞു
പീലികളാർന്നെൻ മിഴികൾ ഉലഞ്ഞു
രാവൊരു കന്യകയായ് (2)
പാർവണ ചന്ദ്രിക പാൽ മഞ്ഞിൽ നനഞ്ഞു (2)
പരിഭവം ഞാൻ മറന്നു.... ( നാഥാ നീ )


ആലയ മണി ബാലേ.. അലേയ മണീ ബാലേ
മാറിൽ മരാളം കാകളി മൂളി
മാദക രാഗം രഞ്ജിനിയായി
ഞാനൊരു ദേവതയായ്
നിൻ മടിയിൽ ഞാൻ മൺ‌വീണയാ യി [2)
മീട്ടുക മീട്ടുക നീ (നാഥാ നീ )

ഇവിടെ



വിഡിയോ

കൊച്ചു കൊച്ചു സന്തോഷങ്ങൾ [2000] ഗായത്രി



ഘനശ്യാമവൃന്ദാരണ്യം

ചിത്രം: കൊച്ചു കൊച്ചു സന്തോഷങ്ങൾ [ 2000 ] സത്യൻ അന്തിക്കാട്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം ഇളയരാജ

പാടിയതു:: ഗായത്രി




ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും
സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും
മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ
ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും
ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും
പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും...

എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും
കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും
എന്റെ മാനമഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും
എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി
എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..



ഇവിടെ


വിഡിയോ

രാജശിൽ‌പ്പി [ 1992 ] ചിത്ര









അറിവിൻ നിലാവേ മറയുന്നുവോ...

ചിത്രം: രാജശില്പി [ 1992 ] ആർ. സുകുമാരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പാടിയതു: ചിത്ര:



ഈശായ നമഃ ഉമേശായ നമഃ
ഗൌരീശായ നമഃ പരമേശായ നമഃ
ഭുവനേശായ നമോ നമഃ ഓം...

അറിവിൻ നിലാവേ മറയുന്നുവോ നീ
സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി
തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ
നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ

നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ
സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ
അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ
അറിക നിൻ‌റെ പാതിമെയ്യിതാ
മദമിയലും മണിമുകിലിൻ മടിയണയാൻ
കനലൊളിയാം കനകലതയിതാ
തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ
അറിയാത്തതെന്തേ..............

ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം
കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം
ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ
പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ
തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ)



ഇവിടെ





വിഡിയോ

വിഡിയോ

ഭാര്യ സ്വന്തം സുഹൃത്ത് [ 2009 ] ജയചന്ദ്രൻ



വീണ്ടും മകരനിലാവു വരും

ചിത്രം:: ഭാര്യ സ്വന്തം സുഹൃത്ത് [ 2009 ] വേണു നാഗവള്ളി
രചന:: ഒ എൻ വി കുറുപ്പ്
സംഗീതം: അലക്സ് പോൾ

പാടിയതു: പി. ജയചന്ദ്രൻ

വീണ്ടും മകരനിലാവു വരും മാമ്പൂവിൻ മണമൊഴുകി വരും (2)
ഉള്ളിൽ പ്രണയസ്വപ്നം കാണും പുള്ളിക്കുയിലേ ഇതിലേ
നീട്ടി നീട്ടി കുറുകി കുറുകി കുറുകി പാട്ടുപാടി വരൂ നീ
പാട്ടു പാടി വരൂ (വീണ്ടും...)


നിത്യ യൗവനകാമനകൾ
തൈ നട്ടു നനച്ചൊരു മുന്തിരികൾ (2)
നിന്റെ കിനാവുകൾ പോലെ നെഞ്ചിലെ മോഹം പോലെ
കുങ്കുമവയലുകൾ പോലെ ചെമ്മുകിൽ മാലകൾ പോലെ
പൂത്തുലയുകയായ് തേന്മണിമുത്തുകൾ കാറ്റിലാടുകയായ്
വരൂ വരൂ മുകരൂ ഈ വസന്ത മാധുരികൾ (വീണ്ടും...)

പാതിമെയ്യാളൊത്തു വരൂ
രാപാർക്കുവാനീ പൂക്കുടിലിൽ (2)
താഴ്ത്തിയ തിരികൾ പോലെ
താരകൾ മങ്ങി മേലേ
കിന്നരിതന്ത്രികൾ മൂളി വാഴ്വൊരു ഗീതം പോലെ
മാദകമാകും മധു പകരുന്നൊരു പാനപാത്രം പോലെ
വരൂ വരൂ മുകരൂ ഈ വസന്ത മധുരിമകൾ (വീണ്ടും...)




വേണു നാഗവള്ളി


വിഡിയോ

തിരക്കഥ [ 2008 ] മധു ബാലകൃഷ്ണൻ/ റ്റീനു റ്റെലെൻസ്





അരികിൽ നീയില്ലയെന്ന സത്യത്തിനെ


ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്

പാടിയതു: മധു ബാലകൃഷ്ണൻ { റ്റീനു റ്റെലെൻസ്}





അരികിൽ നീയില്ലയെന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപ്പോഴും
അറിവു മണ്ണിൽ ചിരിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ
പിച്ചകപ്പൂവുകൾ.. (അരികിൽ..)

ജനലഴികളിൽ പുലരി തൻ പൊൻ വിരൽ
പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശ്ശബ്ദമാം സമ്മതമെന്ന പോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാർദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം (അരികിൽ..)

ചിറകടിച്ചു വന്നമ്പലപ്രാവുകൾ
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചിരിയിലെന്തോ മൊഴിഞ്ഞ പോൽ കാറ്റിന്റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
കിളി വെളിച്ചത്തിൽ നിന്നുടലിൽ നിന്നെത്തി
വഴുതി മാറണം നിഴലിൻ ഇരുട്ടിനി
അതുവരേയ്ക്കുമറിയുന്നതെങ്ങനെ (അരികിൽ..)





ഇവിടെ


വിഡിയോ

ഈ ഗാനം മറക്കുമോ [ 1979 ] എസ്. ജാനകി




ഈ കൈകളിൽ വീണാടുവാൻ

ചിത്രം: ഈ ഗാനം മറക്കുമോ [ 1978 ] എൻ. ശങ്കരൻ നായർ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു എസ് ജാനകി



ആ...അഹാ....ലാലാ...ആഹാ...
ഈ കൈകളിൽ വീണാടുവാൻ
സ്വപ്നംപോലെ ഞാൻ വന്നൂ...
വന്നൂ... വന്നൂ...
ഈ കുമ്പിളിൽ തേൻതുള്ളികൾ
വിണ്ണിൻ ദാഹമായ് വന്നൂ...
വന്നൂ...വന്നൂ

മഞ്ഞുനീർക്കണങ്ങൾ ചൂടി
കുഞ്ഞുപൂവുറങ്ങും പോലെ
നിൻ മാറിൽ ചായുവാൻ നിൻ കുളിർചൂടുവാൻ
ഗന്ധർവ്വകന്യ ഞാൻ വന്നിറങ്ങി
(ഈ കൈകളിൽ)

നിന്നെയെൻ വിപഞ്ചിയാക്കും
നിന്നിലെൻ കിനാവു പൂക്കും
നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ്
മിന്നിത്തുടിയ്ക്കുവാൻ വന്നിറങ്ങി
(ഈ കൈകളില്‍)



ഇവിടെ


വിഡിയോ

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി [ നാടകം ] സുലോചന







വെള്ളാരം കുന്നിലെ പൊന്മുളം...

നാടകം: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി [ 1970 ] തോപ്പിൽ ഭാസി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജി ദേവരാജൻ
പാടിയതു: സുലോചന




വെള്ളാരം കുന്നിലെ പൊൻ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ (വെള്ളാരം..)


കതിരണിപ്പാടത്ത് വെയിൽ മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
വരിനെല്ലിൻ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ (2) (വെള്ളാരം..)

കരുമാടിക്കുട്ടന്മാർ കൊതി തുള്ളും തോപ്പിലെ
ഒരു കനി വീഴ്ത്തുവാൻ കാറ്റേ വാ (2)
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാൻ കാറ്റേ വാ (2) (വെള്ളാരം..)






ഇവിടെ

അധിപൻ [ 1989 ] ചിത്ര



ശ്യാമ മേഘമേ നീ


ചിത്രം: അധിപൻ [ 1989 ] കെ.മധു
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം

പാടിയതു:: കെ എസ് ചിത്ര


ശ്യാമ മേഘമേ നീ
യദുകുല സ്നേഹ ദൂ‍തുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ
പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ ( ശ്യാമ...)


ഏതോ ഹരിത നികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂ
ങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ
വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ... (ശ്യാമ...)


ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തണയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ.. (ശ്യാമ..)





ഇവിടെ


വിഡിയോ