Thursday, June 21, 2012

പവിത്രം [ 1994 ] റ്റി.കെ.രാജീവ് കുമാര്‍

ചിത്രം: പവിത്രം [ 1994 ] റ്റി.കെ.രാജീവ് കുമാര്‍

താരനിര: മോഹൻലാൽ, ശോഭന, ശ്രീ വിദ്യ, വിന്ദുജാ മേനോൻ, തിലകൻ, കെ.പി.ഏ.സി. ലളിത, നരേന്ദ്ര പ്രസാദ്, ഇന്നസന്റ്, നെടുമുടി വേണു...

രചന: ഓ.എന്‍.വി. കുറുപ്പ്
സംഗീതം: ശരത്

1. പാടിയതു: കെ.ജെ.യേശുദാസ്ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്ത്രിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൌനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്…. (ശ്രീരാഗമോ…)

ധനിധപ മപധനിധപ മഗരിഗ മപധനിസ
മഗരി ഗമപമധ സരിഗമപ നിസഗരിപമപധ പക്കാല…
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
സരിഗമ രിഗമപ
ഗമപധ മപധനി
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
രിഗപമധ സരിഗമപ നിസഗരിപമപധ പക്കാല…

പ്ലാവില പൂന്തളികയില്‍ പാല്പായസ ചോറുണ്ണുവാന്‍
പിന്നെയും പൂ‍മ്പൈതലായ് കൊതിതുള്ളി നില്‍കുവതെന്തിനോ
ചെങ്കദളി കൂമ്പില്‍ ചെറു തുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം…. (ശ്രീരാഗമോ…)

ആ… ആ‍ാ...ആ‍ാ...ആ‍ാ‍ാ.…
ആ‍ാ‍ാ...ആ‍ാ‍ാ‍ാ‍ാ‍ാ‍ാ...

കോവിലില്‍ പുലര്‍വേളയില്‍ ജയദേവ ഗീതാലാപനം...
കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം...
പൂത്തിലഞ്ഞി ചോട്ടില്‍ മലര്‍ മുത്തു കോര്‍ക്കാന്‍ പോകാം...
ആന കേറാ മേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം...
ഇനിയുമീ കഥകളില്‍ ഇളവേല്‍കാന്‍ മോഹം….(ശ്രീരാഗമോ…)Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3843


http://www.youtube.com/watch?v=z_5qTrLDw5w&feature=related


2. പാടിയതു: യേശുദാസ്

താളമയഞ്ഞൂ ഗാനമപൂര്‍ണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം ( താളമയഞ്ഞൂ..)


ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതല്‍
മുന്നില്‍ വന്ന പോലെ ഏതു ജീവല്‍ഗാനം
വാഴ്വിന്റെ കോവിലില്‍ സോപാന ഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനി
ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)


താലോലം തൈ തൈ താളം
താളത്തില്‍ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
തുമ്പപ്പൂവിലോണത്തുമ്പി തുള്ളാന്‍ വന്നൂ
വേനല്‍ കിനാവുകള്‍ പൂവിട്ടു കൊന്നകള്‍
ഈ ജീവശാഖിയില്‍ മാകന്ദ ശാഖിയില്‍
പാടീ കുയില്‍ വീണ്ടും...


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3809

http://www.youtube.com/watch?v=0K8GETv7_eU3. പാടിയതു: ചിത്ര / യേശുദാസ്

പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍
മൃതി ചാര്‍ത്തും ചുംബനത്താല്‍
മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയില്‍
ഇന്നുയിര്‍ക്കൊണ്ടൂ...

സാന്ധ്യസൌവര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനായ് സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തു നില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണു ചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍
ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടം പോല്‍
വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍ [പറയൂ...]


Copy paste these URL below on your browser for Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=687,3836

4. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത

വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ (വാലിന്മേൽ..)
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു പാടാൻ നീ
ഇനി വരും വിഷുനാൾ (വാലിന്മേൽ..)

അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ് (2)
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ ആ..ആ..ആ (2)
ചെറുതെച്ചിത്തേൻപഴം
വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..)

കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ (2)
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്‍പ്പാടത്തെ ആ..ആ...ആ
കളമനെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..)

Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3847

http://www.youtube.com/watch?v=-SnCMjktyRI&feature=related

5: പാടിയതു: വേണുഗോപാൽ & സുജാത

കണ്ണിൽ പേട മാനിന്റെ പേടി പമ്പരം.....

Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3820

http://www.youtube.com/watch?v=arZ_aOQzPR8&feature=player_embedded