Powered By Blogger

Sunday, February 7, 2010

സിന്ദൂരച്ചെപ്പ് [1971] യേശുദാസ്

“പൊന്നിൽ കുളിച്ച രാത്രി...

ചിത്രം: സിന്ദൂരച്ചെപ്പ് [1971] മധു
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ

പാടിയതു:: കെ ജെ യേശുദാസ്



പൊന്നിൽ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറൻ നിലാവും തേന്മലർമണവും
ഇക്കിളി കൂട്ടുന്ന രാത്രി (പൊന്നിൽ..)

മലരിട്ടു നിൽക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ (2)
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീയെവിടെ (2)
ഓ...ഓ...ഓ......(പൊന്നിൽ..)


നാളത്തെ നവവധു നീയേ
നാണിച്ചു നിൽക്കാതെ നീ വരുമോ (2)
കോരിത്തരിക്കുന്നു ദേഹം
കാണാക്കുയിലേ നീ വരുമോ (2)
ഓ...ഓ...ഓ..(പൊന്നിൽ..)



ഇവിടെ

നാടകം: സർവ്വേക്കല്ല് [1962] സുലോചന



കാണാൻ കൊതിച്ചു കൊതിച്ചിരുന്ന

നാടകം: സർവ്വേക്കല്ല് [?] [1962] തോപ്പിൽ ഭാസി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജി ദേവരാജൻ
പാടിയതു: സുലോചന [കെ.പി.ഏ.സി.]



കാണാൻ കൊതിച്ചു കൊതിച്ചിരുന്ന
കാർമുകിൽ പെയ്യാതെ പോവതെങ്ങോ
കാണാമറയത്ത് ചെന്നിരുന്നു
കണ്ണീർ ചൊരിയുവാൻ പോകയാവാം
(കാണാൻ...)

ദാഹിച്ചു ദാഹിച്ചു താമരപ്പൂഞ്ചോല
നീർമുകിലേ നിന്നെ കാത്തിരുന്നു
നീറും നിന്നാത്മാവിൻ നീർമണിയ്ക്കായവൾ
ഈ മലർക്കുമ്പിൾ നീട്ടി നില്പൂ
(കാണാൻ കൊതിച്ചു...)


ഓമനത്തെന്നലെ നീ ചെന്നു ചൊല്ലുമോ
ഈ മലർച്ചോല തൻ ഗദ്ഗദങ്ങൾ
ആരാരും കാണാതെയേതോ വിദൂരമാം
തീരത്തിനിച്ചെന്നു വീഴും മുൻപേ
(കാണാൻ,......)