Powered By Blogger

Thursday, September 16, 2010

II എം.കെ. അർജ്ജുനൻ: മായാത്ത മധുര ഗീതികൾ [21]





സംഗീതം: എം.കെ. അർജ്ജുനൻ


13.

ചിത്രം: രക്തപുഷ്പം [1970] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി



[1] പാടിയതു:ജയചന്ദ്രൻ & ജാനകി

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ല
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാ‍ഗം

ഇളം കാറ്ററിഞ്ഞില്ല കിളികളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
ചിരിതൂകി... ചിരിതൂകിയൊഴുകുന്ന മധുമാസചന്ദ്രിക
വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
മലരമ്പനറിഞ്ഞില്ലാ..........


കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്ക്കും കളിത്തെന്നല്‍ അറിഞ്ഞില്ല
കദനത്തിനുള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലീപ്പൂ പൊഴിഞ്ഞുവെങ്കില്‍
കരുണതന്‍ കാല്‍ക്കലീപ്പൂ പൊഴിഞ്ഞുവെങ്കില്‍
മലരമ്പനറിഞ്ഞില്ലാ........


ഇവിടെ





[2] പാടിയതു: യേശുദാസ്

സിന്ദൂരപ്പൊട്ടു തൊട്ട്‌ ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ടു ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ട്‌...

പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാ
പ്പാലൊഴുകി
ചെഞ്ചോരി വായ്‌ തുറന്നു പഞ്ചാരപ്പാട്ടൊഴുകി
മനസ്സിൻ പടനിലത്തു ഓചിറക്കളി തുടങ്ങി
മത്താപ്പൂ കത്തിയെരിഞ്ഞു പൂത്തിരി പൂത്തണഞ്ഞു
(സിന്ദൂരപ്പൊട്ടു തൊട്ട്‌)

കാലിൽ ചിലങ്കയിട്ട കന്യക എൻ ചങ്ങാതി
മൂക്കത്തു കോപം വന്നാൽ പിന്നെയവൾ കാന്താരി
കദളീ വനികയിൽ ഞാൻ കതിർമണ്ഡപം ഒരുക്കും
കാർത്തിക നാളിൽത്തന്നെ കണ്മണിയെ വധുവാക്കും
(സിന്ദൂരപ്പൊട്ടു തൊട്ട്‌)

ഇവിടെ


14.

ചിത്രം: അഞ്ജാതവാസം [1973] ഏ.നി. രാജ്
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: ജയചന്ദ്രൻ

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ
മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ
മുന്തിരിത്തേന്‍ കുടം തുളുമ്പീ‍
എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ.....
വിളമ്പീ.... വിളമ്പീ

ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍
ഒരുനൂറിതളുള്ള പൂവിരിയും
ഓരോ ഇതളും വസന്തമാകും
ഓരോ വസന്തവും കഥപറയും.....
കഥപറയും പ്രേമകഥപറയും.....
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികള്‍
ഓരോ സ്വരവും മധുരതരം
ഓരോ വര്‍ണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം

ഇവിടെ



[2] പാടിയതു: യേശുദാസ്


അമ്പിളിനാളം അംബര മുകിലിന്നാദ്യ ചുംബനമേകി
ആമ്പല്‍ പൊയ്കകള്‍ ദീപാവലിയാല്‍ ആശംസകളേകീ
(അമ്പിളിനാളം....)

കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ
കല്‍ഹാരപുഷ്പദളങ്ങള്‍
കണ്മണീ നിന്‍ ലജ്ജാലോലമാം
ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി
ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി
സുന്ദര സ്വര്‍ഗങ്ങള്‍ തേടി
ഓ...ഓ....
(അമ്പിളിനാളം....)

സ്വരരാഗധാരപോലൊഴുകുന്ന തെന്നലില്‍
സ്വര്‍ണംവിതയ്ക്കും നിലാവില്‍
ഓമനേനിന്‍ പട്ടുസാരി ത്തലപ്പുപോല്‍
ഉലയുന്നു തേന്മലര്‍വള്ളീ
മാവിന്‍ മാദകചുംബനത്താലോ?
മാധവലാളനയാലോ?
ഓ...ഓ.....
(അമ്പിളിനാളം....)





15.


ചിത്രം: സിന്ധു [1975[ ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്


തേടി തേടി ഞാനലഞ്ഞു
പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ് (തേടി തേടി)

എവിടേ നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടേ
എന്‍നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും
നിന്‍ ശ്രുതിതന്‍ തുടിയെവിടെ
നിന്‍ ശ്രുതിതന്‍ തുടിയെവിടെ (തേടി തേടി)

ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാവാതേതോ വാടിയില്‍ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ തളരുകയോ
എന്റെ വേണു തളരുകയോ തളരുകയോ
(തേടി തേടി)

ഇവിടെ



വിഡിയോ



[2] പാടിയതു: ജയചന്ദ്രൻ & സുശീല

ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും
സിന്ദൂരമണിപുഷ്പം നീ
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ
എന്നാത്മജ്ഞാനോദയം (ചന്ദ്രോദയം)

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ
സംഗീതമായ് വളര്‍ന്നു
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍
തേന്‍ തുള്ളിയായലിഞ്ഞു
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നിന്‍ നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ് (ചന്ദ്രോദയം)

തീരാത്ത സങ്കല്പസാഗരമാലകള്‍
താളത്തില്‍ പാടിടുമ്പോള്‍
ആ മോഹകല്ലോലമാലികയില്‍ നമ്മള്‍
തോണികളായിടുമ്പോള്‍ - നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ ലക്ഷ്യമാകും
നിന്‍ചിത്തമെന്‍ സ്വര്‍ഗ്ഗമാകും (ചന്ദ്രോദയം)


ഇവിടെ


വിഡിയോ




[3] പാടിയതു: യേശുദാസ്


ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)

കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും
ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ട്
കരമൊഴിവായി പതിച്ചു കിട്ടി
ഓഹോ ...... (ചെട്ടികുളങ്ങര)

ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെ .. അകലെയാണവള്‍ എന്നാലാ ഹൃദയം
അരികത്തു നിന്ന് തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നു എന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും
ആ ...ആ ..... (ചെട്ടികുളങ്ങര)


ഇവിടെ



വിഡിയോ




16.

ചിത്രം: പുഷ്പാഞ്ജലി [1972] ശശികുമാർ

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ദുഃഖമേ....
ദുഃഖമേ നിനക്കു പുലർകാല വന്ദനം
ദുഃഖമേ നിനക്കു പുലർകാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങി
എന്റെ ദൈവത്തെ ഞാൻ വണങ്ങി...(ദുഃഖമേ)

കറുത്ത ചിറകുള്ള വാർമുകിലേ
കടലിന്റെ മകനായ്‌ ജനിക്കുന്നു നീ
പിറക്കുമ്പോൾ അച്ഛനെ വേർപിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാൻ നിനക്കാവില്ല
തരിച്ചു നിൽക്കാൻ നിനക്കിടമില്ല
നിനക്കിടമില്ല...(ദുഃഖമേ)

ആദിയും അന്തവും ആരറിയാൻ
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
മറക്കുവാൻ ത്യാഗമേ മരുന്നു തരൂ - എല്ലാം
മറക്കുവാൻ മരുന്നു തരൂ... (ദുഃഖമേ)

ഇവിടെ


വിഡിയോ

[2] പാടിയതു: യേശുദാസ്

ഓഹോ ഓഹോ ഓഹോ.....

പവിഴം കൊണ്ടൊരു കൊട്ടാരം
പളുങ്കു കൊണ്ടൊരു കൊട്ടാരം
കൊട്ടാരത്തിലെ രാജകുമാരിക്കു
കൂത്തു കാണാൻ മോഹം
തെരുക്കൂത്തു കാണാൻ മോഹം (പവിഴം)

രാജ്യമില്ലാത്ത തെരുവുതെണ്ടി
രാജാപാർട്ടു കെട്ടി
അന്തപ്പുരത്തിലെ അംഗണത്തോട്ടത്തിൽ
രാജാവായവനാടി
കണ്ടവരെല്ലാം നിന്നു ചിരിച്ചു
കേട്ടവരെല്ലാം കൂടെ ചിരിച്ചു (2)
രാജകുമാരിതൻ നെഞ്ചിൽ മാത്രം
താലപ്പൊലിയെടുത്തു
സ്വപ്നം താലപ്പൊലിയെടുത്തു (പവിഴം)

കൂത്തു തീർന്നപ്പോൾ രാജകുമാരി
കുവലയമിഴി ചൊല്ലി
എന്നിലലിഞ്ഞുപൊയ്‌ നിന്റെ കിനാവുകൾ
സുന്ദരനായ രാജാവേ (2)
ആ വിളികേട്ടവൻ ആശിച്ചുപോയി
ആ മൊഴികേട്ടവൻ മോഹിച്ചുപോയി (2)
രാജകുമാരിയോടെങ്ങനുണർത്തും
നടോടിയാണെന്ന കാര്യം
താനൊരു നാടോടിയണെന്ന കാര്യം
(പവിഴം)
ഓഹോ ഓഹോ ഓഹോ...

ഇവിടെ


വിഡിയോ


[3] പാടിയതു: യേശുദാസ്

പ്രിയതമേ .... പ്രഭാതമേ
പ്രിയതമേ പ്രഭാതമേ ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ്‌ വാരൊഴിതൂകും വാസന്തസൌന്ദര്യമേ

എത്രകൊതിച്ചുഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചുനിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍

ശൃംഗാരഭാവത്തിന്‍ സിന്ദീരമേഘങ്ങള്‍
നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍
ശൃംഗാര ....
ആരാധനയുടെ താമരമലരായ്‌
ആനവരശ്മിയിലലിയുന്നു ഞാന്‍
മന്ദഹാസമായ്‌ വിടരുന്നുഞാന്‍
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍
പ്രിയതമേ ....


ഇവിടെ



വിഡിയോ


[4] പാടിയതു: പി. സുശീല

നക്ഷത്ര കിന്നരന്മാര്‍ വിരുന്നു വന്നൂ
നവരത്ന ചിത്രവേദിയൊരുങ്ങി നിന്നൂ
യാമിനീ കന്യകതന്‍ മാനസവീണയില്‍
സ്വാഗത ഗാനംതുളുമ്പി നിന്നൂ
(നക്ഷത്ര കിന്നരന്മാര്‍...)

പാല്‍ക്കടല്‍ത്തിരമാല പാടീ
പാതിരാത്തെന്നലേറ്റുപാടീ(പാല്‍ക്കടല്‍..)
ശരത്കാല മേളയില്‍ മുഴുകാന്‍ ശശിലേഖ മാത്രം വന്നില്ലാ
കാത്തിരിപ്പൂ...
രജനീ ...കാത്തിരിപ്പൂ..
(നക്ഷത്ര...)


മലര്‍വന സ്വപ്നങ്ങള്‍ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകള്‍ വിങ്ങീ(മലര്‍വന..)
കരിമേഘലഹരിയില്‍ അലിഞ്ഞോ?
കനകപൂന്തിങ്കള്‍ മറഞ്ഞോ?
കാത്തിരിപ്പൂ....
രജനീ...കാത്തിരിപ്പൂ........
(നക്ഷത്ര...)

ഇവിടെ


വിഡിയോ



17.


ചിത്രം: അന്വേഷണം [1972] ശശി കുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: സുശീല

ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍
സുന്ദരിയാമൊരു മാന്‍പേട
പാടിയാടി നീരാടി പവിഴതിരകളില്‍ ചാഞ്ചാടി
(ചന്ദ്രരശ്മിതന്‍...)

പള്ളിനീരാട്ടിനു വന്നൊരു മാനിനെ
പട്ടമഹിഷിയായ് വാഴിച്ചു തിങ്കള്‍
പട്ടമഹിഷിയായ് വാഴിച്ചു
അവളുടെ രൂപം മാറിലമര്‍ന്നു
ആദ്യത്തെ മധുവിധുരാവുണര്‍ന്നു....
രാവുണര്‍ന്നു....
(ചന്ദ്രരശ്മിതന്‍...)

എന്നെയൊരല്‍ഭുത സൌന്ദര്യമാക്കിനീ
നിന്‍ വിരിമാറില്‍ ചാര്‍ത്തുമ്പോള്‍
രാഗരഞ്ജിനിയായ് ഞാന്‍ മാറുമ്പോള്‍
പ്രണയപൌര്‍ണ്ണമി പൂത്തുലയുന്നു
പ്രേമാര്‍ദ്രമാധവം വിടരുന്നു.......
(ചന്ദ്രരശ്മിതന്‍...)

ഇവിടെ




[2] പാടിയതു: എസ്. ജാനകി


തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം
(തുലാവര്‍ഷ...)
മലരോടു മലര്‍പൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവര്‍ഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ
(തുലാവര്‍ഷ...)
കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍
തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍
കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം
തുടികൊട്ടിപ്പാടും മോഹം
തുളുമ്പുന്നു രാഗം...
ആ...ആ....
(തുലാവര്‍ഷ...)


ഇവിടെ



[3] പാടിയതു: യേശുദാസ്

തുടക്കം ചിരിയുടെ മുഴക്കം
ഒടുക്കം കണ്ണീരിൽ കലക്കം
ചിരിക്കൂ മഴവില്ലു പോലെ
കരയണം ഇടിമിന്നലോടെ നാളെ
കരയണം ഇടിമിന്നലോടെ
(തുടക്കം)

സംഗീതമായ്‌ തെന്നിയൊഴുകി അന്നു
സാഗരമായ്‌ ഞാൻ ഇരമ്പി(2)
എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി
ഇന്നോ...സർവ്വവുമടങ്ങി...
മോഹഭംഗത്തിൻ ഭാവന നടുങ്ങി
(തുടക്കം)

എത്താത്ത സ്വപ്നമിന്നകലെ
തേങ്ങുമേകന്ത ദുഃഖങ്ങൾ അരികെ
എതോ ജീവിത വേദാന്തി പാടിയ
ഗാനപല്ലവിയായി
ഞനൊരു ഗാനപല്ലവിയായി...
(തുടക്കം)

ഇവിടെ


[4] പാടിയതു: യേശുദാസ്

ഓ.......ഓ.....
പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍ കെട്ടി
പാലൂറും മേഘങ്ങള്‍ തോരണം കെട്ടി
ആലോലം പാട്ടിന്റെ താളവുമായി
ആടിവാ കാറ്റേ ആതിരാ കാറ്റേ
താലോലം താലോലം.....

കുഞ്ഞുറങ്ങുമ്പോള്‍ കൂടെയിരിക്കാന്‍
കുറുമൊഴിമുല്ലതന്‍ മണമുണ്ടല്ലോ
കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാന്‍
പൊന്നോണത്തുമ്പിതന്‍ ചിറകുണ്ടല്ലോ
താലോലം താലോലം......
താലോലം താലോലം....
(പഞ്ചമിചന്ദ്രിക...)

അച്ചനുമമ്മക്കും പൂത്തിരുവോണം
അമ്മിണിക്കുട്ടന്റെ പൊന്‍ തിരുനാളു
പുഞ്ചിരിപൂക്കളം പുലരിയായ് വിരിയാന്‍
പൊന്മകനേ എന്‍ മാറിലുറങ്ങ്
താലോലം താലോലം......
താലോലം താലോലം......
(പഞ്ചമി ചന്ദ്രിക..)

ഇവിടെ


18.


ചിത്രം: ചീനവല [1975] എം. കുഞ്ചാക്കൊ
രചന: വയലാർ


[1] പാടിയതു: പി.സുശീല

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....

പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍...
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍
പിന്നെ കല്ലുവിളക്കിന്റെ കണ്‍‌മുന്‍പില്‍ നമ്മുടെ കല്ല്യാണം...
പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോര്‍മ്മിയ്ക്കുമ്പോള്‍
എങ്ങാണ്ടെന്നെങ്ങാണ്ടുന്നൊരു നാണം...

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...

കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ....
കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ....
നിന്റെ കല്ല്യാണരാത്രിയും
ഉല്ലാസയാത്രയും ഇന്നാണോ...
പിന്നെ നാളെ ഉറക്കച്ചടവുമായ്
കാലത്ത് നാലാള് കാണുമ്പോള്‍ കളിയാക്കും....

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...

വിഡിയോ




[2] പാടിയതു: യേശുദാസ്

തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ....
തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ.......

വേമ്പനാട്ടുകായൽക്കരയിൽ.....
വെയിൽ‌പ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ..
നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം...
പോയി വരാം....പോയി വരാം...
തളിർവലയോ...താമരവലയോ....
താലിപ്പൊൻ‌വലയോ.......

വെള്ളിപൂക്കുമാറ്റുംകടവിൽ....
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ...
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ...
പാടി വാ പറന്നു വാ പെണ്ണാളേ...
നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം....
പോയി വരാം....പോയി വരാം...
(തളിർവലയോ.....)


ഇവിടെ




വിഡിയോ




[3] പാടിയതു: യേശുദാസ് & ബി. വസന്ത

കന്യാദാനം....ആ....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....
കന്യാദാനം കന്യാദാനം...

ആ...ആ....ആ...ആ..
ആരെല്ലാം ആരെല്ലാം കൂടെപ്പോകും?
ആയിരം ദുഃഖങ്ങള്‍ കൂടെപ്പോകും
എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും?
ഏകാന്തസ്വപ്നങ്ങള്‍ കൊണ്ടുപോകും
ദുഃഖങ്ങൾക്കെത്ര വയസ്സായി?
സ്വപ്നങ്ങളോളം വയസ്സായി
വധുവാര്? വധുവാര്?
വിരഹത്തിന്‍ കതിര്‍കാണാപ്പക്ഷി

കന്യാദാനം....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...

ആ.....
വേളി എവിടെവച്ചായിരിക്കും?
വിധിയുടെ വീട്ടില്‍വച്ചായിരിക്കും
തോഴിമാര്‍ ആരൊക്കെ കൂട്ടുപോവും?
തോരാത്ത കണ്ണുനീര്‍ കൂട്ടുപൊകും
കണ്ണീരിലെത്ര തുരുത്തു മുങ്ങീ?
പെണ്ണിന്റെ മാത്രം മനസ്സു മുങ്ങീ
വരനാര്? വരനാര്?
വഴിതെറ്റി വന്നൊരു വനവേടന്‍

കന്യാദാനം....ആ.....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....
കന്യാദാനം...കന്യാദാനം...

ഇവിടെ


19.


ചിത്രം: തിരുവോണം [1975] ശ്രീകുമാരൻ തമ്പി

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

എത്ര സുന്ദരി എത്ര പ്രിയങ്കരി
എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ
കര്‍മ്മധീരയാം പ്രാണേശ്വരി
(എത്ര സുന്ദരി...)

സ്വര്‍ഗ്ഗമാധവം സുസ്മിതമാക്കിയ
സ്വപ്നവരവര്‍ണ്ണിനീ
സപ്തസ്വരമധു മണിനാദമാക്കിയ
ശബ്ദവാഗീശ്വരീ
എന്റെ ജീവേശ്വരീ... ജീവേശ്വരി
ആ..... ആ....
(എത്ര സുന്ദരി...)

നൃത്തമാധുരി പദമലരാക്കിയ
ചിത്തസഞ്ചാരിണീ
ആകാശനീലം അരവിന്ദമാക്കിയ
അത്ഭുത മായാവിനീ
എന്റെ പ്രിയകാമിനീ ..പ്രിയകാമിനീ....
ആ... ആ....
(എത്ര സുന്ദരി...)

ഇവിടെ





[2] പാടിയതു: പി. ജയചന്ദ്രൻ

താരം തുടിച്ചു......നീലവാനം ചിരിച്ചു...
മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....
തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....
താഴേ താഴേ...താഴേ താഴേ...

ആ നല്ലരാവില്‍ ആയിരം പൂക്കള്‍
ആരോമലേ നിന്റെ മേനിയില്‍ പൂത്തു
ആ കുളിര്‍മാലകള്‍ ഞാന്‍ ചാര്‍ത്തിയപ്പോള്‍
ആയിരം പതിനായിരങ്ങളായ് തീര്‍ന്നു...
ദീപം വിറച്ചു.....പ്രേമദാഹം ജ്വലിച്ചു....
മേലേ മേലേ...മേലേ മേലേ
ദേഹം തേടിത്തളര്‍ന്നു....
തെന്നല്‍ പാടിത്തളര്‍ന്നു...
നിഴലാ‍ടിപ്പുണര്‍ന്നു....
താഴേ താഴേ...താഴേ താഴേ...

ആ ചുംബനത്തിന്‍ ആനന്ദവര്‍ഷം
ആത്മപ്രിയേ നിന്റെ കണ്ണില്‍ തുളുമ്പി
ആ സ്വപ്നനീഹാരമുത്തുകള്‍ ചാര്‍ത്തി
ആ രാവിലതിവര്‍ഷമായി ഞാന്‍ പെയ്തു
മേഘം തുളുമ്പി.....വര്‍ഷഗാനം തുടങ്ങി....
മേലേ മേലേ...മേലേ മേലേ
ജീവനാദം വിതുമ്പി....
വീണ്ടും പൂമൊട്ടു കൂമ്പി.....
ഉള്ളില്‍ പുളകം ചിലമ്പി....
താഴേ താഴേ...താഴേ താഴേ...

താരം തുടിച്ചു..നീലവാനം ചിരിച്ചു...
മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....
തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....
താഴേ താഴേ...താഴേ താഴേ..



ഇവിടെ


[3] പാടിയതു: വാണി ജയറാം

ആ..ആ...ആ...ഓ..ഓ....ഓ..ഓ...
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച
വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍
പൊന്‍വെയില്‍ ഇത്തിരി പൊന്നുരുക്കീ.....
ഇത്തിരി പൊന്നുരുക്കീ...
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി....
ഓണക്കിളി......ഓണക്കിളി...

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടി
പാട്ടുകള്‍ പാടിടുന്നൂ....
പാട്ടുകള്‍ പാടിടുന്നൂ....
ഓണവില്ലടിപ്പാട്ടിന്‍ നൂപുരം കിലുങ്ങുന്നൂ...
പൂവിളിത്തേരുകള്‍ പാഞ്ഞിടുന്നൂ....
പാ‍ഞ്ഞിടുന്നൂ.........പാഞ്ഞിടുന്നു....

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച
വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

ഇവിടെ


വിഡിയോ