Powered By Blogger

Wednesday, October 14, 2009

കറുത്ത പക്ഷികള്‍ [ 2006 ] മഞ്ജരി






“മഴയില്‍ രാത്രിമഴയില്‍

ചിത്രം: കറുത്ത പക്ഷികള്‍ [ 2006 ] കമല്‍
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിതാര

പാടിയതു: മഞ്ജരി

മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ‍.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍...

മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മധുരമൊഴികളേ... നിങ്ങള്‍ പോലും മൌനം തേടും നേരം
ഹരിതവനികളിലെ ഇലകളിനിയുമൊരു
ചിതയുടെ കനലൊളിയായ് ഗ്രീഷ്മം ഗ്രീഷ്മം...
മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...

ആ... ആ.... ആ‍... ആ.... ആ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
മിഥുനശലഭമേ... നീയോ മെല്ലെ ദൂരെ മേയും നേരം
വിധുരരജനിയുടെ മുകുളമനസിലൊരു
ജലമണി പതിയുകയായ് വീണ്ടും വീണ്ടും...

മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ‍.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...

മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍...



ഇവിടെ

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് [ 1997 ] യേശുദാസ് & ചിത്ര



“കാത്തിരിപ്പൂ കണ്‍ മണീ

ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് [ 1997 ] കമല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് & ചിത്ര

കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍ തോണിയില്‍
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ
ശര്‍ല്‍ക്കാല മുകില്‍ പോലെ
ഏകാന്തമീ പൂംചിപ്പിയില്‍ ( കാത്തിരിപ്പൂ...)

പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകല്‍ കോകിലം
കാറ്റില്‍ വിരല്‍ത്തുമ്പു ചാര്‍ത്തി
അതില്‍ നെഞ്ചിലേതോരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...)



രാവിന്‍ നിഴല്‍ വീണ കോണില്‍
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
താനേ തുളുമ്പും കിനാവില്‍
താരാട്ടു മൂളി പുലര്‍താരകം
ഒരു പൂത്തളിരമ്പിളിയായ്
ഇതള്‍ നീര്‍ത്തുമൊരോര്‍മ്മകളില്‍
ലോലമാം ഹൃദയമേ പോരുമോ നീ... ( കാത്തിരിപ്പൂ..)


ഇവിടെ

പൊന്മുടിപുഴയോരത്ത് [ 2005 ] മഞ്ജരി



“ഒരു ചിരികണ്ടാല്‍ കണി കണ്ടാല്‍ അതുമതി


ചിത്രം: പൊന്മുടിപ്പുഴയോരത്ത് [ 2005 ]ജോണ്‍സണ്‍ എസ്തപ്പാന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ

പാടിയതു: മഞ്ജരി

ഒരു ചിരികണ്ടാല്‍ കണി കണ്ടാല്‍ അതുമതി...
ഒരു വിളി കേട്ടാല്‍ മൊഴികേട്ടാല്‍ അതുമതി...
അണിയാരപ്പന്തലിനുള്ളില്‍ അരിമാവിന്‍ കോലമിടാന്‍
തിരുതേവി കോവിലിനുള്ളില്‍ തിരയാട്ടക്കുമ്മിയിടാന്‍
ഈ കുഞ്ഞാം‌കിളി കൂവുന്നത് കുയിലിനറിയുമോ...
[ഒരു ചിരികണ്ടാല്‍]

പൂവാലന്‍ കോഴി പുതു പൂഞ്ചാത്തന്‍ കോഴി...
ചിറകാട്ടിക്കൂവേണം പുലരാന്‍ നേരം ഹോയ്...
കുന്നുന്മേലാടും ചെറുകുന്നിന്‍‌മണിച്ചൂര്യന്‍.
ഉലയൂതി കാച്ചേണം ഉരുളിയില്‍ എണ്ണ
പരലുകള്‍ പുളയണ പുഴയുടെ നീറ്റില്‍ നീരാടും നേരം
കുനുകുനെ പൊഴിയണ മഴയുടെ പാട്ടില്‍ കൂത്താടും നേരം
[ഒരു ചിരികണ്ടാല്‍]

കണ്ടില്ലാ കണ്ടാല്‍ കഥയേതോ ഏതാണോ
കൊതികൊണ്ടെന്‍ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാല്‍ വിരല്‍ പൊള്ളി വിയര്‍ത്താലോ
കുറുവാലികാറ്റേ നീ കുറുകീയുണര്‍ത്തീലേ
അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ
എന്റെ കിനാവിനെ ഉമ്മയില്‍മൂടണ പഞ്ചാരപ്രാവേ
കാതില്‍ വന്നു ചൊല്ലുമോ കനവില്‍ കണ്ട കാരിയം
[ഒരു ചിരികണ്ടാല്‍]




ഇവിടെ

ആല്‍മരം [ 1969 ) ജയചന്ദ്രന്‍ & ജാനകി




“പിന്നെയും ഇണക്കുയില്‍

ചിത്രം: ആല്‍മരം [ 1969 ] ഏ. വിന്‍സെന്റ്
രചന: പി ഭാസ്കരന്‍
സംഗീതം എ റ്റി ഉമ്മര്‍

പാടിയതു: പി.ജയചന്ദ്രൻ‍, എസ്.ജാനകി

പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ..
ഇന്നെന്താണിന്നെന്താണുറക്കമില്ലേ... ഉറക്കമില്ലേ..

കഥയൊന്നു ചൊല്ലുവാന്‍ ബാക്കിയില്ലേ...
ഇല്ലേ, ഇനി മെല്ലേ..
ഈ കളിയും ചിരിയും കളിത്തോഴിമാര്‍
കേള്‍ക്കില്ലേ... ഇല്ലേ..
നാളെയവര്‍ കൈകൊട്ടി കളിയാക്കില്ലേ,
ഇതു പതിവല്ലേ, മധുവിധുവല്ലേ...
ഈ മണിയറയില്‍ തള്ളിയതവരെല്ലാമല്ലേ, അല്ലേ..
(പിന്നെയും..)

വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടേ...
വീട്ടിലെ വിളക്കുകള്‍ അണഞ്ഞോട്ടേ...
കഥകള്‍ പറഞ്ഞോളൂ, കവിതകള്‍ പാടിക്കൊള്ളൂ,
മധുവിധു ഇന്നല്ലേ തുടങ്ങിയുള്ളൂ... (പിന്നെയും...)

ആയിരം രജനികള്‍ വന്നാലും,
ആദ്യത്തെ രാത്രിയിതൊന്നു മാത്രം..
മാനസമുരളി തന്‍ സ്വരരാഗ സംഗീതം,
ഞാനിന്നടക്കിയാല്‍ അടങ്ങുകില്ല...(പിന്നെയും...)

അരയന്നങ്ങളുടെ വീട് ( 2000 ) യേശുദാസ്





“മനസിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളി പോലെ

ചിത്രം: അരയന്നങ്ങളുടെ വീട്. [ 2000 ] ലോഹിതദാസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ് ( ചിത്ര )


മനസ്സിന്‍ മണി ചിമിഴില്‍..
പനിനീര്‍ത്തുള്ളിപോല്‍
വെറുതേ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മ്മകള്‍ (മനസ്സിന്‍..)

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മണ്‍കൂടിന്‍ ചാരത്തു വാതിക്കല്‍ വന്നെത്തി
എന്നോടു മിണ്ടാതെ പോകുന്നുവൊ (മനസ്സിന്‍ മണി ചിമിഴില്‍)

അന്തിവിണ്ണിലേ തിങ്കള്‍ നിറവെണ്ണിലാവിനാല്‍ മൂടി
മെല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണപോലെയെന്‍ മൗനം
ആരൊ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന
ഗന്ധര്‍വസംഗീതമായ്‌ .. (മനസ്സിന്‍ മണി..)

ഇവിടെ

കിളി ചുണ്ടന്‍ മാമ്പഴം 2003 എം.ജി. ശ്രീകുമാര്‍.. സുജാത






“ ഒന്നാനാം കുന്നിന്‍ മേലെ

ചിത്രം: കിളിച്ചുണ്ടന്‍ മാമ്പഴം [ 2003] പ്രിയദര്‍ശന്‍
സംഗീതം: വിദ്യാസാഗര്‍
രചന: ബി ആര്‍ പ്രസാദ്‌

പാടിയതു: എം ജി ശ്രീകുമാര്‍ ,സുജാത


ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം
വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ
കൂടേ ഞാന്‍ പോരാമേ വേണുന്നോനെ... [ ഒന്നാനാം കുന്നിന്‍ മേലെ...



കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ
നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍
മുള്ളു കൊണ്ടു കൈ മുറിഞ്ഞു വന്നാലോ
ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍
പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും
വിളി കേള്‍ക്കുവാനായ് ഞാന്‍ നോറ്റു കാലം
നീല നിലാവൊളി വെണ്ണൊലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍
നാമൊരു മാളിക തീര്‍ക്കുകയായ്
ആശകള്‍ പൂക്കുകയായ്
അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ..
കൂടെ ഞാന്‍ പോരാമെ വേണുന്നോനേ.. [ ഒന്നാനാം...

കോടിയ കണ്ണടഞ്ഞു നീറുമ്പോള്‍
സ്വപ്നത്തിന്‍ മയ്യെഴുതി ഒപ്പും ഞാന്‍
കക്കയിട്ടു തട്ടമിട്ടു വന്നാലോ
കുപ്പിവളക്കൈ പിടിച്ചു കൂടും ഞാന്‍
കൊതി തീരെ കാണാന്‍ കൂടൊന്നു നാളെ
മണിമാരനേറും ഈ ഗുലുമാലു..
പ്ലാവില കൂട്ടിയ തൊപ്പികളാല്‍
പാദുഷ കെട്ടി വരാം
മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍
മാറിലണിഞ്ഞലിയാം
ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ
കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ...[ ഒന്നാനാം,,,




ഇവിടെ

ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്




ഒതുക്കു കല്ലിന്‍ അരികില്‍..വരി‍ക്ക മാവിന്‍ നിഴലില്‍...

ആല്‍ബം: ഹൃദയാഞ്ജലി ... യേശുദാസ്
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ്

ഒതുക്കു കല്ലിന്‍ അരികില്‍
വരിക്കമാവിന്‍ നിഴലില്‍
ഓര്‍മ്മകള്‍ പൂവിടും
ഇളംതളിര്‍ പുല്‍ പരപ്പില്‍ [2]
ഓമനെ നിന്നെ ഞാന്‍ കാത്തിരുന്നു. [2]

കാല്‍ സ്വരങ്ങള്‍ കിലുങ്ങാതെ
കണ്മണീ നീ വന്നൊളിച്ചു നിന്നു [2]
വെണ്മുകില്‍ തുണ്ടില്‍ മുഖം തുടച്ചു
നിന്നെ വിണ്ണിലെ തിങ്കള്‍ നോക്കി നിന്നൂ. [2] [ഒതുക്കു കല്ലിന്‍...

കൈവളകള്‍ ചിരിക്കാതെ
പൂവിരലാലെന്‍ കണ്ണു പൊത്തി[2]
മുന്തിരിപ്പാത്രം ചുണ്ടിലുടഞ്ഞു
നിന്റെ കണ്ണിലും നാണം തുളുമ്പി നിന്നൂ2] [ ഒതുക്കു കല്ലിന്‍


ഇവിടെ

ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്




“അധരം മധുരം ഓമലാളെ....


ആല്‍ബം: ഹൃദയാഞ്ജലി ..യേശുദാസ്
രചന : ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ്

അധരം മധുരം ഓമലാളെ
അതിലും മധുരം അനുരാഗം...[3]
മന്ദപവനന്‍ ഒഴുകി വരും
മതിമുഖീ നിന്‍ നിഴല്‍ പോലെ...[2]
കുളിരിനു കുളിരും ആനന്ദമേതോ..[2]
ഹൃദയം നനയും മഴയോ നീ...[ അധരം മധുരം...

പാതിരാവായ് പ്രകൃതി ഉറങ്ങി
മണിനിലാവേ തിരി താഴ്തൂ [2]
ഇവളുടെ അഴകിന്‍ ആഴങ്ങളില്‍ ഞാന്‍..[2]
ശ്രിതിയായ് ലയമായ് അലിഞ്ഞോട്ടെ.. [2]

അധരം മധുരം....[2]


ഇവിടെ