Powered By Blogger

Wednesday, October 14, 2009

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് [ 1997 ] യേശുദാസ് & ചിത്ര



“കാത്തിരിപ്പൂ കണ്‍ മണീ

ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് [ 1997 ] കമല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് & ചിത്ര

കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍ തോണിയില്‍
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ
ശര്‍ല്‍ക്കാല മുകില്‍ പോലെ
ഏകാന്തമീ പൂംചിപ്പിയില്‍ ( കാത്തിരിപ്പൂ...)

പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകല്‍ കോകിലം
കാറ്റില്‍ വിരല്‍ത്തുമ്പു ചാര്‍ത്തി
അതില്‍ നെഞ്ചിലേതോരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...)



രാവിന്‍ നിഴല്‍ വീണ കോണില്‍
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
താനേ തുളുമ്പും കിനാവില്‍
താരാട്ടു മൂളി പുലര്‍താരകം
ഒരു പൂത്തളിരമ്പിളിയായ്
ഇതള്‍ നീര്‍ത്തുമൊരോര്‍മ്മകളില്‍
ലോലമാം ഹൃദയമേ പോരുമോ നീ... ( കാത്തിരിപ്പൂ..)


ഇവിടെ

No comments: