Powered By Blogger

Wednesday, July 21, 2010

ആലിംഗനം [1976] യേശുദാസ്, ജാനകി








ചിത്രം: ആലിംഗനം [1976] ഐ.വി. ശശി
താരങ്ങൾ: വിൻസെന്റ്, രാഘവൻ, എം.ജി. സോമൻ, ഉമ്മർ, ബഹദൂർ
ശ്രീദേവി, റാണി ചന്ദ്ര രാഗ്ഗിണി, മീന, ലീലാ നമ്പൂതിരി


രചന: ബിച്ചു തിരുമല
സംഗീതം: ഏ.റ്റി. ഉമ്മർ


1. പാടിയതു: യേശുദാസ്

ചന്ദനഗന്ധികൾ വിരിയും തീരം
ചാരുമുഖീ നിൻ വിഹാരരംഗം
അതിലെ കുളിരിൻ കുമ്പിളിൽ നിന്നും
ആയിരം ശലഭങ്ങൾ
ഒരായിരം ശലഭങ്ങൾ

അധരത്തളിരിതളിൽ അറിയാതൊഴുകി വരും
വിനോദ പുഞ്ചിരി ശലഭങ്ങൾ (2)
എന്റെ അന്തരംഗങ്ങൾ തൻ അന്തരാളങ്ങളിൽ
അല നെയ്തുയരും പുളകങ്ങൾ
പൂം പുളകങ്ങൾ
(ചന്ദന ഗന്ധികൾ)

നയനക്കുളിർ മഴയിൽ
നനയാതൊഴുകി വരും
കടാക്ഷ വീക്ഷണ ശലഭങ്ങൾ
എന്റെ ചിന്തയിൽ പടരുന്ന മുന്തിരിവള്ളിയിൽ
അടിമുടി ഉണരും മുകുളങ്ങൾ
തേൻ മുകുളങ്ങൾ......
(ചന്ദന ഗന്ധികൾ)
ആ...ആ...ഉം...ഉം....

ഇവിടെ

3


2. പാടിയതു: എസ്. ജാനകി


തുഷാര ബിന്ദുക്കളെ നിങ്ങള്‍
എന്തിനു വെറുതെ ചെമ്പനീരലരില്‍
വിഷാദ ഭാവങ്ങള്‍ അരുളീ
തുഷാര ബിന്ദുക്കളെ

ഇന്നലെ രാത്രിയില്‍ ഈ വന വീഥിയില്‍
വിരിഞ്ഞു നിന്നൊരു മലരേ
മണിമാരനുനീ നല്കിയതെന്തേ
മണമോ മനമോ പൂന്തേനൊ (മണിമാരനുനീ..)
മണമോ... മനമോ... പൂന്തേനൊ....

ഇതുവഴി വന്നവര്‍ പോയവര്‍ പലരും
അഴകേ നിന്‍ കഥ എഴുതീ
ഇനിയും വനിയില്‍ പൂവുകള്‍ പലതും
വിരിയും കൊഴിയും പൂങ്കാറ്റില്‍ (ഇനിയും...)
വിരിയും... കൊഴിയും... പൂങ്കാറ്റില്‍....

തുഷാര ബിന്ദുക്കളെ നിങ്ങള്‍
എന്തിനു വെറുതെ ചെമ്പനീരലരില്‍
വിഷാദ ഭാവങ്ങള്‍ അരുളീ
തുഷാര ബിന്ദുക്കളെ...


ഇവിടെ





3. പാടിയതു: യേശുദാസ് & കോറസ്


ലല്ലാലാലലല്ലാ... ലാലാലലല്ലാ‍...
ലലാലാലാ...ലാലാ.. ലാലാ ലാലാ...
ആ....ആ‍...

ഹേ ഹേ ഹേ ഹേ ഹേമന്തം തൊഴുതുണരും പുലരികള്‍
ഹൈമവതിക്കുളിരലയും സന്ധ്യകള്‍
ഹൃദയസഖി നിന്റെയിളം കവിളുകള്‍
അതിലിന്ദുമതിപ്പൂവിരിയും പൊയ്കകള്‍
നുണക്കുഴിപ്പൊയ്കകള്‍
ഹെ ഹേ ഹേ ഹേ.....


മരുതോന്നിക്കാടുകളില്‍ മൈലാഞ്ചിത്തളിര്‍ വിരിയും
മലയക്കുളിര്‍മാരുതനില്‍ മദനപ്പൂമണമൊഴുകും
മാനോടും..(മരുതോന്നി)
പുള്ളിമാനോടും നിന്റെ കവിളിണയില്‍ പ്രണയത്തിന്‍ തേരോടും തങ്കത്തേരോടും
(ഹെ.. ഹെഹെഹേ..)

വെള്ളാരം കുന്നുകളില്‍ വെള്ളിമുകില്‍ കളമെഴുതും
പാലരുവിത്തേനലയില്‍ പാലമരം പൂവിതറും
മീനോടും (വെള്ളാരം)
സ്വര്‍ണ്ണമീനോടും നിന്റെ മിഴിയിണയില്‍ കലഹത്തിന്‍
നീരോടും മഞ്ഞുനീരോടും
(ഹെ .. ഹെ ഹേഹേ..)


ഇവിടെ



വിഡിയോ


4. പാടിയതു: യേശുദാസ്


ആ...ആ.....ആ....
നിമിഷദലങ്ങള്‍.....
നിര്‍വൃതി കൊള്ളും.....
നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും
നിരുപമലഹരിവിശേഷം...
പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും
നിതാന്തമാസ്മരഭാവം.....
ആലിംഗനം...ആലിംഗനം...ആലിംഗനം....
ആ....
നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും
നിരുപമലഹരിവിശേഷം...

ആ...ആ....ആ....
അകലെയകലെയാ.........
അകലെയകലെയാ...... ചക്രവാളങ്ങളില്‍.....
ആകാശം ഭൂമിയെ പുണരുമ്പോള്‍....
അവളുടെ മിഴിയില്‍ അവന്റെ ചൊടിയില്‍
അസുലഭലഹരികള്‍ നുരയുന്നു....
അസുലഭലഹരികള്‍ നുരയുന്നു....

നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും
നിരുപമലഹരിവിശേഷം...
ആലിംഗനം...ആലിംഗനം...ആലിംഗനം....

ആ...ആ...ആ...ആ.....
അരികിലരികിലീ...അരികിലരികിലീ.....താഴ്വാരങ്ങളില്‍...
പൂമ്പാ‍റ്റ പൂവിനെ മുകരുമ്പോള്‍
അവരുടെ മനസ്സില്‍ അബോധമനസ്സില്‍
അനുപമരസലയമുണരുന്നു....
അനുപമരസലയമുണരുന്നു....

നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും
നിരുപമലഹരിവിശേഷം...
പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും
നിതാന്തമാസ്മരഭാവം.....
ആലിംഗനം...ആലിംഗനം...ആലിംഗനം....
ആ....ആ..ആ...
നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും
നിരുപമലഹരിവിശേഷം...