Monday, July 13, 2015

സംഗീതം: എം എസ് ബാബുരാജ്............ സ്മൃതികൾ സംഗീതം: എം എസ് ബാബുരാജ് സ്മൃതികൾ


                         സംഗീതം: എം എസ് ബാബുരാജ്..സ്മൃതികൾ
.ജനനനാമം മുഹമ്മദ് സബീർ ബാബുരാജ്
അറിയപ്പെടുന്നത് ഈ പേരിലും ബാബുരാജ്, ബാബൂക്ക
മരണം 1978 ഒക്ടോബർ 7 (പ്രായം 57)
സംഗീതശൈലി Film score
തൊഴിലുകൾ Composer, singer, instrumentalist,
സജീവമായ കാലയളവ് 1957–1978കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാള ചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാള ചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്ക് പ്രചോദനമായി.

ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡം എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ മികച്ച സംഭാവനകൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു.

1.

ചിത്രം: ഭാർഗ്ഗവി നിലയം [1964] ഏ. വിൻസെന്റ്
അഭി നേതാക്കൾ: പ്രേം നസീർ, മധു, അടൂർ ഭാസി, വിജയ നിർമ്മല, പാർവതി
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്1. പാടിയതു: കെ ജെ യേശുദാസ്


താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍ (താമസ )

ഹേമന്ത യാമിനി തന്‍ പൊന്‍
വിളക്ക് പൊലിയാറായ്
മാകന്ദ ശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ് (താമസ....)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍
നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (താമസ)

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1339

https://www.youtube.com/watch?v=bzNAIIyzJOM

ചിത്രം:  ഭാർഗ്ഗവീനിലയം(1964)
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  കെ ജെ യേശുദാസ്
--------------------------------------------
2.

സൂര്യ കാന്തി സൂര്യകാന്തി
സ്വപ്നം കാണുവതാരെ ആരെ
പ്രേമപൂജാപുഷ്പവുമായി
തേടുവതാരെ ആരെ തേടുവതാരെ ആരെ


വെയിലറിയാതെ മഴയറിയാതെ
വർഷങ്ങൾ പോകുവതറിയാതെ (2)
ദേവദാരുവിൻ തണലിലുറങ്ങും
താപസ കന്യക നീ
(സൂര്യ..)


ആരുടെ കനക മനോരഥമേറി
ആരുടെ രാഗപരാഗം തേടി
നീല ഗഗന വനവീഥിയിൽ നില്പൂ
നിഷ്പ്രഭനായ് നിൻ നാഥൻ (2)
{സൂര്യ...]

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=742

https://www.youtube.com/watch?v=ODGHwr1qqGY

ചിത്രം:  കാട്ടു തുളസി
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  എസ് ജാനകി
-------------------------------
3.

അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ   (അകലെ...)

നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ (അകലെ...)


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=4083


https://www.youtube.com/watch?v=IqRg7jplaRI


ചിത്രം:  മിടുമിടുക്കി
Raaga:  ചാരുകേശി
ഗാനരചന:  ശ്രീകുമാരൻ തമ്പി
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  കെ ജെ യേശുദാസ് & എസ് ജാനകി
-------------------------------
4.
അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു


മുടി മേലെ കെട്ടിവെച്ചു
തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
കന്നി വയൽ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം (2)
കല്യാണ മണി ദീപം കൊളുത്തി വെച്ചു
(അഞ്ജന)


തൂശനില മുറിച്ചു വെച്ചു
തുമ്പപ്പൂ ചോറു വിളമ്പി
ആശിച്ച കറിയെല്ലം നിരത്തി വെച്ചൂ
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവൻ വന്നില്ല തോഴിമാരെ
(അഞ്ജന)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=875

ചിത്രം:  തച്ചോളി ഒതേനൻ
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  എസ് ജാനകി
------------------------------------------
5.
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ

ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ കനിയേ കൽക്കണ്ടക്കനിയല്ലേ

അരിമുല്ല പൂവാളത്തിലു പടച്ചവൻ വിരിയിച്ച പൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ
അരിമുല്ല പൂവാളത്തിലു പടച്ചവൻ വിരിയിച്ച പൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ

കനകത്തിൻ നിറമുള്ള കാതിലണിയാൻ
കാതിലോല പൊന്നോല
കനകത്തിൻ നിറമുള്ള കാതിലണിയാൻ
കാതിലോല പൊന്നോല

മാമ്പുള്ളി ചുണങ്ങുള്ള മാറത്തണിയാൻ
മാങ്ങാത്താലി മണിത്താലി
മാമ്പുള്ളി ചുണങ്ങുള്ള മാറത്തണിയാൻ
മാങ്ങാത്താലി മണിത്താലി
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ കനിയേ കൽക്കണ്ടക്കനിയല്ലേ

മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തി മണക്കാനത്തറു വേണം
മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തി മണക്കാനത്തറു വേണം

തേൻ മഴ ചൊരിയും ചിരി കേട്ടീടാൻ
മാൻ മിഴിയിങ്കൽ മയ്യെഴുതേണം
തേൻ മഴ ചൊരിയും ചിരി കേട്ടീടാൻ
മാൻ മിഴിയിങ്കൽ മയ്യെഴുതേണം
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ കനിയേ കൽക്കണ്ടക്കനിയല്ലേ
അരിമുല്ല പൂവാളത്തിലു പടച്ചവൻ വിരിയിച്ച പൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14796


https://www.youtube.com/watch?v=TLcs34B0IK0

ചിത്രം:  കുട്ടിക്കുപ്പായം
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  എൽ ആർ ഈശ്വരി കോറസ്

-------------------------------
6.

ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ
ഒരുമിച്ചാ‍ ദുഃഖത്തിൽ പങ്കുചേരാൻ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ

പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാൽ തഴുകി വെണ്ണ പുരട്ടാം
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ

എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ
ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ
എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ
ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ
ഉള്ളിൽ കിടക്കുമെൻ ഉണ്ണിതൻ അച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം

ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ
ഒരുമിച്ചാ‍ ദുഃഖത്തിൽ പങ്കുചേരാൻ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=869

https://www.youtube.com/watch?v=VemMJYcbcYw

ചിത്രം:  തറവാട്ടമ്മ
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  എസ് ജാനകി
------------------------------------
7.

ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാൽ കൊതിക്കണം
അവൻ അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെ പോലെ ചിരിക്കണം മുഖം
അമ്പിളി പോലെയിരിക്കണം

അച്ഛനെ പോലെ തടിക്കണം എന്റെ മോൻ
ആയില്യം നാളിൽ ജനിക്കണം
അമ്മയെ പോലെ വെളുക്കണം എന്റെ മോൾ
ആട്ടവും പാട്ടും പഠിക്കണം

എന്മണിക്കുട്ടനെ താഴത്തു വെക്കില്ല
താഴത്തു വെച്ചാലുറുമ്പരിക്കും
തങ്കക്കുടത്തിനെ തലയിലും വെക്കില്ല
തലയിൽ ഞാൻ വെച്ചാലോ പേനരിക്കും
അനുരാഗവല്ലിയിലെ ആദ്യത്തെ മലരാ‍കും
ആനന്ദ വാടിയിലെ ആദ്യത്തെ പൂവാകും ( ആദ്യത്തെ...)

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=743

https://www.youtube.com/watch?v=qugk9pYeOE4

ചിത്രം:  ഭാഗ്യജാതകം
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു :  കെ ജെ യേശുദാസ്  &  പി ലീല

------------------------------------------

8.

തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ...നിന്റെ വിരുന്നുകാരൻ

പൂനുള്ളി പൂനുള്ളി കൈവിരൽ
കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാർക്കു വേണ്ടി
മധുരപ്രതീക്ഷതൻ മണിദീപം
കൊളുത്തിയ
മാന‍സപൂജയിനിയാർക്കു വേണ്ടി

തളിരിട്ട കിനാക്കൾ തൻ
താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ...നിന്റെ
വിരുന്നുകാരൻ

ഭാവനയമുന തൻ തീരത്തു നീ തീർത്ത
കോവിലിൻ
നടതുറന്നതാർക്കു വേണ്ടി
സങ്കല്പ്പമണിവീണാസംഗീതം നീയിന്നു
സാധകം
ചെയ്തിടുന്നതാർക്കു വേണ്ടി
തളിരിട്ട കിനാക്കൾ തൻ താമരമാല
വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ...നിന്റെ വിരുന്നുകാരൻ

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=751


https://www.youtube.com/watch?v=lkkDPt1J0Cs


ചിത്രം:  മൂടുപടം
Raaga:  കല്യാണി
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  എസ് ജാനകി
-----------------------------------

9.

സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ


ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ
(സുറുമയെഴുതിയ)


ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരു
നീലമിഴിയിലെ രാഗ ലഹരി
നീ പകർന്നു തരൂ തരൂ
(സുറുമയെഴുതിയ)

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=8309
https://www.youtube.com/watch?v=LiqatDvgySA

ചിത്രം:  കദീജ
ഗാനരചന:  യൂസഫലി കേച്ചേരി
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  കെ ജെ യേശുദാസ്

---------------------------------------

10..

വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ - കൊച്ചു -
കിളിച്ചുണ്ടൻ‌മാമ്പഴം കടിച്ചും കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ - എന്നോടു കിന്നാരം പറഞ്ഞവനേ

കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
കാതിന്ന് മധുവാണ് - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് - എന്റെ
കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതുമൊരുമിച്ചു വളർന്നതും
ഒരുത്തനുമറിയില്ല - എങ്കിലും
ഒഴുകുമീയാറ്റിലെ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം ഈ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം

അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ
കളിപ്പുര വെച്ചില്ലേ - പണ്ട്
കരിഞ്ചീരയരിഞ്ഞിട്ടു കണ്ണൻ‌ചിരട്ടയിൽ
ബിരിയാണി വെച്ചില്ലേ നമ്മള്
ബിരിയാണി വെച്ചില്ലേ

കളിയാടും സമയത്ത് മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ എന്നെ കാനേത്തു കഴിച്ചില്ലേ
ചെറുപുതുക്കപ്പെണ്ണുങ്ങൾ വന്ന്
പുത്തിലഞ്ഞിപ്പൂക്കൾ കൊണ്ട്
പതക്കങ്ങളണിയിച്ചില്ലേ - എന്നെ
പതക്കങ്ങളണിയിച്ചില്ലേ
(വെളുക്കുമ്പം)

https://www.youtube.com/watch?v=2_c_5SLdcDUചിത്രം:  കുട്ടിക്കുപ്പായം
ഗാനരചന:  പി ഭാസ്ക്കരൻ
സംഗീതം:  എം എസ് ബാബുരാജ്
പാടിയതു:  എ പി കോമള