Powered By Blogger

Sunday, September 6, 2009

ക്ഷണക്കത്തു [ 1990} യേശുദാസ്




“സല്ലാപം കവിതയായ്


ചിത്രം: ക്ഷണക്കത്തു [1990 ] രാജീവ്കുമാര്‍
രചന: കൈതപ്രം
സംഗീതം: ശരത്

പാടിയത്: യേശുദാസ്

സല്ലാപം കവിതയായ്
അലഞൊറികള്‍ ഒരോരോ കഥകളായ്
കഥയിലവള്‍ മാലാഖയായ്
നിലാ പൂക്കള്‍‍ വീണ മഞ്ജീരമായ്
നിശാഗന്ധി തന്‍ കൈവല്യമായ്
രാഗമായ് നല്‍കും കഥകളായ്....

ഈണങ്ങള്‍ പൂവണിയുമാലാപം
നായകനിലാമോദ സന്ദേശമായ്
രാജാങ്കണങ്ങള്‍ക്കു ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ കാതില്‍ മന്ദമന്ദമോതുമൊരു ....

മീനോടും കൈവഴിയിലൊരുന്മാദം
തവിടുമലങ്കാരകല്ലോലമായ്
മണ്ണിന്‍ മനം പോലുമാര്‍ദ്രമായ്
സംഗീതമായ് മൌന സംഗമം
ഏതോ താളം ഉള്ളിലേകുമൊരു
സല്ലാപം കവിതയായ്
അലഞൊറികളോരോരോ കഥകളായ്....


ഇവിടെ

എഴുതാന്‍ മറന്ന കഥ ( 1987 ) യേശുദാസ്

“ദേവ ഗാനം പാടുവാന്നീ തീര ഭൂവില്‍



ചിത്രം: എഴുതാന്‍ മറന്ന കഥ [ 1987 ] ബൈജു തോമസ്
രചന: രമേശന്‍ നായര്‍
സംഗീതം: ദര്‍ശന്‍ രാമന്‍

പാടിയതു: യേശുദാസ്


ദേവഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയിലിടറുമൊരു മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍... [2]

അമൃതവര്‍ഷിണി നിന്റെ വാര്‍ മുടിയിഴകള്‍
തഴുകിയ കൈകളില്‍
ആദി പത്മ പരാഗ സുരഭില ഗന്ധമൂറിയതെങ്ങിനെ
ഗന്ധമൂറിയതെങ്ങ്നെ [ ദേവ ഗാനം...

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൌന സരസ്സില്‍ ‍ഹംസ ധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങള്‍ എന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ജരങ്ങളില്‍ എന്തിനമൃതു പകര്‍ന്നു നീ [ ദേവഗാനം...

സാഗരത്തില്‍ മാറിലലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മനസ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെയുറക്കുമോ
ഒരിക്കലെന്നെയുറക്കുമോ....[ ദേവ ഗാനം...

ഇവിടെ