Powered By Blogger

Monday, September 21, 2009

ഗോഡ് ഫാദര്‍‍ [ 1991 ] ഉണ്ണി മേനോന്‍ & ചിത്ര

“പൂക്കാലം വന്നു പൂക്കാലം

ചിത്രം: ഗോഡ് ഫാദര്‍ [1991 ] സിദ്ദിക് - ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്. ബാലകൃഷ്ണന്‍

പാടിയതു: ഉണ്ണി മേനോന്‍ & ചിത്ര


പൂക്കാലം വന്നു പൂക്കാലം.. തേനുണ്ടോ തുമ്പി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുരുന്നില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തല്‍ ഒരുങ്ങി
ചിറകടിച്ചതിന്‍ അകത്തിന്‍
ചെറു മഞ്ഞക്കിളി കുറുങ്ങി
കിളി മരത്തിന്റെ തളിര്‍ ചില്ലതുമ്പില്‍
കുണുങ്ങുന്നു മെല്ലെകുരുകുത്തി മുല്ല... [ പൂക്കാലം വന്നു...

പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാല രാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവള തന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാം കിടക്ക നീര്‍ത്തും
തലോലമലോലമാടാന്‍ വരൂ...
കരളിലെ ഇളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി [ പൂക്കാലം വന്നു...

പൂങ്കാറ്റിനുള്ളില്‍ പൂചൂടി നില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും [2]
ഉണരും പുതു വെയിലിന്‍ പുലരിക്കൂടില്‍
അടരും നറു മലരിന്‍ ഇതളിന്‍ ചൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നു തൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു.. തേടുന്നു വേനല്‍ ചൂടില്‍..
ഒരു മധു കണം ഒരു പരിമളം
ഒരു കുളിരല ഇരു കരളിലും... [ പൂക്കാലം വന്നു....



ഇവിടെ

ഹരികൃഷ്ണന്‍സ് ( 1998 )യേശുദാസ് & ചിത്ര

“പൂജാബിംബം മിഴി തുറന്നൂ താനെ നട തുറന്നു




ചിത്രം: ഹരികൃഷ്ണന്‍സ് [ 1998 ] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ് & ചിത്ര

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍



എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ
ആശീര്‍വാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സ്വയം വര വീഥിയില്‍ നിന്നെയും തേടി
ആകാശ താരകളിനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍
ആ‍ഷാഡ മാസങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യനു നല്‍കൂ
ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ



ഇവിടെ

മകള്‍ക്ക് [ 2005] അഡ് നാന്‍ സാമി/ ഗായത്രി

“ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടി...

ചിത്രം: മകള്‍ക്ക് [2005 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: അഡ് നാന്‍ സാമി / ഗായത്രി

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി]

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ട കുന്നൊന്നു കാണായ്‌ വരും
കല്‍ക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടെ
എന്തൊരു രസമെന്നൊ
പാല്‍ക്കാവടിയുണ്ട്‌ അരികെ പായസപ്പുഴയുണ്ട്‌
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്‌
[ചാഞ്ചാടി]

അമ്മ നടക്കുമ്പോള്‍ ആകാശ ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്‌......


ഇവിടെ

വിഡിയോ

മകള്‍‍ക്കു [ 2005 ] മഞ്ജരി



“മുകിലിന്‍ മകളേ പൊഴിയും കനവെ

ചിത്രം: മകള്‍ക്കു ( 2005)ജയരാജ്
രചന: കൈതപ്രം
സംഗീതം: രമെഷ് നാരായണ്‍‍
പാടിയതു: മഞ്ജരി

മുകിലിന്‍ മകളെ പൊഴിയും കനവെ
വിണ്ണില്‍ നിന്നും മണ്ണില്‍ വീണ ജന്മനൊമ്പരമെ
നിന്നെ കാണാന്‍ നെഞ്ചില്‍ ചേര്‍ക്കാന്‍
അമ്മ കൊതിപ്പൂ വിണ്ണിന്‍ മേലെ...[ മുകിലിന്‍ മകളെ..)

നിന്റെ ഓര്‍മ്മയിലാകാശം മിന്നലായ് കൈ നീട്ടുന്നു
നിന്റെ തോഴികള്‍ താരകളായ്
താരിളം മിഴി നീട്ടുന്നു
സ്നേഹ സന്ധ്യ ചന്ദ്രലേഖ പിന്‍ നിലാവായ്
തേങ്ങുന്നു.... [ മുകിലിന്‍ മകളെ]

നിന്റെ കവിളിലൊരുമ്മ തരാന്‍ കുന്നിറങ്ങുമിളം കാറ്റില്‍
മാറില്‍ വിങ്ങും മധുരവുമായി തേടി വന്നു മുകിലമ്മ
ഏഴു വര്‍ണം നീര്‍ത്തിയാടി മാരിവില്ലിന്‍ വാത്സല്യം [ മുകിലിന്‍ മകളെ...]


ഇവിടെ

കുടുംബ സമേതം [ 1992 ] യേശുദാസ് & മിന്‍മിനി

“ നീല രാവില്‍ അന്നു നിന്റെ താര ഹാരമിളകി

ചിത്രം: കുടുംബ സമേതം [ 1992 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു; യേശുദാസ് ... മിന്‍ മിനി

നീല രാവിലന്നു നിന്റെ താര ഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകീ
പാര്‍വതി പരിണയ യാമമായ്
ആതിരെ ദേവാംഗനെ
കുളിരഴകില്‍ ഗോരോചനമെഴുതാനണയൂ... [നീല രാവില്‍...
തനനം തനനം തനനം തനനം

ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍ [2]
പനിമതി മുഖി ബാലെ
ഉണരൂ നീ ഉണരൂ
അരികില്‍ നിറമണിയും പടവുകളില്‍
കതിരൊളിതഴുകുംനിലയില്‍ സ്വരമൊഴുകി
ധനു മാസം ഋതുമതിയായ്... [ നീല രാവില്‍...
[ തം ]തനനം തനനം തനനം തനനം[2]

കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍
പ്രേമധാര ഊര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍ [2]
അലര്‍ശര പരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ
അലിയും പരിമൃദുവാം പദഗതിയില്‍
അരമണിയിളകുമൊരണിയില്‍ അലഞൊറിയില്‍
കശവണികള്‍ വിടരുകയായി.[ നീല രാവിലിന്നു


ഇവിടെ