Powered By Blogger

Monday, September 21, 2009

മകള്‍ക്ക് [ 2005] അഡ് നാന്‍ സാമി/ ഗായത്രി

“ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടി...

ചിത്രം: മകള്‍ക്ക് [2005 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: അഡ് നാന്‍ സാമി / ഗായത്രി

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി]

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ട കുന്നൊന്നു കാണായ്‌ വരും
കല്‍ക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടെ
എന്തൊരു രസമെന്നൊ
പാല്‍ക്കാവടിയുണ്ട്‌ അരികെ പായസപ്പുഴയുണ്ട്‌
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്‌
[ചാഞ്ചാടി]

അമ്മ നടക്കുമ്പോള്‍ ആകാശ ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്‌......


ഇവിടെ

വിഡിയോ

No comments: