Powered By Blogger

Saturday, December 12, 2009

വിവാഹം സ്വർഗ്ഗത്തിൽ [ 1970] എസ്. ജാനകി



ബാബുരാജ്




ചുംബിക്കാനൊരു...

ചിത്രം: വിവാഹം സ്വർഗ്ഗത്തിൽ [ 1970 ] ജെ.ഡി. തോട്ടാന്‍
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: എസ് ജാനകി


ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ പൂവിന്
യൌവ്വനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ

ഗാനഗന്ധർവൻ കണ്ടെത്തിയാലേ
മൌനം നാദമാകൂ(2)
വെള്ളിനൂൽത്തിരിയിട്ടു കൊളുത്തിയാലേ
വെളിച്ചം വിളക്കിൽ വിടരൂ (ചുംബിക്കാനൊരു....)

ശിൽപ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ
സ്വപ്നം ചിത്രമാകൂ -ദിവാ
സ്വപ്നം ചിത്രമാകൂ
ആലിംഗനങ്ങളിൽ ഉറങ്ങിയാലേ
ആത്മനിർവൃതിയിലുണരൂ (ചുംബിക്കാനൊരു....)


ഇവിടെ

അമൃതം [ 2004 ] വേണുഗോപാല്‍





യമുനയും സരയുവും പുണരുമീ സംഗമം

ചിത്രം: അമൃതം [ 2004 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: ജി വേണുഗോപാൽ



യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയാൽ കുളിരുമീ സംഗമം
പാടുവാൻ ആയിരം ജന്മമായ് തേടി നാം [യമുനയും]

കതിർ മണികൾ വീഴാതേ തളിരിലകളാടാതേ
പൂന്തെന്നലേ മെല്ലെ വരൂ.....
വയലതിരിൽ വീഴാതെ കായ് കനികൾ നോവാതേ
മലരിതളേ പുഞ്ചിരിക്കൂ..
ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം
[യമുനയും ]

പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ
തെങ്കനവേ താഴെ വരൂ..
പിന്നിലാവിൽ മായാതെ പൊൻ‌വെയിലിൽ വാടാതേ
നൂറഴകീ കൂടെ വരൂ..
ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ
[യമുനയും]


ഇവിടെ


വിഡിയോ

വെള്ളി നക്ഷത്രം [ 2004 ] ചിത്ര




ചന്ദനമുകിലേ ചന്ദനമുകിലേ

ചിത്രം: വെള്ളി നക്ഷത്രം [ 2004 ] വിനയന്‍
രചന: എസ് രമേശൻ നായർ
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: കെ എസ് ചിത്ര


ചന്ദനമുകിലേ ചന്ദനമുകിലേ
കണ്ണനെ നീ കണ്ടോ ആ
കുഴൽ വിളി നീ കേട്ടോ
ഞാനൊരു പാവം ഗോപികയല്ലേ
മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ (ചന്ദന...)


ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
തോരാത്ത പാൽമഴയായ്
ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
പൂമൂടും മധുചന്ദ്രനായ്
എവിടെ എവിടെ പറയൂ മുകിലേ
എന്നാത്മാവ് തേടുന്ന കണ്ണൻ (ചന്ദന...)

നീലതാമരകൾ എല്ലാം മാമിഴികൾ
കായാമ്പൂ മെയ്യഴകായ്
മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
തൂവെള്ളി താരകളായ്
എവിടെ എവിടേ പറയൂ മുകിലേ
എൻ ജീവന്റെ കാർമുകിൽ വർണ്ണൻ (ചന്ദന...)


ഇവിടെ2

വിഡിയോ

യൂത്ത് ഫെസ്റ്റിവൽ 2004 രാജേഷ് വിജയ് & ജ്യോത്സന



കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ

ചിത്രം: യൂത്ത് ഫെസ്റ്റിവൽ [ 2004 ] ജോസ് തോമസ്
രചന: ഷിബു ചക്രവർത്തി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: രാജേഷ് വിജയ് & ജ്യോത്സന


ഐ ലവ് യു

I know u love me too
കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്

കള്ളാ കള്ളാ ഏ കൊച്ചു കള്ളാ
കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ടെന്റെ ഉള്ളിന്റെ ഉള്ളിനു ലവ്വാണ്

മൂളിപ്പാട്ടും പാടി നടക്കണ വണ്ടിനു പൂവിനു ലവാണ്
പൂമുളം കാട്ടിലെ പുന്നാര കാറ്റിനു പുഴയോടെന്തൊരു ലവ്വാണ്
തേനോളം ലവ്വാണ് വാനോളം ലവ്വാണ്
കണ്ണും കണ്ണും തമ്മിൽ പറഞ്ഞു ലവ്വാണ് ലവ്വാണ്
ലവ്വാണ് ലവ്വാണ് നിന്നോടെനിക്കെന്തു ലവ്വാണ്


കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്


മാനത്തു മിന്നണ ചന്ദിരനും തഴാത്താമ്പലും തമ്മിലു ലവ്വാണ്
നാണിച്ചു പൂക്കണ നക്ഷത്രപ്പെണ്ണും പൂനിലാവും തമ്മിൽ ലവ്വാണ്
നോക്കിലും ലവ്വാണ് നിന്റെ വാക്കിലും ലവ്വാണ്
ചുണ്ടും ചുണ്ടും മെല്ലെ മൊഴിഞ്ഞു നമ്മളും ലവ്വാണ്
ലവ്വാണ് ലവ്വാണ് നിന്നെ എനിക്കെന്തു ലവ്വാണ്

ഹേയ് പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്
കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
കള്ളാ പോടീ കള്ളീ
കൊച്ചു കള്ളാ
ഉം
നിന്നോടെനിക്കെന്തു ലവ്വാണ്



ഇവിടെ

വിഡിയോ

രാക്കുയിലിന്‍ രാഗസദസ്സില്‍ [1986 ] യേശുദാസ്


എസ്. രമേശന്‍ നായര്‍


പൂമുഖവാതിൽക്കൽ...

ചിത്രം: രാക്കുയിലിൻ രാഗസദസ്സിൽ [ 1986 ] പ്രിയദര്‍ശന്‍
രചന: എസ് രമേശൻ നായർ
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു യേശുദാസ്

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിന്‍)
(പൂമുഖവാതില്‍ക്കല്‍)

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ(എത്ര)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ(എണ്ണിയാല്‍)
(പൂമുഖാതില്‍ക്കല്‍)

ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ
ചന്ദനം ചാര്‍ത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാല്‍)
(പൂമുഖവാതില്‍ക്കല്‍)

കണ്ണുനീര്‍തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്ന
സ്വര്‍ണപ്രഭാമയി ഭാര്യ(കണ്ണുനീര്‍തുള്ളിയില്‍ )
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ
(കാര്യത്തില്‍)
(പൂമുഖവാതില്‍ക്കല്‍)


ഇവിടെ


വിഡിയോ 1


വിഡിയോ2

കാലചക്രം [ 1973 ] യേശുദാസ്





രാക്കുയിലിൻ രാജസദസ്സിൽ

ചിത്രം: കാലചക്രം [ 1973]എന്‍. നാരായണന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

രാക്കുയിലിൻ രാജസദസ്സിൽ
രാഗമാലികാമാധുരി
രാഗിണിയെൻ മാനസ്സത്തിൽ
രാഗവേദനാ മഞ്ജരി (രാക്കുയിലിൻ..)

വെള്ളിമണിത്തിരയിളകീ
തുള്ളിയോടും കാറ്റിടറി
പഞ്ചാരമണൽത്തറയിൽ
പൗർണ്ണമി തൻ പാലൊഴുകീ (വെള്ളി..)
ജീവന്റെ ജീവനിലെ
ജലതരംഗവീചികളിൽ പ്രേമമയീ
പ്രേമമയീ നിന്നോർമ്മ തൻ
തോണികൾ നിരന്നൊഴുകീ (രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല (മുല്ല..)
ഗാനത്തിൻ ഗാനത്തിലെ
ലയസുഗന്ധധാരകളിൽ
സ്നേഹമയീ സ്നേഹമയീ‍ നിന്നോർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)



വിഡിയോ

രാക്കുയിലിൻ രാഗസദസ്സിൽ [ 1986] യേശുദാസ് & അരുന്ധതി

എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ

ചിത്രം: രാക്കുയിലിൻ രാഗസദസ്സിൽ [ 1986] പ്രിയദര്ശന്‍
രചന: എസ് രമേശൻ നായർ
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ ജെ യേശുദാസ് & അരുന്ധതി


എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ
എത്ര നവരാത്രികളിലമ്മേ(എത്ര)
നിൻ മുഖം തിങ്കളായ്‌ പൂനിലാ
പാൽചൊരിഞ്ഞെന്നിൽ വീണലിയുമെൻ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
വിരഹകഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖപ്രിയ രാഗമോ
നിന്നിലെ പ്രേമഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീര
മണയുമൊരഴകിതു (ഷണ്മുഖ)

എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതിൽ എത്ര വിധിവിളയാട്ടമിന്നും (എത്ര ദുഃഖ)
കണ്ണുനീർ കുമ്പിളിൽ മുത്തുമായ്‌
വന്നു നീ മണ്ണിൽ വീണുരുകുമോ വീണ്ടും
അരചൻ ഇനിയും നിന്നെ എരിയും
തീയിൽ നിർത്തി അമൃതകലയാക്കുമൊ
തെളിയുക തെളിയുക തെളിയുക നീ (ഷണ്മുഖ)

പധനിധ തകജനുധം
ധനിസനി തകജനുധം
നിസരിസ തകജനുധം ത തകജനു തകധിമി
പധനിസനിധപമ (ഷണ്മുഖ)
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ..ആ..
മഗരിഗമ തരിഗിദതിന്നധിം
ആ ..ആ.. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ


ഇവിടെ2

വിഡിയോ

കാട്ടുകുരങ്ങ് [ 1969] പി. സുശീല






മാറോടണച്ചു ഞാൻ ഉറക്കിയിട്ടും

ചിത്രം: കാട്ടുകുരങ്ങ് [ 1969 ] പി.ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: പി സുശീല



മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ മാനസവ്യാമോഹമുണരുന്നൂ
ഏതോ കാമുകന്റെ നുശ്വാസം കേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ ഇന്ന്.. (മാറോടണച്ചു ..)


അടക്കുവാൻ നോക്കി ഞാനെന്റെ ഹൃദയവിപഞ്ചികയിൽ
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരു മുല്ലപ്പൂമൊട്ടിൽ ഒതുക്കുന്നതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിൻ മധുര ഗന്ധം ഇന്ന് ..(മാറോടണച്ചു ..)

താരകൾ കണ്ണിറുക്കി ചിരിച്ചാൽ ചിരിക്കട്ടെ
താമര തൻ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകൾക്കും
മാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ.. ഇന്ന് (മാറോടണച്ചു ..)

വർഷങ്ങൾ പോയതറിയാതെ 1987 യേശുദാസ്

ആ ഗാനം ഓർമ്മകളായി...

ചിത്രം: വർഷങ്ങൾ പോയതറിയാതെ [ 1987 ] മോഹന്‍ രൂപ്
രചന: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
സംഗീതം: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ്

ആ ഗാനം ഓർമ്മകളായി...
ആ നാദം വേദനയായി...
ഉണരില്ലല്ലോ മോഹനരാഗം
അതിലോലം ആത്മാവു തേങ്ങി
പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ...

(ആ ഗാനം)

ആ മാനസവീണയിൽ... ആ സ്വരമാധുരിയിൽ (2)
എന്നും ഞാനെന്നും രാഗമായെങ്കിൽ
ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ
എന്തെല്ലാം മോഹിച്ചു ഞാൻ

(ആ ഗാനം)

ആ സാഗരതിരയും ആ വനജ്യോത്സ്നകളും (2)
മൂകമായ് പാടി ശോകാർദ്രരാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം

(ആ ഗാനം)

ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] സുദീപ് കുമാർ






അധരം സഖി മധുരം നീയേകിടാമോ

ചിത്രം: ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര

പാടിയതു: സുദീപ് കുമാർ



അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം


ഇവിടെ

വിഡിയോ