Powered By Blogger

Monday, November 15, 2010

മെയിഡ് ഇൻ U.S.A. [2005] യേശുദാസ്. സുജാത, അപർണ്ണ രാജീവ്, പി. ജയചന്ദ്രൻ




ചിത്രം: മെയിഡ് ഇൻ U.S.A. [2005] രാജീവ് അഞ്ചൽ
താരനിര: മാധവൻ, [കല്യാണി],കാവേരി, ഇന്നസന്റ്, ശ്രീനിവാസൻ, നെഹ പാന്ദ്സെ,
തമ്പി ആന്റണി. മധുപാൽ, കലശാല ബാബു, ബാബു ആന്റണി

രചന: ഓ.എൻ. വി. , രാജിവ് ആലുങ്കൽ
സംഗീതം: വിദ്യാസാഗർ, ബിജു കുര്യൻ


1. പാടിയതു: യേശുദാസ്

ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്

നുകരുവാനായടുക്കുമ്പോളൊക്കെയും അകലും കാനല്‍ജലത്തിന്‍ തിളക്കമായ്
സുഖമെവിടെയെന്നാരായും ആയിരം മുറവിളികൾതന്‍ ആ‍സുരതാളമായ്
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്
ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ

കപടകേളികളാടുമരങ്ങിലെ കളിവിളക്കില്‍ മഴപ്പാറ്റയായ് വീണുകരിയും
നിസ്സഹായത്വമായ് ദൈന്യമായ് അറിയാമോഹത്തിന്‍ ആത്മദുരന്തമായ്
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്
ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ

ഗഗനസീമയെ പുല്‍കുന്ന മേടപോല്‍ ഉയരുമന്ധമനസ്സിന്‍റെ മോഹമായ്
ഒടുവിലേതോ കുബേരന്‍റെ തീന്‍മേശമുകളിലെത്തും കുഞ്ഞാടിന്‍ ദുരന്തമായ്
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്
ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ


ഇവിടെ




2. പാടിയതു: അപർണ്ണ രാജീവ് / പി. ജയചന്ദ്രൻ

പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലുകാണാം
പുഴവക്കില്‍ പൂക്കൈത കുളുര്‍നിലാച്ചന്ദന-
ക്കുറിയിട്ടു നില്‍ക്കുന്ന കാഴ്ച കാണാം
എന്നിനി...... എന്നിനി......
എന്നിനി എന്നിനി പോകും നാം
എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ

(പുന്നെല്ലിന്‍)

കദളിപ്പൊന്‍‌കൂമ്പില്‍നിന്നിത്തിരിത്തേനൂട്ടി
കവിളത്തു മുത്തം പകര്‍ന്നൊരമ്മ
അവസാനനിദ്രകൊള്ളും കുഴിമാടത്തില്‍
അണയാത്തിരിയായെരിഞ്ഞുനില്‍ക്കാം
കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുന്ന
കാതരസ്നേഹത്തെയോര്‍ത്തിരിക്കാം

(പുന്നെല്ലിന്‍)

കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത-
മിഴിയോടെ കാണും കളിത്തോഴന്‍
എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍
അവനുണ്ടൊരേകുടക്കീഴിലിന്നും
കാണാതെപോയ തന്‍ മാണിക്യം തേടുന്ന
കാഞ്ചനനാഗത്തിന്‍ കഥ പറയാന്‍

(പുന്നെല്ലിന്‍]

ഇവിടെ

ഇവിടെ


വിഡിയോ


3. പാടിയതു: സുജാത

താഴുന്ന സൂര്യനെയേറ്റുവാങ്ങാന്‍
അലയാഴി കൈനീട്ടിടുമ്പോള്‍
തന്‍ മുടിച്ചാര്‍ത്തിലൊളിപ്പിക്കുവാന്‍ വന്ന
പൊന്‍‌മുകില്‍പ്പെണ്‍കിടാവേ
വിട്ടുതരില്ലെന്നോ വിട്ടുതരില്ലെന്നോ
നിന്റെ നിഷ്ഫലമോഹം വിതുമ്പി

(താഴുന്ന)

താനേയുരുമീ തങ്കത്തിടമ്പിനെ
താങ്ങും കടലും തുടുത്തു
ആടും തിരകളില്‍ കാലപ്പെരുംതുടീ-
നാദം മുഴങ്ങുകയായി
ഏതോ കടല്‍പ്പക്ഷി കേഴുകയായി
നാം സ്നേഹിച്ചതെല്ലാം ക്ഷണികം

(താഴുന്ന)

മാരിവില്‍വര്‍ണ്ണങ്ങളെല്ലാമൊരേയൊരു
സൌരപ്രകാശമല്ലേ
വിണ്ണിലെ താരവും പണ്ടൊരു നാളിലീ
മണ്ണിലെ പൂവായിരുന്നൂ
വേദനെയോടെന്നോ വേര്‍പിരിയാ-
നൊത്തുകൂടും പഥികര്‍ നമ്മള്‍

(താഴുന്ന)

ഇവിടെ

വിഡിയോ




4. പാടിയതു: അപർണ്ണ രാജീവ്

ഇളമാൻ അഴകേ.... ഇതിലേ ഇതിലേ...
വരുൻ നീ അരികെ...മഴവിൽ കനിയെ...
നിലാവായ്... കിനാ‍്വായ്..
വരൂ.. വരൂ നീ... [ ഇളമാൻ...


താലി പൂവോലും താരാഹാരം മേലെ
ആരെ ചാർത്തി രാവിൻ മാറിൽ ആരും കാണാതെ [2]
അല്ലി പൂവോ.. മുല്ല പൂവോ...
പൊന്നും നൂലിൽ തെന്നൽ കോർക്കുന്നു [ ഇള മാൻ...

പുള്ളിപൊന്മാനെ.. വെള്ളിതിങ്കൾ പൊട്ടും
ചെല്ലം ചെല്ലം മാറിൽ ചായും നിന്നെ കാണാനായ് [2]
താഴാം പൂക്കൾ താളം നീട്ടി..
മേലെ കാവിൽ മെലേ പോരുന്നു [ഇളമാൻ...

ഇവിടെ


വിഡിയോ