Friday, February 25, 2011

ഇതു ഞങ്ങളുടെ കഥ [1982]


ചിത്രം: ഇതു ഞങ്ങളുടെ കഥ [1982] പി.ജീ.വിശ്വംഭരൻ
താരനിര: മുകേഷ്, തിക്കുറിശ്ശി, ശ്രീനാഥ്, ജഗതി, ശാന്തികൃഷ്ണ, അനിത, ശാന്തകുമാരി..

രചന: പി. ഭാസ്കരൻ
സംഗീതം: ജോൺസൺ
1. പാടിയതു: പി. ജയചന്ദ്രൻ & ജെ.എം. രാജു

എന്റെ കഥ ഇത് നിന്റെ കഥ
ഇത് താരുണ്യത്തിന്‍ കടങ്കഥ
ജീവിത വിചിത്ര ചിത്രശാലയില്‍
ദൈവം കാട്ടും തിരക്കഥ

(എന്റെ...)

നടീനടന്മാര്‍ നാമല്ലോ
ആസ്വാദകരും നാമല്ലോ
ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും
അഭിനയിക്കുവോര്‍ നാമല്ലോ

(എന്റെ...)

സമയമാണതിന്‍ സംവിധായകന്‍
ഛായാഗ്രഹണം സൂര്യന്‍
കരയിക്കുന്നു ചിരിപ്പിക്കുന്നു
കഥയിലെ സംഭവപരമ്പര

(എന്റെ...)

ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം
ശുഭാന്ത്യമോ അതു ദുരന്തമോ
കാലം ചുറ്റും റീലുകളെല്ലാം
കണ്ടാലപ്പോ‍ള്‍ ചൊല്ലാം

(എന്റെ...)

ഇവിടെ2. പാടിയതു: യേശുദാസ്

കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ
കുമ്മിയടിക്കുവിന്‍ നാട്ടുകാരേ
പൊന്നിന്‍ തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും കുമ്മിയടി

(കുമ്മി...)

മാവേലിക്കും പൂക്കളം...
മാതേവനും പൂക്കളം (മാവേലി)
മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ

(മാവേലി...)

കാലത്തേ നീരാടി
പൊന്നോണക്കോടി ചുറ്റി
കല്യാണദീപങ്ങള്‍ കൊളുത്തിവച്ച്
പൊന്നോണം കൊള്ളണം നൈവേദ്യമുണ്ണണം
തൃക്കാക്കരയപ്പനെ വരവേല്‌ക്കണം

(മാവേലി...)

എല്ലാര്‍ക്കും പൊന്നോണം
എല്ലാര്‍ക്കും ഉല്ലാസം
എങ്ങെങ്ങും സംഗീതനൃത്തോത്സവം
പൊട്ടിപ്പൊട്ടിച്ചിരിക്കണം
താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കണം
കളിക്കണം കൂട്ടുകാരേ...

(മാവേലി...)


ഇവിടെ

3. പാടിയതു: യേശുദാസ്

We are young
The night is young
Wish you happy new year
Happy happy happy new year

നവവര്‍ഷത്തിന്‍ രജനി
നര്‍ത്തനശാലയില്‍ വന്നു
കനകച്ചിലങ്ക കെട്ടി
കയ്യാല്‍ താളം കൊട്ടി
അഹാ കയ്യാല്‍ താളം കൊട്ടി
നവവര്‍ഷത്തിന്‍ രജനി ലലാ

(We are young)

വിലാസലോലുപയായി അവള്‍
വിണ്ണില്‍ നിന്നും വന്നു...
മന്ദസ്‌മേരവുമായി അവള്‍
മദിരാപാത്രം തന്നു...
നവവര്‍ഷത്തിന്‍ രജനി ലലാ

(We are young)

കഴിഞ്ഞ വര്‍ഷം വാടി അത്
കാലക്കടലില്‍ വീണു...
പ്രഭാതഗോപുരനടയില്‍ വന്നു
നവീനസുന്ദര വര്‍ഷം (നവ...)

(We are young)
4. പാടിയതു: എസ്. ജാനകി


സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?

വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....

വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......

ഇവിടെ


5. പാടിയതു: പി. സുശീല

“ അമ്പാടി കണ്ണ കാർവർണ്ണ...

ഇവിടെ .

Wednesday, February 23, 2011

രാഗം, താനം, പല്ലവി [1980]


ചിത്രം: രാഗം, താനം, പല്ലവി [1980] ഏ.റ്റി. അബു
താരനിര: സോമൻ, ശ്രീ വിദ്യ,ജനാർദ്ദനൻ, ശങ്കരാടി, മീനാ, പപ്പു....

രചന: ഏ.പി. ഗോപാലൻ
സംഗീതം: എം.കെ. അർജ്ജുനനൻ1. പാടിയതു: ജെൻസി [ കോറസ്}

അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടിപ്പാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ

പന്തീരടിപ്പൂജകഴിഞ്ഞു പകലിന്‍ സിന്ദൂരപ്പൂവിരിഞ്ഞു
പൂവിട്ട കൂന്തലും കെട്ടിവെച്ചു പൂവിളം കന്നിയൊരുങ്ങിവന്നു
അംബുജാക്ഷന്റെ തിരുനടയില്‍ അത്താഴശ്ശീവേലി തുടങ്ങി
പൂവില്ലെടുത്തെന്റെ കാമദേവന്‍ പള്ളിയമ്പെയ്തു പുണര്‍ന്നു

തെക്കേമനയ്ക്കലെ തമ്പുരാട്ടി
തത്തക്കിളിക്കന്നിത്തമ്പുരാട്ടി
മുലക്കച്ചമുറുകിയ തമ്പുരാട്ടി
മുത്തുക്കുടക്കീഴെ വരുന്നുണ്ട്

പള്ളിപ്പല്ലക്കൊന്നു മൂളുന്നുണ്ട്
പൊന്നിട്ട തമ്പുരാന്‍ വരുന്നുണ്ട്
തിരുവേളിക്കൊട്ടൊണ്ട് ഘോഷമുണ്ട്
തങ്കപ്പവന്‍ കോര്‍ത്ത താലിയുണ്ട്

അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവാ

വിഡിയോ2. പാടിയതു: യേശുദാസ്

കണ്ണുണ്ടെങ്കിലും കാണാതെ പോകും
മണ്ണിൽ മനുഷ്യന്റെ വ്യാജ മുഖങ്ങൾ
കാതുണ്ടെങ്കിലും കേൾക്കാതെ പോകും
കാലത്തിൻ കളി വേഷങ്ങൾ

പൂർണ്ണത എന്നൊരു മിഥ്യയും തേടി
പാതി വഴി പോലും പോകാത്തവരേ
സ്വന്തം മനസ്സിന്റെ മുഖം ഒന്നു നോക്കൂ
സ്വന്തം ഹൃദയത്തിൻ വതിൽ തുറക്കൂ
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)

മന്വന്തരങ്ങൾക്കു മുൻപെ പിൻപെ
മനുഷ്യൻ എന്നൊരു സത്യം തേടി
കൃഷ്ണനും ക്രിസ്തുവും നബിയും വന്നു
മർത്ത്യന്റെ പൊയ്‌ രൂപം കണ്ടു മടങ്ങി
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)

ഇവിടെ


3. പാടിയതു:യേശുദാസ് & വാണി ജയറാം

നുകരാത്ത പൂവോ മാമ്പൂവോ?
ലലല്ലാലലാ...........
നുള്ളാത്ത തളിരോ തേന്‍ കുളിരോ
ലലല്ലാലലാ...........
പുണരാത്ത മേനിയോ പൂമേനിയോ
അണിയാത്ത മുത്തോ പൊന്മുത്തോ
ഈ പൂ ഞാന്‍ നുകരും മ്....
ഈതളിര്‍ ഞാന്‍ നുള്ളും മ്...

ലലലല....
സ്നേഹത്തിന്‍ പാലാഴി കടഞ്ഞെടുത്ത
സൌന്ദര്യലക്ഷ്മിയോ ചന്ദനക്കൊടിയോ?
മുകുന്ദന്റെ മുരളീ ഗാനരസത്തിലെ
ഗോകുലകന്യയോ മന്മഥ ലേഖയോ
ഈ മേനിഞാന്‍ പുണരും മ്..
ഈ മുത്തു ഞാനണിയും മ്...

ലലല്ലലല്ലല.....

ശങ്കരമൌലിയില്‍ ചൂടിയ ഗംഗയോ
മംഗളവതിയോ മൃദുമൊഴിയോ
ലഹരീ ലാവണ്യലഹരി പകരും
സോമവല്ലിയോ സ്വപ്നവതിയോ
ഈ മേനി ഞാന്‍ പുണരും
ഈ മുത്തു ഞാനണിയും

4. പാടിയതു: യേശുദാസ്

പാര്‍വതി സ്വയം വരം കഴിഞ്ഞ രാവില്‍
പുഷ്പമഴ തൂകും വസന്ത നിലാവില്‍
ഒരു ദേവതപസ്വിനി ധന്യയായ് നില്‍ക്കും
കുമാരസംഭവ കാവ്യമുണര്‍ന്നു
കുമാരസംഭവ കാവ്യമുണര്‍ന്നു

സൂര്യപടത്തിന്‍ ഞൊറികളഴിച്ചു
സ്വര്‍ണ്ണമാന്‍ തോലും തറ്റുടുത്ത്
ശിവപഞ്ചാക്ഷരി മന്ത്രവും ചൊല്ലി
സൂര്യപഞ്ചാഗ്നിയില്‍ തപസ്സില്‍ നിന്നു
നീ തപസ്സില്‍ നിന്നു

മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ നീ
പൊന്‍ താമരപ്പൂമുകുളം പോലെ
വാര്‍ത്തിങ്കള്‍ കലയേന്തും പ്രിയമാനസനേ
വരമഞ്ഞള്‍ കുറിയിട്ടു കാത്തുനിന്നൂ


കാളിദാസന്റെ പ്രിയനന്ദിനിമാരില്‍ ആ....
കമനീയ സംഗീത നൃത്തശില്പം
അനുരാഗഹൃദയ ദേവനു വേണ്ടി
അനശ്വരയായൊരു കാമുകി നീ

ഇവിടെ


വിഡിയോ

Thursday, February 17, 2011

ഒന്നിങ്ങു വന്നെങ്കിൽ [ 1985]വാണി ജയറാം


ചിത്രം: ഒന്നിങ്ങു വന്നെങ്കിൽ [ 1985] ജോഷി
താരനിര: മമ്മൂട്ടി, നാദിയാ മൊയ്തു, ലിശ്ശി, ലാലൂ അലക്സ്, ജഗതി, തിലകൻ, ഭരതൻ,
ജെയിംസ്, ലളിതശ്രീ...

രചന: പൂവച്ചൽ കാദർ
സംഗീതം: ശ്യാം

1. പാടിയതു: യേശുദാസ്


കാലങ്ങൾ മാറുന്നു
അല്ലിൽ ഓരോ നാളും മറയുന്നു കണ്ണീരുമായ്
ഇതു ജീവിതത്തിന്റെ താരമല്ലോ (കാലങ്ങൾ..)

ഉദയം കഴിഞ്ഞു പടരുന്ന വർണ്ണം
ഇരുളിൽ ലയിക്കാൻ നിമിഷങ്ങൾ മാത്രം (2)
കൊഴിയുന്നു പൂക്കൾ കരയുന്നു തെന്നൽ
വിരഹങ്ങളാലേ അഴൽ തിങ്ങും മണ്ണിൽ
ഏകാന്തവാസത്തിൻ മൂകത തന്നിൽ
ഒരു കാത്തിരിപ്പിന്റെ അർഥം എന്തോ (കാലങ്ങൾ...)

മനസ്സിൽ നിലാവാൽ എഴുതുന്ന ചിത്രം
മായാൻ ഇവിടെ ഞൊടിയൊന്നു പോരും (2)
അകലുന്ന കിളിയും ഒഴിയുന്ന കൂടും
ഒഴിയാത്ത നോവും പുലരുന്ന മണ്ണിൽ
ശോകങ്ങൾ കൂട്ടുന്ന കൂടാരമൊന്നിൽ
വിടരുന്ന സ്വപ്നത്തിൻ അർഥം എന്തോ (കാലങ്ങൾ...)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്

അനുജേ നിനക്കായ് ഒരു ഗീതകം
അതിലെന്‍ മനസ്സിന്‍ നിറമേളനം
സീതാംശുവായി ചിരിതൂകി നില്‍ക്കെ
നീഹാരമായി നീ കുളിര്‍ വീശി നില്‍ക്കെ
പൂക്കുന്നു എന്നും എന്‍ ജീവിതം
(അനുജേ നിനക്കായ് ...)

ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം
ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം
വര്‍ണ്ണങ്ങള്‍ ചൂടി ..
വര്‍ണ്ണങ്ങള്‍ ചൂടി വിടരുന്നോരോര്‍മ്മയില്‍
അറിയാതെ വീണ്ടും ഒഴുകുന്നു ഞാനൊരു
താരാട്ടു പാട്ടിന്‍റെ താളത്തില്‍
(അനുജേ നിനക്കായ് ...)

ചിന്തയില്‍ കശവിട്ടു നാളത്തെ നാള്‍കള്‍
അണയുന്ന നേരം, അഴകാര്‍ന്ന നേരം
ചിന്തയില്‍ കശവിട്ടു നാളത്തെ നാള്‍കള്‍
അണയുന്ന നേരം, അഴകാര്‍ന്ന നേരം
നന്മ തന്‍ കൈകള്‍, മലര്‍ പെയ്യും വീഥിയില്‍
അജ്ഞാത ഗാനം തുടരുന്നു ഞാനൊരു
മിന്നും പ്രതീക്ഷ തന്‍ ലോകത്തില്‍
(അനുജേ നിനക്കായ് ...)

ഇവിടെ


3. പാടിയതു: യേശുദാസ് & ചിത്ര

മംഗളം മഞ്ജുളം ജീവസംഗമം
സഫലം എന്റെ ആശകൾ
മധുരം എന്റെ നാളുകൾ
ധനിസക സഗമപ ഗമപനിദമ പാമ ഗമഗരി
(മംഗളം...)

എന്നാത്മ തീരം പൂകി
വസന്തങ്ങൾ മാത്രം നൽകീ
കിനാവിന്റെ പൂക്കൾ തൂകും
പ്രാണന്റെ ഭാഗമേ (2)
നിനക്കായി മാറ്റുന്നെന്റെ ജീവിതം
നിനക്കായി പാടുന്നെന്റെ മാനസം
മപ ധനിസഗ.....
(മംഗളം...)

എൻ മോഹമാല്യം ചാർത്തി
ഒരു സൗമ്യലോകം നീർത്തി
പ്രസാദങ്ങളുള്ളിൽ തൂകും
ആനന്ദബിംബമേ (2)
എനിക്കായി നിന്റെ ഓരോ ജന്മവും
എനിക്കായി നിന്റെ ഓരോ കാലവും
മപമപ ഗമപ
(മംഗളം...)

ഇവിടെ

വിഡിയോ

4. പാടിയതു: വാണി ജയറാം & ചിത്ര

മാറിക്കോ മാറിക്കോ മാറിക്കോ ദൂരേ
ബ്രേക്കില്ലാതോടുന്ന പെണ്ണുങ്ങൾ ഞങ്ങൾ
എന്തിനായാലും പിന്നിലല്ലല്ലോ
ഏതിനാണേലും മുന്നില്ലാണല്ലോ
ജീവൻ വേണേൽ ഓടിക്കോ
ഓരം ഓരമായ് ഓരം ഓരമായ്

കള്ളിപ്പൂച്ചേ കള്ളമൊന്നു തെളിഞ്ഞു പോയല്ലോ
പെണ്ണേ നിന്റെ തന്ത്രമെല്ലാം അറിഞ്ഞു പോയല്ലോ
നാട്ടുകാർക്കിന്നേ കൂട്ടുന്നു നിന്നെ
വേണ്ടല്ലോ എന്നിൽ നിൻ വേല
ചൊല്ലിടാം ഞാൻ നിന്റെ ചേട്ടനോടായ്
പെങ്ങൾക്കും ഒരാളെ നോക്കുവാൻ
ആളെ നോക്കുവാൻ
ആളേ നോക്കുവാൻ
(മാറിക്കോ...)

മിന്നാമിന്നി കണ്ണും വീണ്ടും വളർന്നു പോയല്ലോ
വാലും വെച്ച് ചേലും വെച്ച് വിളഞ്ഞു പോയല്ലോ
ആരാരും ഉണ്ടോ പെണ്ണെ നിന്നുള്ളിൽ
ഉണ്ടെങ്കിൽ ഞാനും കണ്ടോളാം
കൂടിക്കോ നീയൊരു കൈമണിയായി
നിന്നെ എന്റെ ചേട്ടൻ കെട്ടുവാൻ
ചേട്ടൻ കെട്ടുവാൻ
നിന്നെ കെട്ടുവാൻ
(മാറിക്കോ..)


ഇവിടെവിഡിയോ

Tuesday, February 8, 2011

പോസിറ്റീവ് : [2008}ചിത്രം: പോസിറ്റീവ് [2008] വി.കെ. പ്രകാശ്

താരനിര: ജയസൂര്യ, സൂരജ്, ആയില്യ, വാണി കിഷോർ, സായികുമാർ,മണിക്കുട്ടൻ, ജഗതി, റ്റി.ജി. രവി,
അഗസ്റ്റീൻ, ബിന്ദു പണിക്കർ...
രചന: ശരത് വയലാര്‍
സംഗീതം: അലക്സ് പോള്‍1. പാടിയതു: വേണുഗോപാല്‍ & മഞ്ജരി

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു [2 ]‍
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയിന്‍‍ കൊലുസ്സിന്‍ ചിരിയാണെന്നു [2]
ഒരിക്കല്‍ നീ പറഞ്ഞു...

ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്നു... ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനൊ കടവത്തു തനിച്ചാണെന്നു ..
ഞാനും കടവത്തു തനിച്ചാണെന്നു[2]
ഒരിക്കല്‍ നീ പറഞ്ഞു...പതുക്കെ നീ പറഞ്ഞു...

പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ....
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു
അരികത്തു ഞാന്‍ അറിഞ്ഞു
നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു [2 ]
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു ...

ഇവിടെ

വീഡിയോ

വിഡിയോ2. പാടിയതു: പി. ജയചന്ദ്രൻ

കണ്ട നാള്‍ മുതല്‍ അന്നു
കണ്ട നാള്‍ മുതല്‍
ഒന്നു മിണ്ടുവാന്‍ കിതച്ചിടുന്നു നെഞ്ചിടിപ്പുകള്‍
നെഞ്ചിടിപ്പുമായി എത്ര
സഞ്ചരിച്ചു ഞാന്‍ (നെഞ്ചി...)
പുഞ്ചിരിച്ചു സമ്മതം തരുന്ന കാണുവാന്‍
(കണ്ട...)

പ്രണയം എന്നിലുള്ളതായി
പറഞ്ഞു തന്നു നീ
എന്റെ ഹൃദയം ഒന്നു
പണയമാക്കി വാങ്ങിയിന്നു നീ
തിരിച്ചു തന്നിടേണ്ട നീ
കൊതിച്ചു പോയി ഏറെ ഞാന്‍ (തിരിച്ചു...)
ഓമനിച്ചു നിന്നെ ഞാന്‍ സ്വന്തമാക്കുവാന്‍
(കണ്ട...)

പുലരി പോലെ മുന്നിലോ
വിരുന്നു വന്നു നീ
പ്രേമ ലഹരിയുള്ളൊരു
ഉള്ളിലിന്നു കുടിയിരുന്നു നീ
പുതച്ചിടുന്ന മഞ്ഞിലും
തിളച്ചു പോയി മാനസ്സം (പുതച്ചി...)
താമരക്കു മുന്നിലെ സുര്യനെന്നപോല്‍

ഇവിടെ

വിഡിയോ


3. പാടിയതു:


“എന്തിനിന്ന് മിഴിനീര്‍....

ഇവിടെ


വിഡിയോ

4. പാടിയതു:

“ ഒരു കാറ്റായ്...

ഇവിടെ

വിഡിയോ

Monday, February 7, 2011

ബെന്‍ ജോണ്‍സണ്‍[2005]
ചിത്രം: ബെന്‍ ജോണ്‍സണ്‍[2005] അനിൽ സി. മേനോൻ
താരനിര: സിദ്ദിക്ക്, കലഭവൻ മണി, വിജയരാഘവൻ, ശ്രുതി, ഹരിശ്രീ അശോകൻ, ഇന്ദ്രജ, സുകുമാരി,
കൊച്ചിൻ ഹനീഫ, ഭീമൻ രഘു..

രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
1. പാടിയതു: യേശുദാസ് / സുജാത

ഉം..ഉം..ഉം.. ഓ..ഓ..ഓ..
ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ
നിന്‍ ഏഴു നിറമുള്ള ചിരിയഴക്‌
നിന്‍ ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ... ഇനിയും മിഴികള്‍ നിറയരുതേ

ഇനിയും വെറുതെ പിണങ്ങരുതേ അലിയും
നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
എന്തിനു വേറൊരു പാലാഴി പാട്ടായി നീയില്ലെ
എന്തിനു വേറൊരു പൂക്കാലം കൂട്ടായി നീയില്ലെ
പുളകം പകരും പൂങ്കനവായ്‌ കൂടെ ഞാനില്ലെ
നേരം സായം സന്ധ്യ തുഴയാന്‍ രാതോണി അഴകേ...
എന്തിനി വേണം..വെറുതെ കരയാതെ.. ഉം..ഉം..ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ

അമ്പിളിയേന്തും പൊന്മാനേ ഓടി പോകാതെ
കുമ്പിള്‍ നിറയും വെണ്ണിലവേ താഴേ പൊഴിയാതെ
പനിമഴ നനയും തേന്‍ കനവേ..മണ്ണില്‍ തൂവാതെ
എന്തേ താമസമെന്തേ കിളിയെ പൊന്‍ കിളിയേ
എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതെ ഉം ഉം ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ നിന്‍ ഏഴു നിറമുള്ള ചിരിയഴക്‌
നിന്‍ ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ...


ഇവിടെ


വിഡിയോ


2. പാടിയതു:


സോണാ... സോണാ..

സോണാ... സോണാ..

സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
പടയടി അടിപൊളിയിൽ ഒന്നാം നംബർ
കടമൊഴിയിണയണിയിൽ മലരഴകല്ലേ
മണിമുകിലല്ലേ കരിമിഴിയിണയിൽ
മറുപടി നീ ചൊല്ലു രംഗീ രംഗീലാ സോണാ


സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
പടയടി അടിപൊളിയിൽ ഒന്നാം നംബർ...

മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ
ചിരിമുന മഴ നനയുമ്പോൾ വെളി വെളുത്തു [2]

ഹേയ് പാടിവരും പാദസരം പാദമിടും കൈവളകൾ
പൊൻ കനവെ തേൻ നിലവേ കൂടെ വരൂ നീ
മദനശരം പോലെ വരാം മധു ചഷകം ഞാൻപകരാം
മഞ്ഞിനിയിതിലേ വന്നാൽ എല്ലാം ഏകാം ഞാൻ

പാശ പശലെ പെന്നേ രംഗീ രംഗീ രംഗീലാ സോണാ
സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
പടയടി അടിപൊളിയിൽ ഒന്നാം നംബർ...
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊവ ചൊവാന്നു ഞാൻ
അന്ന നട കണ്ടപ്പോൾ ഞാൻ മതിമറന്നു [2]


ഹേയ്! ചന്ദനമയി പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം
ചന്ദ്രികയായ് അമ്പിളിയായ് കൂടെ വരാം ഞാൻ
ഈ വിരലിൽ മോതിരമായ് മെയ് പുണരാം പൂന്തിരയായ്
മന്മഥ ശരം ഏൽക്കുമ്പോൾ മെയ്യോടു ചേരാം

സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
പടയടി അടിപൊളിയിൽ ഒന്നാം നംബർ
കടമൊഴിയിണയണിയിൽ മലരഴകല്ലേ
മണിമുകിലല്ലേ കരിമിഴിയിണയിൽ
മറുപടി നീ ചൊല്ലു രംഗീ രംഗീലാ സോണാ

അശകൊശലേ പെണ്ണേ രങീ രങീ രങീലേ സോണാ
സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
അടിമുടി വഴിയഴകിൽ ഒന്നാം നംബർ
സോണാ... സോണാ.. നീ ഒന്നാം നംബർ
പടയടി അടിപൊളിയിൽ ഒന്നാം നംബർ
കടമൊഴിയിണയണിയിൽ മലരഴകല്ലേ
മണിമുകിലല്ലേ കരിമിഴിയിണയിൽ
മറുപടി നീ ചൊല്ലു രംഗീ രംഗീലാ സോണാ


ഇവിടെ

വിഡിയോ


3. പാടിയതു: അർജ്ജുൻ

“ ബെൻ ജോൺസൺ.....

ഇവിടെ
4. പാടിയതു: അർജ്ജുൻ & ദീപക് ദേവ്


“ മുംബൈ മുംബൈ....

ഇവിടെ

വിഡിയോ5. പാടിയതു: നാദിർ ഷാ & സംഗീത

“ പെട്ടയടി...
ഇവിടെ

വിഡിയോ

Thursday, February 3, 2011

തൃഷ്ണ [ 1981] ഐ.വി.ശശി

ചിത്രം: തൃഷ്ണ [ 1981] ഐ.വി.ശശി

താരനിര: മമ്മൂട്ടി, രതീഷ്, ശങ്കരാടി, രാജ്കുമാർ, രാജലക്ഷ്മി, സ്വപ്ന...

രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം1. പാടിയതു: യേശുദാസ്

ഏതോ സങ്കേതം.. തേടും സഞ്ചാരം
മുന്നില്‍ ഞെരുങ്ങും പാതകള്‍
വളഞ്ഞും പുളഞ്ഞും നീളും വീഥികള്‍

ലാല്ലാലാ....

സമതലങ്ങളില്‍ കൂടി സഹനസാധകം നേടി
കള്ളിക്കാടും വള്ളിക്കൂടും കൊള്ളിക്കുണ്ടും താണ്ടി
ലില്ലിപ്പൂവിന്‍ പല്ലക്കേറും ചെല്ലക്കാറ്റില്‍ നീന്തി
കളം പാട്ടുപോലെ കുളിര്‍ച്ചോലപോലെ
തുലാമാരി പോലെ
മഹിയിലീവിധം ക്ഷണികജീവിതം
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു മായുന്നു

ലാലലാലല......

വഴിയില്‍ മുന്തിരിത്തോപ്പില്‍ കുളിരുകൊണ്ടു കൂടാരം
കൂടാരത്തിന്നാരാമത്തില്‍ സായാഹ്നങ്ങള്‍ പൂക്കും
പൂമാടത്തില്‍ വ്യാമോഹങ്ങള്‍ക്കന്തിക്കൂട്ടും തേടും
ചലിക്കുന്ന യാമം നിലക്കാത്ത ദാഹം
ചിലമ്പിട്ട മോഹം
മനസ്സൊരാലയം മദനതാവളം
പതഞ്ഞു നിറഞ്ഞു തുളുമ്പുമുന്മാദം2. പാടിയതു: യേശുദാസ്/ ജാനകി


മൈനാകം കടലിൽ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്‌ ശിശിരങ്ങൾ തിരയുന്നുവോ

നിധികൾ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിൻ മൂളുന്ന പാട്ടിൽ

ഗമ പപ മപ നിനി പനി സരി
ആ... (മൈനാകം)

ഉം ……ഉം …….ആ ആ …ആ ..അ ആ ….ആഹാ ആ ആ ഹാഹാ …..
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ
ധമപപ മപനിനി പനിസരി ആ ആ ആ ……

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (2)
മൌനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ


ഇവിടെ

വിഡിയോ3. പാടിയതു: ജാനകി / യേശുദാസ്

ആ.... ആ.....
ഗ രി സ നി രി
രി ഗ മ പ
രി പ മ ഗഗ
ആ.. ...ആ.....ആ.....ആ...

ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

*********
ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

♪ ♫ ♪ ♫ ♪ ♫ ♪ ♫

ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
അടയും ഒരനിതര സായൂജ്യ ലഹരി
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ


ഇവിടെ


വിഡിയോ4. പാടിയതു: യേശുദാസ് & ജാനകിലാലലാ ലലലാലാ ലാലാ ലലാലലാ
(F)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
തളിരുകള്‍ തളികയില്‍ പുളകവും പൂക്കളും
ലാലലാ ലലലാലാ ലാലാ ലലാലലാ
(M)കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
(F)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം

(F)ഓ..വര്‍ഷ ധാരാ തരംഗം
(M)മെയ്യിലും മനസ്സിലും ഹര്‍ഷമാം പ്രസാദം (ഓ..വര്‍ഷ..)
(D)ആകയീ ഹരിതവനം ആനന്ദദായകം
(M)കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ

(M)ഈ.. ദേവ ഗംഗാ പ്രവാഹം
(F)ഈ നറും സമാഗമം ഈ ലതാ നികുഞ്ജം (ഈ..ദേവ... )
(D)നാളെയും സ്മരണകളില്‍ ചായങ്ങള്‍ പൂശുമോ

(F)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
(M) നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
(F)ലാലാ ലലാലലാ..
(D)ലാലാ ലലാലലാ.. ലാലാ ലലാലലാ

ഇവിടെ