Powered By Blogger

Tuesday, July 14, 2009

തിരമാല [1953] കെ. അബ്ദുള്‍ ഖാദര്‍ / ശാന്താ പി. നായര്‍




“ഹെ! കളിയോടമേ പോയാലും നീ സഖീ


ചിത്രം: തിരമാല 1975
രചന: പി. ഭാസ്കരന്‍
സംഗീതം ; വിമല്‍കുമാര്‍
പാടിയതു: കെ. അബ്ദുള്‍ ഖാദര്‍ / ശാന്താ പി.നായര്‍


ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍

തവസ്വര്‍ഗ്ഗ സംഗീതം വിദൂരം സഖീ
സ്വപ്നങ്ങളാല്‍ മോഹനം
ഈ മധുമാസ രജനിയാള്‍ മറയും മുന്‍പേ
അണയാം വിദൂരതീരം
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍

ഓ...ഓ....

ഹേ സുരതാരമേ തൂവുക നീ സഖി
താമര മാലകള്‍ ജലമാകവെ
ഹേ ചുടു വീചികേ മീട്ടുക നീ സഖി
പ്രേമത്തിന്‍ കോമള മണിവീണകള്‍

ഇനി വിസ്മരിച്ചീടാം വിശാലം ജഗം
ദു:ഖങ്ങളാല്‍ ദാരുണം
മനമലര്‍വല്ലിക്കുടിലിലെ പൂങ്കുയിലേ
അരുളൂ മുരളീരവം
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍

അവളുടെ രാവുകള്‍ [1978].. എസ്.ജാനകി





“രാകേന്ദുകിരണങ്ങള്‍
ചിത്രം:: അവളുടെ രാവുകള്‍
രചന: ബിച്ചു തിരുമല
സംഗീതം: എ.ടി.ഉമ്മര്‍
പാടിയത്: എസ്. ജാനകി


രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും-
അവളുടെ രാവുകള്‍(രാകേന്ദു....)

ആലംബമില്ലാത്ത നാളില്‍
അവള്‍ ‍പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറി (രാകേന്ദു... )

ആരോരുമറിയാതെ പാവം
ആരേയോ ധ്യാനിച്ചു മോഹം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ചവച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍
ആകാതെയവള്‍ നിന്നു (രാകേന്ദു...)

പിക് നിക്..[1975] യേശുദാസ്...വാണി ജയറാം



“വാൽ‍ക്കണ്ണെഴുതി വനപുഷ്പം ചൂടി

ചിത്രം : പിക്ക് നിക് [1975]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ് / വാണി ജയറാം

വാൽ‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും
(വാല്‍ക്കണ്ണെഴുതി)


മന്ദാര പൂവിന്‍ മണമുണ്ട്‌ പറക്കും
മാലേയ കുളിർ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദന ലത പോൽ നില്‍ക്കും
വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും
(വാല്‍ക്കണ്ണെഴുതി)


നിൻ പാട്ടിലൂറും തൂവാര മധുവും
നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും
വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിയ്ക്കും
(വാല്‍ക്കണ്ണെഴുതി)

നീലി സാലി [1960] മെഹബൂബ് / ഏ.പി. കോമള

“‍നീയല്ലാതാരുണ്ടെന്നുടെ പ്രണയപുഴയില്‍....

ചിത്രം : നീലി സാലി [1960]
രചന: പി.ഭാസ്കരന്‍
‍സംഗീതം: കെ. രാഘവന്‍
പാടിയതു: മെഹബൂബ് / ഏ.പി. കോമള
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍

നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍

ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍


ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍
പോലുമിന്നുമറന്നല്ലോ ഞാന്‍
നൂലുപോലെ മെലിഞ്ഞല്ലോ
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കുപറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാ