Powered By Blogger

Tuesday, December 8, 2009

അച്ഛൻ 1952 പി. ലീല





വരുമോ വരുമോ ഇനി


ചിത്രം: അച്ഛൻ [1952 ] എം.ആർ. എസ്. മണി
രചന: അഭയദേവ്
സംഗീതം: പി എസ് ദിവാകർ

പാടിയതു: പി ലീല




വരുമോ വരുമോ ഇനി
വരുമോ എൻശുഭകാലം-ഈ
ഇരുൾ മാറും പുലർകാലം

നാഥാ നിൻ കനിവിൻ ദീപമേ നോക്കി
കണ്ണീരിൻ കടലിൽ നീന്തി നീന്തി
കൈകാൽ കുഴഞ്ഞയ്യോ


മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ

അമ്മാ- അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ
കരളിൽ തുടിയ്ക്കുന്നെടാ
ആരോമൽ മകനെ താരാട്ടുവാനെൻ
കൈകൾ പിടയ്ക്കുന്നെടാ

പഴശ്ശി രാജാ 1964 പി.ലീല



പി.ലീല


പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ



ചിത്രം: പഴശ്ശി രാജാ [1964] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: ആർ കെ ശേഖർ

പാടിയതു: പി ലീല

പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ
ചൂടാറില്ലല്ലോ ഞാൻ ചൂടാറില്ലല്ലോ
പണ്ടു പാടിയ മാരകാകളി
പാടാറില്ലല്ലോ ഞാൻ പാടാറില്ലല്ലോ (പാതിരാ...)

പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ
ചൂടാറുള്ളൂ ഞാൻ
പഴശ്ശിയെഴുതിയ വിരഹഗാനമേ
പാടാറുള്ളൂ ഞാൻ എന്നും
പാടാറുള്ളൂ ഞാൻ (പാതിരാ‍....)


അങ്ങു നൽകിയ ചന്ദനത്തംബുരു
എങ്ങനെ മീട്ടും ഞാൻ
കമ്പിയിൽ കൈവിരൽ മുട്ടും നേരം
കണ്ണു നിറയുമല്ലോ എന്റെ
കണ്ണു നിറയുമല്ലോ (പാതിരാ...)






ഇവിടെ

മുടിയനായ പുത്രൻ 1961 പി.ലീല






പൊട്ടിച്ചിരിക്കരുതേ ചിലങ്കേ



ചിത്രം: മുടിയനായ പുത്രൻ [ 1961 ] രാമു കാര്യാട്ട്
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: പി ലീല

പൊട്ടിച്ചിരിക്കരുതേ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ
കെട്ടിപ്പിടിച്ചെന്റെ കൊച്ചുപാദങ്ങളിൽ
പൊട്ടിച്ചിരിക്കരുതേ
ജീവന്റെ ജീവനിൽ നീറുന്ന വേദന
പാവം നീയെന്തറിഞ്ഞു ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ
പൊട്ടാത്ത പൊൻ കമ്പിക്കൂട്ടിൽ കിടക്കുന്ന
തത്തമ്മപൈങ്കിളി ഞാൻ
പുഷ്പസുരഭില വസന്തമണ്ഡപ
നൃത്തം മറന്നുവല്ലോ ചിലങ്കേ പൊട്ടിച്ചിരിക്കരുതേ
വർണ്ണശബള വാസന്തമലരുകൾ
ഒന്നിനൊന്നു പൊഴിഞ്ഞു പോയ്
ശിശിര ശീതള ചന്ദ്രികാമല
ചന്ദനപ്പുഴ മാഞ്ഞുൻപോയ്
അന്ധകാരവിഹാര ഭൂമിയിലാണ്ടു പോയി വേദിക
അന്ത്യനർത്തനമാടിടട്ടെ
വീണിടാറായ് യവനിക

ജീവിതനൗക 1961 പി.ലീല & മെഹ്ബൂബ്






തോർന്നിടുമോ കണ്ണീർ ഇതുപോലെൻ ജന്മം






ചിത്രം: ജീവിതനൗക [ 1961 ] കെ. വെമ്പു
രച: അഭയദേവ്
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: പി ലീല & മെഹ്ബൂബ്



തോർന്നിടുമോ കണ്ണീർ ഇതുപോലെൻ ജന്മം തീർന്നിടുമോ
തോർന്നിടുമോ കണ്ണീർ പ്രിയനായകോടിനി ചേർന്നിടുമോ-

തൂവുകയോകണ്ണീർ അഴലാർന്നകമിഹ നോവുകയോ
തൂവുകയോ കണ്ണീർ വിരഹാകുലയായ് നീ വേവുകയോ

നാലുപാടും ഇരുളാണീ വഴിയേ പോവതെങ്ങിനിയീശാ
നാമിനി ചേർന്നിടും ഉദയം വരുമോ

നിശയിതു പോയ് ഹൃദയേശാ....ഹാ
നിശയിതു പോയ് ഹൃദയേശാ

--തോർന്നിടുമോ...

മമ തനുവിങ്ങും മാനസമങ്ങും
വാഴ്വിദം ഹാ നാഥേ
തനയനുമായ് സല്ലീലം വാഴും സുഖമിയലാൻ
കഴിയാതെ ഹാ സുഖമിയലാൻ കഴിയാതെ

--തൂവുകയോ...

പതിയെ പിരിയും നാരിതൻ ഗതി
അതികഠിനം ഭുവനേ
ശൊകമിതും സുഖമാകാം പ്രിയനേ
ശോകമിതും ചാരേ
മരുവികിലെൻ പ്രിയനേ ചാരേ മരുവികിലെൻ പ്രിയനേ

--തോർന്നിടുമോ....

നവലോകം 1951 പി. ലീല




ഗായകാ ഗായകാ ഗായകാ ഹൃദയ നിലാവിൽ പാടൂ....



ചിത്രം: നവലോകം[1951 ] വി. കൃഷ്ണൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: പി ലീല






ഗായകാ ഗായകാ ഗായകാ
ഹൃദയ നിലാവിൽ പാടൂ
ഗായകാ ഗായകാ ഗായകാ

ശീതളകരങ്ങളാലേ പനിനീർ സുമങ്ങൾ പോലെ
ആശാസുഖങ്ങൾ വീശീ മധുമാസചന്ദ്രലേഖാ (ഗായകാ...)

ഹൃദയേ വിലാസലളിതയായ് ആടാൻ വരൂ കിനാവേ
രാവിന്റെ രാഗസുധയേ ചൊരിയാൻ വരൂ നിലാവേ (ഗായകാ...)

അഴകിൻ നദീവിഹാരീ വരു നീ ഹൃദന്ത തീരേ
ആശാമയൂരമാടാൻ അനുരാഗമാല ചൂടാൻ (ഗായകാ...)





ഇവിടെ

തച്ചോളി ഒതേനൻ 1964 പി. ലീല





കന്നിനിലാവത്ത് കസ്തൂരി പൂശുന്ന


ചിത്രം: തച്ചോളി ഒതേനൻ [ 1964 ] എസ്.എസ്. രാജൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: പി ലീല


കന്നിനിലാവത്ത് കസ്തൂരി പൂശുന്ന കൈതേ കൈതേ കൈനാറീ
കയ്യിലിരിക്കണ പൂമണമിത്തിരി
കാറ്റിന്റെ കയ്യിൽ കൊടുത്താട്ടേ
കാറ്റിന്റെ കയ്യിൽ കൊടുത്താട്ടേ
തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ
ചാമരംവീശേണം ചന്ദനം പൂശണം
ചാരത്തുവന്നാട്ടെ പൂങ്കാറ്റേ

മുത്തുവിതച്ചപോൽ മാ‍നത്തു പൂക്കണ
തെച്ചീ ചെട്ടിച്ചി ചേമന്തി
വീരൻ വരുന്നേരം പൂമാല ചാർത്തുവാൻ
വിണ്ണിലെ താലത്തിൽ പൂ തരേണം



ഇവിടെ

ക്ഷണക്കത്ത് 1990 യേശുദാസ് & ചിത്ര






ആകാശ ദീപമെന്നും..




ചിത്രം: ക്ഷണക്കത്ത്[ 1990 ] റ്റി.കെ. രാജിവ്കുമാർ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ശരത്

പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര


ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (...)





ഇവിടെ


വിഡിയോ

കൽക്കട്ടാ ന്യുസ് 2007 ചിത്ര



അകലെയൊരു ചില്ലമേലേ ആൺകുരുവി പാടിയോ


ചിത്രം: കൽക്കട്ടാ ന്യൂസ് [ 2007 ] ബ്ലെസ്സി
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ദേബ് ജ്യോതി മിശ്ര
പാടിയതു: കെ എസ് ചിത്ര





അകലെയൊരു ചില്ലമേലേ ആൺകുരുവി പാടിയോ
അരികിലിണ വന്നു ചേരാൻ കാതോർത്തുവോ (2)
തൂവൽ ശയ്യമേൽ ഏകനായ് നൊമ്പരം കൊണ്ടവൻ
ഓമൽ പെൺകിളി ചെല്ലുവാൻ വൈകി നീ എന്തിനായ്
എന്തിനായ്....

തെന്നൽ കൈ തലോടും തോഴനാകുന്നെങ്കിലും (2)
പെയ്യും മഞ്ഞു താനേ മേനി മൂടുന്നെങ്കിലും
നിന്റെ വിളി കേൾക്കാൻ പൊള്ളുമിട നെഞ്ചാൽ
പിന്നെയും മിന്നിയോ നീലവനിയിൽ (അകലെ..)


സൂര്യൻ സ്വർണ്ണ നൂലിൻ പന്തലേകുന്നെങ്കിലും (2)
മേട്ടിൽ കാട്ടുപൂവിൻ ചന്തമേറുന്നെങ്കിലും
പോക്കുവെയിൽ മായും താഴ്വരയിലെങ്ങോ
നിന്നെയും തേടിയോ കോടമഴയിൽ (അകലെ..)






ഇവിടെ



വിഡിയോ