Powered By Blogger

Wednesday, August 19, 2009

വെറുതെ ഒരു പിണക്കം ( 1984 ) യേശുദാസ്

മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തെ മാറ്റി വച്ചു

ചിത്രം: വെറുതെ ഒരു പിണക്കം സത്യന്‍ അന്തിക്കാട് [ 1984 ]
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍

പാടിയതു; യേശുദാസ്

മനസ്സേ.......
മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ
മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ
നര്‍ത്തനം ചെയ്തു തളര്‍ന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ
മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ

മാനത്തു മഴവില്ലു കണ്ടാല്‍ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാല്‍
മാനത്തു മഴവില്ലു കണ്ടാല്‍ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാല്‍
പൂങ്കാറ്റിലാടുന്ന പൂവല്ലി കണ്ടാല്‍ കോരിത്തരിക്കും മനസ്സേ
ഒരു ദിവ്യമോഹത്തിന്‍ തേനുമായ് വന്നിട്ടും എന്തേ

മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ

പാണന്‍റെ തുടിയൊച്ച കേട്ടാല്‍ ചിങ്ങരാവിന്‍റെ കുളിരൊന്നു കൊണ്ടാല്‍
പാണന്‍റെ തുടിയൊച്ച കേട്ടാല്‍ ചിങ്ങരാവിന്‍റെ കുളിരൊന്നു കൊണ്ടാല്‍
രാപ്പാടി പാടുന്ന താരാട്ടു കേട്ടാല്‍ താളം പിടിക്കും മനസ്സേ
നിറമുള്ള സ്വപ്നങ്ങള്‍ ഈണമായ് വന്നിട്ടും, എന്തേ

മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ
നര്‍ത്തനം ചെയ്തു തളര്‍ന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ
മനസ്സേ നിന്‍റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വച്ചൂ

വിവാഹിത ( 1970 ) യേശുദാസ്

“സുമംഗലി നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും...

ചിത്രം: വിവാഹിതഎം. കൃഷ്ണന്‍ നായര്‍[ 1970 ]
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍

പാടിയതു: കെ.ജെ.യേശുദാസ്

സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദു:ഖഗാനം...(സുമംഗലീ...)

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ(പിരിഞ്ഞു)
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ, കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ...(സുമംഗലീ ...)

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം(കൊഴിഞ്ഞ...)
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം, എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം...(സുമംഗലി...)

ഇവിടെ

ചുക്ക്.. ( 1973 ) ജയചന്ദ്രന്‍

“ഇഷ്ടപ്രാണേശ്വരി നിന്റെ ഏദന്‍ തോട്ടം...

ചിത്രം: ചുക്ക്[ 1973 ] കെ. സേതു മാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: പി.യചന്ദ്രന്‍

ഇഷ്ടപ്രാണേശ്വരീ നിന്റെ
ഏദന്‍ തോട്ടം എനിക്കു വേണ്ടി
ഏഴാം സ്വര്‍ഗ്ഗം എനിക്കു വേണ്ടി ഇഷ്ടപ്രാണേശ്വരീ..

കുന്തിരിക്കം പുകയുന്ന കുന്നിന്‍ ചെരുവിലെ
കുയില്‍ക്കിളീ ഇണ ക്കുയില്‍ക്കിളീ
നിങ്ങളുടെ ഇടയില്‍ ആണിനോ പെണ്ണിനോ
നിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം ഒരിക്കലും
നിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ (ഇഷ്ട...)

സ്വര്‍ണ്ണ മേഘതുകില്‍ കൊണ്ട് നാണം മറക്കുന്ന
സുധാംഗദേ സ്വര്‍ഗ്ഗ സുധാംഗദേ
ആ പ്രമദ വനത്തില്‍ ആദവും അവ്വയും
അരുതെന്നു വിലക്കിയ കനി തിന്നുവോ ഈശ്വരന്‍
അരുതെന്നു വിലക്കിയ കനി തിന്നുവോ
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ (ഇഷ്ട...)

പാടുന്ന പുഴ ( 1968 ) യേശുദാസ്



“ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ...

ചിത്രം: പാടുന്ന പുഴഎം.കൃഷ്ണന്‍ നായര്‍ [ 1968 ]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ്‌

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
നീ പറയൂ....



ഇവിടെ




വിഡിയോ

താര ( 1970 ) ജയചന്ദ്രന്‍

“നുണക്കുഴിക്കവിളില്‍ നഖ ചിത്രമെഴുതും...


ചിത്രം: താര എം. കൃഷ്ണന്‍ നായര്‍ [ 1970 ]
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: ജയചന്ദ്രന്‍

നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും താരെ താരെ
ഒളികണ്‍ മുന കൊണ്ട് കളിയമ്പെയ്യുന്നതാരെ ആ‍രെ...
അനുരാഗക്കടലില്‍ നിന്നഴകുമായ് പൊങ്ങിയ താരെ ആരെ..
മനസ്സില്വെച്ചെപ്പോഴും നീ ആരാധിക്കുന്ന താരെ ആരെ
ചിരികൊണ്ട് പൂക്കളെ നാണത്തില്‍ മുക്കിയ താരെ ആരെ
ചുടു ചുംബനം കൊണ്ട് മൂടി പുതപ്പിച്ചതാരെ ആരെ
മലര്‍ക്കാലം വിടര്‍ത്തുന്ന മലരമ്പന്‍ വളര്‍ത്തുന്ന താരെ ആരെ
മയക്കം മിഴിയടക്കുമ്പോള്‍ സ്വപ്നം കാണുവതാരെ ആരെ
ശരത്കാല സന്ധ്യകള്‍ അണിയിച്ചൊരുക്കിയതാരെ
സ്വയം വരപന്തലില്‍ മാലയിടാ‍ന്‍ പോണതാരെ
ആരെ.

അങ്ങാടി ( 1980 ) യേശുദാസ്...ജാനകി

“കണ്ണും കണ്ണും നോക്കി നിന്നാല്‍ കരളിന്‍ ദാഹം
ചിത്രം: അങ്ങാടി ഐ.വി. ശശി [1980 ]
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം

പാടിയതു: കെ.ജെ.യേശുദാസ്, എസ്. ജാനകി

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം....(കണ്ണും കണ്ണൂം...)

ലഹരിയെങ്ങും നുരകള്‍ നെയ്യും ലളിതഗാനങ്ങളാല്‍ (2)
കരളിനുള്ളില്‍ കുളിരു പെയ്യും
തളിര്‍ വസന്തങ്ങളില്‍
ഇനിയൊരു വനലത മലരണിയും
അതിലൊരു ഹിമകണമണിയുതിരും...(കണ്ണും കണ്ണും)

നഖശികാന്തം നവസുഗന്ധം നുകരൂ ഉന്മാദമേ(2)
സിരകള്‍ തോറും മധുരമൂറും
ഹൃദയ ലാവണ്യമേ
അസുലഭ സുഖലയമൊരുനിമിഷം
അതിലകമലിയുമൊരിണ ശലഭം (കണ്ണും കണ്ണും)

ആ നിമിഷം ( 1977 ) യേശുദാസ്

“മലരേ മാതളമലരേ, മദനന്‍ മധുപന്‍...

ചിത്രം: ആ നിമിഷം ഐ.വി. ശശി [ 1977 ]
രചന: യൂസഫ് അലി
സംഗീതം; ദേവരാജൻ

പാടിയതു; യേശുദാസ്


മലരേ മാതളമലരേ
മദനൻ മധുപൻ മുരളീലോലൻ
മധുരം നുകരാൻ വരവായീ നിന്നെ
മാറോടു ചേർക്കാൻ വരവായീ

ആയിരം തിരിയുള്ള ദീപം കൊളുത്തി
ആകാശത്തിരുനട തുറന്നൂ (2)
പാവനപ്രേമത്തിൻ പുഷ്പാഞ്ജലിയുമായ്
പാതിരാപ്പൂവുകൾ വിടർന്നൂ
പാതിരാപ്പൂവുകൾ വിടർന്നൂ
(മലരേ..)

അനുരാഗമാദക ലഹരിയിൽ മുഴുകീ
അഭിലാഷവാഹിനിയൊഴുകീ (2)
സ്വർണ്ണത്തിൻ ചിറകുള്ള സ്വപ്ന മരാളങ്ങൾ
സ്വർഗ്ഗ ഗീതങ്ങളായ് പറന്നൂ
സ്വർഗ്ഗ ഗീതങ്ങളായ് പറന്നൂ
(മലരേ..)

രമണന്‍ ( 1967 ) ഉദയ ഭാനു

“വെള്ളിനക്ഷത്രമേ നിന്നെ നോക്കി..

ചിത്രം: രമണന്‍ ഡി.എം പൊറ്റക്കാട് ( 1967 )
രചന: ചങ്ങമ്പുഴ
സംഗീതം: കെ.രാഘവന്‍

പാടിയതു: ഉദയഭാനു

വെള്ളിനക്ഷത്രമേ നിന്നെ നോക്കി..തുള്ളി തുളുമ്പുകയല്ലേ..
മാമക ചിത്തത്തില്‍ അന്നും ഇല്ലാ മാദക വ്യമോഹമൊന്നും..
വെള്ളിനക്ഷത്രമേ നിന്നെ നോക്കി..തുള്ളി തുളുമ്പുകയല്ലേ..
മാമക ചിത്തത്തില്‍ അന്നും ഇല്ലാ മാദക വ്യമോഹമൊന്നും..

കണ്ണീര്‍ കനികകള്‍ മാത്രം..തിങ്ങുമിന്നെന്റെ യാചനപാത്രം..
കണ്ണീര്‍ കനികകള്‍ മാത്രം..തിങ്ങുമിന്നെന്റെ യാചനപാത്രം..
ഈ തുച്ച ജീവിത സ്മേധം മായാന്‍ അത്രമെല്‍ ഇല്ലിനി നേരം..
വെള്ളിനക്ഷത്രമേ നിന്നെ നോക്കി..തുള്ളി തുളുമ്പുകയല്ലേ..
മാമക ചിത്തത്തില്‍ അന്നും ഇല്ലാ മാദക വ്യമോഹമൊന്നും..

വിസ്തൃത ഭാഗ്യ തണലില്‍..എന്നെ വിസ്മരിചേക്കു നീ മേലില്‍..
ഞാനൊരാധകൃതനല്ലേ..എന്റെ സ്ഥാനവും നിസ്സാരമല്ലേ..
വെള്ളിനക്ഷത്രമേ നിന്നെ നോക്കി..തുള്ളി തുളുമ്പുകയല്ലേ..
മാമക ചിത്തത്തില്‍ അന്നും ഇല്ലാ മാദക വ്യമോഹമൊന്നും..

ചന്ദനച്ചോല ( 1975 ) യേശുദാസ്

“ഹൃദയം മറന്നൂ... നാണയതുട്ടിന്റ്റെ കിലുകിലാ


ചിത്രം: ചന്ദനച്ചോല [ 1975 ] ജെസ്സി
രചന: മുപ്പത്ത് രാമചന്ദ്രന്‍
സംഗീതം: കെ ജെ ജോയ്

പാടിയതു: യേശുദാസ്

ഹൃദയം മറന്നൂ... നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍...
സ്നേഹബന്ധം..ആ സ്നേഹബന്ധം ഈ ലോകയാഥാത്ഥ്യമേ...
ഈ ലോകയാഥാത്ഥ്യമേ......

അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു
കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി..
താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്‍...
സൌഹൃദം പോറല്‍ വരുത്തിവെച്ചു..
പോറല്‍ വരുത്തിവെച്ചു..

(ഹൃദയം മറന്നൂ)

ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി...
നാളുകള്‍ പൊഴിയും ആളുകള്‍ മറയും
തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും
മണ്ണില്‍ മറഞ്ഞുപോകും..

(ഹൃദയം മറന്നൂ)

കുട്ടി കുപ്പായം ( 1964 ) ജിക്കി

“വെളുക്കുമ്പോള്‍കുളിക്കുവാന്‍ പൊകുന്ന


ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം കൃഷ്ണന്‍ നായര്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്

പാടിയത്:എ പി കോമള

വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ - കൊച്ചു -
കിളിച്ചുണ്ടൻ‌മാമ്പഴം കടിച്ചും കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ - എന്നോടു കിന്നാരം പറഞ്ഞവനേ

കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
കാതിന്ന് മധുവാണ് - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് - എന്റെ
കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതുമൊരുമിച്ചു വളർന്നതും
ഒരുത്തനുമറിയില്ല - എങ്കിലും
ഒഴുകുമീയാറ്റിലെ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം ഈ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം

അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ
കളിപ്പുര വെച്ചില്ലേ - പണ്ട്
കരിഞ്ചീരയരിഞ്ഞിട്ടു കണ്ണൻ‌ചിരട്ടയിൽ
ബിരിയാണി വെച്ചില്ലേ നമ്മള്
ബിരിയാണി വെച്ചില്ലേ

കളിയാടും സമയത്ത് മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ എന്നെ കാനേത്തു കഴിച്ചില്ലേ
ചെറുപുതുക്കപ്പെണ്ണുങ്ങൾ വന്ന്
പുത്തിലഞ്ഞിപ്പൂക്കൾ കൊണ്ട്
പതക്കങ്ങളണിയിച്ചില്ലേ - എന്നെ
പതക്കങ്ങളണിയിച്ചില്ലേ
(വെളുക്കുമ്പം)