Powered By Blogger

Thursday, January 5, 2012

ആൽബം: ഗസ്സലുകൾ: "ശരറാന്തൽ"





ആൽബം: ശരറാന്തൽ [ 2009] മുഹ്സിൻ
രചന: ഷൌക്കത് ആലി, ഷനാവാസ് കോനാരത്ത്, ഷഹിദ്, സുരെഏഷ്, സഗീർ,


1. പാടിയതു: ഷാഹ്ബാസ് അമൻ



ആരോരുമില്ലാത്തൊരീ സദനത്തില്‍
ആരു കൊളുത്തിയീ ശരറാന്തല്‍ (2)
മൂകത മൂടിയൊരിടനാഴികളില്‍ ഹാ...(2)
ആരുടെ നൂപുര മണിനാദം
(ആരോരുമില്ലാത്തൊരീ......)

തൂമഞ്ഞുതിരും താഴ്വാരങ്ങള്‍
തിരി വെച്ചകലേ താരാപഥവും (2)
ആരാണാരാണീ ചൈത്രരാവില്‍ ആ... (2)
പ്രേമസുരഭിയാം പൂങ്കുടിലില്‍
(ആരോരുമില്ലാത്തൊരീ......)

താനേയുതിരും നാദ ശതങ്ങള്‍
ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2)
ആരോ ആരോ വരുമെന്നോര്‍ത്തീ ആ...
ആരാണാരോ വരുമെന്നോര്‍ത്തീ
വാതില്‍ തുറന്നീ പാതിരാവില്‍
(ആരോരുമില്ലാത്തൊരീ......)


AUDIO





2. പാടിയതു: നിലമ്പൂർ ശാന്തി


ഒരിക്കൽ പറഞ്ഞു ഒരോർമ്മയായ് പിന്നെ
അറിയില്ല അറിയില്ല എന്നെ (2)
ആ ഗസലും അതിൻ നീലിമയും
ആരാർദ്രമാക്കി പിന്നെ
ആരാർദ്രമാക്കി പിന്നെ
(ഒരിക്കൽ...)

ഓരോ മഴയിലും മന്ത്രമായ് മായാതെ
മായാതൊരോർമ്മയായ് പിന്നെ
പിന്നെ പറഞ്ഞു അറിയില്ല എന്നെ (2)
പിന്നെ പറഞ്ഞു നീ അറിയില്ല എന്നെ
(ഒരിക്കൽ...)

അവൻ വന്നൂ ആകാശം തന്നൂ
അലിവിന്റെ ആർദ്ര നീലാകാശം
അവനതിൻ പട്ടു ചേലയിൽ തന്നു
പ്രേമത്തിൻ പ്രതിശ്രുത ഭാവം
എങ്കിലും ഒരോർമ്മയായ് ഒരിക്കൽ പറഞ്ഞു നീ
അറിയില്ല അറിയില്ല എന്നെ
അറിയില്ല അറിയില്ല എന്നെ
(ഒരിക്കൽ...)


AUDIO




3. പാടിയതു: ശ്രീനിവാസ്


അട വെച്ചു വിരിയാന്‍ വീണു നടക്കാന്‍
ചിറകു മുളച്ചു പറക്കാനെന്ന പോല്‍ (2)
പ്രണയ മധുരിത നോവ് വിളിച്ചിട്ടും
കനവുകളുറക്കം വിട്ടുണരാനെന്ന പോല്‍
ഒരുപാടു നാള്‍ ഞാന്‍ കാത്തിരുന്നൂ
ആദ്യത്തെ ഗസല്‍ പിറക്കാന്‍
ആദ്യത്തെ ഗസല്‍ പിറക്കാന്‍
(അട വെച്ചു ......‍)

കൊതിയോടെ വിതയിട്ട മോഹമാം വിത്തുകള്‍ (2)
ഒരു കുഞ്ഞുപൂവായ് ചിരിക്കാനെന്ന പോല്‍ (2)
വേനല്‍ക്കുടീരത്തില്‍ പൊള്ളുന്ന വേഴാമ്പൽ
പുതുമഴ പെയ്ത് നനയാനെന്ന പോല്‍
ഒരുപാടു കദനങ്ങള്‍ കോര്‍ത്തിരുന്നു
ആദ്യത്തെ ഗസല്‍ പിറക്കാന്‍
ആദ്യത്തെ ഗസല്‍ പിറക്കാന്‍
(അട വെച്ചു ......‍)

നിനവിന്‍റെ മതില്‍പുറ വെണ്‍മയില്‍ തുളുമ്പിയ
എണ്ണച്ചായം ഉണങ്ങാനെന്ന പോല്‍ (2)
പർദ്ദക്കറുപ്പിട്ട് താഴിട്ട നിന്‍മുഖം
നീളാ ചെരാതായി വിരിയാനെന്ന പോല്‍ (2)
ഒരുപാടു നാള്‍ ഞാന്‍ കാത്തിരുന്നു
ആദ്യത്തെ ഗസല്‍ പിറക്കാന്‍
ആദ്യത്തെ ഗസല്‍ പിറക്കാന്‍
(അട വെച്ചു ......‍)


AUDIO


4. പാടിയതു: ടി. ഏ. ഷഹീദ്


നിലാക്കണമിറ്റിറ്റ് നിറയും കുളിരുമായ്
നിന്നു വിതുമ്പുന്നൊരോര്‍മ്മ
പച്ചിലച്ചാര്‍ത്തുകള്‍ തഴുകിയുണര്‍ത്തുന്ന
മൃദുരവമായിന്നൊരോര്‍മ്മ
നീയെന്നൊരോര്‍മ്മ
മധുരമാം മധുരമാം ഓര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)

വാതിലടച്ചിട്ടും പിന്നെയും പിന്നെയും
മുട്ടി വിളിക്കുന്നൊരോര്‍മ്മ (2)
രാക്കാറ്റിലറിയാതെ പടരുന്ന പ്രേമത്തിന്‍
പരിമളമായിന്നൊരോര്‍മ്മ ഒരോര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)

കസവണിപ്പാവാട ഞൊറികളില്‍ കൊലുസിട്ട
പദചലനമായിന്നൊരോര്‍മ്മ (2)
ഓരിലക്കുമ്പിളില്‍ ചന്ദനം ചാലിച്ച്
ചിരി തൂകി നില്‍ക്കുന്നൊരോര്‍മ്മ ഒരോര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)

ഇനിയില്ലയെന്നൊരു തീരാത്ത നൊമ്പരം
കണ്ണീരു പെയ്യുന്നൊരോര്‍മ്മ (2)
എത്ര പറഞ്ഞിട്ടും നിറയാത്ത മൗനത്തിന്‍
ആഴമായി നീയെന്നൊരോര്‍മ്മ ഒരോര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)


AUDIO


5. പാടിയതു: മഞ്ജരി

കളിവീടിനുള്ളില്‍ നിലാവില്‍
പറയാനിരുന്നു തമ്മില്‍
പറയാത്ത കദനങ്ങളുള്ളില്‍
പറയാന്‍ കഴിയാതെ നമ്മള്‍
(കളിവീടിനുള്ളില്‍ ....)

കളിപ്രായമായിരുന്നു
എന്നാലും മധുരമാം അധരചിത്രങ്ങള്‍ (2)
പണ്ടേ വരച്ചതെന്നാലും
ഇന്നും മായ്ക്കാനാവാതെ കാലം (2)
(കളിവീടിനുള്ളില്‍ ....)

ഒരു ജ്വാലയില്‍ പറന്നിറങ്ങീ
മധു തേടി രാശലഭം (2)
ഉള്ളോടു ചേര്‍ത്തു വെച്ചൂ മധുരം
എന്നോ ഉറുമ്പരിച്ചു പ്രണയം (2)
(കളിവീടിനുള്ളില്‍ ....)


AUDIO





6. പാടിയതു: ഷാഹ്ബാസ് അമൻ

കണ്ണീർ കലർന്നൊരു സ്വപ്നങ്ങൾ വിൽക്കുവാൻ
അന്നൊരാൾ ഈ വഴി വന്നു (2)
സ്വർഗ്ഗത്തിൻ ദൂതുമായ് ഭൂമിയെ തേടി (2)
പ്രണയത്തിൻ ദ്വീപിലലഞ്ഞു
എന്നെന്നുമീ ഹരിതഭൂമിക്കു പാടുവാൻ
മധുമയരാഗങ്ങൾ തന്നൂ
(കണ്ണീർ...)

നീലക്കടലിന്റെ തീരാത്ത വേദന
ശ്രുതി ചേർന്നൊരാകാശമായ്
ശ്രുതി ചേർന്നൊരാകാശമായ് (നീലക്കടലിന്റെ..)
വിരഹത്തിൻ നോവുമായ് വിജനതീരങ്ങളിൽ
ആരെയോ ആരെയോ കാത്തിരുന്നു (2)
ഇന്നെന്നും മധുരിമ മേഘമേ
നീ മാഞ്ഞൊരാ സ്വർഗ്ഗമേ (2)
(കണ്ണീർ...)

നീലച്ചെരാതുകൾ കണ്ണടയ്ക്കാത്തൊരു
രാവിന്റെ മധുശാല തോറും (2)
സുറുമയിട്ടൊരോർമ്മകൾ നെഞ്ചോടു ചേർത്തു നിൻ
മധുപാത്രമേറെ നിറച്ചു
ഏഴു സ്വരങ്ങളീൽ തോരാതെ തോരാതെ (2)
പെയ്യുന്നു നീയെന്നൊരോർമ്മ
അന്നൊരാൾ ഈ വഴി വന്നു
(കണ്ണീർ...)


AUDIO




7. പാടിയതു: ശ്രീനിവാസ്


മഴയൊന്നു മുത്തവേ മണ്ണിന്‍ മനമൊരു
നനവാര്‍ന്ന നാണത്തിന്‍ പൂക്കളമായി (2)
മിഴികൂമ്പി നില്‍ക്കുന്ന പൂക്കളോരോന്നിനും
നിറയുന്നതേതു സുഗന്ധം
നിന്‍റെ വാടാത്ത പ്രേമസൗഗന്ധം
(മഴയൊന്നു മുത്തവേ...)

ഗതകാലമോര്‍മ്മകള്‍ പൂത്ത നിലാവിന്‍റെ
നെറുകയില്‍ ചുംബിച്ചും സന്ധ്യ നില്‍ക്കേ (2)
വഴി തെറ്റിയെത്തിയ കരിയിലക്കുരുവികൾ
ക്കൊരുപാടു കഥകളുണ്ടോമനിക്കാന്‍ (2)
(മഴയൊന്നു മുത്തവേ...)

കവിളില്‍ തളിരിട്ട മുന്തിരിത്തോപ്പുകള്‍
മധുരമോഹങ്ങള്‍ ചൊരിഞ്ഞ കാലം (2)
സിരകളില്‍ നുരയിട്ട പ്രണയമന്ദാരങ്ങള്‍
ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ
ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ
(മഴയൊന്നു മുത്തവേ...)



AUDIO




8. പാടിയതു: നിലമ്പൂർ ശാന്തി



ആരോരുമില്ലാത്തൊരീ സദനത്തില്‍
ആരു കൊളുത്തിയീ ശരറാന്തല്‍ (2)
മൂകത മൂടിയൊരിടനാഴികളില്‍ ആ..ആ..ആ...
മൂകത മൂടിയൊരിടനാഴികളില്‍
ആരുടെ മുരളീസ്വരരാഗം
(ആരോരുമില്ലാത്തൊരീ......)

തൂമഞ്ഞുതിരും താഴ്വാരങ്ങള്‍
തിരി വെച്ചകലേ താരാപഥവും (2)
ആരാണാരാണീ ചൈത്രരാവില്‍ ആ... (2)
പ്രേമസുരഭിയാം പൂങ്കുടിലില്‍
(ആരോരുമില്ലാത്തൊരീ......)

താനേയുതിരും നാദ ശതങ്ങള്‍
ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2)
ആരോ ആരോ വരുമെന്നോര്‍ത്തീ ആ...
ആരാണാരോ വരുമെന്നോര്‍ത്തീ
വാതില്‍ തുറന്നീ പാതിരാവില്‍
(ആരോരുമില്ലാത്തൊരീ......)



AUDIO




9. പാടിയതു: രാജു


പറയാതെ പോയി മോഹങ്ങൾ
മറുവാക്കു തേങ്ങീ മാനസം (2)
സമയമാം നിഴൽ നീളുന്നു പിന്നെയും (2)
ഈ സായംസന്ധ്യയിൽ മൂകമായ്
(പറയാതെ...)

ഇന്നലെ ഈ വഴി ഇങ്ങനെ പറഞ്ഞു
ഇതിലേ പോയ് അവളും വസന്തവും (2)
നീയും ഞാനും ഈ കരിയിലകളും (2)
പൊയ്പ്പോയ ഗ്രീഷ്മത്തിൻ ഓർമ്മകൾ മാത്രം
(പറയാതെ...)

ഒടുവിലെ കണ്ണീരു വറ്റും വരെ
ഇന്നലെ തേങ്ങിയ പുഴ പറഞ്ഞു (2)
വരുമിന്നു മുകിൽ ആ...ആ...ആ...
വരുമിന്നു മുകിൽ വരുമിന്നു മുകിൽ
ഒക്കത്തൊരു കുടവുമായ്
നെഞ്ചിലെ ചിതയിൽ അമൃതൊഴുക്കാൻ
(പറയാതെ..)



AUDIO


10. പാടിയതു: ഷാഹ്ബാസ് അമൻ


ഒരോർമ്മയിൽ നനഞ്ഞൊരാ നിലാവുറങ്ങിയോ
തളിർ ചില്ലമേൽ കുളിരും പുണർന്നു രാവും മയങ്ങിയോ
(ഒരോർമ്മയിൽ...)

വിമൂകമാം ത്രിസന്ധ്യയായ്
അകന്നകന്നു പോകയോ
നീ പറന്നകന്നു പോകയോ (2)
വിലോലമായ് ഹാർമ്മോണിയത്തിൽ
വിരൽ തഴുകി നീ അരികിലോ
ഗസൽ നാളമായെൻ നെഞ്ചിലോ
(ഒരോർമ്മയിൽ...)

പാടാൻ മറന്ന മൗനങ്ങൾ
തേടുന്നുവോ പ്രിയ ബാസുരി (2)
തബലയിൽ താളം പിടയുമ്പോഴും (2)
സിതാറിൽ നിൻ കൊഞ്ചലോ സഖീ
(ഒരോർമ്മയിൽ...)


AUDIO

മലയാളം ഗസ്സലുകൾ:: ചിത്ര - ഹരിഹരൻ [10]







1. പാടിയതു: ഹരിഹരൻ

ഗസൽ മൈന പാടിയോ (2)
രാവിൽ ഏകയായ്
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

റമദാനിൻ ജാലകങ്ങൾ
മണിത്തെന്നൽ നീർത്തുകയോ (2)
കുളിർ മൊഞ്ചിൻ പൂമ്പുതപ്പിൽ
മയങ്ങാത്ത മാരനാരോ
ഇശൽ തേൻ നിലാവിലെ(2)
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

മഴ മീട്ടും തംബുരുവിൽ
മൊഹബത്തിൻ ചാരുതയോ (2)
തഴുതിട്ട മാനസത്തെ
തുറന്നെന്നെ പുൽകുമാരോ
ഇശൽ തേൻ നിലാവിലെ(2)
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

AUDIO



2. പാ‍ടിയതു: ചിത്ര


ചെറുതൂവലിന്റെ തണലില്‍
തനു ചേര്‍ന്നിരുന്ന പകലില്‍
ഒരു നോക്കിലെന്നെ അറിയും
സുഖജന്മ സൗഹൃദമേ
(ചെറുതൂവലിന്റെ ......)


അകലെ വിടര്‍ന്ന മലരിന്‍
മധു തേടി ശലഭമലയേ (2)
ഒരു നോക്കിലെന്നെ അറിയും
സുഖജന്മ സൗഹൃദമേ
(ചെറുതൂവലിന്റെ ......)

പതിയെ പറന്ന ഹൃദയം
പറയാതെ പാതി തളരേ (2)
ഒരു നോക്കിലെന്നെ അറിയും
സുഖജന്മ സൗഹൃദമേ
(ചെറുതൂവലിന്റെ ......)


AUDIO



3. പാടിയതു: ഹരിഹരൻ

മയില്‍പ്പീലി ഞാൻ തരാം
മറക്കാതിരിക്കാനായ്
തിരികേ ഞാനെത്തുമ്പോൾ
കിളിവാതിൽ തുറന്നെന്നെ വിളിക്കാമോ
(മയില്‍പ്പീലി...)

പാതിമയക്കത്തിൽ പാതിരാ നേരം
പൊന്നിൻ കിനാവാണു നീ
പതിനേഴു തികയാത്ത മോഹങ്ങൾക്കായിരം
മോതിരം ചാർത്താമോ നീ
മോതിരം ചാർത്താമോ
(മയില്‍പ്പീലി...)

നീലവെളിച്ചത്തിൽ നീല വെളിച്ചത്തിൽ
നീല വെളിച്ചത്തിൽ നീന്തവേ
നീയും എന്നെ കിനാക്കണ്ടുവോ
എന്നെ കിനാക്കണ്ടുവോ
നിശ പോലുമറിയാതെ ആത്മാവിൽ ആദ്യമായ് (2)
സ്പന്ദനം ഏകാമോ
(മയില്‍പ്പീലി...)

AUDIO


VIDEO




4. പാടിയതു: ചിത്ര


പൂങ്കിനാവിലെ വിദൂര താരമേ (2)
താന്തമായ് തരളമായ് (2)
തഴുകാൻ വരുമോ
(പൂങ്കിനാവിലെ...)

അതിദൂരയാത്രയിൽ
സഹവാസ സംഗീതമായ് (2)
ജന്മാന്തരങ്ങൾ തോറും
നിറയീലയോ
ഹൃദയത്തിൽ നീ വിടർത്തും
പനിനീർ വസന്തകാലം
പങ്കിടാനിനിയും നീ
വിളിക്കീലയോ.. ഓ..
(പൂങ്കിനാവിലെ...)

പടിവാതിൽ ചാരിയിട്ടും
ഒരു മാത്രയിന്നെൻ മനം
പകലോല താളം കേൾക്കാൻ
വന്നീലയോ
മനസ്സിന്റെ വാനിടത്തിൽ
ഇനിയും വിലോലമായി
കനവിലെ സൂര്യനായ് നീ നിറയീലയോ.. ഓ..
(പൂങ്കിനാവിലെ...)

AUDIO



5. പാടിയതു: ചിത്ര


മേഘമായ് പെയ്യുന്നതേതു മോഹം
നെഞ്ചിൽ വിലോലമാം ഏതു രാഗം (2)
കാറ്റിന്റെ കൈവിരൽ തൊട്ട നേരം (2)
കവിതയായ് വിടരുന്നു പ്രണയഭാവം
(മേഘമായ്...)

പാൽമഞ്ഞു പൊഴിയും പുലർകാല വനിയിൽ
പലനാളും നിന്നെ ഞാൻ ഓർത്തിരുന്നു
നിറസന്ധ്യ വന്നെൻ കാതിൽ മൊഴിയും
നീയും ഞാനും വിരഹാർദ്രരല്ലേ
(മേഘമായ്...)

മലർവാക വിരിയും മധുമാസ വനിയിൽ
മിഴി പാകി നിന്നെ ഞാൻ നിനച്ചിരുന്നു
വിധി തന്ന നോവിൻ ഈണം തുടിച്ചു
നീയും ഞാനും പിരിയേണ്ടതല്ലേ
(മേഘമായ്...)


AUDIO




6. പാടിയതു: ചിത്ര & ഹരിഹരൻ


ഗസൽ മൈന പാടിയോ (2)
രാവിൽ ഏകയായ്
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

റമദാനിൻ ജാലകങ്ങൾ
മണിത്തെന്നൽ നീർത്തുകയോ (2)
കുളിർ മൊഞ്ചിൻ പൂമ്പുതപ്പിൽ
മയങ്ങാത്ത മാരനാരോ
ഇശൽ തേൻ നിലാവിലെ(2)
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

മഴ മീട്ടും തംബുരുവിൽ
മൊഹബത്തിൻ ചാരുതയോ (2)
തഴുതിട്ട മാനസത്തെ
തുറന്നെന്നെ പുൽകുമാരോ
ഇശൽ തേൻ നിലാവിലെ(2)
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

AUDIO


7. പാടിയതു: ചിത്ര / വിശ്വജിത്


പാടാതെ പോകയോ
പാടാതെ പോകയോ പ്രണയാർദ്ര ഗീതം
പാടാതെ പോകയോ പ്രണയാർദ്ര ഗീതം
നിഴൽ വീണ രാവിൽ മറയുന്നു നീ ദൂരേ ദൂരേ
(പാടാതെ പോകയോ...)

മഴ പോലെ പെയ്യും സ്മൃതികൾ
മനസ്സിന്റെ തീരാകദനം
കളിവാക്കു മെല്ലെച്ചൊല്ലാൻ
അരികിൽ നീ പോരാമോ
(പാടാതെ പോകയോ...)

ശശിലേഖ മാഞ്ഞ നിശയിൽ (2)
തളരുന്നു തോരാമിഴികൾ
ഒരു നുള്ളു സ്നേഹമേകാൻ
അരികിൽ നീ പോരാമോ
(പാടാതെ പോകയോ...)

AUDIO


8. പാടിയതു: ഹരിഹരൻ


വിരഹവീണേ വിതുമ്പിടാതെ
വിടരുന്നതാശകൾ
ഇനി നിരാശകൾ
(വിരഹവീണേ....)

പറഞ്ഞതാകെയും പതിരു പോലെയായ്
വിടർന്ന ജീവിതം തളർന്നു പോകയായ് (2)
പഴയൊരോർമ്മ തൻ ചെറുകരിപ്പൂമണം
നിനക്കായ് നിനക്കായ്....
(വിരഹവീണേ....)

അരുണവീഥിയിൽ കദനയാമമായ്
അനന്ത സാഗരം അകന്നു പോകയായ്
പകരം നൽകുവാൻ ഒരു തരി സാന്ത്വനം
നിനക്കായ് നിനക്കായ്....
(വിരഹവീണേ....)

AUDIO



9. പാ‍ടിയതു: ചിത്ര [ രചന: ഡോക്ടർ. വിനോദ് തമ്പി }


അറബിക്കഥയിലെ രാജകുമാരാ രാജകുമാരാ
അറബിക്കഥയിലെ രാജകുമാരാ
സ്വപ്നാടനത്തിൽ നീ തേടുവതാരേ
മൂവന്തി പാൽ ചൊരിയുമീ രാവിൽ
മൽഹാർ പാടി നീ പോവതെങ്ങോ
(അറബിക്കഥയിലെ...)

മീന ശൈത്യം പേറുമീ താഴ്വരയിൽ
നീ തേടും ഹൃദയരാഗമിന്നെവിടെ (2)
മൂവന്തി പാൽ ചൊരിയുമീ രാവിൽ
മൽഹാർ പാടി നീ പോവതെങ്ങോ
(അറബിക്കഥയിലെ...)

നടന്നകന്നു നടന്നകന്നു
ചക്രവാളം വരെയെന്നിട്ടും
നീ തേടും സ്വപ്ന മയൂഖമിന്നെവിടെ (2)
മൂവന്തി പാൽ ചൊരിയുമീ രാവിൽ
മൽഹാർ പാടി നീ പോവതെങ്ങോ
(അറബിക്കഥയിലെ...)

AUDIO