Wednesday, May 2, 2012

സലിൽ ചൌധരി: മലയാളം ഹിറ്റുകൾ [10]
സലിൽ ചൌധരി: മലയാളം ഗാനങ്ങൾ

1.

ചിത്രം : ദേവദാസി [1979]
രചന: ഓ.എൻ.വി.
പാടിയതു: സബിത ചൌധരി

ഇനി വരൂ തേൻ നിലാവെ
ജീവശാഖി പൂവ് ചൂടും
കുളിരേ തേൻ നിലാവെ...
ഇനിവരൂ... തേൻ നിലാവെ...

ഇന്രനീല ഹൊരിയും ദീപമേന്തി
നീയെങ്ങു പോയ് നിന്റെ രാജാങ്കണം
എന്റെ വാഴ്വും ഇരുട്ടിൽ താണു പോയ്
വരദാനംവേണം..
വരദാനംവേണം വധു പോൽ വാ നിലാവെ
ഇനിവരൂ... തേൻ നിലാവെ...
മൌന സംഗീതമുതിരും വീണയല്ലെ മീട്ടുന്നു നീ
വിണ്ണിൻ ആരോമലെ നീയും ഏതോ കിനാവായ് മായുമൊ?
ഹൃദയാകാശമേ...
ഹൃദയാകാശമേ ഉണരൂ ഈ നിലാവിൽ....
ഇനിവരൂ... തേൻ നിലാവെ...


AUDIO
2.
ചിത്രം: തുമ്പോളി കടപ്പുറം
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: കെ ജെ യേശുദാസ്


കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)


തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
ഒരു നാടൻപാട്ടായിതാ ....
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)


AUDIO


VIDEO


4.

ചിത്രം: തുലാവർഷം
രചന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
സംഗീതം: സലിൽ ചൗധരി
പാടിയതു: എസ് ജാനകി


സ്വപ്നാടനം ഞാൻ തുടരുന്നു എന്റെ
സ്വപ്നാടനം ഞാൻ തുടരുന്നൂ
വിട തന്നാലും വിട തന്നാലും
എന്റെ വിരഹ ദു:ഖ സ്മരണകളേ ( സ്വപ്നാ..)

വിടരും മുൻപേ കൊഴിയുന്നൂ രാഗം
വിരൽ തൊടും മുൻപേ വിതുമ്പുന്നൂ
അടുക്കും മുൻപേ അകലുന്നൂ മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നു ( സ്വപ്നാടനം...)

തനിച്ചിരിക്കുമ്പോൾ മിഴി പൊത്തുന്നൂ
തിരിഞ്ഞു നോക്കുമ്പോൾ മറയുന്നൂ
അടുക്കും മുൻപേ അകലുന്നു മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നൂ... ( സ്വപ്നാടനം....)

AUDIO


VIDEO ' yamune nee ozhukoo'

5.
ചിത്രം: ചുവന്ന ചിറകുകൾ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: എസ് ജാനകിയാമിനീ ദേവീ യാമിനീ പാടൂ നീ എൻ കഥ
എന്റെ ദുഃഖം നിന്റെ കൺകളിൽ
കണ്ടു ഞാൻ ആയിരം താരകപ്പൂക്കളായ് ( യാമിനീ)

ഏതോ വിഭാതത്തിൽ വിളിച്ചുണർ‌ത്തീ
ചുടുകാറ്റു ചുംബിച്ചു പതിതയായ് ഞാൻ
എൻ കഥകൾ പാടീ നീയും ശ്യാമവർ‌‍ണ്ണയായ്
എന്റെ ബാഷ്പമുത്താഹാരം അണിയൂ നീ (യാമിനീ)

ഏതോ വികാരത്തിൻ വിലാസകേളി
ചിലങ്കകൾ കേഴുമീ പദങ്ങളാടീ
എന്റെ പാപമയൂരത്തിൻ പീലിചൂടുവാൻ
എന്റെ കാൽക്കൽ വീണോരെല്ലാം പിരിഞ്ഞുപോയീ ( യാമിനീ)


AUDIO

6.

ചിത്രം: സ്വപ്നം
രചന : ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: എസ് ജാനകി

ശാരികേ എൻ ശാരികേ
മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...

ഞാനൊരു ഗാനമായീ വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി
ദേവതയായീ ശാരികേ...എൻ ശാരികേ

ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാല പൂത്തൂ
കതിരോല കാറ്റിലാടീ
പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ....

AUDIO

7.

ചിത്രം: അന്തിവെയിലിലെ പൊന്ന്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു:: കെ ജെ യേശുദാസ്


ശ്രാവണം വന്നു നിന്നെ തേടി
ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം
ഋതുഗാനം മുളന്തണ്ടിൽ മൂളി
എതിരേൽക്കും മലർസന്ധ്യപോൽ
പോരൂ നീ (ശ്രാവണം വന്നു..)
എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ
എന്റെ നെഞ്ചും വീണയാക്കി
പാടുന്നാരോ സഖീ (2..)
നീയാം ശ്രീരാഗം തേടുന്നു ഞാൻ
എന്റെ മൗനങ്ങളിൽ ഏതു ചക്രവാകം
ആരെയാരെ തേടി ദൂരെ കേഴുന്നു (ശ്രാവണം വന്നു..)

പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ
പൂമുത്ത്‌ തേടുന്നു ഞാൻ! (2.)
ആടും ശ്രീപാദം തേടുന്നു ഞാൻ ദുഃഖതീരങ്ങളിൽ
ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു (ശ്രാവണം വന്നു..)


AUDIO


8.


ചിത്രം: പുതിയ വെളിച്ചം
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സലിൽ ചൗധരി
പാടിയതു:: എസ് ജാനകി

മനസ്സേ നിൻ പൊന്നമ്പലം മകര സംക്രമം നിത്യം
മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാൻ
അലർ വാടും സ്വപ്നങ്ങളാൽ അണിയിച്ചു നിറമാല്യം
അഴലിന്റെ മകളേ നീ അറിയില്ലെന്നോ ( മനസ്സേ)

ശരണം നീയല്ലാതാരീ ശരശയ്യയിൽ
വെളിച്ചം നീയല്ലാതെ ഈ ഇരുൾ‌മാളത്തിൽ (2)
പന്തളബാലകനേ അലിയുകില്ലേ
പമ്പാവാസനേ ദയ ചൊരിയുകില്ലേ (മനസ്സേ)

കദനത്തിൻ കരിമല കടന്നവൾ ഞാൻ
കണികാണുകില്ലേ മുൻപിൽ കനകജ്യോതി
നിന്റെ പൂങ്കാവനത്തിൽ എനിക്കായൊരു
പുണ്യമലർ പോലുമിനി വിടരുകില്ലേ (മനസ്സേ)


AUDIO


9.
ചിത്രം: ചുവന്ന ചിറകുകൾ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: കെ ജെ യേശുദാസ്

നീയൊരോമൽ കാവ്യ ചിത്രം പോലെ (2)
നീയൊരോമൽ ആമ്പൽപ്പൂവിൻ മിഴിയിലെ നാണം പോലെ
സ്വർണ്ണസന്ധ്യപോലെ
ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ)

മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2)
കണ്ണിൻ നീലനീല വാനിൽ പാടിപ്പാടി
വെള്ളിൽക്കിളി പോലെ പറന്നു ഞാൻ
നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ)

നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2)
ചേതോഹരിയാകും ഏതോ ദാരുശില്പം
ആരോ ഉയിരേകി ഉണർന്നു നീ
എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)AUDIO

10.
ചിത്രം: സ്വപ്നം
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: വാണി ജയറാം


സൌരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൌഗന്ധികമാണീ ഭൂമീ അതിൻ
സൌവർണ്ണപരാഗമാണോമലേ നീ

അതിൻ സൌരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം

നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൌന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
എൻ ജീവനോലുന്ന സിന്ദൂരമെന്നൊ
എന്നാത്മ സംഗീതമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും ( സൌരയൂഥത്തിൽ)

നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും
ചൂടാത്തെ പൂവിന്റെ നിശ്വാസമെന്നൊ
നിശ്വാസസൌഗന്ധമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും (സൌരയൂഥത്തിൽ)AUDIO