Powered By Blogger

Monday, January 4, 2010

നീലഗിരി [ 1991] ചിത്ര






തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ...

ചിത്രം: നീലഗിരി [ 1991] 0ഐ.വി. ശശി
രചന: മരഗത മണി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ എസ് ചിത്ര


തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടിൽ...)


ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ
ഏതോ കൈവിരൽ കരിമഷിയെഴുതുന്നു കണ്ണിമയിൽ
മനസ്സിലെ പരിമളം പുതുമയാർന്ന പൂക്കളിൽ
നിറയുമീ നിമിഷമേ വരിക നീ തേൻ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)

ദൂരെ പൊൻ മുകിൽ വരമഞ്ഞളണിയുന്ന വൻ മലയിൽ
ഏതോ തെന്നലിൽ ശ്രുതിലയമൊഴുകുന്ന മർമ്മരങ്ങൾ
കതിരിടും കനവുകൾ പുളകമാർന്ന വേളയിൽ
അലിയുമീ നിമിഷമേ വരുക നീ തേൻ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)



ഇവിടെ




വിഡിയോ

വിവാഹിത [1970] യേശുദാസ്





മായാജാലക വാതിൽ തുറക്കും


ചിത്രം: വിവാഹിത [ 1970 ] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്






മായാജാലക വാതിൽ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ നിങ്ങൾ
മഞ്ജുഭാഷിണികൾ
(മായാജാലക...)

പുഷ്യരാഗ നഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്പോയ വസന്തവും വസന്തം നൽകിയ
സ്വപ്നസഖിയുമെന്നിൽ ഉണർന്നുവല്ലോ
ഉണർന്നുവല്ലോ
(മായാജാലക...)

തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ
രത്നങ്ങളാക്കിയെനിക്കേകുമ്പോൾ
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയ പ്രതീക്ഷകൾ
സ്വർണ്ണമുളകൾ വീണ്ടും അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാജാലക...)




ഇവിടെ





വിഡിയോ

കാട്ടുകുരങ്ങു [ 1960 ] പി.സുശീല

മാറോടണച്ചു ഞാൻ ഉറക്കിയിട്ടും

ചിത്രം: കാട്ടുകുരങ്ങ് [ 1969] പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: പി സുശീല




മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ മാനസവ്യാമോഹമുണരുന്നൂ
ഏതോ കാമുകന്റെ നിശ്വാസം കേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ ഇന്ന് (മാറോടണച്ചു ..)
അടക്കുവാൻ നോക്കി ഞാനെന്റെ ഹൃദയവിപഞ്ചികയിൽ
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരു മുല്ലപ്പൂമൊട്ടിൽ ഒതുക്കുന്നതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിൻ മധുര ഗന്ധം ഇന്ന് (മാറോടണച്ചു ..)

താരകൾ കണ്ണിറുക്കി ചിരിച്ചാൽ ചിരിക്കട്ടെ
താമര തൻ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകൾക്കും
മാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ ഇന്ന് (മാറോടണച്ചു ..)

അടിമകൾ [ 1969] ഏ.എം. രാജാ



ഏ.എം. രാജാ


മാനസേശ്വരി മാപ്പു തരൂ..

ചിത്രം: അടിമകൾ [ 1969 ] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: എ എം രാജ



മാനസേശ്വരി മാപ്പു തരൂ..

മറക്കാൻ നിനക്കു മടിയാണെങ്കിൽ..

മാപ്പു തരൂ..മാപ്പു തരൂ..


ജന്മജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാ‍ടകരെപോലെ..

കണ്ടു മുട്ടിയനിമിഷം നമ്മൾക്കെന്താത്മനിർവൃതിയായിരുന്നു..

ഓ..ഓ..ഓ..

മാനസേശ്വരി മാപ്പു തരൂ..

മറക്കാൻ നിനക്കു മടിയാണെങ്കിൽ..

മാപ്പു തരൂ..മാപ്പു തരൂ..


ദിവ്യ സങ്കൽ‌പ്പങ്ങളിലൂടെ

നിന്നിലെന്നും ഞാനുണരുന്നു..

നിർവ്വചിക്കാൻ അറിയില്ലെല്ലോ

നിന്നൊടെനിക്കുള്ള ഹൃദയവികാരം..

ഓ..ഓ..ഓ...

മാനസേശ്വരി മാപ്പു തരൂ..

മറക്കാൻ നിനക്കു മടിയാണെങ്കിൽ..

മാപ്പു തരൂ..മാപ്പു തരൂ..

കള്ളിചെല്ലമ്മ [ 1969 ] കെ. പി. ബ്രഹ്മാനന്ദൻ








മാനത്തെ കായലിൽ ...


ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ

പാടിയതു: കെ പി ബ്രഹ്മാനന്ദൻ


മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സം‌ക്രമപ്പൂനിലാവിറങ്ങി വന്നു
നിൻ ‌കിളിവാതിലിൽ പതുങ്ങിനിന്നു
മയക്കമെന്തേ... മയക്കമെന്തേ...(2)
മെരുക്കിയാൽ മെരുങ്ങാത്ത മാൻ‌കിടാവേ
(മാനത്തെ കായലിൽ)

ശ്രാവണപഞ്ചമി ഭൂമിയിൽ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവെയ്‌ക്കും
കാർമുകിൽ മാലകൾ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ (2)
മദനൻ വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ കായലിൽ)




ഇവിടെ




വിഡിയോ

കറുത്ത പൌർണമി [ 1968 ] യേശുദാസ് & ജാനകി

ശാരദ


മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും...


ചിത്രം: കറുത്ത പൗർണ്ണമി [ 1968 ] നാരായണൻ കുട്ടി വല്ലത്ത്
രചന: പി ഭാസ്ക്കരൻ
സംഗീതം: എം കെ അർജ്ജുനൻ


പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി




മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ
കാർമുകിലാടകൾ തോരയിടാൻ വരും
കാലത്തിൻ കന്യകളേ..

മടിയിൽ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണിൽ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാൽ നിങ്ങൾതന്നാടകൾ
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ {മാനത്തിൻ മുറ്റത്ത്.....



നിങ്ങളേ കാണുമ്പോൾ എൻകരൾത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിൻ മാധുരി വീണ്ടുമെൻ
ചുണ്ടത്തണഞ്ഞുവല്ലോ
ചുംണ്ടത്തണഞ്ഞുവല്ലോ
മാനത്തിൻ മുറ്റത്ത്.....




ഇവിടെ